1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Wednesday, December 31, 2008

ഇന്റനെറ്റ് ട്രെയിനിംഗ്

സ്കൂളുകളില്‍ ഐ.ടി പഠിപ്പിക്കുന്ന എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ട്രെയിനിംഗ് നടക്കുന്നുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു

Friday, December 26, 2008

പവര്‍പോയിന്റ് ഉപയോഗിച്ച് ക്വിസ് - ചോദ്യോത്തരങ്ങള്‍ നിര്‍മ്മിക്കാം .

നമുക്ക് മൈക്രോസോഫ്‌റ്റ് പവര്‍പോയിന്റ് ഉപയോഗിച്ച് ക്വിസ് നിര്‍മ്മിക്കാം .അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് വളരേ ഉപകാരപ്രദമായിരിക്കുമെന്ന് വിശ്വസിക്കുന്നു.
പ്രത്യ്യേകിച്ച് കുട്ടികെളെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇത് വളരേ ഗുണം ചെയ്യും.
ആദ്യം പവര്‍പോയിന്റ് തുറക്കുക .
Insert ---> New slide എന്ന ക്രമത്തില്‍ പുതിയ slide എടുക്കുക .

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ slide ല്‍ ടൈപ്പ് ചെയ്യുക . അതായത് ആദ്യത്തെ ചോദ്യം ടൈപ്പ് ചെയ്യുക എന്നര്‍ത്ഥം.

അടുത്തതായി മറ്റോരു slide ല്‍ sorry wrong anser - Click here to return to the question എന്നും
അടുത്ത slide ല്‍ Congratulations - correct anser - Click here to go to the next question എന്നും ടൈപ്പ് ചെയ്യുക .
ഇനി രണ്ടാമത്തെ ചോദ്യം ടൈപ്പ് ചെയ്യുക .

ഇനി ഒന്നാമത്തെ Slide ലേക്ക് തിരിച്ചുവരിക
അതില്‍ Ampere എന്ന്ത് സെലക്ട് ചെയ്ത് താഴെ കാണുന്ന വിധത്തില്‍ Slide show --> Action Setting ല്‍ പോകുക.


Action Settings വഴി ഒരു Slide ല്‍ നിന്ന് മറ്റോരു Slide ലേക്ക് Hyperlink കൊടുക്കാമെന്ന് മനസ്സിലായല്ലോ. ഇത്തരത്തില്‍ Slide കള്‍ വഴി ഏത് സ്ലൈഡാണ് ഇനി വരേണ്ടത് എന്നു മനസ്സിലാക്കി ലിങ്ക് കൊടുക്കുക.
ഓരോ അദ്ധ്യായത്തിലും ഇത്തരത്തില്‍ ഒരു പ്രസന്റേഷന്‍ ഉണ്ടാക്കിവെച്ചാല്‍ പരീക്ഷക്ക് വളരേ എളുപ്പമായിരിക്കും . കൂടാതെ ഇത് കുട്ടി തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

Monday, October 27, 2008

ചോദ്യങ്ങളിലെ മാറ്റം

ഇക്കഴിക്ക അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് ചോദ്യങ്ങളില്‍ മാറ്റം പ്രകടമായിരുന്നു.
ചില ഉദാഹരണങ്ങള്‍
1.“ക്ലാസ് മുറി വൃത്തിയാക്കേണ്ടത് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണ് .”
ഒരു ക്ലാസിലെ ആണ്‍കുട്ടികള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന മറ്റെതെങ്കിലും ഒരു പ്രശ്നവും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശവും എഴുതുക
2.നിങ്ങളുടെ നാട്ടില്‍ ഒരു വന്‍ വ്യവസായ ശാല സ്ഥാപിക്കപ്പെട്ടു എന്ന് വിചാരിക്കുക .അത് നിങ്ങളുടെ പ്രദേശത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാന്‍ ഇടയാക്കും എന്ന് പരിശോധിക്കുക?
3.നിങ്ങളുടെ സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി സമീപത്തുള്ള ഒരു ബാങ്ക് മാനേജരുമായി അഭിമുഖം നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു. മാനേജരെ കാണുവാനുള്ള ടീമില്‍ നിങ്ങളേയും ഉള്‍പ്പെടുഇത്തിയിട്ടുണ്ട് .അഭിമുഖത്തിന് സഹായകര്‍മായ ഒരു ചോദ്യാവലി തയ്യാറാക്കുക.
4.ശാലിനി ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതിന്റെ അടിയില്‍ ഒരു ദ്വാരമുണ്ടാക്കി.അപ്പോള്‍ ആ ദ്വാരത്തിലൂടെ വെള്ളം താഴെക്ക് പതിക്കുന്നതുകണ്ടു.
വെള്ളം തീരുന്നതിനുമുമ്പ് കുപ്പി കുത്തനെ താഴോട്ടിട്ടാല്‍ ദ്വാരത്തിലൂടെ വെള്ളം താഴോട്ട് പതിക്കുവാന്‍ സാധ്യതയുണ്ടോ ?എന്തായിരിക്കും അതിന് കാരണം ?
5.കുറിപ്പുതയ്യാറാക്കുക
മാതൃത്വം കൊതിച്ച് ജപ്പാനില്‍ നിന്നെത്തിയ ഒരമ്മക്ക് അണ്ഡകോശം നല്‍കാനൊരജ്ഞാത സ്ത്രീയും ഗര്‍ഭപാത്രം വാടകക്കു നല്‍കാന്‍ ഒരു ഗുജറാത്തുകാരിയും തയ്യാറായി.എന്നിട്ടും മുലപ്പാലിന്റെ മാധുര്യം നുണയാനാവാതെ പിഞ്ചുകുഞ്ഞ് ( പത്രവാര്‍ത്തയില്‍ നിന്ന് )

നരിയായും പുലിയായു കാട്ടുതീയായും വന്ന പൂതത്തിനു മുന്നില്‍ ഉണ്ണിയെ ലഭിക്കാനായി സ്വന്തം കണ്ണുകള്‍ ചൂഴ്ന്നുനല്‍കിയ പൂതപ്പാട്ടിലെ അമ്മ

രണ്ടു സന്ദര്‍ഭങ്ങളിലും തെളിയുന്ന മാതൃസ്നേഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക

Sunday, October 05, 2008

നായയും യമധര്‍മ്മനും അല്പം ഫിസിക്സും............

ചെറുപ്പം മുതലേ കേട്ടുതുടങ്ങിയതാണ് കാലനെക്കുറിച്ചുള്ള കഥകള്‍ .
ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കാലനും അനുയായികളും ( ചിലപ്പോള്‍ ഒറ്റക്ക് ) പോത്തിന്റെ പുറത്ത് വരുമെന്നും അയാളുടെ ആത്മാവിനെ

വരിഞ്ഞ്‌കെട്ടി കൊണ്ടുപോകുമെന്നുമൊക്കെയുള്ള കഥകള്‍ .
ഇങ്ങനെ കാലന്‍ വരുമ്പോള്‍ അത് ‘ നായകള്‍’ക്ക് അറിയാമത്രെ!
അവ ഈ സമയത്ത് ഒരു പ്രത്യേക ഓളിയിടല്‍ നടത്തുമത്രെ!
വിശ്വസിപ്പിക്കാനായി ഒട്ടേറെ അനുഭവകഥകളുടെ പിന്‍‌ബലം!
ഇങ്ങനെ നായ ഓളിയിട്ട സമയത്ത് , പല സ്ഥലങ്ങളിലും മരിച്ച കഥകള്‍ .
അതുകൊണ്ടു തന്നെ രാത്രിയില്‍ , നായ ഓളിയിട്ടാല്‍ ( കുരക്കലല്ല) ..........
അസ്ഥ്വസ്തതകളുടെ ചെണ്ടമേളമായി.......
അങ്ങനെ അത് അക്കാലം .

പിന്നീട് ജോലികിട്ടി.
ഒരു ദിവസം ഒരു അദ്ധ്യാപക പരിശീലനകേന്ദ്രത്തില്‍ വെച്ച് ........
അതായത് ഏകദേശം 20 വര്‍ഷം മുമ്പ് ......
ചര്‍ച്ച: ശബ്‌ദം എന്ന അദ്ധ്യായം
-അള്‍ട്രാസോണിക് & ഇന്‍ഫ്രാ സോണിക് -
ചര്‍ച്ച അസ്സലായി നടന്നു.
നമ്മുടെ ശ്രവണ പരിധിക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള വയാണല്ലോ അള്‍ട്രാസോണിക് ശബ്ദംവും ഇന്‍ഫ്രാസോണിക് ശബ്ദവും.
ഈ രണ്ടു ശബ്ദത്തേയും നമുക്ക് കേള്‍ക്കുവാന്‍ കഴിയുകയില്ലല്ലോ .
പക്ഷെ നായക്ക് അള്‍ട്രാസോണിക് ശബ്ദം കേള്‍ക്കുവാ‍ന്‍ കഴിയും .
അതുകോണ്ടുതന്നെ നായയെ വിളിക്കുവാന്‍ വിസില്‍ ഉപയോഗിക്കാറുണ്ട് . ഒരു പ്രത്യേകതരം വിസില്‍
അതാണ് ഗാള്‍ട്ടന്‍ വിസില്‍ . ഇത് അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്നു.
അപ്പോള്‍ ഒരു മാഷ് ചോദിച്ചു.നായക്ക് കാലനെ കാണുവാന്‍ കഴിയുമോ ?
തമാശക്കാണ് ചോദിച്ചതെങ്കിലും അവിടെവെച്ച് ചര്‍ച്ച വഴിതിരിഞ്ഞു.
അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉയര്‍ന്നു വന്നു.
അന്നു ക്ലാസ് എടുത്തത് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ഒരു പ്രൊഫസറായിരുന്നു.
പേര്‍ ഓര്‍മ്മയില്ല.
അദ്ദേഹം ഈ വിഷയത്തില്‍ ഒന്നും പറഞ്ഞില്ല.
പക്ഷെ, അദ്ദേഹം വേറൊരു കാര്യമാണ് പറഞ്ഞത് .
അത് കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചായിരുന്നു.
അതായത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ടിബറ്റിന്റെ ആത്മീയ നേതാവായ ‘ദലൈലാമ‘ ചൈനീസ് മേധാവി ‘ചൌ എന്‍ ലായിനെ ‘ കണ്ടപ്പോള്‍ ‘ചൌ എന്‍

ലായി‘ യുടെ തലക്കുമുകളില്‍ ഒരു ചുവപ്പുവളയം ദര്‍ശിച്ചിരുന്നതായി വായിച്ചകാര്യമാണ് അവിടെ പറഞ്ഞത് .
ഇതും കൂടി ഗുരുമുഖത്തുനിന്ന് കേട്ടപ്പോള്‍ ........
അല്പം ശാന്തത വന്നു.
അതായത് നാം മനസ്സിലാക്കാത്ത പല പ്രതിഭാസങ്ങളും ഉണ്ടെന്നും അവയെ വിശദീകരിക്കാന്‍ ശാസ്ത്രത്തിന് ആവില്ലെന്നും ചുരുക്കം ചില

വിയോജിപ്പോടെ ക്രോഡീകരിക്കപ്പെട്ടു,

പിന്നേയും കാലം കഴിഞ്ഞു.
ശ്രീ സത്യന്‍ അന്തിക്കാട് ഒരു കാലന്റെ കഥ പറയുന്ന ഒരു പടമിറക്കി.
“ പപ്പന്‍ , പ്രിയപ്പെട്ട പപ്പന്‍ “
നല്ല ഒരു ഫാന്റസിയായിരുന്നു ആ ചിത്രം

പിന്നേയും കാലം കഴിഞ്ഞു,
യുക്തിയുടെ ലോകത്തില്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.
ടെലികിനസിസ് , കിര്‍ലിയന്‍ ഫോട്ടോഗ്രാഫി , ഡൌസിംഗ് എന്നിവയെക്കുറിച്ചൊക്കെയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞു.
ടെലികിനസിസിന്റെ പൊള്ളത്തരം മനസ്സിലാക്കാനായി ഫിസിക്സിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് ചിന്തിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നു

മനസ്സിലായി.
പക്ഷെ , കിര്‍ലിയന്‍ ഫോട്ടോഗ്രാഫി കുറച്ചുകാലത്തേക്ക് പിടികിട്ടാപ്പുള്ളിയായിരുന്നു.
പിന്നീട് .........
കിര്‍ലിയന്‍ എന്ന റഷ്യന്‍ ഇലക് ട്രീഷ്യനും അയാളുടെ ഭാര്യയും ചേര്‍ന്നൊരുക്കിയ ഫോട്ടോഗ്രാഫിക് മെഷീനിനെ ക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളില്‍

നിന്ന് മനസ്സിലാക്കി.
ടെലികിനസിസ് , കിര്‍ളിയന്‍ ഫോട്ടോഗ്രാഫി എന്നിവയെക്കുറിച്ച് പഠിച്ച കാര്യങ്ങള്‍ വെച്ച് ഒരു ലേഖനവുമെഴുതി.
പലരും അഭിനന്ദിച്ചു.
പക്ഷെ , നായ പ്രശ്നം അപ്പോഴും പൂര്‍ണ്ണമാകാതെ കിടന്നു.

പിന്നേയും കാലം കഴിഞ്ഞു പോയി.

വീണ്ടും ഒരു അദ്ധ്യാപക പരിശീലന കേന്ദ്രം .
ചര്‍ച്ച അള്‍ട്രാ സോണിക് തരംഗത്തെ ക്കുറിച്ചായി .
ഞാന്‍ കരുതിക്കൂട്ടി ‘ നായയും കാലനും ‘ എന്ന ടോപ്പിക് എടുത്തിട്ടു,
അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉണ്ടായി .
“ നായ ഓളിയിട്ടാല്‍ മരണം ഉറപ്പാ”
“ ഞങ്ങളുടെ അയല്‍പ്പക്കത്തുതന്നെ അത്തരമൊരു സംഭവം ഉണ്ടായി “
“ അതിനര്‍ഥം എന്തോ ഉണ്ടെന്നെല്ലേ “
“ ചിലപ്പോള്‍ കാലന്‍ തന്നെ യാകാം “
“ ടീച്ചര്‍ ജാതകം നോക്കിയാണോ കല്യാണം കഴിച്ചത്? “
“ ഫിസിക്സ് ടീച്ചര്‍മാര്‍ ജാതകത്തില്‍ വിശ്വസിക്കാന്‍ പാടുണ്ടോ? “
“ജാതകമാണോ രക്തമാണോ നോക്കേണ്ടത് “
“രണ്ടുമല്ല ; ജോലി അല്ലെങ്കില്‍ സ്ത്രീധനം”
“ അതായത് , താന്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ വിശ്വാസമില്ലാതെയാണോ പഠിപ്പിക്കുന്നത്? “
“ ആയുര്‍വ്വേദ ഡോക്ടര്‍ക്ക് ഇംഗ്ലീഷ് മരുന്ന് എഴുതുവാന്‍ അധികാരാമുണ്ടോ? “
“ ഇന്ത്യ റോക്കറ്റ് വിക്ഷേപിച്ചപ്പോള്‍ മുഹൂര്‍ത്തം നോക്കിയോ ?”
“ മഹാ വിസ്ഫോടന സിദ്ധാന്തം എങ്ങനെയാ പഠിപ്പിക്കുന്നത് “
“ ഒരു സ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായി എന്നുവെച്ചാല്‍ ............”
“ അത് സൃഷ്ടി വാദത്തിനു തുല്യമല്ലേ “
“ ഹേയ് ,അത് ഹെഗലിന്റെ യാന്ത്രിക ഭൌതിക വാദമാണ് ; അതിലാ ഹെഗലും മാര്‍ക്സും തമ്മില്‍ തെറ്റിയത് “
“ ഇത് ഫിസിക്സാണോ പോളിറ്റിക്സാണൊ “
“ നായയുടേയും കാലന്റേയും പ്രശ്നത്തിലേക്കു വരൂ മാഷന്മാരേ “

“ കാലന്‍ വരുമ്പോഴാണ് നായ ഓളിയിടുന്നതെന്നുവെച്ചാല്‍ വലിയ ആശുപത്രിയുടെ അടുത്തുള്ള വീട്ടിലെ നായക്ക് ഏതു സമയവും ഓളിയിടാനെ

നേരമുണ്ടാവൂ”
“ അതിന് വലിയ ആശുപത്രികളില്‍ നിത്യവും മൂന്നോ നാലോ മരണം ഉണ്ടാകും . അപ്പോള്‍ കാലന്‍ വരുകയല്ല, പകരം ഒരു മുറിയെടുത്ത് സ്ഥിര

താമസമാക്കിയിരിക്കുകയാ. അതോണ്ട് നായക്ക് കാലനെ പരിചയമുണ്ടാകും . അതുകൊണ്ടാ അവിടെ ഓളിയിടാത്തേ “
സംഗതി പുലിവാലായി.
പ്രശ്നം ക്രോഡികരിക്കാന്‍പറ്റുന്നില്ല.
ചായ വന്നതുകൊണ്ട് ഒരു ഇന്റര്‍വെല്‍ കൊടുത്തു.
ഇന്റര്‍വെല്ലിനു ശേഷം പുതിയ ടോപ്പിക് എടുത്ത് പ്രശ്നം പരിഹരിച്ചു.


പിന്നേയും കാലം കഴിഞ്ഞു പോയി.


എനിക്ക് വീട്ടില്‍ ഒന്നില്‍ കൂടുതല്‍ നായയെ വളര്‍ത്തുവാനുള്ള അവസരം കൈവന്നു.


ആദ്യത്തെ നായ വലുതായി OK ആയി .
രണ്ടാമത്തെ നായ വലുതായി OK ആയി.
രണ്ടുപേരും പുറത്തെ കൂട്ടില്‍ .
ആദ്യത്തേത് പൊമറേനിയന്‍ ; രണ്ടാമന്‍ നാടന്‍ - രാജപാളയം ഇനം (അതോ മാട്ടുപ്പാളയമോ )
എന്റെ വീടിനടുത്ത് ഒരു ക്ഷേത്രമുണ്ട് .
ശ്രീ സോമശേഖര ക്ഷേത്രം .
ശ്രീ നാരായണഗുരു സ്ഥാപിച്ച ക്ഷേത്രമാണ് അത് .
അക്കാലത്ത് അവിടങ്ങളില്‍ ഉണ്ടായിരുന്ന പലക്ഷേത്രങ്ങളേയും വേണ്ടെന്നുവെപ്പിച്ചൊട്ടാണത്ര അദ്ദേഹം ഈ ക്ഷേത്രം ഉണ്ടാക്കിയത് ,
( പക്ഷെ ഞാറ്റുവെട്ടി ഭഗവതിക്ഷേത്രവും കാനാടി ചാത്തന്‍ അമ്പലവും വേണ്ടെന്നുവെപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്ന് പഴമക്കാര്‍

പറഞ്ഞുകേട്ട അറിവ് )
( കാനാടി അമ്പലത്തിനു മുമ്പില്‍ ഇപ്പോള്‍ ഒരു വലിയ - ആനയേക്കാളും വലിയ പോത്തിന്റെ പ്രതിമയുണ്ട് )
വീണ്ടും വിഷയത്തിലേക്ക് തിരിച്ചുവരാം.
അമ്പലത്തില്‍ എന്നും അതികാലത്ത് അഞ്ചുമണിക്ക് ഭക്തിഗാനങ്ങള്‍ വെക്കുക പതിവാണ് .
അന്നും ഭക്തിഗാനം കാലത്ത് അഞ്ചുമണിക്ക് വെച്ചു.
പക്ഷെ , ഭക്തിഗാനം വേറെ ആയിരുന്നു; എന്നും വെക്കുന്നതായിരുന്നില്ല.
“ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ ...........” എന്നു തുടങ്ങുന്ന ഗാനം .
അപ്പോള്‍ നാടന്‍ നായ ഓളിയിട്ടുതുടങ്ങി .
ഒരു പ്രത്യേക ഓളി.
ചെറുപ്പത്തില്‍ കാലന്‍ വരുമ്പോഴത്തെ ഓളി എന്നൊക്കെ പറയാറില്ലേ ; അതുപോലത്തെ .......
എന്തിനെയോ കണ്ട് പേടിച്ചപോലത്തെ ഓളി.
“ എന്തടാ , എന്തടാ “ എന്നൊക്കെ ചോദിച്ച് അവന്റെ ഓളിയിടല്‍ അവസാനിപ്പിച്ചു.
തുടര്‍ ദിവസങ്ങളിലും അമ്പലത്തില്‍ ആദ്യത്തെ പാട്ട് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ ...........” എന്നതായിരുന്നു.
അപ്പോഴൊക്കെ അവന്‍ ഓളിയിടും .
അങ്ങനെ ഞങ്ങള്‍ക്ക് അത് പരിചയമായി മാറി .
ഞാന്‍ പാവ്‌ലോവിനെ ക്കുറിച്ച് ചിന്തിച്ചു.
കണ്ടീഷ്ന്‍ഡ് റിഫ്‌ളക്സിനെ ക്കുറിച്ച് ചിന്തിച്ചു,
ക്ഷേത്രത്തില്‍ , പിന്നെ എന്നും അതികാലത്ത് അഞ്ചുമണിക്ക് വെക്കുന്ന പാട്ട് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ ...........”

എന്നതായിതിര്‍ന്നു.
അപ്പോഴൊക്കെ ഞങ്ങളുടെ നാടന്‍ നായ നിലവിളിക്കുകയും ചെയ്യും.
അങ്ങനെയിരിക്കെ , അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകള്‍ ഒരു നായയെ സമ്മാനിച്ചു.
ഒരു “ഡാഷ്“ .
നായയുടെ എണ്ണം മൂന്ന് .
മൂന്നമത്തേതിനെ കണ്ടപ്പോള്‍ വേണ്ടെന്നു പറയാന്‍ തോന്നിയില്ല.
അത്രക്കുണ്ട് സ്നേഹവും അനുസരണവും.
അവനേയും വലുതായപ്പോള്‍ പുറത്തെ കൂട്ടിലേക്കുമാറ്റി.

പതിവുപോലെ കാലത്ത് 5 മണിക്ക് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ .“ എന്ന പാട്ടു വന്നു .
“ഡാഷും “ അപ്പോള്‍ ഓളിയിട്ടുതുടങ്ങി.
രണ്ടാഴ്ച കഴിഞ്ഞു.
നായകളെ സ്ഥാനം ഒന്നു റീ അറേഞ്ച് ചെയ്തു.
ഒരു കൂട്ടില്‍ നാടനെ തനിച്ചാക്കി.
മറ്റേ വലിയ കൂട്ടിലെ ഒന്നില്‍ ഡാഷും മറ്റേതില്‍ പൊമറേനിയനും !
പിറ്റേദിവസം ..........

പതിവുപോലെ കാലത്ത് 5 മണിക്ക് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ........... .“ എന്ന പാട്ടു വന്നു .
ഇപ്പോള്‍ മൂന്നു നായയും ഒരുമിച്ച് ഓളിയിടുന്നു.

ഇതു കണ്ടപ്പോള്‍ ഭാര്യക്ക് സംശയം ?
സംശയം ഒരു തമാശയായി ...........
ഇനി കാലനും നായയുമായി ............?
അല്ലാ ബന്ധമുണ്ടോ ........
ഗവേഷണം അതിലായലോ എന്നമട്ടില്‍ അവള്‍ ?
വീണ്ടും മാസങ്ങള്‍ കടന്നുപോയി ..
തിരക്കിനിടയില്‍ നായയുടെ ഓളിപ്രശ്നത്തിന്റെ കാരണം അന്വേഷിക്കാന്‍ ആര്‍ക്കാ നേരം ?
ഒന്നിനും നേരമില്ലാത്ത അവസ്ഥ ?
ആഗോള വല്‍ക്കരണം കാരണമെന്ന് അവള്‍
ടൈം മാനേജ്‌മെന്റിന്റെ അഭാവമാണെന്ന് ഞാന്‍
ടൈം മാനേജ്‌മെന്റിന്റെ അഭാവത്തിനു കാരണം ആഗോളവല്‍ക്കരണമാണെന്നു അവള്‍ വീണ്ടും വാദിക്കാന്‍ വന്നു
തിരിച്ചുവാദിക്കാന്‍ നേരമില്ലാത്ത അവസ്ഥയില്‍ ഞാന്‍ .
തിരിച്ചുകേള്‍ക്കാന്‍ നേരമില്ലാത്ത അവസ്ഥയില്‍ അവള്‍
വീണ്ടും ആഴ്ചകള്‍ കടന്നുപോയി.
ഒരു ദിവസം
ഞായറാഴ്ച
കാലത്ത് 10 മണിക്ക്

ഞങ്ങളുടെ റേഡിയോ തൃശുര്‍ എഫ് .എം സ്റ്റേഷനില്‍ നിന്നുള്ള ഗാനങ്ങള്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു
ആരും ഗാനം അത്ര കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .
ഗാനങ്ങള്‍ക്കിടക്കുള്ള ഫോണിംഗ് പരിപാടി ചിലത് ആകര്‍ഷകമാ‍യിരുന്നു.
പെട്ടെന്ന് മൂന്നു നായയും ഒരുമിച്ച് ഓളിയിട്ടൂ
കാര്യം എന്താ‍ണെന്നറിയാന്‍ വീട്ടിലുള്ളവരെല്ലാം പുറത്തുവന്നു.
കാര്യം മനസ്സിലായില്ല.
ഉള്ള വാക്കുകള്‍ ഉപയോഗിച്ച് നായ്‌ക്കളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.
രക്ഷയില്ല.
എന്നാല്‍ അങ്ങ് ഓളിയിട്ടോട്ടെ എന്നായി ‘എല്ലാവരും’
എല്ലാവരും വീട്ടിനകത്തേക്കുവന്നു.’
അപ്പോള്‍ റേഡിയോവില്‍ പാടിക്കൊണ്ടിരുന്നത് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ........... .“ എന്ന പാട്ടായിരുന്നു.

Friday, September 05, 2008

ഓണപ്പരീക്ഷ : 300 സ്കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഓണപ്പരീക്ഷ നടത്തിയ 300 സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചുവെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമായ സ്കൂളുകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കൂടുതല്‍ സ്കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് അര്‍ദ്ധവാര്‍ഷീകപ്പരീക്ഷ തുടങ്ങേണ്ടത് ഒക്ടോബര്‍ 15 ന് ആണ് . എന്നാല്‍ ഇത് ലംഘിച്ച് ഒരു സംഘടനയുടെ നേതൃത്വത്തില്‍ അച്ചടിച്ച ചോദ്യക്കടലാസുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുകയായിരുന്നു. ഇത് സംഘടകള്‍ക്ക് പണമുണ്ടാക്കുവാനായിരുന്നുവെന്ന് പരാതി.ഇതിനായി സ്കൂളുകളില്‍ പണപ്പിരിവ് നടത്തിയിരുന്നു. ക്ലാസ് മുടക്കിയാണ് പരീക്ഷ നടത്തിയത് .തൃപ്തികരമായ നടപടി നല്‍കാന്‍ സാധിക്കാത്ത സ്കൂളുകളുടെ ഹെഡ്‌മാസ്റ്റര്‍മാര്‍ക്കെതിരെ അനധികൃത പണപ്പിരിവിനെതിരെ നടപടി എടുക്കും.
സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കാത്ത സ്കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അരാജകത്വമായിരിക്കും ഫലമെന്നും അത്തരം സ്കൂളുകളിലെ അധ്യാലകരുടെ ശമ്പളം തടഞ്ഞുവെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
പല സ്കൂളുകളിലും ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരികെ വാങ്ങുകയോ നശിപ്പിക്കുകയോ ചെയ്തുതുടങ്ങിയിട്ടുണ്ട് .

( മനോരമ വാര്‍ത്ത )

Wednesday, September 03, 2008

പരീക്ഷയും പുതിയ വിദ്യാഭ്യാസ സമ്പദായവും

ഓര്‍മ്മശേഷി മാത്രം പരിശോധിക്കുന്ന പരീക്ഷകള്‍ക്ക് അമിത പ്രാധാന്യം പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇല്ല.
പരീക്ഷ എന്നതിനെ കുട്ടിയുടെ കഴിവ് മാത്രം അളക്കുന്ന ഒന്നായി കാണുകതന്നെ പ്രയാസമാണ് . അതായത് പരീക്ഷ തീര്‍കയായും ഒരു പഠനോപകരണേമെന്ന നിലയിലാണ് പ്രവര്‍ത്തിക്കേണ്ടത് . അതുകൊണ്ടാണ് സാമ്പ്രദായിക രീതിയില്‍ നടക്കുന്ന പരീക്ഷയുടെ എണ്ണം കുറച്ചത് .ഓരോ യൂണിറ്റു കഴിയും തോറും ക്ലാസ് ടെസ്റ്റ് വെച്ചത് . ഇതു വഴി പരീക്ഷാപേടി ഒഴിവാക്കാന്‍ കഴിയുന്നു. പരീക്ഷ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെയാണ് നടത്തുന്നതെന്നതിനാല്‍ ( അതായത് ആ പിരീഡിന്റെ ഒരു ഭാഗം ഉപയോഗിച്ച് ) അദ്ധ്യാപകനും കുട്ടിക്കു മത് ആയാസ രഹിതമായി തീരുന്നു എന്നത് വാസ്തവമാണ് . പരീക്ഷ കഴിഞയുടന്‍ തന്നെ മൂല്യനിര്‍ണ്ണയം തുടങ്ങുകയായി . അതിന്റെ ഭാഗമെന്ന നിലക്ക് ഉത്തരങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയായി .അതുകൊണ്ട് ഉത്തരം കിട്ടാത്ത കുട്ടിക്കും ക്ലാസ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉത്തരം കിട്ടുന്നു. അല്ലെങ്കില്‍ ഏത് ശേഷിയെ ആസ്പദമാ‍ക്കിയാണോ ചോദ്യങ്ങള്‍ ക്ലാസ് ടെസ്റ്റുകളെ സെറ്റ് ചെയ്തിരുന്നത് അവ കുട്ടികള്‍ക്ക് കൈവരുന്നു.
( തുടരും...........)

ഓണപ്പരീക്ഷ : നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് അച്ചടിച്ച ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുകയും അതിനുവേണ്ടി കുട്ടികളില്‍ നിന്ന് പണം പിരീക്കുകയും ചെയ്തവര്‍ക്കെതിരെ നടപടുയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഒക്ടോബര്‍ മാസത്തിലും മാര്‍ച്ചിലുമായി രണ്ടു പരീക്ഷയാണ് സ്കൂളുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് . പത്താം ക്ലാസിനുമാത്രം ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷ കൂടി ഉണ്ടായിരിക്കുന്നതാണ് .
മാത്രമല്ല , ഓരോ യൂണിറ്റിനു ശേഷവും യൂണിറ്റുടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രിന്റ് ചെയ്ത ചോദ്യപേപ്പര്‍ ഉപയോഗിച്ചല്ല നടത്തേണ്ടതും .

Tuesday, September 02, 2008

പരീക്ഷ രണ്ടുമാത്രം ; യൂണിറ്റ് ടെസ്റ്റ് നടത്തണം !

ഈ അദ്ധ്യയനവര്‍ഷം മുതല്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഒക്ടോബറില്‍ അര്‍ദ്ധവാര്‍ഷീക പരീക്ഷയും മാര്‍ച്ചില്‍ വര്‍ഷാവസാന പരീക്ഷയും മാത്രമേ ഉണ്ടായിരിക്കൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അതുകൊണ്ടുതന്നെ മുന്‍‌വരഷങ്ങളില്‍ നടത്തിയിരുന്ന ഓണപ്പരീക്ഷയും കൃസ്തുമസ് പരീക്ഷയും ഈ വര്‍ഷം മുതല്‍ ഉണ്ടായിരിക്കില്ല.
എന്നാല്‍ പാഠപുസ്തകത്തിലെ ഓരോ യൂണിറ്റ് പഠിപ്പിച്ചുതീരു‌മ്പോഴും യൂണിറ്റ് ടെസ്റ്റ് നടത്തണം . യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പര്‍ ആവശ്യമില്ല . പകരം ചോദ്യങ്ങള്‍ ചാര്‍ട്ട് പേപ്പറിലോ ബോറ്ഡിലോ എഴുതി ക്ലാസ് സമയത്ത് പിരീഡിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് നടത്തണം .
ഇതിനായി ഏതെങ്കിലും ക്ലാസുകള്‍ക്ക് അവധികൊടുക്കുകയോ കുട്ടികളുടെ സ്കൂളിലെ പഠനസമയം നഷ്ടപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല .ഈ രീതിയില്‍ മാത്രം സ്കൂളുകളില്‍ പരീക്ഷകള്‍ നടത്താന്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

എല്ലാ സ്കൂളുകളിലും ഒറ്റ ദിവസം ക്ലാസ് പി.ടി.എ

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ -എയ്‌ഡഡ് സ്കൂളുകളിലും ഒറ്റ ദിവസം ഓരോ ക്ലാസിലും പി.ടി.എ യോഗം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം .ഇതോടൊപ്പം ഇപ്പോഴത്തെ പാഠ്യപദ്ധതിയും പഠന സമ്പ്രദായവും വിശദീകരിക്കാന്‍ രക്ഷാകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും ഒരുമിച്ചിരുത്തി അദ്ധ്യാപകര്‍ ക്ലാസ് എടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടൂണ്ട്.

പാഠ്യപദ്ധതി പരിഷ്കരണം വിവാദമാകുകയും ചില പാഠഭാഗങ്ങള്‍ പരിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാ‍ഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ രക്ഷാകര്‍ത്താക്കളെ ബോദ്ധ്യപ്പെടുത്താനാണ് ഒരേ ദിവസം യോഗം വിളിക്കുന്നതെന്നു കരുതുന്നു.
സ്കൂളുകളില്‍ ഓരോ ക്ലാസിനുമായി വ്യത്യസ്ത ദിനങ്ങളിലാണ് പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാറുള്ളത് .
പഠന സമ്പ്രദായം . തുടര്‍മൂല്യനിര്‍ണ്ണയ രീതി , കുട്ടികളുടെ പഠന നിലവാരം തുടങ്ങിയവ ഈ യോഗങ്ങളില്‍ പൊതുവായി വിശദീകരിക്കാറുണ്ട് . എന്നാല്‍ , അദ്ധ്യാപകര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ക്ലാസ് എടുക്കണമെന്നും ഇതും ഒരേ ദിവസം നടത്തണമെന്നും നിഷ്കര്‍ഷിക്കുന്നതും ഇത് ആദ്യമാണ് .
കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ചചെയ്യാനുള്ള അവസരം മുന്നില്‍കണ്ട്, പലപ്പോഴും പരീക്ഷക്കുശേഷമാണ് പി.ടി.എ യോഗം വിളിക്കാറുള്ളത് . എന്നാല്‍ , ഈ മാസം 25 ന് ക്ലാസ് പിടി.എ ചേരാനാണ് പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡയറ്റ് അധികൃതര്‍ വിവിധ ജില്ലകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി കോഴ്സ് നടത്തിവരികയാണ് .ക്ലാസ് പി.ടി.എ യില്‍ പങ്കെടുക്കുന്ന രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടേയും രജിസ്ട്രേഷന്‍ ഉച്ചക്കുശേഷം 2 മണിക്ക് സ്കൂളുകളില്‍ നടത്തണമെന്നും തുടര്‍ന്ന് ക്ലാസ് ലീഡറുടെ സ്വാഗതത്തോടെ യോഗം ആരംഭിക്കണമെന്നുമാണ് നിര്‍ദ്ദേശം ഇതിനുശേഷം ക്ലാസിലെ ചുമതലയുള്ള അദ്ധ്യപകനോ , അദ്ധ്യാപകയോ അര മണിക്കൂര്‍ ട്രൈ ഔട്ട് ക്ലാസ് എടുക്കണം . തുടര്‍ന്ന് അദ്ധ്യാപകരും രക്ഷിതാക്കളുമായി ചര്‍ച്ച . പിന്നീടുള്ള അരമണിക്കൂര്‍ പ്രവര്‍ത്താധിഷ്ഠിത
പഠനരീതിയും തുടര്‍മൂല്യനിര്‍ണ്ണയവും അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രക്രിയയാണ് . ഇതിനായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒരു പ്രോജക്ട് നടപ്പാക്കുകയും ഇതിലെ ഇവരുടെ മികവ് പരിശോധിക്കുകയും ചെയ്യും. ഇതില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അവരവരുടെ രക്ഷിതാക്കളുമായി ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമാണ് ഒടുവില്‍ ചെയ്യുന്നത്

Friday, August 15, 2008

നാളെ ക്ലസ്റ്റര്‍ - for schols

അങ്ങനെ ഈ മാസത്തെ ക്ലസ്റ്റര്‍ നാളെയാണ്.( for schools only )
ആറാം പ്രവര്‍ത്തിദിനമല്ല എന്നൊരു പ്രത്യേകത ഈ ക്ലസ്റ്ററിനുണ്ട്

Wednesday, July 16, 2008

ഫിസിക്സ് ക്ലസ്റ്റര്‍ ,ജൂലൈ 08 ട്രൈ ഔട്ട് മാനുവല്‍

സാമൂഹ്യ പ്രശ്നം:

1.മൊബൈല്‍ ഫോണ്‍ ഉപയോഗം ദോഷം ചെയ്യുമോ ?

2. മൊബൈല്‍ ടവര്‍ സമീപ വാസികള്‍ക്ക് ദോഷം ചെയ്യുമോ ?

പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ :

1.കാന്തത്തിന്റെ പ്രത്യേകതകള്‍ , കാന്തിക മണ്ഡലം , കാന്തിക ഫ്ലക്സ് ,വൈദ്യുത കാന്തം എന്നിവയെക്കുറീച്ച് ഒരു മുന്നറിവ് ഉണ്ടാക്കല്‍

2.വൈദ്യുത കാന്തിക പ്രേരണം ,എ.സി , ഡി.സി വൈദ്യുതി ,എ.സി , ഡി.സി ജനറേറ്റര്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കല്‍

സാമഗ്രികള്‍ :

ഒരു ജോഡി കാന്തങ്ങള്‍ , ചരട് , ചെമ്പുകമ്പി , പച്ചിരുമ്പ് , യു മാഗ്‌നറ്റ് , ഗാല്‍‌വനോമീറ്റര്‍ , എ.സി -ഡി.സി ഡൈനാമോ വര്‍ക്കിംഗ്

മോഡല്‍ ,സെല്‍

പ്രവര്‍ത്തനങ്ങള്‍ :

1. മോബൈല്‍ ഫോണ്‍ , മൊബൈല്‍ ടവര്‍ എന്നിവയെക്കുറിച്ചുള്ള ന്യൂസ് പേപ്പര്‍ കട്ടിംഗുകള്‍ കുട്ടി വായിക്കുന്നു.

2.ഇവയെക്കുറിച്ച് ചര്‍ച്ച നടത്തുന്നു.

* എന്തുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ ദോഷകരമായത് ?

* ഇവ പുറപ്പെടുവിക്കുന്ന തരംഗങ്ങളുടെ പ്രത്യേകതയെന്ത് ?

* മൊബൈല്‍ ടവര്‍ വരുന്നത് ദോഷകരമാണെന്ന് പറയുന്നതിന് കാരണമെന്ത് ?

* ഇതുപോലെ നിത്യജീവിതത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഉദാഹരണങ്ങള്‍ കണ്ടെത്തുവാന്‍ പറ്റുമോ ?

* ഗ്രൈന്‍ഡര്‍ , മിക്സി എന്നിവ ഉപയോഗിക്കുന്നിടത്ത് ഗര്‍ഭിണികള്‍ നില്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നു.

*വൈദ്യുത കാന്തിക മണ്ഡലം എന്തുകൊണ്ട് ശരീര കോശങ്ങളെ ദോഷം ചെയ്യുന്നു?

ഇങ്ങനെ ചര്‍ച്ച പോകുന്നു

അതുകൊണ്ട് ഇവയെക്കുറിച്ച് ആധികാരികമായി പഠിക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്.


3.കാന്തം , കാന്തിക ധ്രുവങ്ങളുടെ സ്വഭാവം , ദിശാ സൂചക സ്വഭാവം , കാന്തിക മണ്ഡലം , കാന്തിക ഫ്ലക്സ്, വൈദ്യുത കാന്തത്തിന്റെ

നിര്‍മ്മാ‍ണം , മൈക്കല്‍ ഫാരഡെ , ഡയനാമോ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു .

പ്രസ്തുത മുന്നറിവ് ആര്‍ജ്ജിച്ചിട്ടുണ്ടോ എന്നറിയുവാനായി ഒരു “വര്‍ക്ക് ഷീറ്റ് -1‘’നല്‍കുന്നു

വര്‍ക്ക് ഷീറ്റ് - 1


*എന്താണ് സജാതീയ ധ്രുവങ്ങള്‍ ?അവയുടെ പ്രത്യേകതയെന്ത് ?

*എന്താണ് വിജാതീയ ധ്രുവങ്ങള്‍ ? അവയുടെ പ്രത്യേകതയെന്ത് ?

* എന്താണ് കാന്തത്തിന്റെ ദിശാ സൂചക സ്വഭാവം ?

*കാന്തിക മണ്ഡലം എന്നാലെന്ത് ?

*കാന്തിക ഫ്ലക്സ് ( കാന്തിക ബലരേഖ ) എന്തെന്ന് വ്യക്തമാക്കുക ?

*ഒരു വൈദ്യുത കാന്തം നിര്‍മ്മിക്കുന്നതെങ്ങനെ ?

* കാന്തം ഉപയോഗിച്ച് നിങ്ങള്‍ ചെയ്ത ഒരു പരീക്ഷണം വിവരിക്കാമോ ?

* ഗാല്‍‌വനോമീറ്ററിന്റെ ഉപയോഗമെന്ത് ?

* ഏത് തരം ആകൃതിയിലുള്ള കാന്തങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട് ?

*കാന്തം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണത്തിന്റെ പേര്‍ പറയാമോ ?

*ഡൈനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് ?

*സൈക്കിളിന്റെ മുന്നിലാണോ പിന്നിലാണോ ഡൈനാമോ ഘടിപ്പിച്ചിട്ടുള്ളത് ?

*വൈദ്യുതോല്പാദനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാമോ ?

ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.


4. കൃസ്റ്റന്‍ ഈഴ്‌സ്റ്റഡ് , മൈക്കല്‍ ഫാരഡെ എന്നിവരുടെ ചില പരീക്ഷണങ്ങള്‍ അദ്ധ്യാപകന്‍ വിവരിക്കുന്നു

“വൈദ്യുതി കടന്നു പോകുന്ന ചാലകത്തിനു സമീപം ഉണ്ടായിരുന്ന ഒരു കാന്ത സൂചി വിഭ്രംശിക്കുന്നതായി കൃസ്റ്റന്‍ ഈഴ്‌സ്റ്റഡ്

കണ്ടെത്തി.അതായത് ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതിനു ചുറ്റും ഒരു കാന്തിക ക്ഷേത്രം ഉണ്ടാകുന്നുവെന്നാണ്

അദ്ദേഹം കണ്ടെത്തിയത് .അതായത് വൈദ്യുത പ്രവാഹം നിമിത്ത മുണ്ടാകുന്ന കാന്തിക ക്ഷേത്രവും കാന്ത സൂചിയുടെ കാന്തികക്ഷേത്രവും

തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലമാണ് കാന്ത സൂചി വിഭ്രംശിക്കപ്പെട്ടത് .”

“ ഒരു ചാലകത്തെ ചുരുളാക്കി ചുറ്റി അതിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചാല്‍ ആ കമ്പിച്ചുരുള്‍ ഒരു കാന്തമ്പോലെ പ്രവര്‍ത്തിക്കുമെന്ന് ആന്ദ്രേ

മറി ആമ്പെയര്‍ കണ്ടെത്തി”

“ഒരു കാന്തികക്ഷേത്രത്തില്‍ ഒരു കമ്പിച്ചുരുള്‍ ചലിക്കുമ്പോള്‍ ചുരുളില്‍ ഒരു ഇ.എം.എഫ് ഉണ്ടാകുന്നുവെന്ന് ഫാരഡെ കണ്ടെത്തി “

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

5. പരീക്ഷണം :1

സാമഗ്രികള്‍ :

കവചിത ചെമ്പുകമ്പിച്ചുരുള്‍ , ഗാല്‍‌വനോമീറ്റര്‍ , കാന്തം

കവചിത ചെമ്പുകമ്പിയുടെ ചുരുളിന്റെ രണ്ട് അഗ്രങ്ങള്‍ ഗാല്‍‌വനോമീറ്ററിന്റെ ടെര്‍മിനലുമായി ബന്ധിക്കുന്നു.ചുരുളിനെ കാന്തത്തിന്റെ ഒരു

ധ്രുവത്തിലേക്ക് വേഗത്തില്‍ കൊണ്ടുവരുന്നു; പുറത്തേക്കെടുക്കുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഗാല്‍‌വനോമീറ്റര്‍ സൂചകത്തിനുണ്ടായ

ചലനം നിരീക്ഷിക്കുന്നു. നിരീക്ഷണ ഫലം കുട്ടികള്‍ രേഖപ്പെടുത്തുന്നു.

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

കമ്പിച്ചുരുള്‍ നിശ്ചലമാക്കിവെച്ചുകൊണ്ട് കാന്തത്തിന്റെ ഒരു ധ്രുവത്തെ വളരേ വേഗത്തില്‍ ചുരുളിലേക്ക് കൊണ്ടുവരികയും അതേ

വേഗത്തില്‍ പുറത്തേക്കെടുക്കുകയും ചെയ്യുന്നു. നിരീക്ഷണ ഫലം കുട്ടികള്‍ രേഖപ്പെടുത്തുന്നു.

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുത കാന്തിക പ്രേരണം , പ്രേരിത ഇ.എം.എഫ് , പ്രേരിത വൈദ്യുതി എന്നിവ

വിശദീകരിക്കുന്നു.

ഇപ്പോള്‍ ചെയ്ത പരീക്ഷണത്തില്‍ കമ്പിച്ചുരുളിലെ ചുറ്റുകളിലെ എണ്ണം മാറ്റിയും കാന്തശക്തി വ്യത്യാസപ്പെടുത്തിയും പരീക്ഷണം

ആവര്‍ത്തിക്കുന്നു.

നിരീക്ഷണ ഫലങ്ങള്‍ രേഖപ്പെടുത്താനായി വിദ്യാര്‍ഥികള്‍ക്ക് ടെക്റ്റ് ബുക്കിലെ, പേജ് 40 ലെ പട്ടിക 3.1 പൂരിപ്പിക്കാനായി നല്‍കുന്നു.
അങ്ങനെ കുട്ടികള്‍ പ്രേരിത ഇ.എം.എഫ് നെ സ്വാധീനിച്ച ഘടകങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

(പട്ടികയില്‍ നിന്ന് , ചലന വേഗത കൂടുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി കൂടുമ്പോഴും ചുറ്റുകളുടെ എണ്ണം കൂടുമ്പോഴും പ്രേരിത

ഇ.എം.എഫ്. ന്റെ അളവ് കൂടുന്നതായി കണ്ടെത്തുന്നു.)


6. പരീക്ഷണം :2

സാമഗ്രികള്‍ :

ചാര്‍ജ്ജുകുറഞ്ഞ സെല്‍ , ഗാല്‍‌വനോമീറ്റര്‍ , കമ്പിച്ചുരുള്‍ , കാന്തം

സെല്ലിന്റെ ധ്രുവങ്ങളെ ഗാല്‍‌വനോമീറ്ററുമായി ബന്ധിപ്പിക്കുന്നു .ഗാല്‍‌വനോമീറ്റര്‍ സൂചകത്തിന്റെ ചലനം കുട്ടികള്‍ നിരീക്ഷിക്കുന്നു.
സെല്‍ മാറ്റി കമ്പിച്ചുരുളെടുത്ത് അത് ഗാല്‍വനോമീറ്ററുമായി ഘടിപ്പിക്കുന്നു.കമ്പിച്ചുരുളിനകത്തേക്കും പുറത്തേക്കുമായി ഒരു കാന്തത്തെ

തുടര്‍ച്ചയായി ചലിപ്പിക്കുന്നു. ഗാല്‍‌വനോമീറ്റര്‍ സൂചകത്തിന്റെ ചലനം കുട്ടികള്‍ നിരീക്ഷിക്കുന്നു.

നിരീക്ഷണഫലങ്ങള്‍ കുട്ടികളോട് എഴുതുവാന്‍ ആവശ്യപ്പെടുന്നു.

ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
( സെല്ലുമായി ബന്ധിച്ചപ്പോള്‍ ഗാല്‍‌വനോമീറ്റര്‍ സൂചകം ഒരേ ദിശയില്‍ മാത്രമാണ് ചലിച്ചത് . ചുരുളുമായി ബന്ധിപ്പിച്ചപ്പോള്‍ സൂചകം

ഇരു ദിശകളിലേക്കും മാറി മാറി ചലിച്ചു)


7. എ.സി , ഡി.സി ജനറേറ്ററുകളുടെ ചിത്രം അദ്ധ്യാപകന്‍ ബോര്‍ഡില്‍ വരക്കുന്നു.

അതിന്റെ ഭാഗങ്ങളെ പരിചയപ്പെടുത്തുന്നു.

വര്‍ക്ക് ഷീറ്റ് -2

* എ.സി ജനറേറ്ററിന്റെ ചിത്രം നിരീക്ഷിച്ച് ഭാ‍ഗങ്ങള്‍ ലിസ്റ്റ് ചെയ്യുക

*ഡി.സി ജനറേറ്ററിന്റെ ചിത്രം നിരീക്ഷിച്ച് ഭാ‍ഗങ്ങള്‍ ലിസ്റ്റ് ചെയ്യുക

*എ.സി ജനറേറ്ററും ഡി.സി ജനറേറ്ററും താരതമ്യം ചെയ്ത് അവയുടെ സാമ്യങ്ങളും വ്യത്യാസങ്ങളും ലിസ്റ്റ് ചെയ്യുക ?

*എ.സി ജനറേറ്ററിന്റെ ചിത്രത്തില്‍ ബ്രഷുകളെ സ്ലിപ്പ് റിംഗുകളെ തൊടത്തക്ക വിധത്തിലാണ് വെച്ചിരിക്കുന്നത് ? എന്തുകൊണ്ടാണ്

അവയെ നെട്ടും ബോള്‍ട്ടും ഉപയോഗിച്ച് കണക്ട് ചെയ്തുകൂടാ ?

ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

8.രേഖാ ചിത്രം വരക്കുവാന്‍ പഠിക്കുന്നു.

അദ്ധ്യാപകന്‍ ഓരോ ഭാഗത്തിന്റേയും പേര് പറയുന്നു. കുട്ടികള്‍ അവ വരക്കുന്നു.

ഇത് പലവട്ടം പരിശീലിക്കുന്നു


തുടര്‍‌പ്രവര്‍ത്തനങ്ങള്‍ :


1.മൈക്കല്‍ ഫാരഡയെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ ശേഖരിക്കുക ?

2.സൈക്കിളിന്റെ ഡൈനാമോ , ലൌഡ് സ്പീക്കറിന്റെ ഉള്‍ഭാഗം , ട്രാന്‍സ്‌ഫോമര്‍ , ഡി.ഡി മോട്ടോര്‍ എന്നിവ ശേഖരിക്കുക.

( കേടായതാണ് ഇവിടെ ഉദ്ദേശിക്കുന്നത് . ഇത്തരത്തിലുള്ള കളക്ഷന്‍ ചില കുട്ടികളെങ്കിലും ക്ലാസില്‍ കൊണ്ടുവന്നാല്‍ വളരേ

നന്നായിരിക്കും )

3. എ.സി .ജനറേറ്റര്‍ , ഡി.ഡി.ജനറേറ്റര്‍ , എന്നിവയുടെ രേഖാചിത്രം വരക്കുക

ഡി.സി ജനറേറ്ററിലെ വൈദ്യുതിയുടെ ഗ്രാഫിക് ചിത്രീകരണം , ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയുടെ ഗ്രാഫിക് ചിത്രീകരണം എന്നിവ

വരക്കുക

Saturday, July 12, 2008

ഒമ്പതാം ക്ലാസുകാര്‍ക്ക് സ്കോളര്‍ഷിപ്പ്

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പഠനമികവുള്ളവരും സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കോളരഷിപ്പ് ഏര്‍പ്പെടുത്തി.
ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്നതിനു പ്രതിമാസം 500 രൂപവരെ സ്ക്പോളര്‍ഷിപ്പ് ലഭിക്കും.
സംസ്ഥാനതലത്തില്‍ ഈ വര്‍ഷം 3473 പേര്‍ക്കു ലഭിക്കും.
അര്‍ഹരാ‍യവരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിഭാനിര്‍ണ്ണയപരീക്ഷ ഓഗസ്റ്റ് 17 ന് നടത്തും .
എട്ടാംക്ലാസ് പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് സി പ്ലസില്‍ കുറയാതെ ലഭിച്ചവരും രക്ഷിതാക്കളുടെ വാര്‍ഷീക വരുമാനം ഒന്നര ലക്ഷത്തില്‍ കൂടാത്താവരുമായ ഒന്‍പതാം ക്ലാസുകാര്‍ക്ക് പങ്കെടുക്കാം .
100 രൂപയുടെ ഡി.ഡി കൂടി അയക്കണം .
ഫോം ജില്ലാ വിദ്യാഭ്യാ‍സ ഓഫീസില്‍ നിന്നോ www.scert.kerala.gov.in ,www.itschool.gov.in എന്ന വെബ്ബ് സൈറ്റുകളിലോ ലഭിക്കും .
സ്ഥാപനമേധാവിയുടെ കത്തുസഹിതം 25 നു മുന്‍പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ടര്‍ ( അക്കാദമിക് ) ഡി.പി.ഐ ഓഫീസ് ,ജഗതി തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ അയക്കണം
( മനോരമ വാര്‍ത്ത )

Tuesday, July 08, 2008

വീട്ടിലിരുന്ന് എന്‍‌ട്രന്‍സിന് തയ്യാറെടുക്കാം

അടുത്ത വര്‍ഷത്തെ മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മാതൃകാ എന്‍‌ട്രന്‍സ് പരീക്ഷകള്‍ വീട്ടിലിരുന്ന് എഴുതാന്‍ അവസരം .
എഴുതുന്ന പരീക്ഷയുടെ മാര്‍ക്കിനൊപ്പം സംസ്ഥാനതലത്തിലെ റാങ്ക് , ഏതു വിഷയങ്ങളിലാണ് മെച്ചപ്പെടേണ്ടത് , പരീക്ഷക്കു ലഭിക്കുന്ന സമയം എങ്ങനെ മികച്ചരീതിയില്‍ വിനിയോഗിക്കാം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരീക്ഷക്ക് തയ്യാറെടുക്കാന്‍ ക്വസ്റ്റ്യന്‍ ബാങ്കും ലഭിക്കും .എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഇഷ്ടമുള്ള സമയം തിരിഞ്ഞെടുത്ത് പരീക്ഷ എഴുതാനുള്ള അവസരം ഓണ്‍ലൈനായി ഒരുക്കിയിരിക്കുന്നത് kerala entrance online .com
പരീക്ഷാസമയം പരീക്ഷയില്‍ ഓരോ വിഷയത്തിനുമുള്ള ചോദ്യങ്ങളുടെ അനുപാതം മാര്‍ക്ക് , റിസല്‍ട്ട് ഇക്കാര്യങ്ങളെല്ലാം യഥാര്‍ത്ഥ പരീക്ഷയുടെ മാതൃകയില്‍ അതേ പടി പിന്‍‌തുടരുന്നതാണ് ആഴ്ചതൊറുമുള്ള ഈ ഓണ്‍ലൈന്‍ പരീക്ഷകള്‍ .
എല്ലാ ശനിയാഴ്ചയും രണ്ടുമണിക്കൂര്‍ ഫിസിക്സ് , കെമിസ്ട്രി , പരീക്ഷക്കും ഞായറാഴ്ച ഏതെങ്കിലും രണ്ടുമണിക്കൂര്‍ ബയോളജി അല്ലെങ്കില്‍ മാത്‌സ് പരീക്ഷക്കുമായി വിദ്യാര്‍ത്ഥികള്‍ക്കു തെരഞ്ഞെടുക്കാം .
ഓണ്‍ ലൈനായിതന്നെ ടൈമര്‍ ഉള്ളതിനാല്‍ രണ്ടു മണിക്കൂറിനപ്പുറം ഉത്തരമെഴുതാനാവില്ല .
എല്ലാം കഴിഞ്ഞ് സബ്‌മിറ്റ് ബട്ടനില്‍ അമര്‍ത്തിയാല്‍ പിന്നെ പിറ്റേന്ന് മാര്‍ക്കും റാകും വിശകലനവും എത്തും .
കേരള എന്‍‌ട്രന്‍സ് ഓണ്‍ ലൈനില്‍ ചേരുവാനുള്ള പാസ് വേഡ് അടങ്ങിയ സ്ക്രാച്ച് കാര്‍ഡുകള്‍ കേരളത്തിലെ എല്ലാ മനോരമ ഓഫീസുകളിലും ലഭ്യമാണ് .
ഒരു വര്‍ഷമാണ് കാലാ വധി
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക
ഈ ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ 580 രൂപ വിലയുള്ള സ്ക്രാച്ച് കാര്‍ഡ് വാങ്ങി കേരള എന്‍‌ട്രന്‍സ് ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വെബ്ബ് സൈറ്റില്‍ സന്ദര്‍ശിക്കണം ( ഇന്ത്യക്കുള്ളില്‍ മാത്രം ബാധകം )
മെഡിക്കലിനും എഞ്ചിനീയറിംഗിനും വെവ്വേറേ കാര്‍ഡ് ഉപയോഗിക്കണം
ഫോണ്‍ : 98954 88401,
04843228250

Sunday, July 06, 2008

ബഷീര്‍ മാസ്റ്ററിന്റെ പുസ്തകം ( പുസ്തക പരിചയം )

ബോധനശാസ്ത്രത്തെക്കുറിച്ച് അറിവ് അപ് ഡേറ്റ് ചെയ്യേണ്ടത് ഏത് അദ്ധ്യാപകന്റേയും ഒരു കര്‍ത്തവ്യമാണല്ലോ . ആ നിലക്ക് ലൈബ്രറിയില്‍
നിന്നെടുത്ത പുസ്തകമാണ് “ അനുയോജ്യവിദ്യാഭ്യാസം “ . ഇത് എഴുതിയത് കെ.ബഷീര്‍ ആണ്.
കെ.ബഷീര്‍ എന്ന ബഷീര്‍ മാസ്റ്റര്‍ നമുക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും ഏറെ പരിചിതനാണ് . ഒരു മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നതിനു പുറമെ അദ്ദേഹം വാര്‍ത്തകളില്‍ സ്ഥാനം നേടിയത് ചൂരല്‍ വിദ്യാലയങ്ങളില്‍ നിരോധിച്ച വിദ്യഭ്യാസ ഓഫീസര്‍ എന്ന നിലക്കാണ്.
മലപ്പുറം ജില്ലയില്‍ ഡി.ഡി . ആയിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം അദ്ധ്യാപകര്‍ക്കായി യോഗ ക്ലാസുകള്‍ നടത്തിയത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കറന്റ് ബുക്സ് ആണ് . വില 60 രൂപയാണ്.
ഗ്രന്ഥകാരനെക്കുറിച്ച് :
മത പണ്ഡിതനായ കെ. ഉമ്മര്‍ മൌലവിയുടേയും മുണ്ടിയാരകത്ത് ഫാത്തിമ ടീച്ചറുടേയും മകനായി 1949 ല്‍ ജനിച്ചു. ഫറൂക്ക് കോളേജ് , ഫറൂക്ക്

ട്രെയിനിംഗ് കോളേജ് , കര്‍ണ്ണാടക സര്‍വ്വകലാശാല കാമ്പസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .മെറ്റലര്‍ജിക്കല്‍ ഇന്‍സ്പെക്ടറായി വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.1975 മുതല്‍ സര്‍ക്കാര്‍ സ്കൂളിലെ ഗണിതാദ്ധ്യാപകന്‍ . 1991 ല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമനം . തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ ഓഫീസറായും മലപ്പുറം ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ ഉപഡയറക്ടറായും

ഡി.പി.ഇ.പിയില്‍ കാസര്‍കോഡ് ,വയനാട് , മലപ്പുറം ജില്ലകളില്‍ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ , അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതിയില്‍ മാനവശേഷി വികസന ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2004 ല്‍ റിട്ടയര്‍ ചെയ്തു.ശിശു സൌഹൃദ വിദ്യാഭ്യാസ രീതി പരിഷ്കരണം , പ്രോ: ദബോല്‍ക്കറുടെ പ്രകൃതി പരിസ്ഥിതി സംസ്കൃതി എന്ന സൌരോര്‍ജ്ജകൊയ്ത് രീതിയിലുള്ള രാസവള കീടനാശിനി വിമുക്ത കൃഷിരീതി , പ്രകൃതിജീവനം , ശൈലീപരിഷ്കരണത്തിലൂടെയുള്ള ആരോഗ്യപുനസ്ഥാപനം മുതലായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം
വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്നപ്പോള്‍ ‘ ഉദാത്ത ബോധന തീരം തേടി ‘ എന്ന അദ്ധ്യാപകര്‍ക്കായുള്ള മാനവവിഭവശേഷി വികസന കളരി മെനഞ്ഞു. പരിശീലനം നല്‍കി .
കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനും സ്കൂളീല്‍ വടി കൊണ്ടുനടക്കാന്‍ നിരോധിച്ചുകൊണ്ടും ഉത്തരവിറക്കി. കുന്തിപ്പുഴയോരത്തുള്ള പുരയിടം മണ്ണിളക്കാത്ത നെല്‍കൃഷിയുടേയും ( 1996 ) മരുന്നും മന്ത്രവാദവുമില്ലാത്ത ആരോഗ്യപ്രസ്ഥാനത്തിന്റേയും (2000 മുതല്‍ ) വേദിയായി .
പ്രകൃതിജീവനസമിതി , ജൈവകര്‍ഷമസമിതി , ഒരേഭൂമി ഒരേജീവന്‍ എന്നീസംഘടനകളില്‍ അംഗമാണ് .
വിലാസം :സുജീവനം ,പയ്യനടം ,മണ്ണാര്‍ക്കാട് കോളേജ് വഴി ,പാലക്കാട് ,
ഫോണ്‍ : 04924 231269
പുസ്തകം തുടങ്ങുന്നതുതന്നെ ഒരു നിരീക്ഷണം എടുത്തു പറഞ്ഞാണ് .........
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പ്രൈമറി ക്ലാസിലേയ്ക്ക് പോകുകയും തിരിച്ചുവരികയും ചെയ്യുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതീവ രസകരമായ ( അതോ പരിതാപകരമോ ) ഒരു സത്യം ബോധ്യമവും . കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് നടന്നും തിരിച്ചുവരുന്നത് ഓടിയിട്ടുമാണ് . എന്താണീ വ്യത്യാസത്തിന് കാരണം ? പോകുന്നത് ആരാന്റെ അന്യമായ സ്കൂളിലേക്കും വരുന്നത് അവര്‍ക്കിഷ്ടമുള്ള സ്വന്തമായ വീട്ടിലേക്കു മാണെന്നോ എന്തുകൊണ്ടാണ് നമ്മൂടെ കുട്ടികള്‍ സ്കൂള്‍ അവരുടെ സ്വന്തമാണെന്ന് തോന്നാത്തത് ? അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ സ്കൂളിനെ അവതരിപ്പിച്ചുകൂടെ
പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ: ആര്‍.വി.ജി മേനോനാണ് .
ആമുഖം എഴുതിയിരിക്കുന്നത് ഡോ: കെ.കെ.എന്‍ .കുറുപ്പാണ് .

അനുബന്ധം 3 ല്‍ വിദ്യാലയത്തില്‍ വടി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട് .
ഈ ഉത്തരവിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ഇപ്പോള്‍ ഒറീസ്സ സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട് .
(തുടരും....)

Thursday, July 03, 2008

വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന് ഒരു വ്യാഖ്യാനം കൂടി ?

പ്രകൃതിയില്‍ ഓരോ ജീവിക്കും കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് അവയ്ക്കറിയാം . അതിന് അവയെ പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല .ഒരു

വസ്തു ഭക്ഷ്യവസ്തുവാണോ എന്ന് തീരുമാനിക്കുന്നത് അവയുടെ ജന്മവാസനയാണ് . ( ഇവിടെ സൂചിപ്പിച്ച പ്രകൃതി എന്നത് ഇപ്പോഴത്തെ

അവസ്ഥയില്‍ കാട്ടിലേ കാണുവാന്‍ പറ്റുകയുള്ളു എന്നത് വേറെ കാര്യം )
അതുപോലെ തന്നെയാണ് അറിവിന്റെ കാര്യവും .
നാം നമ്മുടെ മനസ്സിലേയ്ക്ക് സ്വാംശീകരിക്കുന്ന അറിവ് ശരിയാണോ തെറ്റാണോ എന്ന് നാം തിരിച്ചറിയണം .
അതിന് ആദ്യമായി അത്തരമൊരു ശേഷി നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട് .
അതിന് സഹായിക്കുന്ന ബോധനശാസ്ത്രമാണ് വിമര്‍ശനാത്മക ബോധനശാസ്ത്രം.
അതായത് അറിവ് സ്വീകരിക്കുന്നതുവഴി പ്രസ്തുത അറിവിന്റെ വെളിച്ചത്തില്‍ വ്യക്തിയുടെ പെരുമാറ്റത്തിന് അല്ലെങ്കില്‍ വ്യക്തിത്വത്തിന് മാറ്റം

സംഭവിക്കുന്നു എന്നത് ഇത്തരം അദ്ധ്യാപന രീതിയുടെ പ്രത്യേകതയാണ് .
ഇതുകൊണ്ടും കഴിഞ്ഞില്ല ഈ അദ്ധ്യാപനരീതിയുടെ പ്രത്യേകത .
അങ്ങനെ ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അല്ലെങ്കില്‍ വാഴുന്ന അധികാര സ്ഥാനങ്ങളേയും വിശ്വാസങ്ങളേയും

വെല്ലുവിളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കാന്‍ ശ്രമിക്കുന്നു.
ഇതുവഴി ഒരു സമൂഹ മാറ്റത്തിന് ശ്രമിക്കിക്കുന്നു.
ഇതൊക്കെ വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന്റെ പൂര്‍ണ്ണ രൂപമാണെങ്കിലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അവതരിപ്പിക്കുമ്പോള്‍ ലഘൂകരണം

നടത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം .’
അതായത് ഇത് ലഹിരിപിടിച്ച് തെരുവില്‍ ഇറങ്ങേണ്ടി വരീല്ല എന്നര്‍ത്ഥം

ഇതിനൊക്കെ പുറമെ ആദ്യം പറഞ്ഞ കാര്യം ശ്രദ്ധിക്കുക
അറിവ് മനുഷ്യന്റെ മാറ്റുന്നുവെന്ന കാര്യം
എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാം .
സിഗരറ്റു വലിക്കരുത് / മദ്യപിക്കരുത് എന്ന് രോഗിയോട് പറയുന്ന ഡോക്ടര്‍ രോഗി പോയതിനുശേഷം സിഗരറ്റു വലിക്കുന്ന/ മദ്യപിക്കുന്ന കാര്യം

തന്നെ വലിയ ഉദാഹരണം
ഇത്തരത്തില്‍ ലഭിച്ച അറിവ് വ്യക്തിയെ മാറ്റത്തിന് വിധേയമാക്കാത്ത അവസ്ഥ സമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാവുമോ ?
ഉണ്ടെങ്കില്‍ ഒന്നു ലിസ്റ്റ് ചെയ്യാമോ

1...................................................................................
2.................................................................................
3.................................................................................
4...............................................................
5............................................................................
ഇങ്ങനെ നാം ലിസ്റ്റ് ചെയ്ത കാര്യങ്ങള്‍ ഒന്നുകൂടി ചര്‍ച്ചക്ക് വിധേയമാക്കി .
(മറ്റുള്ള വരുടെ കുറ്റം കണ്ടെത്താന്‍ നാം മിടുക്കരാണല്ലോ .)
ഇനി അടുത്തതായി ചെയ്യേണ്ടത് , മുന്‍‌പു ചെയ്തതുപോലെ നമ്മുടെ കാര്യത്തിലും ചെയ്യുക എന്നതാണ് .
അതായത് ലഭിച്ച അറിവ് നമ്മുടെ വ്യക്തിത്വത്തെ മാറ്റാത്ത സന്ദര്‍ഭങ്ങള്‍ ലിസ്റ്റ് ചെയ്യുക
1.....................................................................
2.................................................................
3..............................................................
4...........................................................
5...............................................................

ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകള്‍ - സംസ്കരണത്തിന് കര്‍ശന വ്യവസ്ഥ


രസപ്രാധാന്യമുള്ള ലൈറ്റുകളുടെ സംസ്കരണത്തിന് കര്‍ശനവ്യവസ്ഥ

മനോരമ ദിനപ്പത്രത്തിലെ വാര്‍ത്തയില്‍നിന്ന്
തയ്യാറാക്കിയത് : വി. ജയദേവ്

വൈദ്യുത ഉപയോഗത്തില്‍ വന്‍ കുറവുണ്ടാക്കുന്ന ഫ്ലൂറസെന്റ് ബള്‍ബുകളും ട്യൂബ് ലൈറ്റുകളും രസത്തിന്റെ (

മെര്‍ക്കുറിയുടെ ) സാനിദ്ധ്യമൂലം പരിസ്ഥിതിക്ക് ഹാനികരമായതുകൊണ്ട് അത്തരം ബള്‍ബുകളുടെ

ഉപയോഗശേഷമുള്ള സംസ്ക്ജരണത്തിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകള്‍ നടപ്പിലാക്കും .
ഫ്ലൂറസെന്റ് ബള്‍ബ് നിര്‍മ്മാണമേഖലയില്‍ രസംകൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും സുരക്ഷാ

മാനദണ്ഡങ്ങള്‍ ഉണ്ടാക്കും .കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച പ്രത്യേക ദൌത്യ സമിതിയുടെ

ശുപാര്‍ശകള്‍ കണക്കിലെടുത്താണിത് .
ഉപയോഗശൂന്യമായ ബള്‍ബുകളും ട്യൂബുകളും പരിസ്ഥിതിക്കും മനുഷ്യനടക്കമുള്ളവര്‍ക്കും ഹാനികരമാവാത്ത

വിധത്തില്‍ സംസ്കരിക്കാനും മറ്റും സംസ്ഥാനങ്ങള്‍ കുറഞ്ഞ വിലക്ക് ഭൂമി കണ്ടെത്തി നല്‍കണമെന്ന് സമിതി

ശുപാര്‍ശ ചെയ്തു.
ഫ്ലൂറസെന്റ് ബള്‍ബ് നിര്‍മ്മാണമേഖലയില്‍ രസം കൈകാര്യം ചെയ്യുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇവ നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഉപയോഗം കഴിഞ്ഞ ബള്‍ബുകള്‍ ശേഖരിക്കല്‍ , മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകല്‍ പുനരുപയോഗം ,

സംസ്കരണം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഏത് ഘട്ടത്തിലായാലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം .
ഇതിനായി ഭാവിയില്‍ പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന്

സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . മെച്ചപ്പെട്ട ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക

സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതിന് പണം കണ്ടെത്താന്‍ ഇത്തരം ബള്‍ബുകള്‍ക്കുമേല്‍ പ്രത്യേക

നികുതി ഏര്‍പ്പെടുത്തണമെന്നതാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ .
ഇത് ബള്‍ബുകളുടെ വിലയില്‍ നേരിയ മാറ്റം ഉണ്ടാക്കുമെങ്കിലും ലാഭിക്കപ്പെടുന്ന വൈദ്യുതിയുടെ അളവുമായി

താരതമ്യപ്പെടുത്തിയാല്‍ വര്‍ദ്ധന തുച്ഛമായിരിക്കും . പുനരുപയോഗ സംസ്കരണമേഖലക്ക് സര്‍ക്കാര്‍

ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കണം . പരിസ്ഥിതിക്ക് ഹാനികരമായ മറ്റു മാലിന്യങ്ങളുടെ കാര്യത്തില്‍

നല്‍കുന്ന ഇളവുകളും മറ്റു സഹായവും പരിഗണിക്കണം . പുനര്‍സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍

ബാങ്കുകളും മറ്റ് ധനസഹായ സ്ഥാപനങ്ങളും സഹായിക്കണം .
ഫ്ലൂറസെന്റ് ബല്‍ബുകളില്‍ രസത്തിന്റെ അളവുനിയന്ത്രിക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങള്‍

നിശ്ചയിക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിനോട് ആവശ്യപ്പെട്ടു.
ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന് ഉറപ്പാക്കണം.ഉപയോഗം കഴിഞ്ഞവ ശേഖരിക്കുകയും

കൈകാര്യം ചെയ്യുകയും ചെയ്യുന്ന അസംഘടിത മേഖലയുടെ പങ്കും പരിഗണിക്കപ്പെടണം .
രാജ്യത്ത് സാധാരണ ബള്‍ബുകള്‍ക്കു പകരം പൂര്‍ണ്ണമായി ഫ്ലൂറസെന്റ് ബള്‍ബുകളുന്‍ ട്യുബുലൈറ്റുകളും

ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 12,000 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാവുമെന്നാണ് കണക്ക് .
എന്നാല്‍ ഫ്ലൂറസെന്റ് ബള്‍ബ് മേഖലയില്‍ ( കോമ്പാക്ട് ഫ്ലൂറസെന്റ് ബള്‍ബുകള്‍ , ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകള്‍ ,

മെര്‍ക്കുറി/ സോഡിയം വേപ്പര്‍ ബള്‍ബുകള്‍ തുടങ്ങിയവ ) രസത്തിന്റെ ഉപയോഗം വളരേ കൂടുതലാണെന്നതു

പരിസ്ഥിതിക്കു ഹാനികരമാണെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതിവര്‍ഷം ഏഴര ടണ്‍ വരെ രസമാണു ബള്‍ബുനിര്‍മ്മാണമേഖലയില്‍ മാത്രം ഉപയോഗിക്കപ്പെടുന്നത് .
ഒരു ട്യൂബുലൈറ്റില്‍ ( F.T.L ) 30 mg കോമ്പാക്ട് ഫ്ലൂറസെന്റ് ബള്‍ബില്‍ ( C.F.L ) അഞ്ചു മില്ലീഗ്രാമും രസം

ഉപയോഗിക്കുന്നുണ്ട് .
അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യല്‍ ഗുരുതരമായ വിപത്താണ് ഉണ്ടാക്കുന്നത് . C.F.L ഉപയോഗത്തില്‍

അമ്പതുശതമാനത്തിന്റേയും F.T.L ഉപയോഗത്തില്‍ പത്ത് ശതമനത്തിന്റേയും വളര്‍ച്ച നിരക്കാണ്

രേഖപ്പെടുത്തിയിരിക്കുന്നത് .
അടുത്ത വര്‍ഷങ്ങളില്‍ 20 മുതല്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതും . ചൈനയില്‍ നിന്നും മറ്റും

വന്‍‌തോതില്‍ ഇവ ഇറക്കുമതി ചെയ്യുന്നുണ്ട് . രാജ്യാന്തര തലത്തില്‍ തന്നെ സാധാരണ ബള്‍ബുകള്‍

ഉപയോഗത്തില്‍ നിന്നു പുറത്തായി കഴിഞ്ഞു.
ബാറ്ററി നിര്‍മ്മാണ രംഗമാണ് വന്‍‌തോതില്‍ രസം ഉപയോഗിക്കുന്ന മറ്റൊരു മേഖല .

വാല്‍ക്കഷണം:
വിമര്‍ശനാത്മക ബോധനരീതിയിലുള്ള അദ്ധ്യാപന പരിശീലനത്തിലെ ട്രെയിനിംഗ് മാനുവല്‍

പ്രസിദ്ധീകറിച്ചപ്പോള്‍ ഫ്ലൂറസെന്റ് ട്യൂബിനെ സംബന്ധിച്ച പ്രശ്നം അവതിരിപ്പിച്ചിരുന്നതാണ്
C.F.L “ മറ്റൊരു പ്ലാസ്റ്റിക്കാകുമോ എന്ന കാര്യവും അതില്‍ സൂചിപ്പിച്ചിരുന്നു”

Tuesday, June 24, 2008

വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?

ഇന്നത്തെ ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയെയൊന്ന് ചോദിച്ചുപോയാല്‍ കുറ്റം പറയാനൊക്കുമോ ?
പണ്ടൊക്കെ തമാശമട്ടില്‍ ചില കാര്യങ്ങള്‍ പറയാറുണ്ട് .
‘’ശബ്ദമലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുക ‘’ . എന്നൊക്കെ . ആ‍രും അത് കാര്യമാക്കാറില്ല .
പക്ഷെ , ഇപ്പോള്‍ ..............
ഇതെങ്ങനെ സംഭവിച്ചു ?
വിമര്‍ശനാതമക ബോധനശാസ്ത്രത്തിന്റെ മുഖ്യവക്താവാണല്ലോ ബ്രസീലിലെ പൌളോഫ്രെയര്‍ . അദ്ദേഹത്തിന്റെ കാര്യവും ഇതുതന്നെയായിരുന്നു അവസ്ഥ . താന്‍ ജനിച്ച നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ബോധനാശാസ്ത്ര മാതൃക നവീകരിക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ് . എന്നിരിക്കലും പട്ടാളഭരണം നാട്ടില്‍ കൊടികുത്തിവാണപ്പോള്‍ അദ്ദേഹത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു . തുടര്‍ന്ന് രാജ്യദ്രോഹിയെന്നാരോപിച്ച് നാട്ടില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
നാട്ടിലെ നിലനില്‍ക്കുന്ന അധികാരസ്ഥാനങ്ങളേയും വിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നതിന് വിമര്‍ശനാത്മക ബോധനശാസ്ത്രം വ്യക്തിയെ പ്രാപ്തനാക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ , ഇങ്ങനെ ശരണ്യനാവുന്ന വിഭാഗം ശക്തിമാനാണെങ്കില്‍ എന്തു സംഭവിക്കും ? തീര്‍ച്ചയായും ശക്തിയായ എതിര്‍പ്പുണ്ടാകും . ശക്തിയില്ലാത്തവര്‍ സമൂഹത്തില്‍ ചൂഷണം നടത്താറില്ലല്ലോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാലം കഴിയുന്തോ‍റും സമൂഹത്തില്‍ ഉണ്ടാകുക സാധാരണയാണ് . പക്ഷെ , അതിനെ മതമായാലും പാര്‍ട്ടിയായാലും മറ്റ് സംഘടനകളായാലും വ്യക്തിയായാലും തിരുത്തേണ്ടെ ? അല്ലെങ്കില്‍ തിരുത്തപ്പെടേണ്ടതല്ലേ
അതുകൊണ്ട് തന്നെ വിമര്‍ശനാതമക ബോധനരീതികള്‍ വിമര്‍ശിക്ക പ്പെടുമെന്നതില്‍ സംശയമുണ്ടോ ?
അത് അതിന്റെ അനിവാ‍ര്യതയാണ് . ആ അനിവാര്യതയോ ഒഴിച്ചുകൂടാനാവാത്തതും !!!!!
വിമര്‍ശനാത്മക ബോധനശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക

Thursday, June 05, 2008

കൊടുങ്ങല്ലൂര്‍, മേത്തല ബാലാനുബോധിനി യു.പി.സ്കൂളില്‍ റേഡിയോ നിലയം തുടങ്ങി.

കേരള ചരിത്രത്തിലാദ്യമായാണ് ഒരു യു.പി സ്കൂള്‍ റേഡിയോ നിലയം തുടങ്ങുന്നത് . ആ പദവിക്കര്‍ഹമാകുന്നതോ കൊടുങ്ങല്ലൂരിനടുത്തുള്ള മേത്തല ബാലാനുബോധിനിസ്കൂളും!
1899 ല്‍ ജ്ഞാനാര്‍ത്ഥദായനി സഭയുടെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം ഉപജില്ലയിലെ യു.പി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സ്കൂളാണ് .
ഈ സ്കൂളില്‍നിന്ന് പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത രംഗത്തുണ്ട് .
സ്കൂലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 80.3 ഫ്രീക്വന്‍സിയില്‍ റേഡിയോ പ്രക്ഷേപണം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ , പഠനത്തെ സഹായിക്കുന്ന പ്രോഗ്രാമുകള്‍ , കലാപരിപാടികള്‍ , പ്രിന്‍സിപ്പലിന്റെ അറിയിപ്പുകള്‍ , നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂളില്‍നിന്നുള്ള അറിയിപ്പുകള്‍ , വിദ്യാര്‍ത്ഥികളുടെ മികവുകള്‍ ,ദിനാചരണങ്ങള്‍ എന്നിവ ശ്രവിക്കാനാകും .എല്ലാ ക്ലാസ് മുറികളിലും റേഡിയോ സജ്ജമാക്കിയിട്ടുണ്ട് .ഇതുവഴി പ്രധാന അദ്ധ്യാപകന് ഒരോ ക്ലാസ് മുറിയിലേക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനാകുമെന്നത് പദ്ധതിയുടെ നേട്ടമാണ് .

എ.ഇ.ഒ ശ്രീമതി ടി.കെ. മീരാഭായ് , ബി.ആര്‍.സി പ്രോഗ്രാം ഓഫീസര്‍ സി.എ രഞ്ജിത് , കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല അദ്ധ്യാപകനായിരുന്ന വി.എസ് ശ്രീജിത് , സ്കൂളിലെ അദ്ധ്യാപകരായ എന്‍.ജി . ജയറാം .കെ. ആര്‍ .രജി എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്

Wednesday, June 04, 2008

വിമര്‍ശനാത്മകപഠനം : ഒരു ചോദ്യാവലി.

1.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം പാഠപുസ്തക പരിഷ്കരണപാതയിലാണ് . നിരന്തരം പുതുക്കല്‍ അനിവാര്യമാണോ ?

2.താങ്കള്‍ ജനാധിപത്യവിശ്വാസിയാണോ ? ജനാധിപത്യമെന്നത് ...................... പഠിപ്പിക്കേണ്ട ആശയമാണ് ( പാലിക്കേണ്ട ഒരു ജീവിത രീതിയാണ് , സാ‍മൂഹ്യക്രമമാണ്

* വിദ്യാലയത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാം ?

*കുടുംബത്തിലെ ജനാധിപത്യം എത്രത്തോളം ആകാം ?

*എന്തുകൊണ്ടാണ് താങ്കള്‍ ഇത്രയും ചോദ്യങ്ങള്‍ സ്വയം ചോദിക്കാത്തത് ?


*എന്തുകൊണ്ടാണ് താങ്കള്‍ ജനാധിപത്യരീതികള്‍ പൂര്‍ണ്ണമായും സ്വാംശീകരിക്കാത്തത് ?

*വയനാട് ഗോഖലെ നഗര്‍ എ.എന്‍.എം.യു.പി.സ്കൂളില്‍ ഇപ്പോള്‍ പി.ടി.എ അല്ല ഉള്ളത് അവിടെ പി.പി.ടി.എ രൂപീകരിച്ചു.( വിദ്യാര്‍ത്ഥി - അദ്ധ്യാപക രക്ഷാകര്‍തൃസമിതി ) ഈ വിദ്യാലയം നിലവിലുള്ള രീതികളെ വിമര്‍ശനാത്മകമായി പരിശോധിച്ചൂവോ ? എങ്കില്‍ എന്തെല്ലാം ചോദ്യങ്ങള്‍ ആകും അവര്‍ സ്വയം ചോദിച്ചിട്ടുണ്ടാവുക

3.ബ്രിട്ടീഷ് ഭരണവും ഇന്ത്യയുടെ വികസനവും .
ബ്രിട്ടീഷുകാര്‍ ആധുനിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തി. റോഡ് , റെയില്‍ , ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പേടുത്തി, ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കി.
അക്കാലത്ത് ബ്രിട്ടീഷ് വികസനമാതൃകയെ വിമര്‍ശനാത്മകമായി സമീപിച്ച് ദേശാഭിമാനികള്‍ എന്തെല്ലാം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടാവും ?

4.പപ്പായ / ഓമ പുരക്കുമീതെ വളര്‍ന്നാല്‍ മരണം നിശ്ചയം എന്നൊരു ധാരണ കേരളത്തില്‍ ചിലയിടങ്ങളിലുണ്ട് . ഈ ബോധം തിരുത്താന്‍ കുട്ടി നിര്‍മ്മിക്കാന്‍ അറിവുകള്‍ എന്തെല്ലാം ?

5.വിമര്‍ശനാതമക ബോധനരീതിക്ക് ബാധകമായവ ടിക് ചെയ്യുക ( ടിക്ക് ചെയ്യുന്നതിന് യുക്തിയുടെ പിന്‍ബലം ഉണ്ടായിരിക്കണം )

*എന്തിനേയും എതിര്‍ക്കാനുള്ള ശീലങ്ങള്‍ രൂപപ്പെടുത്തുക

*ഒരു പ്രശ്നത്തെ /വസ്തുതയെ /പാഠത്തെ / പ്രവണതയെ /പ്രതിഭാസത്തെ സാമൂഹിക പക്ഷത്തുനിന്നുകൊണ്ട് വീക്ഷിക്കുക .

*ആരുടെ താല്പര്യങ്ങളാണ് ഉള്ളടക്കം സംരക്ഷിക്കുന്നത് , നിഷേധിക്കുന്നത് എന്ന് പരിശോധിക്കുക

*കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ വിശകലനം ചെയ്ത് നിലപാടുകള്‍ സ്വീകരിക്കുക

*കുറ്റങ്ങളും കുറവുകളും കണ്ടെത്തുക

*പ്രത്യേക വിഭാഗത്തെ അനര്‍ഹമായി ഉയര്‍ത്തികാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക , ഏതെങ്കിലും വിഭാഗത്തെ തമസ്കരിക്കുന്നുണ്ടൊ എന്ന് പരിശോധിക്കുക

*ഏതെങ്കിലും വിവേചനപരമായ ആശയങ്ങള്‍ , പ്രയോഗങ്ങള്‍ നിര്‍ദ്ദോഷമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക .

*ഒരു പ്രശ്നം ഉളവാ‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ആരെ ബാധിക്കുമെന്ന് കണ്ടെത്തുക

*എതിര്‍പക്ഷത്തിന്റെ ആശയങ്ങളെ പ്രതിരോധിക്കാ‍നുള്ള തര്‍ക്കവാദങ്ങള്‍ നിരത്തുക

*സൃഷ്ടിപരമായ നിലപാടുകള്‍ സ്വീകരിക്കുക

*ഒരു പ്രശ്നത്തെ അതിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍നിന്നും വേര്‍പെടുത്തി വിശകലനം ചെയ്യുക

6.വിമര്‍ശനാത്മക പഠനം സാധ്യമാക്കുന്നതില്‍ അധ്യാപകന്റെറോള്‍ എന്ത് ?


( അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

Monday, June 02, 2008

ഒരു കുട്ടിയുടെ പ്രശ്നം ...............

സെറിബ്രല്‍ പാള്‍സി എന്ന ചലനവൈകല്യമുള്ള കുട്ടിയാണ് ശിഹാബുദീന്‍ .വട്ടേനാട് ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പ്രായത്തിനനുസരിച്ച മാനസികവളര്‍ച്ച ആയിട്ടിലെങ്കിലും കേള്‍ക്കുകയും കാണുകയ്യും ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാ‍ക്കാനുള്ള കഴിവുണ്ടവന് . എന്നാല്‍ പേശീചലനം ഏകോപിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് ആശയങ്ങള്‍ എഴുതിപ്രകടിപ്പിക്കാന്‍ കഴിയില്ല. ഇതുമൂലം ഒന്നാം ടേം മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ വിഷയങ്ങളിലും ഇവന് സ്കോറൊന്നും കിട്ടിയില്ല. എന്നാല്‍ രണ്ടാം ടേം മൂല്യനിര്‍ണ്ണയത്തിന്റെ മലയാളം ഉത്തരക്കടലാസ് നോക്കിയ ഗീതടീച്ചര്‍ക്ക് ശിഹാബുദീന്‍ എഴുതിയതില്‍ എന്തൊക്കെയുണ്ടെന്ന് തോന്നി. ടീച്ചര്‍ അവനെ വിളിച്ചുവരുത്തി ഉത്തരക്കടലാ‍സ് വായിപ്പിച്ചു. വിക്കി വിക്കി അവന്‍ വായിച്ചതു മുഴുവന്‍ ശരിയുത്തരങ്ങളായിരുന്നു.ഉടനെ ഈ വിവരം ടീച്ചര്‍ മറ്റ് അദ്ധ്യാപകരെ അറിയിച്ചു.അവരും ഇതേപോലെ ചെയ്തപ്പോള്‍ ശിഹാബുദീന് എല്ലാവിഷയത്തിലും സ്കോര്‍ ലഭിച്ചു. എഴുതാന്‍ പ്രയാസമുള്ള കുട്ടിയായതിനാല്‍ കുറച്ചേ എഴുതിയിരുന്നുള്ളൂ.അതുകൊണ്ട് ലഭിച്ച സ്കോറും കുറവായിരുന്നു.
കാര്യങ്ങള്‍ മാറിയത് അവസാന ടേമിലായിരുന്നു.ശിഹാബുദ്ദീന്റെ അപ്പോഴത്തെ ക്ലാസ് അദ്ധ്യാപിക മാറി പുതിയൊരാള്‍ ചാര്‍ജ്ജടുത്തു. ഈ ടീച്ചറാണ് പ്രോമോഷന്‍ ലിസ്റ്റ് തയ്യാറാക്കിയത് . റിസല്‍ട്ട് വന്നപ്പോള്‍ ശിഹാബുദീന്‍ എട്ടാം ക്ലാസില്‍ തോറ്റു. മറ്റ് അധ്യാപകര്‍ കുറേ കഴിഞ്ഞാണ് വിവരങ്ങള്‍ അറിയുന്നത് . അപ്പോഴേക്കും പ്രൊമോഷന്‍ ലിസ്റ്റ് അംഗീകാരത്തിനായി ഡി.ഇ.ഒ യ്ക്ക് സമര്‍പ്പിച്ചിരുന്നു.ശിഹാബുദീന്‍ ഒരു കൊല്ലംകൂടി എട്ടില്‍ തന്നെ.
1.ക്ലാസ് കയറ്റം കിട്ടുവാന്‍ ശിഹാബുദീന് അര്‍ഹതയുണ്ടോ ?
2.ക്ലാസ് കയറ്റം കിട്ടാത്തതില്‍ ശിഹാബുദീനിന്റെ ഭാഗത്തുള്ള തെറ്റെന്ത് ?
3.പ്രോമോഷന്‍ ലിസ്റ്റ് തയ്യാറാക്കിയ അദ്ധ്യാപികയെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനൊക്കുമോ ?
4.ഇത്തരത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ ?
5.ഇത്തരം അനുഭവങ്ങള്‍ ഒഴിവാക്കാനെങ്ങനെ കഴിയും ?
6.പുതിയ പഠനരീതി ഇതിനെന്തെങ്കിലും ഉപാധികള്‍ മുന്നോട്ടുവെക്കുന്നുണ്ടോ ?

അദ്ധ്യാപകര്‍ മുകളില്‍ കൊടുത്ത ചര്‍ച്ചാസൂചകത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തുന്നു.
ഗ്രൂപ്പ് ലീഡര്‍മാര്‍ അത് അവതരിപ്പിക്കുന്നു.
അങ്ങനെ ഒരു Student Profile വേണമെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു.
കുട്ടിയെക്കുറിച്ച് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളൂന്നതായിരിക്കണം ഇത്തരമൊരു ഫലല്‍ എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉരുത്തിരിയുന്നു.
തുടര്‍ന്ന് ഇത്തരമൊരു രേഖയില്‍ എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു.
ആര്‍.പി .ക്രോഡീകരിക്കുന്നു.
Student Profile ഇന്നയിന്ന ഇനങ്ങള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍ നിന്ന് )

Sunday, June 01, 2008

ഒരു അദ്ധ്യാപകന്റെ ഡയറിക്കുറിപ്പ്

2007 ജുണ്‍ 15...
നാട്ടിലേക്ക് സ്ഥലം മാറിവന്നതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. 8 E ക്ലാസിലായിരുന്നു ആദ്യ പിരീഡ് . സ്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ സീന ടീച്ചര്‍ പറഞ്ഞതനുസരിച്ച് ഭൌതികശാസ്ത്രപുസ്തകത്തിലെ ആദ്യപാഠത്തിലെ ആദ്യ C.O യുടെ DLP യുമായാണ് ക്ലാസില്‍ എത്തിയത് . അമ്പരപ്പും അവിശ്വാസവും നിറഞ്ഞ മുഖമായിരുന്നു ക്ലാസിലാകെ . സീന ടീച്ചര്‍ സ്ഥലം മാറിപ്പോയത് കുട്ടികള്‍ അറിഞ്ഞിരുന്നില്ല. പരിചയപ്പെടുത്തല്‍ കഴിഞ്ഞ് ടിപ്പ് ആക്ടിവിറ്റിയിലൂടെ പഠനപ്രവര്‍ത്തനത്തിലേക്കുനീങ്ങി. രണ്ട് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിക്കുവാനുണ്ടായിരുന്നത് . കുട്ടികള്‍ താഴ്‌ന്ന ക്ലാസില്‍ പരിചയപ്പെട്ട വസ്തുതകളുടെ തരംതിരിക്കലായിരുന്നു ആദ്യവര്‍ക്ക്‍ ഷീറ്റിലെ പ്രവര്‍ത്തനം . രണ്ടാമത്തെ വര്‍ക്ക്ഷീട് എട്ടിലെ സി. ഒ യുമായി ബന്ധപ്പെട്ടതായിരുന്നു.കുട്ടികള്‍ പെട്ടെന്ന് ഗ്രൂപ്പുകളായി .പിരീഡ് കഴിഞ്ഞീട്ടും കൊടുത്ത ആദ്യവര്‍ക്ക്ഷീറ്റുപോലും പൂര്‍ത്തീകരിക്കാന്‍ ആകെയുള്ള അഞ്ച് ഗ്രൂപ്പുകളില്‍ രണ്ട് ഗ്രൂപ്പിന് കഴിഞ്ഞതേയില്ല. ഗ്രൂപ്പില്‍ ഇടപെടുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാ‍നശേഷികളൊന്നും ഈ കുട്ടികള്‍ നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് . ക്ലാസില്‍നിന്ന് സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

( ഇത് ശ്യാം ജിത്ത് എന്ന അദ്ധ്യാപകന്റെ ഡയറിക്കുറിപ്പാണ് )
ഇനി താഴെപറയുന്നവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ കഴിയുമോ എന്ന് നോക്കൂ
1. ശ്യാംജിത്തിന് ഇങ്ങനെയൊരു അനുഭവമുണ്ടാകാന്‍ കാരണമെന്താണ് ?
2.പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാതിരിക്കാനുള്ള സാഹചര്യമെന്തായിരുന്നു ?
3.ഇത്തരം സാഹചര്യം നമുക്കും അനുഭവപ്പെട്ടീട്ടുണ്ടോ ?
4.ഇത് മറികടക്കാന്‍ നിങ്ങള്‍ ചെയ്തതെന്ത് ?
5.ശ്യാംജിത്ത് ഈ വിഷമം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുമോ ? ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കും ?
6.മാറിവരുന്ന ഒരദ്ധ്യാപകന് ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ശ്യാമിന് എന്തുചെയ്യാന്‍ കഴിയും ? സ്വന്തം ക്ലാസുകളില്‍ നമുക്ക്

എന്തുചെയ്യാന്‍ കഴിയും ?

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

വിമര്‍ശനാത്മക പഠനം - ഒരു കേസ് അവതരണം

കോട്ടയം ജില്ലയിലെ മാലം സര്‍ക്കാര്‍ യു.പി സ്കൂളിളിലെ കുട്ടികള്‍ ഏര്‍പ്പെട്ട ഒരു പ്രവര്‍ത്തനമാണ് ഇവിടെ പരാമര്‍ശിക്കുന്നത് . പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഡോക്ടറുടെ ഒരു ക്ലാസ്സും ലഘുലേഖാ വിതരണവും ഉണ്ടായിരുന്നു. ഡോക്ടറുമായി നടന്ന സംഭാഷണത്തില്‍ തങ്ങളുടെ പ്രദേശത്തെ എത്ര പുകവലിക്കാരുണ്ടാകുമെന്ന ചോദ്യം കുട്ടികളുടെ ഇടയില്‍ നിന്നു തന്നെയുണ്ടായി ,അതിനായി അവര്‍ സ്കൂള്‍ പ്രദേശത്ത് സര്‍വ്വേ നടത്തി . മുപ്പത്തിരണ്ട് പുകവലിക്കാരുണ്ടെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. എങ്കില്‍ ഇവര്‍ എത്ര പണം ഇതിനായി ചിലവഴിക്കുന്നുണ്ടാകുമെന്ന പ്രശ്നം ചിലര്‍ ഉന്നയിച്ചു. കടകളില്‍ പോയി ഒരു ദിവസം ചിലവാകുന്ന ഉല്പങ്ങളൂടെ വിലകണക്കാക്കി അത് വലിയൊരു തുകയാണെന്ന കാര്യം അവരെ അമ്പരപ്പിച്ചു.
‘പുകവലിച്ചു ജീവിതം തുലച്ചിടല്ലേ സോദരാ.................’ എന്ന സന്ദേശഗാനവും പാടിക്കൊണ്ട് കുട്ടികളുടെ സംഘം പുകവലിക്കാരുടെ വീടുകളില്‍ സന്ദരശനം നടത്തി. പുകവലിയിലൂടെ അര്‍ബ്ബുദരോഗം ബാധിച്ചുമരിച്ച ഒരാളുടെ പ്രതീകാത്മക ശവപ്പെട്ടിയുണ്ടാക്കി ഒരു യാത്രയും നടത്തി . അതിനുശേഷം പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിവരിക്കുന്ന സര്‍ക്കാര്‍ ലഘുലേഖ പ്രദേശത്തെ എല്ലാ വീ‍ീടുകളിലും നേരിട്ടുചെന്ന് വിതരണം നടത്തി . ഈ പ്രവര്‍ത്തനങ്ങള്‍ പകുതിവഴിയില്‍ എത്തിയപ്പോള്‍തന്നെ 28 പേര്‍ പുകവലി നിര്‍ത്തിയതായി അവര്‍ക്ക് അറിയാന്‍ കഴിഞ്ഞു.എറണാകുളം ജില്ലയിലെ ഒരു വിദ്യാലയത്തില്‍ ലോകപുകയില വിരുദ്ധദിനത്തൊടനുബന്ധിച്ച് ( മേയ് 31 ) കുറേ ലഘുലേഖകള്‍ എത്തി. ദിനാചരണത്തോട് അനുബന്ധിച്ച് പുകവലിയുടെ ദൂഷ്യത്തെക്കുറിച്ച് ഒരു കുറിപ്പ് സ്കൂള്‍ തുറന്നതിനുശേഷം നടന്ന അസംബ്ലിയില്‍ വായിച്ചു. ലഘുലേഖകള്‍ കുട്ടികള്‍ക്ക് വായനക്കായി വീട്ടിലേയ്ക് കൊടുത്തുവിടുകയും ചെയ്തു. അതോടെ പുകവലി വിരുദ്ധദിനാചരണത്തിന് സമാപനമായി.


1.ഒരേകാര്യം രണ്ട് വിദ്യാലയങ്ങളില്‍ നടന്ന കാര്യം ശ്രദ്ധിച്ചുവല്ലോ . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ അടുത്തത് ഏത് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ? എന്തുകൊണ്ട് ?
2.കുട്ടികളില്‍ യഥാര്‍ത്ഥ വിമര്‍ശാത്മക അവബോധം സൃഷ്ടിച്ചത് ഏത് വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനമാണ് ? പ്രവര്‍ത്തനങ്ങളെ അപഗ്രഥനത്തിന്റേയും പ്രതികരണത്തിന്റേയും തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മെച്ചമെന്ത് ?
3.പ്രതികരണത്തിന്റെ തലങ്ങള്‍ എന്തൊക്കെയാകാം ?
ചര്‍ച്ച , ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍.പിയുടെ ക്രോഡീകരണം
“ ശാസ്ത്രീയമായ പ്രതികരണ സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിന് യോജിച്ച തന്ത്രങ്ങള്‍ മെനയുന്നു. അറിവിന്റെ നിര്‍മ്മാണം നടക്കുന്നു. കുട്ടിയെ പൌരബോധത്തിലേക്ക് പിടിച്ചുകൊണ്ടുപോകാന്‍ കഴിയുന്നു.

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

എന്താണ് ടീച്ചേഴ്സ് ലോക്കല്‍ ടെക്സ്റ്റ് ( T.L.T) ?

അദ്ധ്യാപകന്റെ വിശദമായ തയ്യാറെടുപ്പുണ്ടെങ്കില്‍ മാത്രമേ പാഠ്യപദ്ധതി വിനിമയം ഫലപ്രദമാകൂ.
ഈ തയ്യാറെടുപ്പിന്റെ ഭാഗമായി അദ്ധ്യാപകന്‍ നടത്തുന്ന ആസൂത്രണത്തിന്റേയും പ്രവര്‍ത്തനങ്ങളുടെയും ഉല്‍പ്പന്നാമാണ് ടീച്ചേഴ്സ് ലോക്കല്‍ ടെക്സ്റ്റ് ( T.L.T) . ഇത് ഒരു ടീച്ചര്‍ രൂപപ്പെടുത്തുന്ന തന്റേതായ റിസോഴ്‌സ് ശേഖരണമാണ് . ഇതില്‍ വിദ്യാര്‍ത്ഥികളുടെ ശേഖരണങ്ങള്‍ , പ്രാദേശിക വിദഗ്ദ്ധരുടെ വൈദഗ്ദ്ധ്യം , റഫറന്‍സ് സാമഗ്രികളുടെ പിന്‍ബലം , മാദ്ധ്യമങ്ങളുടെ വിജ്ഞാന വിതരണ സംവിധാ‍നം ,കുട്ടി തയ്യാറാക്കുന്ന ഉല്പന്നങ്ങള്‍ , വിദ്യാലയത്തില്‍ ഉണ്ടായിരുന്ന തോട്ടങ്ങള്‍ , ലാബ് , പഠനയാത്രയുടെ അനുഭവങ്ങള്‍ , അഭിമുഖത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ , പ്രഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ , കവിതകള്‍ ,കഥകള്‍ തുടങ്ങി ഫലപ്രദമായ ക്ലാസ് റൂം വിനിമയത്തിനും ജ്ഞാനത്തിനും ജ്ഞാനനിര്‍മ്മിതിക്കും ടീച്ചര്‍ ആസൂത്രിതമായി ഉപയോഗിക്കുന്നതെല്ലാം റ്റി.എല്‍ .റ്റിയുടെ ഭാഗമാണ് .

റ്റി.എല്‍.റ്റി യുടെ ഘടകങ്ങള്‍

1.ദൈനംദിനാസൂത്രണ രേഖ
2.പാഠ്യ പദ്ധതി വിനിമയത്തിനായി അദ്ധ്യാപിക ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ സാമഗ്രികളും
3.കുട്ടികളുടെ അനുഭവങ്ങള്‍ ,ശേഖരണങ്ങള്‍ , ഉല്പന്നങ്ങള്‍ , മറ്റുപ്രകടിത രൂപങ്ങള്‍
4.പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മൂല്യനിര്‍ണ്ണയോപാധികള്‍
5.പാഠപുസ്തകം , ഹാന്‍ഡ് ബുക്ക് , ടീച്ചര്‍ സ്വയം വികസിപ്പിച്ചെടുത്ത പ്രവര്‍ത്തനങ്ങള്‍ , റഫറന്‍സുകള്‍ , പഠനോപകരണങ്ങള്‍


(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?

സ്കൂള്‍ തുറക്കാറായി . അതിനു മുന്‍‌പേ എന്തിനാ ഈ അദ്ധ്യാപക പരിശീലനം ?

അതോ , 1,3,5,7 എന്നീക്ലാസുകളില്‍ പാഠപുസ്തകങ്ങള്‍ മാറുകയാണ് . അതോണ്ടാ ?

അപ്പോള്‍ എന്തിനാ ഈ പാഠപുസ്തകം മാറുന്നത് ? അതിന്റെ ആ വശ്യമുണ്ടോ ?

വേണ്ടേ , പാഠപുസ്തകം മാറേണ്ടെ. ഇല്ലെങ്കില്‍ പുതിയ അറിവുകള്‍ നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുമോ ?

അപ്പോ അത് ശരിയാ പാഠപുസ്തകം മാറുകതന്നെ വേണം .

പക്ഷെ, എന്റെ ചോദ്യം അതല്ല. എങ്കില്‍‌പിന്നെ , ആ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുമാത്രം പോരേ ഈ അദ്ധ്യാപക പരിശീലനം ?

അതെങ്ങനെ ശരിയാകും ? പാഠപുസ്തകം മാത്രമല്ല , പഠിപ്പിക്കുന്ന സമ്പ്രദായവും മാറുകയാണ് . അതായത് ഇക്കൊല്ലം മുതല്‍ കേരളത്തിലെ

സ്കൂളുകളില്‍ പുതിയ ബോധനശാസ്തം ( Pedagogy ) ആണ് നടപ്പിലാക്കുന്നത് . അതുകൊണ്ടുതന്നെ എല്ലാ അദ്ധ്യാപകരും അത്

അറിഞ്ഞിരിക്കേണ്ടെ.

അത് ശരിയാ , അക്കാര്യം ഞാന്‍ ഓര്‍ത്തില്ല.

പക്ഷെ, പാഠപുസ്തകം മാറാത്ത ക്ലാസുകളിലെ അദ്ധ്യാപകര്‍ ഈ ബോധന ശാസ്ത്രം പഠിച്ച് എന്തുചെയ്യാന്‍ ?

വേണമെന്നുവെച്ചാല്‍ അവര്‍ക്കും പ്രയോഗത്തില്‍ വരുത്താന്‍ കഴിയും .പഴയ പാഠപുസ്തകത്തില്‍ അത്തരം സാദ്ധ്യതകള്‍ ഉണ്ടോ എന്നു

കണ്ടെത്തുകയ്യും അത് നടപ്പിലാക്കുകയും മാത്രമേ വേണ്ടൂ . അതിനുള്ള സ്വാതന്ത്രം അദ്ധ്യാപകര്‍ക്കുനല്‍കിയിട്ടുണ്ട് .

ഓ , അതു ശരി

അതായത് , പ്രിയ അദ്ധ്യാപക സുഹൃത്തേ , ഇതിനുള്ളില്‍ തന്നെ കേരളത്തിലെ എല്ലാ അദ്ധ്യാപകര്‍ക്കും പുതിയ ബോധനശാസ്ത്രത്തിലുള്ള

ട്രെയിനിംഗ് നടത്തിക്കഴിഞ്ഞു എന്നര്‍ത്ഥം .

താങ്കളും അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുത്തിരിക്കുമല്ലോ അല്ലേ .

തീര്‍ച്ചയായും ഉണ്ട് , എന്നിരിക്കലും ഇത്രയും താങ്കള്‍ ആമുഖമായി പറഞ്ഞ സ്ഥിതിക്ക് ഈ പുതിയ പാഠ്യപദ്ധതിയെക്കുറിച്ച് കൂടുതലായി അറിയാന്‍

ഞാന്‍ ആഗ്രഹിക്കുന്നു.

കൂടുതലൊന്നും ഇല്ല സുഹൃത്തേ , എല്ലാം താങ്കള്‍ കേട്ടതുതന്നെയാണ് എന്നിരുന്നാലും ഞാന്‍ പറയാം .
ഈ പുതിയ പഠിപ്പിക്കലിനെ അഥവാ ബോധനശാസ്ത്രത്തെ പറയുന്ന പേരാണ് വിമര്‍ശനാത്മക ബോധന ശാസ്ത്രം ( CRITICAL PEDAGOGY )
ഈ രീതിയുടെ പ്രസിദ്ധനായ ഉപജ്ഞാതാവാണ് പൌളോ ഫ്രെയര്‍ എന്ന വിദ്യാഭ്യാസ ചിന്തകന്‍ .

അദ്ദേഹത്തെ ക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാമോ ?
അദ്ദേഹം 1921 ല്‍ ബ്രസീലില്‍ ജനിച്ചു.
നിയമ പഠനമാണ് നടത്തിയതെങ്കിലും വക്കീലായി ജോലി നോക്കിയില്ല.
അതിനു പകരം ഒരു സെക്കന്‍ഡറി സ്കൂളില്‍ പോര്‍ച്ചുഗീസ് ഭാഷ പഠിപ്പിക്കുന്ന ടീച്ചര്‍ ആയാണ് ജോലി നോക്കിയത് .
1944 ല്‍ ലിസ എന്ന സഹപ്രവര്‍ത്തകയെ വിവാഹം ചെയ്തു. തുടര്‍ന്നുള്ള കാലം ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന്റെ

വിദ്യാഭ്യാസ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഒട്ടേറെ സഹായിച്ചു.
(അദ്ദേഹത്തിന്‍ അഞ്ച് കുട്ടികള്‍ ആ ബന്ധത്തില്‍ ഉണ്ടായി)
അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല പാവങ്ങള്‍ക്കിടയിലായിരുന്നു.
1961 ല്‍ അദ്ദേഹത്തെ Recif University യുടെ Department of Cultural extention ല്‍ ഡയറക്ടറായി നിയമിച്ചു.
അങ്ങനെ 1962 ല്‍ അദ്ദേഹത്തിന് തന്റെ സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിക്കാന്‍ ആദ്യത്തെ അവസരം ലഭിച്ചു.
( അക്കാലത്ത് ബ്രസീലിയന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ലഭിക്കാന്‍ എഴുത്തും വായനയും അറിയണമായിരുന്നു.)
അന്ന് അദ്ദേഹം 300 Sugar Cane Workers നെ 45 ദിവസങ്ങള്‍കൊണ്ട് എഴുത്തും വായനയും പഠിപ്പിച്ചു.
ഇത് ആത്മാര്‍ത്ഥമായ ശ്രമം കൊണ്ടുമാത്രമല്ല ;പുതിയ ബോധനരീതിയുടെ വിജയത്തേയും പ്രഖ്യാപിക്കുന്നതായിരുന്നു .
സംഗതി നാട്ടില്‍ പാട്ടായി.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നു.
അതിന് പ്രതികരണവും ഉണ്ടായി.
ഇത്തരത്തിലുള്ള പഠനസംഘങ്ങള്‍ ഔദ്യോഗികരീതിയില്‍ ഉണ്ടാക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇങ്ങനെ മുതിര്‍ന്നവരെ പഠിപ്പിക്കല്‍ നടക്കുമ്പോഴാണ് ആ ദുരന്തം ഉണ്ടായത് .
1964 ലെ പട്ടാള അട്ടിമറി ഈ സംരംഭത്തിന് അവസാനം കുറിച്ചു.
പൌളോ ഫ്രെയറിനെ 70 ദിവസത്തോളം രാജദ്രോഹിയെന്ന നിലയില്‍ തടങ്കലിലാക്കി.
അതിനുശേഷം പട്ടാള ഭരണാധികാരികളുടെ തീരുമാനപ്രകാരം അദ്ദേഹത്തെ സ്വന്തം ജന്മനാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അവിടെനിന്ന് അദ്ദേഹം ബൊളീവിയയില്‍ എത്തി.
പിന്നീട് ചിലിയില്‍ അഞ്ചുവര്‍ഷക്കാലം താമസിച്ച് പ്രവര്‍ത്തിച്ചു.
അവിടെ അദ്ദേഹം കൃസ്ത്യന്‍ , യു.എന്‍ - എന്നീ സംഘടനകളുമായാണ് സഹകരിച്ചു പ്രവര്‍ത്തിച്ചത് .
1967 ല്‍ അദ്ദേഹം തന്റെ ആദ്യ പുസ്തകമായ “ Education as the Practice of freedom " പ്രസിദ്ധീകരിച്ചു.
1968 ല്‍ "Pedagogy of the Oppressed " പ്രസിദ്ധീകരിച്ചു.
ഈ പുസ്തകം അന്താരാഷ്ട്രനിലയില്‍ പ്രസിദ്ധിനേടി .
ഇതിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ അദ്ദേഹത്തിന് Harvard University യുടെ Visiting Professorship ലഭിച്ചു.
അടുത്തവര്‍ഷം "Pedagogy of the Oppressed " സ്പാനിഷിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.
പക്ഷെ, കൃസ്ത്യന്‍ സോഷ്യലിസ്റ്റ് എന്ന നിലയില്‍ പിന്നീടുവന്ന പട്ടാള ഭരണാധികാരികളുമായി ഒത്തുപോകാത്തതിനാല്‍ 1974 വരെ ബ്രസീലില്‍

ഈ പുസ്തകം പ്രസിദ്ധീകരിച്ചില്ല.
പിന്നീട് ഒരു വര്‍ഷത്തെ കേംബ്രിഡ്ജ് വാസത്തിനുശേഷം ജനീവ , സ്വിസ്വര്‍ലണ്ട് എന്നിവടങ്ങളില്‍ Special Education Adviser എന്നനിലയില്‍

World Council Of Churches നു വേണ്ടി വര്‍ക്ക് ചെയ്തു.
ഈ കാലഘട്ടത്തില്‍ ഒരു Education Reformer എന്ന നിലയില്‍ ആഫ്രിക്കയിലെ മുന്‍ പോര്‍ട്ടുഗീസ് കോളനികളില്‍ സന്ദര്‍ശനം നടത്തി.

മതി , മതി , മാഷേ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതലായി പറയണമെന്നില്ല. അത് ഏതെങ്കിലും വെബ്ബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ കിട്ടുമല്ലോ ?
എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ് ?

എന്താണ് ക്രിട്ടിക്കല്‍ പെഡഗോഗി അഥവാ വിമര്‍ശനാതമക ബോധനശാസ്തം എന്ന് ചുരുക്കിപ്പറയാമോ ?

“ഇത് ഒരു അദ്ധ്യാപന സമീപനമാണ് . ഇത് സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളേയും , വിശ്വാസങ്ങളെയും , ആചാരങ്ങളേയും

ചോദ്യം ചെയ്യുവാനും വെല്ലുവിളിക്കുവാനും വിദ്യാര്‍ഥിയെ പ്രാപ്തനാക്കുന്നു.“

അതുശരി , അപ്പോള്‍ മാഷേ എനിക്ക് വേറൊരു സംശയം ? ഈ പൌളോ ഫ്രെയര്‍ കൃസ്ത്യന്‍ സോഷ്യലിസ്റ്റാണ് എന്നു പറയുന്നുണ്ടല്ലോ ?

അതെന്താണ്?
അതായത് , കൃസ്ത്യന്‍ സോഷ്യലിസ്റ്റ് എന്നൊരു കൂട്ടരുണ്ട് . അവര്‍ കൃസ്ത്യാനിറ്റിയേയും സോഷ്യലിസത്തേയും ബന്ധപ്പേടൂത്തി ചിന്തിക്കുന്നു.
ഒന്നു കൂടി വിശദമാക്കാമോ മാഷേ ?

ഞാന്‍ വിശദീകരണത്തിനു വേണ്ടി ഒരു പദം കൂടി പറയുന്നു.
അദ്ദേഹം ഒരു Religeous Left ആയിരുന്നു .ഈ പദം U.S.A യില്‍ ഉണ്ടായതാണ് . ഇത്തരക്കാര്‍ക്ക് ഉറച്ച മതവിശ്വാസം ഉണ്ടെങ്കിലും ഇവര്‍

ഇടതുപക്ഷചിന്താഗതിയുള്ളവരും ഇടതുപക്ഷരാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമായിരിക്കും .

ഓ , കാര്യം ഇപ്പോള്‍ മനസ്സിലായി .
അതാണ് അല്ലേ ശ്രീ കെ.എന്‍ . ഗണേഷ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മീറ്റിംഗില്‍ ‘ പുതിയ പാഠ്യപദ്ധതികൊണ്ടുവന്നത് ക്രൈസ്തവ

പുരോഹിതരാണെന്നു പറഞ്ഞത് .

വാസ്തവം തന്നെ
( അതിനന്റെ ലിങ്ക് ഇവിടെ)

ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി .
എന്താണ് വിമര്‍ശനാത്മകബോധനശാസ്തം എന്നത് . അപ്പോ എല്ലാ അദ്ധ്യാപകരും ഇത് പരിശീലിക്കേണ്ടതാണ് അല്ലേ

തീര്‍ച്ചയായും . അതുകൊണ്ടാണ് കേരളത്തിലെ എല്ലാ അദ്ധ്യപകര്‍ക്കും എല്‍ .പി, യു.പി ,ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി എന്നീ

വിഭാഗങ്ങളിലെ എല്ലാ അദ്ധ്യാപകര്‍ക്കും ആ‍ദ്യത്തെ രണ്ടുദിവസം പൊതുവായ മോഡ്യൂള്‍ നല്‍കിയത് . ആദ്യത്തെ രണ്ടുദിവസം ക്രിട്ടിക്കല്‍

പെഡഗോഗിയാണ് എല്ലാവര്‍ക്കും പരിശീലനം നല്‍കിയത് . തുടര്‍ന്ന് വിഷയാധിഷിതവും .

ഒ.കെ മാഷെ,ഇനി ഓരോ വിഷയവും എങ്ങെനെ ഈ ക്രിട്ടിക്കല്‍ പെഡഗോഗി പ്രകാരം പഠിപ്പിക്കുന്നു എന്ന് മനസ്സിലാകാന്‍ എന്താണ് വഴി ?

അത് അടുത്ത പോസ്റ്റില്‍ ..........

അടൂത്ത പോസ്റ്റ് : വിമര്‍ശനാത്മക ബോധനശാസ്ത്രം - ഫിസിക്സിലൂടെ

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന്

Saturday, May 31, 2008

അദ്ധ്യാപക ശാക്തീകരണം 2008 മെയ്-- ട്രെയിനിംഗ് മാനുവല്‍

ഹൈസ്കൂള്‍ വിഭാഗം -ഫിസിക്സ്

ഒന്നാം ദിവസം

1. ആമുഖം:
1. K.C.F റിപ്പോട്ടുമായി ചര്‍ച്ചചെയ്ത് പുതുക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് 1,5,7 എന്നീ ക്ലാസുകളിലെ പാഠ്യപദ്ധതി വിനിമയം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്.....
2. 784 ലോളം മികവുകള്‍ ക്രോഡീകരിച്ച് 142 പ്രവര്‍ത്തനങ്ങള്‍ മികവ് എന്ന പേരില്‍ S.S.A. പ്രസിദ്ധീകരിച്ചതിനെക്കുറിച്ച്....
3.അടുത്ത വര്‍ഷം മുതല്‍ ഹൈസ്ക്കൂള്‍ തലത്തില്‍ ഒന്നുകൂടി ശക്തിയാര്‍ന്ന രീതിയില്‍ മികവ് ചെയ്യുന്നതിനെക്കുറിച്ച് .....
4.ഒരു പ്രവര്‍ത്തനം -- ഒരു കണ്ടെത്തല്‍ -- പ്രദര്‍ശിപ്പിക്കാന്‍ ഉണ്ടാകണമെന്നതിനെക്കുറിച്ച് ...
5. 19 മുതല്‍ 22 വരേയും 26 മുതല്‍ 29 വരേയുമാണ് കോഴ്‌സുകള്‍ ഉള്ളത് എന്നതിനെക്കുറിച്ച് ....
6.എല്ലാവര്‍ക്കും മേയ് 31 മുന്‍പ് പരിശീലനം നല്‍കും എന്നതിനെക്കുറിച്ച് ...
7. ആദ്യത്തെ രണ്ടു ദിവസം LP,UP,HS,HSS എന്നീവിഭാഗങ്ങളുടെ പരിശീലന സിലബസ്സ് ഒന്നുതന്നെയായിരിക്കും . തുടര്‍ന്ന് ഓരോ വിഭാഗത്തിനനുസരിച്ച് ...
ജനറല്‍ ACTIVITY:
ഗ്രൂപ്പ് ലീഡര്‍, ഡോക്യുമെന്റേഷന് വേണ്ട കമ്മറ്റി എന്നിവരെ തിരഞ്ഞെടുക്കുന്നു.
പ്രോസസ് ഡോക്യുമെന്റേഷന് വേണ്ടകാര്യങ്ങള്‍ : ( ആര്‍ .പി അവതരിപ്പിക്കുന്നു)
1.എന്താണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍
2.ഓരോ സെഷനിലും നടന്ന സജീവത എത്രയുണ്ടായിരുന്നു.
3.ഓരോ പ്രോസസ്സും കഴിഞ്ഞതിനുശേഷം ക്രോഡീകരണം നടത്തിയതെങ്ങനെ ?
4.ആര്‍.പി യുടെ ഇടപെടല്‍ എങ്ങനെ ?
5.ലക്ഷ്യങ്ങള്‍ ഫലപ്രദമായിരുന്നുവോ എന്ന് കണ്ടെത്തുക
6.ഓരോ സെഷനിലും ലക്ഷ്യങ്ങള്‍ സാധിച്ചില്ലെങ്കില്‍ എന്തുകൊണ്ട് ?
2.കോഴ്‌സിന്റെ ലക്ഷ്യങ്ങള്‍ :
1.എല്ലാ അദ്ധ്യാപകരേയും അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് സജ്ജരാക്കുക
2.K.C.F ന്റെ അടിസ്ഥാനത്തില്‍ പുതിയ സമീപനം എന്തെല്ലാമാണെന്നു തിരിച്ചറിയുക .
3. വിമര്‍ശനാത്മക ബോധന ശാസ്ത്രത്തെ സംബന്ധിച്ച് ധാരണ കൈവരിക്കുക.
4.സാമൂഹ്യ ജ്ഞാന നിര്‍മ്മിതി , വിമര്‍ശനാത്മക ബോധന ശാസ്ത്രം എന്നിവയിലൂടെ പഠനത്തിന്റെ മുഖ്യ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അവ പ്രായോഗികമാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുക.
5.K.C.F ന്റെ അടിസ്ഥാനത്തില്‍ പുതിയ സമീപനം തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പാഠപുസ്തകത്തിലെ സാദ്ധ്യതകള്‍ തിരിച്ചറിയുകയും അവ പ്രായോഗികമാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുകയും ചെയ്യുക.
6. 2008-09 വര്‍ഷത്തെ അദ്ധ്യാപക ശാക്തീകരണത്തെക്കുറിച്ച് വ്യക്തതനേടുക.
SESSION -1 (N.C.F.നെ കുറിച്ചുള്ള പഠനം )
ഈ സെഷനില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ :
1.കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാന സമീപനങ്ങള്‍ തിരിച്ചറിയുക.
2.സമൂഹ മാറ്റ പ്രക്രിയയില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് എന്താണെന്ന് തിരിച്ചറിയുക.
3.പ്രശ്നാധിഷ്ഠിത ( Issue Based ) പാഠ്യപദ്ധതിയുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തുക .
4.വിദ്യാഭ്യാസ പ്രക്രിയയില്‍ പ്രശ്നാധിഷ്ഠിത വിദ്യാഭ്യാസരീതികള്‍ പ്രയോഗിക്കുന്നതിനനുകൂലമായ മനോഭാവം വളര്‍ത്തിയെടുക്കുക.
ACTIVITY:1-1
" മഴവില്ല് വരക്കുന്നവര്‍ “ എന്ന സി.ഡി പ്രദര്‍ശിപ്പിക്കുന്നു. അംഗങ്ങള്‍ നിരീക്ഷിക്കുന്നു.
ASSIGNMENT :1-1
ഇത്തരം കുട്ടികള്‍ നമ്മുടെ സ്കൂളിലും ഇല്ലേ . ഇത്തരത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?
ഉത്തരം നോട്ടില്‍ രേഖപ്പെടുത്തുക.
ഒന്നോ രണ്ടോ അംഗങ്ങള്‍ രേഖപ്പെടുത്തിയവ വായിക്കുന്നു . അതിന്മേല്‍ ചര്‍ച്ച നടക്കുന്നു.
ASSIGNMENT :1-2
1.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നമ്മുടെ സ്കൂളിലും ഇല്ലേ . ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?
2.ദാരിദ്രം, ബാലവേല എന്നിവയെ മറച്ചുപിടിക്കുന്ന പാഠ്യപദ്ധതിയാണോ ,അതല്ല അവയെ തുറന്നു കാട്ടിക്കൊണ്ട് പ്രശ്നങ്ങളെ കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുന്ന പാഠ്യപദ്ധതിയാണോ നമുക്ക് വേണ്ടത് ?
3.സമൂഹത്തിലെ പ്രശ്നങ്ങളോട് കുട്ടികള്‍ പ്രതികരിക്കുന്നതെങ്ങനെ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :1-3
1. നാം പഠിച്ചപ്പോള്‍ / പഠിപ്പിച്ചപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ കുറിക്കുക?
ചര്‍ച്ചാ സൂചകങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നു.
1.വിദ്യാഭ്യാസം സാമുഹ്യമാറ്റത്തിന് എന്നു പറയാറുണ്ട് . “ സാമൂഹ്യ പ്രശ്നങ്ങളെ വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി ഇടപെടുമ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുക ? എങ്കില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുന്ന പാഠ്യപദ്ധതിയാണോ , അത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന പാഠ്യപദ്ധതിയാണോ നമുക്ക് വേണ്ടത് ? എന്തുകൊണ്ട് ?
.2.സമൂഹത്തിലെ പ്രശ്നങ്ങള്‍ -- ദാരിദ്യം , പട്ടിണി .. തുടങ്ങിയവ എന്തുകൊണ്ട് സാ‍മൂഹ്യശാസ്ത്ര പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല.
3. സത്യങ്ങള്‍ മറച്ചുവെക്കുവാന്‍ അധികാരികള്‍ എന്തിനാണ് ശ്രമിക്കുന്നത് ?. പാഠ്യപദ്ധതി സത്യങ്ങളോട് നീതി പുലര്‍ത്തേണ്ടതില്ലേ?
4. ഇതുപോലെയുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ ശക്തമായി അവതരിക്കപ്പെട്ടിട്ടുള്ള പാഠങ്ങള്‍ നിങ്ങള്‍ പഠിച്ച കാലയളവിലോ , പഠിപ്പിച്ച കാലയളവിലോ ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ ?
5. സാ‍മൂഹ്യ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യസം സമൂഹത്തെ മുന്നോട്ട് നയിക്കും . പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിലും ഇത്തരമൊരു സമീപനം സ്വീകരിച്ചീട്ടില്ലെങ്കില്‍ നമ്മള്‍ എന്തുചെയ്യും ? നിങ്ങള്‍ പറയൂ ?
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :1-4
എന്തൊക്കെ സാമൂഹ്യ പ്രശ്നങ്ങളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത് ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ഒന്നാം ദിവസം ഉച്ചക്കുശേഷം

SESSION -2 ( വിമര്‍ശനാത്മക ബോധനശാസ്ത്രം )
ASSIGNMENT :2-1
സാമൂഹിക പ്രശ്നങ്ങളെ കുട്ടികളിലേക്ക് എത്തിക്കുന്ന ഒരു Text Book നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണങ്കില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തുമായിരുന്നു.
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :2-2
“പുതിയ സമീപനത്തിലേക്ക് “ എന്ന Print Out, ആര്‍.പി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കുന്നു. “ പ്രശ്ന മേഖലകള്‍ “ എന്ന തലക്കെട്ടോടുകൂടിയ ചാര്‍ട്ട് ആര്‍.പി ചരടില്‍ ഞാത്തിയിടുന്നു.
CHART:2-1
പ്രശ്നമേഖലകള്‍
1.വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
2.അദ്ധ്വാന ശേഷി വികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്
4.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ
5.ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
6.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
7.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്‌നെന്റിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യാവസായികവല്‍ക്കരണത്തിന്റേയും നഗരവല്‍ക്കരണത്തിന്റേയും അഭാവം

KCF തയ്യാറാക്കിയ പ്രശ്നങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ തയ്യാറാക്കിയ പ്രശ്നങ്ങളും താരതമ്യം ഗ്രൂപ്പ് അംഗങ്ങള്‍ താരതമ്യം ചെയ്യുന്നു.
വ്യത്യാസങ്ങള്‍ ,ഉള്‍പ്പെടാത്തത് എന്നിവയെക്കുറിച്ച് ചര്‍ച്ച നടക്കുന്നു.
ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം.
ACTIVITY:2-1
CHART:2-2
സമൂഹം--> പ്രശ്നങ്ങള്‍--> വിശകലനം--> കാരണങ്ങള്‍ ,സാദ്ധ്യതകള്‍--> പ്രശ്നപരിഹാരപ്രക്രിയ--> സാമൂഹ്യമാറ്റം.
ചര്‍ച്ച,ആര്‍. പി .യുടെ ക്രോഡീകരണം , അതിന്റെ വെളിച്ചത്തില്‍ CHART:2-3 അവതരിപ്പിക്കുന്നു.
CHART:2-3
പൊതുധാരണകള്‍ :
1.സാമൂഹ്യമാറ്റത്തിന് വിദ്യാഭ്യാസം ആവശ്യമാണ്.
2.സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിനേടിക്കൊടുക്കാലായിരിക്കണം വിദ്യാഭ്യാസം.
3.പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി ഭാവികേരളത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് ആശയാടിത്തറ ഒരുക്കും.
രണ്ടാം ദിവസം
SESSION -3 (ചെക്ക്‍ലിസ്റ്റ് തയ്യാറാക്കല്‍)
ലക്ഷ്യം:
വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യങ്ങളില്‍ കുട്ടികള്‍ എത്തിച്ചേരണമെങ്കില്‍ വിമര്‍ശനാവബോധം വളര്‍ത്തുന്ന രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠനപ്രവര്‍ത്തനങ്ങളും മറ്റും മാറണമെന്ന തിരിച്ചറിച്ച് ഉണ്ടാക്കല്‍
ACTIVITY:3-1
വിമര്‍ശനാത്മക പഠനം-ഒരു കേസ് അവതരണം ( പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് രണ്ട് സ്കൂളുകളില്‍ നടന്ന പ്രവര്‍ത്തനം ആര്‍.പി അവതരിപ്പിക്കുന്നു)
ASSIGNMENT :3-1
1.ഒരേ കാര്യം രണ്ടു വിദ്യാലയങ്ങളില്‍ നടന്ന കാര്യം ശ്രദ്ധിച്ചുവല്ലോ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ അടുത്തത് ഏത് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ? എന്തുകൊണ്ട് ?
2.കുട്ടികളില്‍ യഥാര്‍ത്ഥ വിമര്‍ശനാത്മക അവബോധം സൃഷ്ടിച്ചത് ഏത് വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനമാണ്.
പ്രവര്‍ത്തനങ്ങളെ അപഗ്രഥനത്തിന്റേയും പ്രതികരണത്തിന്റേയും തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മെച്ചമെന്ത് ?
3.പ്രതികരണത്തിന്റെ തലങ്ങള്‍ ഏതൊക്കെയാകം ?
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
“.ശാസ്ത്രീയമായ പ്രതികരണ സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിന് യോജിച്ച തന്ത്രങ്ങള്‍ മെനയുന്നു. അറിവിന്റെ നിര്‍മ്മാണം നടക്കുന്നു.കുട്ടിയെ പൌരബോധത്തിലേക്ക്പിടിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്നു.“
ASSIGNMENT :3-2
‘വിമര്‍ശനാത്മക പഠനം ‘ എന്ന തലക്കെട്ടോടുകൂടിയ ചോദ്യാവലി ആര്‍. പി കൊടുക്കുന്നു.
ചര്‍ച്ച, ഉത്തരം കണ്ടെത്തല്‍ , ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :3-3
“ നിര്‍വ്വചനം രൂപീകരിക്കല്‍”
1. വിമര്‍ശനാത്മക പഠനത്തിന് നാം കാണുന്ന കാഴ്ചപ്പാടെന്ത് ?
2.അതില്‍ ടീച്ചര്‍ റോള്‍ എന്ത് ?
( ഒരോ അംഗവും ഒരു ഷീറ്റിന്റെ രണ്ടു പുറങ്ങളിലായി എഴുതിത്തരിക )
ACTIVITY:3-2
ആര്‍ .പി വിശദീകരിക്കുന്നു.
Social Constructivism ത്തില്‍ അധിഷ്ഠിതമായ വിമര്‍ശനാത്മക വിദ്യാഭ്യാസമാണ് ഇനിമുതല്‍ നടത്തുവാന്‍ പോകുന്നത് . കഴിഞ്ഞ കാലഘട്ടത്തില്‍ എത്രമാത്രം ഇക്കാര്യത്തില്‍ മുന്നേറിയിട്ടുണ്ട്.?
(100% , 50--100 , 50 ല്‍ താഴെ , തീരെ ഇല്ല , വ്യക്തത കൈവരുന്നില്ല.)
ഈ രീതിയില്‍ ആണോ കാര്യങ്ങള്‍ നടക്കുന്നത് എന്നു തീരുമാനിക്കാനുള്ള സൂചകങ്ങള്‍ നമുക്ക് ഇല്ല. അപ്പോള്‍ എന്തു ചെയ്യും . ഒരു ചെക്ക്‍ലിസ്റ്റ് തയ്യാറാക്കുക . അത്രമാത്രം .

ASSIGNMENT :3-4
വിമര്‍ശനാത്മക വിദ്യാഭ്യാ‍സം ക്ലാസ് മുറികളില്‍ ക്ലാസ് മുറികളില്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ഒരു പരിശോധനപ്പട്ടിക അഥവാ ചെക്ക് ലിസ്റ്റ് തയ്യാറാക്കുക ?
സൂചകങ്ങള്‍ ആര്‍.പി കൊടുക്കുന്നു
1.ഉള്ളടക്കം , ആശയം -നോക്കിക്കാണുന്ന രീതി
2.കൂട്ടായ ചര്‍ച്ചയുടെ പ്രാധാന്യം
3.Scaffolding
4.മുതിര്‍ന്നവരുടെ അനുഭവജ്ഞാനം
5.ടീച്ചര്‍ സ്വയം വികസിപ്പിച്ച പഠനസാമഗ്രികള്‍
6.വിലയിരുത്തലിന്റെ ആധികാരികത
7.പാഠങ്ങളെ സാമൂഹിക കാഴ്ച്ചപ്പാടോടെ വിമര്‍ശനാത്മക അവബോധത്തില്‍ വിലയിരുത്തുവാനുള്ള കഴിവ്
8.സമൂഹത്തില്‍നിന്ന് ആധികാരിക പഠന സാമഗ്രികളുടെ ശേഖരണം
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം
ആര്‍.പി മുന്‍പേ തയ്യാറാക്കിയ ചെക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് നല്‍കുന്നു. താരതമ്യം ചെയ്യുവാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും ആവശ്യപ്പെടുന്നു.
ചെക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.
SESSION -4 ( മണ്ണെഴുത്ത് )
ACTIVITY:4-1
‘സ്വത്വം തേടി എന്ന സി.ഡി പ്രദര്‍ശിപ്പിക്കുന്നു.
ASSIGNMENT :4-1
താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ചര്‍ച്ചചെയ്ത് ഉത്തരം കണ്ടെത്താന്‍ പറയുന്നു.
1.സഹപഠിതാവ് എന്ന നിലയില്‍ ടീച്ചര്‍ മാറിയീട്ടുണ്ടോ ?
2.ആധികാരിക വിവര സ്രോതസ്സുകളെ പ്രയോജനപ്പെടുത്തിയോ ?
3.ഒരു കണ്ടെത്തല്‍ തെറ്റാണെന്നുകണ്ടപ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പഠനസംഘം ശ്രമിച്ചോ ? വിമര്‍ശനാ‍ത്മക ബോധന ശാസ്ത്രത്തിന്റെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാക്കിയത് ?
4.ഒരു പ്രശ്നത്തിന്റെ അന്വേഷണങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ടീച്ചര്‍ അവ ഉപേക്ഷിച്ചോ ?
5.ടീച്ചര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചുനല്‍കിയ അധിക വിവരങ്ങള്‍ --ടീച്ചേഴ്‌സ് ലോക്കല്‍ ടെക്‍സ്റ്റ് - ഇവിടെ പഠനത്തെ എത്രമാത്രം സഹായിച്ചു?
6.കണ്ടെത്തലുകള്‍ സാമൂഹ്യപ്രസക്തമാണെന്നുതോന്നിയപ്പോള്‍ അത് പൊതുവായി പങ്കുവെച്ചതിന്റെ ഇതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ?
7.ഈ പഠനപ്രക്രിയയില്‍ ടീച്ചര്‍, ഫെസിലിറ്റേറ്റര്‍ എന്ന തലം പ്രാവര്‍ത്തികമാക്കിയതായി തോന്നുന്നുണ്ടോ ?
8.അറിവ് നിര്‍മ്മാണം നടന്നുവോ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
രണ്ടാം ദിവസം ഉച്ചക്കുശേഷം
WORKSHEET:4-1
12-02-08, ചൊവ്വ
ഇന്ന് സ്കൂളില്‍നിന്ന് ദാഹംകൊണ്ട് പൊരിഞ്ഞപ്പോള്‍ നിഖില കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍നിന്ന് ഒരു കവിള്‍ തന്നു. എനിക്ക് ദാഹം മാറിയതേയില്ല. കടനിറയെ വെള്ളം നിറച്ച കുപ്പികള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. എന്റെ കയ്യില്‍ കാശില്ല. ആകാശം കോരിയൊഴിച്ചുതരുന്ന ഈ വെള്ളത്തിന് ആരാ‍ണ് വിലയിട്ടത് ?
അശ്വതിനാരായണന്‍,
ജി.ജി.എച്ച്.എസ്.മാടായി, കണ്ണൂര്‍
1.ഇത് എന്റെ മരം ഡയറിയിലെ ഒരു ഒമ്പതാംക്ലാസുകാരിയുടെ കുറിപ്പാണ് . ഈ ഡയറിക്കുറിപ്പിലൂടെ അശ്വതി ഉന്നയിക്കുന്ന ചോദ്യം ആ‍രുടെയൊക്കെ നേര്‍ക്കാണ് ?
2.ഈ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യത ആര്‍ക്കാണ് ?
3.അശ്വതിയെ ഈ ചോദ്യത്തിലേക്കു നയിച്ച പ്രശ്നം എന്തായിരിക്കാം ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :4-2
1.അശ്വതിനാരായണന്റെ ഈ പ്രശ്നത്തില്‍ നമ്മുടെ വിഷയമായ ‘ഫിസിക്സിലൂടെ‘ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനാകുമോ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :4-3
1.അശ്വതീനാരായണന്റെ ഈ പ്രശ്നത്തില്‍ മറ്റ് വിഷയങ്ങളിലൂടെ പരിഹാരം സാദ്ധ്യമല്ലേ . അവ ഏതൊക്കെ എന്നു പറയാമോ ? എങ്ങനെയാണ് അതിലൂടെ പ്രശ്ന പരിഹാരം നടത്തുക ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:4-2
ദിനാചരണങ്ങളില്‍ പ്രശ്നാധിഷ്ഠിതമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടോ ?
ജൂണ്‍ -5 , ലോക പരിസ്ഥിതിദിനമാണ് .
ഗ്രൂപ്പ് ലീഡര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുന്നു.മറ്റെല്ലാവരും ഏറ്റുചൊല്ലുന്നു.
പരിസ്ഥിതിതിദിന പ്രതിജ്ഞ: ( ഇത് ജൂണ്‍ -5 ന് സ്കൂളില്‍ അവതരിപ്പിക്കാനുള്ളതാണ് )
ഈ വിദ്യാലയവര്‍ഷം മുതല്‍ ഞാന്‍ എന്റെ സ്കൂളും പരിസരവും ഹരിതവും വിമലവുമായി സൂക്ഷിക്കുമെന്നും ഭൂമിയുടെയും അതിലെ സകല ജീവജാലങ്ങളുടേയും നിലനിലിനെ ബാധിക്കുന്ന യാതൊന്നും ഞാന്‍ ചെയ്യില്ലെന്നും എന്റെ ശീലങ്ങള്‍ അത്തരത്തിലാണെങ്കില്‍ ഞാനത് മാറ്റുമെന്നും ഈ പരിസ്ഥിതിദിനത്തില്‍ ഭൂമിയേയും അതിന്റെ അവകാശീകളായ അനന്തകോടി ജീവജാലങ്ങളേയും മുന്‍‌നിര്‍ത്തി പ്രതിജ്ഞ ചെയ്തുകൊള്ളൂന്നു.
ASSIGNMENT :4-4
ഈ പ്രതിജ്ഞ ഫലപ്രാപ്തിയിലെത്തിക്കാന്‍ നാം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം ?
ആസൂത്രണം:
1.ജൂണ്‍ -5 ന് സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലണം
2.എസ്. ആര്‍.ജി യില്‍ ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം .
3.വിവിധ ക്ലബ്ബുകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വീതിച്ചു നല്‍കണം .
4. പരിസ്ഥിതി സൌഹൃദ വിദ്യാലയം എന്ന ആശയം നടപ്പിലാക്കാന്‍ ആവശ്യമായ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക .
5.ഗ്രീന്‍ സ്കൂള്‍ , ക്ലീന്‍ സ്കൂള്‍ , ഹുമൈന്‍ സ്കൂള്‍ എന്ന ആശയത്തില്‍ ഊന്നിയായിരിക്കണം പ്രവര്‍ത്തനങ്ങള്‍
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:4-3
മുദ്രാഗീതം പലവട്ടം ആലപിക്കുന്നു.
“സഹജസ്നേഹസമ്പൂരിതം മാനസം
ഹരിത, ശുദ്ധമിന്നന്റെ വിദ്യാലയം”
( ഇതിന് ഉതകൂന്ന ഒരു പ്രവര്‍ത്തന പുസ്തകമാണ് ഈ വര്‍ഷം കുട്ടികളിലെത്തിക്കാന്‍ പോകുന്ന മണ്ണെഴുത്തു ഡയറി)
ACTIVITY:4-3
“ഇരുളരുടെ പാട്ട് “ ഗ്രൂപ്പ് ലീഡര്‍ ആലപിക്കുന്നു . എല്ലാവരും ഏറ്റുചൊല്ലുന്നു.
മണ്ണേനമ്പിലേലയ്യാ മരിമിരുക്ക് ...
മരത്തെ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെ നമ്പിലേലയ്യാ ഇലയിരുക്ക്..
ഇലയെനമ്പിലേലയ്യാ പൂവിരുക്ക്..
പൂവേ നമ്പിലേലയ്യാ കായിരുക്ക് ..
കായേ നമ്പിലേലയ്യാ നാമിരുക്ക്..
നമ്മേനമ്പിലേലയ്യാ നാടിരുക്ക്...
( മണ്ണീനെ നമ്പി.. അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍പാട്ട് -- ‘ മണ്ണെഴുത്തിന്റെ ആമുഖഗാനം )
മുന്നാം ദിവസം
SESSION: 5
ശാസ്ത്ര പഠനത്തെ സംബന്ധിച്ചുള്ള ധാരണ കൈവരിക്കുക ( ലക്ഷ്യം )
ACTIVITY:5-1
ചാര്‍ട്ട് ( ഒരു നേതാവിന്റെ പ്രസംഗം )
....................പുത്തന്‍ ഉണര്‍വ്വുകളെ ഉള്‍ക്കൊള്ളാന്‍ എന്നും മുന്നില്‍നിന്നീട്ടുള്ള നമ്മുടെ ഗ്രാമം ഇനിമുതല്‍ പ്ലാസ്റ്റിക്ക് വിമുക്തമായിരിക്കുമെന്ന് ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.മുഴുവന്‍ ഗ്രാമവാസികളും ഇനിമുതല്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി വര്‍ജിച്ച് ഈ മഹായജ്ഞത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രേക്ഷകന്റെ പ്രതികരണം :
പ്ലാസ്റ്റിക് എങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കും ?
ASSIGNMENT :5-1
ആര്‍.പി മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
1.പ്രസംഗത്തോടും പ്രേക്ഷകന്റെ അഭിപ്രായത്തോടും നിങ്ങളുടെ പ്രതികരണമെന്താണ് ?
ആരുടെ പ്രതികരണത്തോടാണ് നിങ്ങള്‍ യോജിക്കുന്നത് ?
2.ഇക്കാര്യം കൃത്യമാ‍യി വിശകലനം ചെയ്ത് അഭിപ്രായ പ്രകടനം നടത്തുന്നതിന് ഏതെല്ലാം വിവരങ്ങള്‍ അറിഞ്ഞിരിക്കണം ? ഇതിനുതകുന്ന വിധം ഒരുക്കേണ്ട പഠന സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണ് ? നിങ്ങളുടെ ഉത്തരത്തിനുള്ള ന്യായീകരണമെന്താണ്?
ചര്‍ച്ചാസൂചകങ്ങള്‍ :
1.എന്തൊക്കെ വിവരങ്ങള്‍ ആണ് ശേഖരിക്കേണ്ടത് ?
2.വിശകലന വിധേയമാക്കുന്നതിന് ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ എന്തെല്ലാം ?
3.വിവരശേഖരണത്തിന് ഉപയോഗിക്കാവുന്ന ഉപാധികള്‍ എന്തെല്ലാം ?
4.ഇത് ലഭ്യമാകുന്നതെങ്ങനെ ?
5.ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ടീച്ചറുടെ ഇടപെടല്‍ ആവശ്യമായ സന്ദര്‍ഭങ്ങള്‍ ഏതൊക്കെ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ACTIVITY:5-2
Print Out നല്‍കുന്നു. ഒരോ ഗ്രൂപ്പിനും ഓരോ ഭാഗം വായിച്ച് കുറിപ്പുതയ്യാറാക്കാന്‍ ആവശ്യപ്പെടുന്നു.
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:5-3
ശങ്കരേട്ടന്റെ കണക്ക് അവതരിപ്പിക്കുന്നു.
എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നതിലെ പൊള്ളത്തരം വെളിവാക്കുന്നു
ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസമെന്ത് ? ( ചര്‍ച്ച)
SESSION: 6
പാഠഭാഗങ്ങളെ ഊന്നിക്കൊണ്ടുള്ള സെഷന്‍
ലക്ഷ്യം :
പുതിയ പാഠ്യപദ്ധതി നിലവിലുള്ള പാഠപുസ്തകത്തില്‍ നടപ്പില്‍ വരുത്തുന്നതിന് കഴിവുണ്ടാക്കല്‍
ACTIVITY:6-1
ചാര്‍ട്ട്
വൈദ്യുതി ഉപഭോഗം കുറക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സിനിമാതാരങ്ങള്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ലോഡ് ഷെഡിംഗും പവര്‍കട്ടും ഇനിയും ഉണ്ടാകുമോ ?
ഈ ചിന്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കുട്ടി ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം തന്റെ കൂട്ടുകാരില്‍ എത്തിക്കുന്നതിനായി നടത്തിയ പരീക്ഷണം നിരീക്ഷിക്കൂ.
പരീക്ഷണം കാണിക്കുന്നു
1. 60 വാട്ടിന്റെ ഒരു ഇന്‍‌കാന്‍ഡസെന്റ് ബള്‍ബ് ഒരു മണിക്കൂര്‍ പ്രകാശിച്ചാല്‍ എത്രയൂണിറ്റ് ചെലവാകും ?
2. 16 വാട്ടിന്റെ ഒരു സി.എഫ്.എല്‍ ഒരു മണിക്കൂര്‍ പ്രകാശിച്ചാല്‍ ചെലവഴിക്കുന്ന ഊര്‍ജ്ജം എത്ര ?
3.സ്കൂളിന്റെ സമീപത്തുള്ള 1000 വീടുകള്‍ ഇതുപോലെ ഇന്‍‌കാന്‍ഡസെന്റ് ലാമ്പിനു പകരം ഒരു സി.എഫ് .എല്‍ മാറ്റി ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭം ഇല്ലേ
4.എങ്കില്‍ ഒരു ദിവസത്തില്‍ ഉണ്ടാകുന്ന ഊര്‍ജ്ജലാഭമെത്ര ?
5.എങ്കില്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടാകുന്ന ഊര്‍ജ്ജലാഭമെത്ര ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:6-2
അങ്ങനെയെങ്കില്‍ സി.എഫ്.എല്‍ ലാമ്പുകള്‍ ഉപയോഗിക്കുന്നതല്ലേ നല്ലത് ?
ചര്‍ച്ച
ACTIVITY:6-2
ഒരു അദ്ധ്യപകന്റെ സി.എഫ്.എല്‍ ലാമ്പുകളെ ക്കുറിച്ചുള്ള അനുഭവം വിവരിക്കുന്നു.
1.സി.എഫ്.എല്‍ ലാമ്പുകള്‍ കേടായാല്‍ എന്തുചെയ്യും ?
2.സാമ്പത്തിക ലാഭം ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടോ ?
3.സി.എഫ്.എല്‍ ലാമ്പിന്റെ ഗ്ലാസ് പൊട്ടിച്ചാല്‍ എന്തുചെയ്യും ?
ചര്‍ച്ച
ആര്‍.പി ചാര്‍ട്ട് തൂക്കുന്നു
“ സി.എഫ്.എല്‍ മറ്റൊരു പ്ലാസ്റ്റിക്കാകുമോ ?”
സി.എഫ്.എല്‍ നെ കുറിച്ചുള്ള Print Out നല്‍കുന്നു
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു

മുന്നാം ദിവസം ഉച്ചക്കുശേഷം

ASSIGNMENT :6-1
1.ഇതേപോലെയുള്ള മേഖലകള്‍ 8,9,10 ക്ലാസ്സുകളില്‍നിന്ന് കണ്ടെത്തുക .അവ കണ്ടെത്തി അതുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാനുവല്‍ നിര്‍മ്മിക്കുക ?
ആദ്യം ചര്‍ച്ചചെയ്ത് മേഖലകള്‍ അവതരിപ്പിക്കുക ?
ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കി നല്‍കുക

നാലാം ദിവസം

അതിന്റെ സിമുലേഷന്‍ അവതരിപ്പിക്കുക. ( ബാക്കിയുള്ളവ അവസാനം അവതരിപ്പിക്കുന്നതായിരിക്കും )
ACTIVITY:6-3
Teacher Local Text എന്തെന്ന് ചര്‍ച്ചയിലൂടെ വ്യക്തമാക്കുന്നു.
പ്രിന്റ് ഔട്ട് കൊടുത്ത് കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാന്‍ പറയാം
ACTIVITY:6-4
അനുബന്ധം - ( കേസ് -1 ) വായിച്ച് അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ എന്തുചെയ്യണം ?
Student Profile ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നു
ACTIVITY:6-5
അനുബന്ധം -( കേസ് -2) വായിച്ച് അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുന്നു.

നാലാം ദിവസം ഉച്ചക്കുശേഷം

ACTIVITY:6-6
അറിയിപ്പുകള്‍ - 1
അടുത്തവര്‍ഷത്തെ ക്ലസ്റ്ററിനെക്കുറിച്ച്
1.അടുത്തവര്‍ഷം 8 ക്ലസ്റ്റര്‍ മീറ്റിംഗ് ഉണ്ട്
2.ക്ലബ്ബ് ആക്ടിവിറ്റി , ലോക്കല്‍ ടെക്സ്‌റ്റ് എന്നിവ ഓരോ ക്ലസ്റ്ററിലും കൊണ്ടുവരണം
.ഓരോ ക്ലസ്റ്ററിലും ഉള്‍പ്പെടുത്തേണ്ട മേഖലകള്‍
1.മികവ് (7)
2.ഐ.ടി സാദ്ധ്യതകള്‍ ( 5)
3.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ , ദിനാചരണങ്ങള്‍ (2)
4.Experiments , Improvisation , New trends in Science (4)
5.Teacher Local Text(1)
6.C.E & Profile ( )
7.Term End Evaluation ( )
8. Feed Back (8)
ACTIVITY:6-6
അറിയിപ്പുകള്‍ - 2
സ്കൂള്‍ തുറക്കുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ( ഉച്ചക്കുശേഷം )
1.എല്ലാ അദ്ധ്യാപകരുടേയും മീറ്റിംഗ്
2.കൂടിച്ചേരലിന്റെ ആവശ്യകതയും രീതിയും അവതരിപ്പിക്കണം
3.സബ്‌ജക്ട് കൌണ്‍സില്‍ ചേരണം
5.പ്രസ്തുത വിഷയവുമായി ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം
6. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സബ്‌ജക്ട് കൌണ്‍സില്‍ കണ്‍‌വീനര്‍മാരെ തിരഞ്ഞെടുക്കണം
7.അവര്‍ പൊതുവായപ്രവര്‍ത്തനങ്ങള്‍ , സമയം എന്നിവ കണ്ടെത്തണം
8.ഇവ ക്രോഡീകരിച്ച് വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം
ACTIVITY:6-7
.ഈ പ്രവര്‍ത്തനങ്ങളൊക്കെ ഈ വിധം ക്രോഡീകരിക്കണമെങ്കില്‍ നാം എന്തുചെയ്യണം .
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ACTIVITY:6-8
ഓരോ അംഗവും അവനവന്റെ വിഷയവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.
സിമുലേഷനില്‍ ബാക്കിയുള്ളവയുടെ അവതരണം

Friday, May 30, 2008

ഇരുളരുടെ പാട്ട്

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പേ നമ്പിലേലയ്യാ ഇലയിരുക്ക്
ഇലയേ നമ്പിലേലയ്യാ പൂവിരുക്ക്
പൂവേ നമ്പിലേലയ്യാ കായിരുക്ക്
കായേ നമ്പിലേലയ്യാ നാമിരുക്ക്
നമ്മേ‌നമ്പിലേലയ്യാ നാടിരുക്ക്

(മണ്ണിനെ നമ്പി ...മണ്ണിനെ അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍ പാട്ട് )
( അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

Sunday, May 11, 2008

വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പുതിയ സേവിംസ് ബാങ്ക് അക്കൌണ്ട് !! ( ഹാസ്യം )

ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഗോപാലന്‍ മാഷ് രോഷാകുലനായിരുന്നു.

പത്തുമുപ്പതുകൊല്ലം സര്‍വ്വീസുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് ഇന്നലെ വന്നവര്‍ വെലവെക്കുന്നില്ല പോലും....

ഹേഡ്‌മാസ്റ്ററാണെങ്കിലോ ഈ ചെറുപ്പക്കാരായ അദ്ധ്യാപകരുടെ കൂടെയും .

ഇവറ്റകള്‍ക്കാണെങ്കിലോ എന്തു താന്‍ പറഞ്ഞാലും കളിയും ചിരിയും ...

കാര്യമേത് , കളിയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വക..

അപ്പോഴേക്കും ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസ് കൂടാനുള്ള മണി അടിച്ചിരുന്നു.

കുട്ടികളെല്ലാവരും ക്ലാസില്‍ കയറി .

മാഷിന് ആറാം ക്ലാസ് ബി യില്‍ സാമൂഹ്യം ആയിരുന്നു ക്ലാസ് .

മാഷ് ക്ലാസിലെത്തി..

മാഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...

മീറ്റിംഗ് കഴിഞ്ഞീട്ട് കഷ്ടിച്ച് അഞ്ചുമിനിട്ടേ ആകുന്നുള്ളൂ..

അതുകൊണ്ടുതന്നെ മാഷിന്റെ ഉള്ളം പുകയുകയാണ് ..

കുട്ടികള്‍ ‘നമസ്തെ ‘ പറഞ്ഞു.

മാഷ് തിരിച്ച് അഭിവാദ്യം ചെയ്യാന്‍ മിനക്കെടാതെ ‘സിറ്റ് ഡൌണ്‍ ‘ പറഞ്ഞു.


മാഷ് കുട്ടികളെ നോക്കി .

അവര്‍ താല്പര്യമില്ലാത്തെ മട്ടിലിരിക്കുന്നു.

ഇതുകണ്ട മാഷിന്റെ കോപം ആളിക്കത്തി.

ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല ....

മാഷ് സാമൂഹ്യത്തിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു.

ചോദ്യങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു..

എന്ത് ?

ആരും ഉത്തരം പറയുന്നില്ല എന്നോ..

ഇവറ്റകളോക്കെ എന്തിനാ ക്ലാസില്‍ വരുന്നേ ..

മാഷിന്റെ കോപം ഇരട്ടിച്ചു.

മേശപ്പുറത്ത് ചൂരല്‍ ഇരിക്കുന്നത് മാഷ് കണ്ടു.

നല്ല മിനുസമുള്ള - വണ്ണത്തിലുള്ള - ചൂരല്‍

മാഷ് അതിനെ കയ്യിലെടുത്തു.

ഓരോരുത്തര്‍ക്കായി നന്നാലേശെ കൊടുത്തു.

മാഷിന് മീറ്റിംഗ് കഴിഞ്ഞപ്പോഴത്തെ ‘ അസ്വസ്ഥത’ ഒന്നു മാറിക്കിട്ടിയതായി തോന്നി.

കുട്ടികള്‍ പേടിച്ചരണ്ട് എണീറ്റുനില്‍ക്കുന്നു.

പലരുടെയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്

ക്ലാസിലെ മിടുക്കരായ പിള്ളേര്‍ പോലും പഠിക്കാതെ വന്നിരിക്കുന്നു.

അതാണ് മാഷിനെ ചൊടിപ്പിച്ച മറ്റൊരു കാര്യം

ഇനി , അടി മാത്രം മതിയോ...

ഓ , ശരിയാണല്ലോ..

ഒരു ഇമ്പോസിഷന്‍ കൂടി ആയിക്കോട്ടെ..

പത്തോ , അമ്പതോ വേണ്ട...

ശരി , അമ്പതുതന്നെ ആയിക്കോട്ടെ

“നാളെ വരുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അമ്പതു പ്രാവശ്യം എല്ലാവരും എഴുതിക്കൊണ്ടുവരിക” ഗോപാലന്‍ മാഷ് കുട്ടികള്‍

എല്ലാവരും കേള്‍ക്കാന്‍ പറഞ്ഞു.

അപ്പോള്‍ നടുവിലെ - ആണ്‍പിള്ളേരുടെ ബഞ്ചില്‍-- ഒരു പിറുപിറുക്കല്‍.......

എന്തടാ അവിടെ ...” മാഷ് അലറി.

“ ഇതിന്റെ ഉത്തരം ഞങ്ങള്‍ക്ക് അറിയില്ല മാഷേ , ഇത് മാഷ് പഠിപ്പിക്കാത്ത പാഠമാ”
പിന്‍‌ബെഞ്ചില്‍ നിന്ന് ഏതോ ഒരു കുസൃതിക്കുട്ടന്‍ വിളിച്ചു പറഞ്ഞു.

“ എന്ത് ? ഞാന്‍ പഠിപ്പിച്ചില്ലെന്നോ ?” മാഷ് വീണ്ടും രോഷാകുലനായി
മാഷ് ക്ലാസില്‍ എല്ലാവരേയും നോക്കി.

പിന്നെ, ക്ലാസിലെ മിടുക്കിയായ മിനിയോടായി ചോദ്യം

“ ഈ പാഠം ഞാന്‍ ക്ലാസിലെടുത്തില്ലേ”

മിനി പരുങ്ങി നിന്നു.

തന്റെ അച്ഛനെ പഠിപ്പിച്ചീട്ടുള്ള മാഷാണ്...
എങ്കിലും.........
സത്യം പറഞ്ഞില്ലെങ്കില്‍... ക്ലാസുവിട്ടാല്‍ ... പിള്ളേരുടെ വകകിട്ടും ..

സത്യം പറഞ്ഞാല്‍ ... മാഷ് .... എന്തുവേണമെങ്കിലും ....ചെയ്യും ?

മാഷിന്റെ മേശയില്‍ ഇപ്പോഴും ചൂര്‍ല്‍ ഇരിപ്പുണ്ട്..

മിനിയുടെ വായില്‍നിന്ന് ശബ്ദം പുറത്തേക്കുവരുന്നില്ല

“ പറയാനാ പറഞ്ഞേ “ മാഷ് വീണ്ടും അലറി

“ ഈ പാഠം പഠിപ്പിച്ചിട്ടില്ല മാഷേ “ , പെട്ടെന്ന് മിനി പേടിച്ചുവിറച്ചുകൊണ്ടു പറഞ്ഞു.

മാഷ് ഇടിവെട്ടേറ്റപോലെയായി!!

പെട്ടെന്ന് മാഷിനോര്‍മ്മവന്നു

പിള്ളേര്‍ പറഞ്ഞത് ശരിയാ

‘ആറ് എ’ ക്ലാസിലാണ് താന്‍ ഈ പാഠം എടുത്തീ‍ട്ടുള്ളത് ; ഈ ക്ലാസില്‍ എടുത്തീട്ടില്ല .

ആ നശിച്ച മീറ്റിംഗ് വരുത്തിവെച്ച വിന

എല്ലാ കുട്ടികളുടേയും കണ്ണ് തന്റെ മുഖത്തേക്കാണ് .

തല്‍ക്കാലം ഒരാശ്വാസത്തിന് മാഷ് “സിറ്റ് ഡൌണ്‍ “ പറഞ്ഞു.

ഇനി എന്താ ചെയ്യാ ?

ഇതെങ്ങാനും‘ മറ്റവവന്മാര്‍‘ അറിഞ്ഞാല്‍ ..

ഹെഡ്‌മാഷും അവരുടെ കൂടെയല്ലേ ..

അപ്പോള്‍ ഇതിനെ ചൊല്ലി വീണ്ടും ഒരു ടീച്ചേഴ്‌സ് മീറ്റിംഗ് വിളിക്കും.

അവിടെവെച്ച് തന്നെ ഇട്ട് എല്ലാവരും -വറക്കും - പൊരിക്കും .

ഈശ്വരാ‍..

എന്താ ചെയ്യാ..

ഇനി, അതല്ല പി.ടി.എ എങ്ങാനും അറിഞ്ഞാല്‍ ...

അദ്ധ്യാപക രക്ഷാകര്‍തൃസംഘടനക്കൊക്കെ ഇപ്പോ വല്ല്യ നെലെം വെലെം അല്ലേ

അത് അതിലും വലിയ തൊന്തരവ് ....

സ്കൂള്‍ മതിലില്‍ പോസ്റ്റര്‍ , നോട്ടീസ് ..

‘ആലോചിക്കാനും കൂടി വയ്യ..

അപ്പോള്‍ മാഷിന് ഒരു ബുദ്ധി തോന്നി

ഒള്ള കാര്യം കുട്ടികളോട് തന്നെ പറയ്യാ..

അല്പം താന്നാലും എന്താ...

താന്‍ പഠിപ്പിക്കണ കുട്ട്യോളല്ലേ

അല്ലേങ്കിലും സ്നേഹിക്കണോരെ മുന്നില് അല്പം താന്നൂ നെച്ചാ അതൊരു കൊറച്ചിലല്ലല്ലോ..

മാഷ് പറഞ്ഞു.

ഇപ്പോ , ഇനി എന്താ ചെയ്യാ...

മാഷ് വിനീതനായി...

മാഷിന്റെ മുഖത്ത് ദൈന്യത വിരിഞ്ഞു..

ഇനി , ഇമ്പോസിഷന്‍ വേണ്ടെന്നുവെക്കാം .

അല്ല , വേണ്ട എന്ന് ഉറപ്പ് ..

പക്ഷെ , തന്ന അടി എങ്ങനെ തിരിച്ചെടുക്കും.

മാഷിനെ തിരിച്ചൂതല്ലിയാല്‍ ..

കുട്ടികള്‍ മാഷിനെ അടിക്കുകയോ ..

എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ!!

“ ഇനി നിങ്ങള്‍ പറയ്യാ , ഞാന്‍ എന്താ വേണ്ടേ “

അപ്പോള്‍ പിന്‍ബെഞ്ചിലെ കുസൃതിക്കുട്ടന്‍ എണീറ്റുനിന്നു.

മാഷ് കുസൃതിക്കുട്ടനെ നോക്കി.

ക്ലാസില്‍ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ബ്ലാക്കില്‍ -മുയല്‍ ,പ്രാവ്, സ്വര്‍ണ്ണ മത്സ്യം , സി.ഡികള്‍ - എന്നിവ ഇപ്പോഴും ഇവന്‍

കടയിലേതിനേക്കാല്‍ പത്തുശതമാനം കുറവില്‍ കച്ചവടം ചെയ്യുന്നുണ്ടെന്നാണ് മാഷിനു കിട്ടിയിട്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .

പക്ഷെ, തെളിവില്ലാത്തതിനാല്‍ , കുസൃതിക്കുട്ടനെ ശിക്ഷിക്കാന്‍ അവസരം മാഷിന് കിട്ടിയിട്ടില്ല.

കച്ചവടത്തില്‍ ലാഭം ഉള്ളതിനാല്‍ കുസൃതിക്കുട്ടന്റെ ‘കസ്റ്റമേഴ്സ്., ആരും തന്നെ ഇതുവരേക്കും ഒരു പരാതിയും പറഞ്ഞിട്ടില്ല.

( അല്ലേങ്കിലും ഏതെങ്കിലും കുഴല്‍പ്പണ ഉപഭോക്താക്കള്‍ ഉപഭോക്തൃകോടതിയില്‍ പോയിയീട്ടുണ്ടോ)

മാഷ് കുസൃതിക്കുട്ടനെ പറഞ്ഞോ എന്ന മട്ടില്‍ പ്രോത്സാഹിപ്പിച്ചു.

അപ്പോള്‍ കുസൃതിക്കുട്ടന്‍ പറഞ്ഞു.

മാഷ് ഒരു ‘ബാങ്ക് ‘ തുടങ്ങിയാല്‍ മതി .

അതായത് “ അടി ബാങ്ക് “

ഓരോരുത്തരുടേയും പേരില്‍ അക്കൌണ്ട് ഇപ്പോ തുടങ്ങി എന്നു വിചാരിക്കുക .

അതായത് , ഇപ്പോ ഓരോരുത്തരുടേയും പേരില്‍ ‘നാല് ‘ അടി ബാങ്കിലുണ്ട്.

ഇനി ഇതുപോലെ ശിക്ഷിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ നാല് അടിയില്‍ നിന്ന് കുറച്ചാല്‍ മതി. അപ്പോ ആ സമയത്ത് മാഷ് കുട്ടികളെ

അടിക്കേണ്ട.

മാഷ് കുട്ടികളെ നോക്കി
“ ഉഗ്രന്‍ ഐഡിയ ‘ എന്ന മട്ടിലാണ് കുട്ടികളിരിപ്പ് ..

മാഷിന് തനിക്കു കിട്ടിയത് കച്ചിത്തുരുമ്പല്ല , അസ്സല്‍ ഉരുക്കു കയറാ കിട്ടിയത് എന്നു മനസ്സിലായി.

പിന്നെ , താമസിച്ചില്ല.

“ എന്നാല്‍ ഈ പിരീഡുമുതല്‍ കുസൃതിക്കുട്ടന്‍ പറഞ്ഞരീതിയിലുള്ള ‘അടി ബാങ്ക് ‘ തുടങ്ങിയിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു”

ക്ലാസില്‍ കരഘോഷം സുനാമി കണക്കെ

അങ്ങനെ ആദ്യമായി ഒരു അടി ബാങ്ക് നിലവില്‍ വന്നു.


വാല്‍ക്കഷണം

അദ്ധ്യാപകര്‍ക്ക് നോട്ട്‌സ് ഓഫ് ലെസന്‍ വേണമെന്നാണ് നിയമം; എങ്കിലും പലരും അത് കണക്കിലെടുക്കാറില്ല.

ചിലരാണെങ്കിലോ ക്ലാസ്സെടുത്തുകഴിഞ്ഞീട്ടായിരിക്കും ടീച്ചിഗ് നോട്ട് എഴുതുക.

ടീച്ചിംഗ് നോട്ട് ഉണ്ടെങ്കില്‍ താന്‍ ഇന്ന ക്ലാസില്‍ ഇന്നത് എടുത്തു എന്നും മറ്റുമുള്ള വിവരങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ടായിരിക്കും.

ഈ സാങ്കല്പിക കഥ അദ്ധ്യാപന പരിശീലന ക്ലാസില്‍ പറയാരുള്ളതാണ് .

ഇതിലെ കഥാ പാത്രങ്ങള്‍ സാംങ്കല്പികമാണ്.

അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ മാനസീക അന്തരീക്ഷം പ്രദാനം ചെയ്യണമെന്നുകൂടി ഇവിടെ വരികള്‍ക്കിടയിലൂടെ

പറയുന്നു.

മാത്രമല്ല , എന്തിനാണ് ഇം‌മ്പോസിഷന്‍ കൊടുക്കുന്നത് .?

കൈ വിരലുകളിലെ മാം‌സപേശികളുടെ വ്യായാമത്തിനാണൊ ?

അമ്പതും നൂറും ഇമ്പോസിഷന്‍ കൊടുക്കുന്നത് ശരിയാണോ?

Saturday, May 10, 2008

അരണ കടിച്ചാല്‍ ഉടനെ മരണം !!

ദേവകി ടീച്ചര്‍ ഏഴാം ക്ലാസ് ബി യില്‍ എത്തി.

പിള്ളേര്‍ എണിറ്റ് നമസ്തേ പറഞ്ഞു ; ചിലര്‍ എണീക്കാതെയും എന്തോ ചെയ്തു.

എങ്കിലും ടീച്ചര്‍ അതു കാര്യമാക്കിയില്ല.

ടീച്ചര്‍ പുസ്തകം തുറന്നു .

“ കഴിഞ്ഞ ക്ലാസില്‍ എവിടം വരെയാ എടുത്തു നിര്‍ത്ത്യേ“

“ പാഠം പത്ത് കഴിഞ്ഞൂ ടീച്ചറേ “ മണ്‍സൂര്‍ വിളിച്ചു പറഞ്ഞു.

“ ഏയ് കഴിഞ്ഞില്ല , അവന്‍ വെറുതെ പറയ്യാ “

“ അത് ട്യൂഷന്‍ ക്ലാസിലാ കഴിഞ്ഞത് “

“ നീയ്യ് കഴിഞ്ഞത് ശ്രദ്ധിക്കാത്തോണ്ടാ”

- ഇങ്ങനെയുള്ള കോലാഹലം ക്ലാസില്‍ നടന്നു.

“ ഒരാള്‍ക്കും ഒരോര്‍മ്മയും ഇല്ല - ഞാന്‍ ഒരാഴ്ച ലീവ് കഴിഞ്ഞ് വന്നപ്പോഴുള്ള അവസ്ഥ നോക്കണേ. പുസ്തകമാണെങ്കിലോ ഇക്കൊല്ലം മാറീതും ‘’ ടീച്ചര്‍ സ്വയം പിറുപിറുത്തു.

അതിനിടെ ഭൂരിപക്ഷം നോക്കാമെന്നായി ടീച്ചര്‍

അതിനുവേണ്ടി കൈ പൊന്തിക്കാന്‍ പറഞ്ഞു.

“ കഴിഞ്ഞില്ലാ എന്ന് ഉറപ്പുള്ളവര്‍ കൈ പൊന്തിക്ക് “

കൈകള്‍ ഉയര്‍ന്നു ( ചിലര്‍ രണ്ടു കൈയ്യും പൊക്കി )

ടീച്ചര്‍ എണ്ണി - ഭൂരിപക്ഷം കഴിഞ്ഞീട്ടില്ല എന്നാണ് .

പിന്നെ , എന്തോ ഓര്‍ത്തീട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായ മധുവിന്റെ അടുത്തു വന്നു . അവനോട് ചോദിച്ചു.


പാഠം കഴിഞ്ഞു വെന്നു അതിനു തെളിവായി ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന നോട്ട് അവന്‍ ടീച്ചര്‍ക്ക് കാണിച്ചു കൊടുത്തു.

പിന്നെ ടീച്ചര്‍ വേറെ ഒന്നിന്നും നിന്നില്ല .

“ എല്ലാവരും പുസ്തകം എടുക്ക് “

“ പാഠം പതിനൊന്ന് എടുക്ക് “

“ പാഠം പതിനൊന്ന് - അരണ “ ടീച്ചര്‍ വായിച്ചു.

ഒരു വരി പുസ്തകത്തില്‍ നോക്കി വായിക്കുകയും പിന്നീട് ആ വരിയെക്കുറിച്ച് തിരിച്ചും മറിച്ചും വിശദീകരണവുമായി ക്ലാസ് മുന്നേറി.

അങ്ങനെ ആ പേജിലെ അവസാനത്തെ വരിയിലെത്തി.

“ അരണ കടിച്ചാല്‍ ഉടനെ മരണം ‘’ ടീച്ചര്‍ ആ വരി ഭീതിയുടെ സ്വരത്തില്‍ അവതരിപ്പിച്ചു.

ക്ലാസ് നിശ്ശബ്ദമായി

ടീച്ചര്‍ വിശദീകരണം നല്‍കി

“ കുട്ടികളെ നിങ്ങളുടെ മുറ്റത്തും പറമ്പിലുമൊക്കെ ‘അരണ’യെ കാണാറില്ലേ . സൂക്ഷിക്കണം . അത് കടിച്ചാല്‍ ഉടനെ മരിക്കും . ഇനി മുതല്‍

അരണയെ കാ‍ണുമ്പോള്‍ സൂക്ഷിക്കുക . അതെങ്ങാനും കടിച്ചാല്‍ ............... “

ടീച്ചര്‍ക്കു മുഴുവനാക്കാന്‍ പടിയില്ല . അപ്പോഴേക്കും ആ പിരീഡ് അവസാനിക്കുന്ന ബെല്‍ അടിച്ചു.

**** **** ***** **** ****

പിറ്റേദിവസം പ്രസ്തുത ക്ലാസില്‍ ടീച്ചറെത്തി.

പതിവുപോലെ ...........

എവിടെയാ നിറുത്തിയതെന്ന് ചോദിച്ചു.

“ അരണ കടിച്ചാല്‍ ഉടനെ മരിക്കും” കുട്ടികള്‍ പറഞ്ഞു.

ടീച്ചര്‍ ആ പേജ് എടുത്തു.

കഴിഞ്ഞ ക്ലാസില്‍ അവസാനിപ്പിച്ചു നിറുത്തിയ ഭീതിജനകമായ പ്രസ്താവന - “ അരണ കടിച്ചാല്‍ ഉടനെ മരണം“ - വീണ്ടും ആവര്‍ത്തിച്ചു.

പിന്നെ ഒന്നു കൂടി വിശദീകരിച്ചു
പിന്നെ , പേജ് മറച്ചു, ടീച്ചര്‍ ഉറക്കെ വായിച്ചു.

അപ്പോള്‍ ആദ്യവരി തന്നെ ടീച്ചറുടെ ഉന്മേഷം തകര്‍ത്തു.

“ .....എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട് . എന്നാല്‍ അത് ശരിയല്ല.” എന്നതായിരുന്നു ആ പേജിലെ ആദ്യ വരി

....................

.....................

.....................

വാല്‍ക്കഷണം

ഇത് സംഭവകഥയല്ല . അതുകൊണ്ടുതന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ സാംങ്കല്പികമാണ് . അവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ ,

മരിച്ചുപോയവരോ ആയി സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം . അദ്ധ്യാപക പരിശീലന വേളയില്‍,ക്ലാസിലേക്ക് തയ്യാറെടുപ്പിലാതെ

പോകുന്ന അദ്ധ്യാപകരെക്കുറിച്ച് പറയുമ്പോള്‍ ഈ കഥ ആവര്‍ത്തിക്കാറുണ്ട്.

Wednesday, April 30, 2008

ഒരു കവര്‍ച്ചയുടെ കഥ .

ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം ഗള്‍ഫ് കാരുണ്ട് .

ഞങ്ങളും ഒരു ഗള്‍ഫ് പാര്‍ട്ടിയാണ് .

ഞങ്ങളുടെ നാട്ടില്‍ ഈയ്യിടെയായി കളവ് പെരുകി വരുന്നു.

പല വീടുകളിലും വസ്തുക്കള്‍ കളവു പോകുന്നു.

ഇതിനെപ്പറ്റി പോലീസില്‍ പരാതി കൊടുത്തു നോക്കി.

തമാശക്കാരനായ പോലീസ് ഓഫീസര്‍ പരാതി സ്വീകരിച്ചുകൊണ്ടുതന്നെ പറഞ്ഞു

“ഇതുകൊണ്ടൊന്നും ഒരു ഫലവുമില്ലാ”അങ്ങനെ ആ ഒരു ദിവസം വന്നു

അന്ന് , ഞാനൊഴിച്ച് ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളും വളരെ അകലെയുള്ള ഒരു ബന്ധുവീട്ടില്‍ വിവാഹത്തിനു പോയി.

രണ്ടുദിവസം കഴിഞ്ഞേ അവര്‍ വരികയുള്ളൂ.

പോകുന്ന നേരം എന്നോട് അമ്മ പറഞ്ഞു,

“ ബാലൂ‍ട്ടന് പേടീം ണ്ടെ ന്നെച്ചാ മേലേടത്തെ ശങ്കരന്‍നായരെ കൂട്ടിന് രാത്രി വിളിച്ചോളൂ ട്ടോ “

ഇതു കേട്ട ഞാന്‍ അമ്മ ഒരു തമാശ പറഞ്ഞ മട്ടില്‍ ഉറക്കെ ചിരിച്ചു.

ഇരുപതുവയസ്സുകാരനും കോളേജിലെ വില്ലന്‍ കം ഹീറോയുമായ എനിക്ക് പേടിയുണ്ടെന്നു പറഞ്ഞാല്‍ അത് മോശമല്ലേ .


അങ്ങനെ രാത്രിയായി.

നല്ല നിലാവുണ്ട്.

ഗ്ലാസ് ജനലില്‍ക്കൂടി നിലാവ് മുറിയിലേക്ക് കടന്നുവരുന്നു.

കവികള്‍ പറയൂന്നതുപോലെ പൂങ്കിനാവില്‍ കുളിച്ചുനില്‍ക്കയാണ് ഭൂമി.

പക്ഷെ , സമയം രാത്രിയാണ് .

വീട്ടില്‍ ഞാന്‍ ഒറ്റക്കാണ്.

കള്ളന്മാരുടെ ശല്യം ഉണ്ടാകാം.

എന്നീകാരണങ്ങളാല്‍ എനിക്ക് ഉറക്കം വന്നില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി എന്നെ ആലിംഗനം ചെയ്തില്ല.

അപ്പോള്‍ എനിക്ക് ഒരു ബുദ്ധിയുദിച്ചു.

എണീറ്റ് പഠിക്കാനുള്ള പുസ്തകമെടുത്ത് വായിച്ചാലോ ?

പാഠപുസ്തകം വായിച്ചാല്‍ എനിക്ക് ഉറക്കം വന്നുതുടങ്ങും.

അതാണെന്റെ സ്വഭാവം .

എണീറ്റ് ലൈറ്റിട്ടപ്പോള്‍ കറന്റില്ല .

വീണ്ടും ഞാന്‍ കിടക്കയില്‍ ചെന്നുകിടന്നു,

ഉറക്കം വരുന്നില്ല.

ഞാന്‍ കിടക്കയില്‍ കണ്ണും തുറന്നു കിടന്നു.

എത്ര നേരം കിടന്നെന്ന് ഓര്‍മ്മയില്ല.

പെട്ടെന്ന് ജനലിനടുത്ത് ഒരു ചെറിയ അനക്കം ഞാന്‍ ശ്രദ്ധിച്ചു.

നോക്കിയപ്പോള്‍ ഗ്ലാസ് ജനലിനു പുറത്തുള്ള വരാന്തയില്‍ ഒരു മനുഷ്യരൂപം നില്‍ക്കുന്നു.

നല്ല നിലാവുള്ള തുകൊണ്ടാവാം ഇങ്ങനെ കാണാന്‍ പറ്റിയത് ; എന്നിരുന്നാലും മുഖം വ്യക്തമല്ല.

അത് കള്ളന്‍ തന്നെ

ഞാന്‍ ,മനസ്സിലുറപ്പിച്ചു.

കുറച്ചുനേരം ആ രൂപം അനങ്ങാതെ അവിടെ തന്നെ നിന്നു.

അപ്പോള്‍ കള്ളന്‍ ഒറ്റയ്ക്കാണെന്ന കാര്യം എനിക്ക് മനസ്സിലായി.

ഈ അറിവ് എന്നില്‍ ആത്മവിശ്വാ‍സവും ധൈര്യവും നല്‍കി.

പെട്ടെന്ന് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.

എന്തായാലും ഇത് നടപ്പിലാക്കുകതന്നെ - ഞാന്‍ തീരുമാനിച്ചു

ഞാന്‍ സ്ഫുടതയുള്ള ശബ്ദത്തില്‍ പറഞ്ഞു,

“കള്ളാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?”

പക്ഷെ , ആരൂപം അനങ്ങാതെ നിന്നു.

“ സാരമില്ലെന്നേയ് , ഗതികെട്ടാല്‍ ഏതു ധര്‍മ്മിഷ്ഠനും കക്കാനിറങ്ങും.“

ഞാന്‍ പഴഞ്ചൊല്ലുമാറ്റിപ്പറഞ്ഞു.

എന്റെ ഈ തത്ത്വശാസ്ത്രം കേട്ടീട്ടും കള്ളന്‍ ഒന്നും ഉരിയാടിയില്ല,


ഇത്രയുമായപ്പോള്‍ എനിക്ക് കള്ളനോട് സഹതാപം തോന്നി.

ഈ മഞ്ഞുള്ള രാത്രിയില്‍ ആരും കാണാതെ എത്രമാത്രം കഷ്ടം സഹിച്ചിട്ടായിരിക്കും കള്ളന്‍ കക്കാന്‍ ഇറങ്ങിയിരിക്കുന്നത് .

എന്നിട്ടുലഭിക്കുന്നതോ -?

എന്റെ വക കളിയാക്കലും .

കള്ളനും ആത്മാഭിമാനമില്ലേ.!

ഞാന്‍ ഉടന്‍ തന്നെ അയയില്‍ കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റുതപ്പി.

പോക്കറ്റില്‍ പത്തുരൂപയുണ്ട് .


ആ പത്തുരൂപയെടുത്ത് നാടകീയമായ ഭാഷയില്‍ ഉറക്കെ പ്പറഞ്ഞു.

“ കള്ളാ , എനിക്കു നിന്നില്‍ അലിവുതോന്നുന്നു.എന്റെ വകയായി ഇതാ പത്തുരൂപ “

എന്നിട്ട് ഞാന്‍ വെന്റിലേറ്ററിലൂടെ കള്ളന്‍ നിന്നിരുന്ന ഭാ‍ഗത്തേക്ക് ചുരുട്ടിയെറിഞ്ഞു.

പിന്നെ , ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ആരൂപം കുനിയുന്നതും കണ്ടു.

എനിക്കു മനസ്സിലായി കള്ളന്‍ ആ പത്തുരൂപ എടുക്കുകയാനെന്ന്

പിന്നീട് ആ രൂപം അപ്രത്യക്ഷമായി .

വീണ്ടും ഞാന്‍ ഉറങ്ങാന്‍ കിടന്നു.

അങ്ങേനെ ഞാന്‍ ഉറങ്ങിപ്പോയി.

ഞാന്‍ ഉണര്‍ന്നപ്പോള്‍ നേരം നല്ലവണ്ണം വെളുത്തിരുന്നു.

ഉടന്‍ തന്നെ തലേന്നത്തെ സംഭവങ്ങള്‍ എനിക്കോര്‍മ്മ വന്നു .

കിടക്കയില്‍ നിന്നെണീറ്റ് ഞാന്‍ മുറിക്കു പുറത്തുവന്നു .

ഞാന്‍ തലേന്ന് കള്ളന്‍ നിന്നിരുന്ന സ്ഥലത്തു പോയി നോക്കി.

അപ്പോള്‍ അവിടെ ഞാന്‍ തലേന്ന് രാത്രി കള്ളനുകൊടുത്ത പത്തുരൂപ കിടക്കുന്നതു കണ്ടു; കൂടെ വേറെ ഒരു കടലാസുകഷണവും .

ഹേയ് , അല്ല ,

കടലാസുകഷണമല്ല ല്ലോ

അത് ആയിരത്തിന്റെ നോട്ടാ


ഗുണപാഠം :

കള്ളന്മാര്‍ യാചകരല്ല ; അവരെ അപമാനിക്കരുത്

Saturday, February 16, 2008

സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഇനി കാണാതെ പഠിച്ചിട്ട് കാര്യമില്ല!!

ന്യൂഡല്‍ഹി:കാണാപ്പാഠം മാത്രം പഠിക്കുന്നവര്‍ക്ക് ഇനി മിടുക്കന്മാരാകാന്‍ പറ്റില്ല.2008ലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളിലെങ്കിലും ഇക്കാര്യം ഉറപ്പ് .സി.ബി.എസ്.ഇ യുടെ പരിഷ്കരിച്ച ചോദ്യപാറ്റേണ്‍ അനുസരിച്ച് ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമെഴുതാന്‍ പരന്ന വായനയും അറിവും വേണം .
ചൈനയെന്നു പേരെഴുതിയ സൈക്കിള്‍ , മുന്‍‌ചക്രം അരിവാളും ചുറ്റികയും പിന്‍‌ചക്രം അമേരിക്കന്‍ ഡോളര്‍ ; പന്ത്രണ്ടാം ക്ലാസിലെ പോളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറില്‍ ഇത്തരമൊരു കാര്‍ട്ടൂണ്‍ തന്നിട്ട് കാര്‍ട്ടൂണിന്റെ സന്ദേശമെന്തെന്നും ചക്രങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്തെന്നും ചോദിച്ചാല്‍ ഞെട്ടരുത് . പുസ്തകത്തിലെ അടിവരയിട്ട ഭാഗങ്ങളില്‍ ഈ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല.അമേരിക്കയുടെ സഹായത്തോടെ ചൈന ആഗോളതലത്തില്‍ മുന്നേറുന്നുവെന്നാകാം ഒരു പക്ഷെ കാര്‍ട്ടൂണിന്റെ സന്ദേശം . പെഡല്‍ ചലിക്കുമ്പോള്‍ ചലിക്കുന്ന പിന്‍‌ചക്രത്തിന്റെ മാത്രം ബലത്തില്‍ മുന്നോട്ടുപായുന്ന സൈക്കിളിന്റെ മുന്‍‌ചക്രം ചൈനീസ് സമ്പദ്‌വ്യവസ്ഥയും പിന്‍‌ചക്രം അമേരിക്കന്‍ ക്യാപ്പിറ്റലിസവും ആയിക്കൂടെ
പാഠപുസ്തകങ്ങള്‍ക്കൊപ്പം ദിനപ്പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയും.
മറ്റു വിഷയങ്ങളിലും ഇതേ തരത്തിലുള്ള വിശകലന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
മാര്‍ച്ച് ഒന്നിനു തുടങ്ങുന്ന സിബി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവും.
സി.ബി.എസ്.ഇചോദ്യപേപ്പര്‍ പരിഷ്കാരം കുട്ടികളുടെ വിശകലനശേഷി വികസിപ്പിക്കാന്‍ ഉപകരിക്കുമെന്ന് വിദ്യാ‍ഭ്യാസ വിദഗ്‌ദര്‍ വിലയിരുത്തുന്നു.ഓര്‍മ്മശേഷി വികസിപ്പിക്കുന്നതിലുപരി കുട്ടിയുടെ ഉയര്‍ന്ന് ചിന്താവൈദഗ്‌ദ്ധ്യം ( ഹയര്‍ ഓര്‍ഡര്‍ തിങ്കിംഗ് സ്കില്‍‌സ് -- ഹോട്ട് ) അളക്കുകയാണ് ലക്ഷ്യമെന്ന് സിബീസ് ഇ അദ്ധ്യക്ഷന്‍ അശോക് ഗാംഗുലി പറഞ്ഞു. ആകെ ചോദ്യങ്ങളില്‍ 20% ഹോട്ട്‌സ് നിലവാരമുള്ളവയായിരിക്കും.
പുതിയ മാതൃകയിലെ ചോദ്യപേപ്പറില്‍ 10% ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളാവും .കാര്യകാരണ സഹിതമുള്ള പഠനം ആഴത്തിലുള്ള അറിവ് , വിശകലന ശേഷി തുടങ്ങിയവ പരീക്ഷിക്കാനും ചുരുങ്ങിയ മാതൃക സഹായിക്കും.നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് 2005ന്റെ അടിസ്ഥാനത്തിലാണ് ചോദ്യമാതൃകയില്‍ മാറ്റം വരുത്തിയിരിക്കുന്നത് .
വിദ്യാര്‍ത്ഥിയുടെ ആശയവിനിമയശേഷി പരിശോധിക്കുന്ന ചോദ്യങ്ങളും , ചിത്രങ്ങളും ഗ്രാഫുകള്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെ ആധാരമാക്കിയുള്ള ചോദ്യങ്ങളുംവിശകലനവിധേയമാക്കേണ്ട ചോദ്യങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിഷയങ്ങളുടേയും സാമ്പിള്‍ ചോദ്യപേപ്പര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ( www.cbse.nic.in) ലഭിക്കും