1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Sunday, June 01, 2008

വിമര്‍ശനാത്മക പഠനം - ഒരു കേസ് അവതരണം

കോട്ടയം ജില്ലയിലെ മാലം സര്‍ക്കാര്‍ യു.പി സ്കൂളിളിലെ കുട്ടികള്‍ ഏര്‍പ്പെട്ട ഒരു പ്രവര്‍ത്തനമാണ് ഇവിടെ പരാമര്‍ശിക്കുന്നത് . പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഡോക്ടറുടെ ഒരു ക്ലാസ്സും ലഘുലേഖാ വിതരണവും ഉണ്ടായിരുന്നു. ഡോക്ടറുമായി നടന്ന സംഭാഷണത്തില്‍ തങ്ങളുടെ പ്രദേശത്തെ എത്ര പുകവലിക്കാരുണ്ടാകുമെന്ന ചോദ്യം കുട്ടികളുടെ ഇടയില്‍ നിന്നു തന്നെയുണ്ടായി ,അതിനായി അവര്‍ സ്കൂള്‍ പ്രദേശത്ത് സര്‍വ്വേ നടത്തി . മുപ്പത്തിരണ്ട് പുകവലിക്കാരുണ്ടെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. എങ്കില്‍ ഇവര്‍ എത്ര പണം ഇതിനായി ചിലവഴിക്കുന്നുണ്ടാകുമെന്ന പ്രശ്നം ചിലര്‍ ഉന്നയിച്ചു. കടകളില്‍ പോയി ഒരു ദിവസം ചിലവാകുന്ന ഉല്പങ്ങളൂടെ വിലകണക്കാക്കി അത് വലിയൊരു തുകയാണെന്ന കാര്യം അവരെ അമ്പരപ്പിച്ചു.
‘പുകവലിച്ചു ജീവിതം തുലച്ചിടല്ലേ സോദരാ.................’ എന്ന സന്ദേശഗാനവും പാടിക്കൊണ്ട് കുട്ടികളുടെ സംഘം പുകവലിക്കാരുടെ വീടുകളില്‍ സന്ദരശനം നടത്തി. പുകവലിയിലൂടെ അര്‍ബ്ബുദരോഗം ബാധിച്ചുമരിച്ച ഒരാളുടെ പ്രതീകാത്മക ശവപ്പെട്ടിയുണ്ടാക്കി ഒരു യാത്രയും നടത്തി . അതിനുശേഷം പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിവരിക്കുന്ന സര്‍ക്കാര്‍ ലഘുലേഖ പ്രദേശത്തെ എല്ലാ വീ‍ീടുകളിലും നേരിട്ടുചെന്ന് വിതരണം നടത്തി . ഈ പ്രവര്‍ത്തനങ്ങള്‍ പകുതിവഴിയില്‍ എത്തിയപ്പോള്‍തന്നെ 28 പേര്‍ പുകവലി നിര്‍ത്തിയതായി അവര്‍ക്ക് അറിയാന്‍ കഴിഞ്ഞു.



എറണാകുളം ജില്ലയിലെ ഒരു വിദ്യാലയത്തില്‍ ലോകപുകയില വിരുദ്ധദിനത്തൊടനുബന്ധിച്ച് ( മേയ് 31 ) കുറേ ലഘുലേഖകള്‍ എത്തി. ദിനാചരണത്തോട് അനുബന്ധിച്ച് പുകവലിയുടെ ദൂഷ്യത്തെക്കുറിച്ച് ഒരു കുറിപ്പ് സ്കൂള്‍ തുറന്നതിനുശേഷം നടന്ന അസംബ്ലിയില്‍ വായിച്ചു. ലഘുലേഖകള്‍ കുട്ടികള്‍ക്ക് വായനക്കായി വീട്ടിലേയ്ക് കൊടുത്തുവിടുകയും ചെയ്തു. അതോടെ പുകവലി വിരുദ്ധദിനാചരണത്തിന് സമാപനമായി.


1.ഒരേകാര്യം രണ്ട് വിദ്യാലയങ്ങളില്‍ നടന്ന കാര്യം ശ്രദ്ധിച്ചുവല്ലോ . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ അടുത്തത് ഏത് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ? എന്തുകൊണ്ട് ?
2.കുട്ടികളില്‍ യഥാര്‍ത്ഥ വിമര്‍ശാത്മക അവബോധം സൃഷ്ടിച്ചത് ഏത് വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനമാണ് ? പ്രവര്‍ത്തനങ്ങളെ അപഗ്രഥനത്തിന്റേയും പ്രതികരണത്തിന്റേയും തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മെച്ചമെന്ത് ?
3.പ്രതികരണത്തിന്റെ തലങ്ങള്‍ എന്തൊക്കെയാകാം ?
ചര്‍ച്ച , ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍.പിയുടെ ക്രോഡീകരണം
“ ശാസ്ത്രീയമായ പ്രതികരണ സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിന് യോജിച്ച തന്ത്രങ്ങള്‍ മെനയുന്നു. അറിവിന്റെ നിര്‍മ്മാണം നടക്കുന്നു. കുട്ടിയെ പൌരബോധത്തിലേക്ക് പിടിച്ചുകൊണ്ടുപോകാന്‍ കഴിയുന്നു.

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

4 comments:

കരിപ്പാറ സുനില്‍ said...

നമ്മുടെ വിദ്യാലയങ്ങളില്‍ പല ദിനാചരണങ്ങളും നടക്കുന്നുണ്ട് . എന്നാല്‍ അത് കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കാറില്ല എന്നതാണ് വസ്തുത. ഇവിടെ രണ്ട് സ്കൂളുകളുടെ പ്രവര്‍ത്തനമാണ് പഠനവിധേയമായിരിക്കുന്നത് . വായിച്ചുകഴിഞ്ഞ് ഏത് സ്കൂളിലെ പ്രവര്‍ത്തനമാണ് നല്ലത് എന്ന് പറയുമല്ലോ

ഡാലി said...

വിടാതെ വായിക്കുന്നുണ്ടു് സുനില്‍ മാഷേ. അഭിനന്ദനങ്ങള്‍ ഈ ശ്രമത്തിനു്.

നിരീശ്വരത്വം, കമ്മ്യൂണിസം എന്നിവ പഠിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന പാഠപുസ്തകങ്ങളെ കുറിച്ചു് സമയം കിട്ടുമ്പോള്‍ എഴുതും എന്നു കരുതട്ടെ.

Anonymous said...

Can you please offer your opinion as a teacher on the comment of Shri Leenu in the post mentioned below.

http://workersforum.blogspot.com/2008/06/blog-post_03.html

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീ ഡാലി, പ്രോത്സാഹനങ്ങള്‍ക്ക് സ്വാഗതം
നംസ്കാരം ശ്രീ‍ അനൊണി
താങ്കള്‍ പറഞ്ഞ ഭാഗം ഞാന്‍ വായിച്ചു.
ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നില്ല.
എന്നാല്‍ ഇപ്പൊള്‍ ഇങ്ങനെയുള്ള സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്നതാണ് വാസ്തവം .ഇത്തരം സ്കൂളികളില്‍ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സൂപ്പര്‍വിഷന്‍ , മെച്ചപ്പെട്ട കോച്ചിംഗ് അതും സ്കൂള്‍ സമയം കഴിഞ്ഞ് , പിന്നെ ലഘുഭക്ഷണം എന്നിവയും നല്‍കുന്നുണ്ട് .