1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Monday, October 27, 2008

ചോദ്യങ്ങളിലെ മാറ്റം

ഇക്കഴിക്ക അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് ചോദ്യങ്ങളില്‍ മാറ്റം പ്രകടമായിരുന്നു.
ചില ഉദാഹരണങ്ങള്‍
1.“ക്ലാസ് മുറി വൃത്തിയാക്കേണ്ടത് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണ് .”
ഒരു ക്ലാസിലെ ആണ്‍കുട്ടികള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന മറ്റെതെങ്കിലും ഒരു പ്രശ്നവും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശവും എഴുതുക
2.നിങ്ങളുടെ നാട്ടില്‍ ഒരു വന്‍ വ്യവസായ ശാല സ്ഥാപിക്കപ്പെട്ടു എന്ന് വിചാരിക്കുക .അത് നിങ്ങളുടെ പ്രദേശത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാന്‍ ഇടയാക്കും എന്ന് പരിശോധിക്കുക?
3.നിങ്ങളുടെ സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി സമീപത്തുള്ള ഒരു ബാങ്ക് മാനേജരുമായി അഭിമുഖം നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു. മാനേജരെ കാണുവാനുള്ള ടീമില്‍ നിങ്ങളേയും ഉള്‍പ്പെടുഇത്തിയിട്ടുണ്ട് .അഭിമുഖത്തിന് സഹായകര്‍മായ ഒരു ചോദ്യാവലി തയ്യാറാക്കുക.
4.ശാലിനി ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതിന്റെ അടിയില്‍ ഒരു ദ്വാരമുണ്ടാക്കി.അപ്പോള്‍ ആ ദ്വാരത്തിലൂടെ വെള്ളം താഴെക്ക് പതിക്കുന്നതുകണ്ടു.
വെള്ളം തീരുന്നതിനുമുമ്പ് കുപ്പി കുത്തനെ താഴോട്ടിട്ടാല്‍ ദ്വാരത്തിലൂടെ വെള്ളം താഴോട്ട് പതിക്കുവാന്‍ സാധ്യതയുണ്ടോ ?എന്തായിരിക്കും അതിന് കാരണം ?
5.കുറിപ്പുതയ്യാറാക്കുക
മാതൃത്വം കൊതിച്ച് ജപ്പാനില്‍ നിന്നെത്തിയ ഒരമ്മക്ക് അണ്ഡകോശം നല്‍കാനൊരജ്ഞാത സ്ത്രീയും ഗര്‍ഭപാത്രം വാടകക്കു നല്‍കാന്‍ ഒരു ഗുജറാത്തുകാരിയും തയ്യാറായി.എന്നിട്ടും മുലപ്പാലിന്റെ മാധുര്യം നുണയാനാവാതെ പിഞ്ചുകുഞ്ഞ് ( പത്രവാര്‍ത്തയില്‍ നിന്ന് )

നരിയായും പുലിയായു കാട്ടുതീയായും വന്ന പൂതത്തിനു മുന്നില്‍ ഉണ്ണിയെ ലഭിക്കാനായി സ്വന്തം കണ്ണുകള്‍ ചൂഴ്ന്നുനല്‍കിയ പൂതപ്പാട്ടിലെ അമ്മ

രണ്ടു സന്ദര്‍ഭങ്ങളിലും തെളിയുന്ന മാതൃസ്നേഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക

3 comments:

കരിപ്പാറ സുനില്‍ said...

ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷീക പരീക്ഷക്ക് വന്ന ചോദ്യങ്ങളില്‍ പലതും നിത്യജീവിതവുമായി ബന്ധമുള്ളതായിരുന്നു. ചില ഉദാഹരണങ്ങള്‍
പണ്ടത്തെ ചോദ്യങ്ങളും ഇപ്പോഴത്തെ ചോദ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കു

Unknown said...

സുനില്‍ ഇതിന്‍റെ ഗുണപാഠം കൂടി ചേര്‍ത്തിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് പോസ്റ്റിന്‍റെ ഉദ്ദേശ്യം മനസ്സിലായേനെ.

zainabracine said...

JMT Casino - The City of Dreams Casino Hotel in Joliet
JMT 충청남도 출장안마 Casino - The City of Dreams 거제 출장마사지 Hotel 세종특별자치 출장샵 is set in Joliet and features 7 restaurants, entertainment, w88 and the newest addition 충청북도 출장샵 to The City.