1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Sunday, June 01, 2008

എന്താണ് ടീച്ചേഴ്സ് ലോക്കല്‍ ടെക്സ്റ്റ് ( T.L.T) ?

അദ്ധ്യാപകന്റെ വിശദമായ തയ്യാറെടുപ്പുണ്ടെങ്കില്‍ മാത്രമേ പാഠ്യപദ്ധതി വിനിമയം ഫലപ്രദമാകൂ.
ഈ തയ്യാറെടുപ്പിന്റെ ഭാഗമായി അദ്ധ്യാപകന്‍ നടത്തുന്ന ആസൂത്രണത്തിന്റേയും പ്രവര്‍ത്തനങ്ങളുടെയും ഉല്‍പ്പന്നാമാണ് ടീച്ചേഴ്സ് ലോക്കല്‍ ടെക്സ്റ്റ് ( T.L.T) . ഇത് ഒരു ടീച്ചര്‍ രൂപപ്പെടുത്തുന്ന തന്റേതായ റിസോഴ്‌സ് ശേഖരണമാണ് . ഇതില്‍ വിദ്യാര്‍ത്ഥികളുടെ ശേഖരണങ്ങള്‍ , പ്രാദേശിക വിദഗ്ദ്ധരുടെ വൈദഗ്ദ്ധ്യം , റഫറന്‍സ് സാമഗ്രികളുടെ പിന്‍ബലം , മാദ്ധ്യമങ്ങളുടെ വിജ്ഞാന വിതരണ സംവിധാ‍നം ,കുട്ടി തയ്യാറാക്കുന്ന ഉല്പന്നങ്ങള്‍ , വിദ്യാലയത്തില്‍ ഉണ്ടായിരുന്ന തോട്ടങ്ങള്‍ , ലാബ് , പഠനയാത്രയുടെ അനുഭവങ്ങള്‍ , അഭിമുഖത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ , പ്രഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ , കവിതകള്‍ ,കഥകള്‍ തുടങ്ങി ഫലപ്രദമായ ക്ലാസ് റൂം വിനിമയത്തിനും ജ്ഞാനത്തിനും ജ്ഞാനനിര്‍മ്മിതിക്കും ടീച്ചര്‍ ആസൂത്രിതമായി ഉപയോഗിക്കുന്നതെല്ലാം റ്റി.എല്‍ .റ്റിയുടെ ഭാഗമാണ് .

റ്റി.എല്‍.റ്റി യുടെ ഘടകങ്ങള്‍

1.ദൈനംദിനാസൂത്രണ രേഖ
2.പാഠ്യ പദ്ധതി വിനിമയത്തിനായി അദ്ധ്യാപിക ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ സാമഗ്രികളും
3.കുട്ടികളുടെ അനുഭവങ്ങള്‍ ,ശേഖരണങ്ങള്‍ , ഉല്പന്നങ്ങള്‍ , മറ്റുപ്രകടിത രൂപങ്ങള്‍
4.പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മൂല്യനിര്‍ണ്ണയോപാധികള്‍
5.പാഠപുസ്തകം , ഹാന്‍ഡ് ബുക്ക് , ടീച്ചര്‍ സ്വയം വികസിപ്പിച്ചെടുത്ത പ്രവര്‍ത്തനങ്ങള്‍ , റഫറന്‍സുകള്‍ , പഠനോപകരണങ്ങള്‍


(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

2 comments:

കരിപ്പാറ സുനില്‍ said...

അദ്ധ്യാപനത്തെ സംബന്ധിച്ച ഒരു പുതിയ അറിവുകൂടി ഇവിടെ പങ്കുവെക്കുന്നു

Harold said...

ഇത്രയൊക്കെ കാര്യങ്ങള്‍ ബുദ്ധിമുട്ടി തയ്യാറക്കുന്ന അദ്ധ്യാപകര്‍ക്ക് എല്ലാവിധ ആശംസകളും
അദ്ധ്യാപനം ഉപതൊഴില്‍ മാത്രമായ ഒരു ചെറിയ വിഭാഗത്തിന്റെ എതിര്‍പ്പ് മനസ്സിലാക്കാവുന്നതേ ഉള്ളൂ
:)