1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Sunday, February 19, 2012

Friday, November 19, 2010

School അറിയിപ്പുകള്‍ 19 / 11 /2010

കരാറടിസ്ഥാനത്തില്‍ നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷനില്‍ റീജിയണല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് അഞ്ച് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍/നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ബിരുദാനന്തര ബിരുദം, ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയ കാലയളവില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലോ, പേര് കേട്ട സ്വകാര്യ സ്ഥാപനത്തിലോ പ്രവര്‍ത്തിച്ചവര്‍ ആയിരിക്കണം. പ്രായപരിധി : 30-45. 16650-23200 ശമ്പള നിരക്കിനു തത്തുല്യമായ തുക കണ്‍സോളിഡേറ്റഡ് വേതനമായി നല്‍കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഇന്‍സ്റിറ്റ്യൂഷന്‍ കോംപ്ളക്സ്, പൂജപ്പുര, തിരുവനന്തപുരം.

ഓപ്പണ്‍ സ്കൂള്‍ : പാഠപുസ്തകം കൈപ്പറ്റണം


സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ തിരുവനന്തപുരം ജില്ലയില്‍ 2010-2012 അധ്യയനവര്‍ഷം ടെസ്റ് ബുക്കിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നവംബര്‍ 22 മുതല്‍ ജില്ലാകേന്ദ്രമായ ഗവ:തമിഴ് എച്ച്.എസ്.എസ്.-ല്‍ നിന്നും പാ0പുസ്തകങ്ങള്‍ കൈപ്പറ്റണം. 2010-12 അധ്യയനവര്‍ഷം ഹയര്‍ സെക്കന്ററി കോഴ്സിന് രജിസ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ 23 നു മുമ്പ് ഐഡന്റിറ്റി കാര്‍ഡ് കൈപ്പറ്റി തങ്ങളുടെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷാഫീസ് ഒടുക്കണം. ഫോണ്‍:- 0471-2572990, 9895527970, 9496202301.

എസ്.എസ്.എല്‍.സി. പരീക്ഷ


മാര്‍ച്ച് 14ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്യാന്‍ സര്‍ക്കാറില്‍ നിന്നും വയസിളവ് ലഭിച്ച കുട്ടികളുടെ ബയോഡാറ്റ അതതു സ്കൂളില്‍ നിന്ന് നവംബര്‍ 27ന് മുമ്പുതന്നെ പരീക്ഷാസെക്രട്ടറിയുടെ ആഫീസില്‍ നേരിട്ട് എത്തിക്കണം.
എന്‍.ടി.എസ്, എന്‍.എം.എം.എസ് പരീക്ഷ


സംസ്ഥാനതല എന്‍.ടി.,എസ്., എന്‍.എം.എം.എസ് പരീക്ഷകള്‍ സംസ്ഥാനത്തെ 72 കേന്ദ്രങ്ങളില്‍ നവംബര്‍ 21ന് രാവിലെ ഒന്‍പത് മണിമുതല്‍ ഒന്നുവരെ നടക്കും. അഡ്മിഷന്‍ കാര്‍ഡ് വാങ്ങിയിട്ടില്ലാത്തവര്‍ ആവശ്യപ്പെട്ട പരീക്ഷാ സെന്ററുകളില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ് കൈപ്പറ്റണം.

വിക്ടേഴ്സ് ചാനലില്‍:“ഏക് ഡോക്ടര്‍ കീ മോത്ത്, ആദി ശങ്കരാചാര്യ


ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ക്ളാസിക് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ ഇന്ന്(നവംബര്‍-20) രാത്രി 8.30ന് തപന്‍ സിന്‍ഹ സംവിധാനം ചെയ്ത ഏക് ഡോക്ടര്‍ കീ മോത്ത് സംപ്രേഷണം ചെയ്യും. പങ്കജ് കപൂര്‍, ഷബാന ആസ്മി, ഇര്‍ഫാര്‍ ഖാന്‍, ദീപാസാഹി തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങള്‍. 1991-ലെ രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ ഏക് ഡോക്ടര്‍ കീ മോത്തിനു ലഭിച്ചു. 21ന് രാവിലെ 9.30ന് ജി.വി.അയ്യര്‍ സംവിധാനം ചെയ്ത സംസ്കൃത ചലച്ചിത്രം ആദി ശങ്കരാചാര്യ സംപ്രേഷണം ചെയ്യും. എസ്.ഡി.ബാനര്‍ജിയും എം.വി.നാരായണ റാവുവും മഞ്ചുനാഥ് ഭട്ടും മുഖ്യ വേഷങ്ങളിലെത്തുന്നു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ തുടങ്ങി


ഇംഗ്ളീഷ് ഒരു ഭാഷയെന്ന നിലയിലും മലയാളത്തെ മാധ്യമമെന്ന നിലയിലും വേണം പരിഗണിക്കേണ്ടതെന്ന് വിദ്യാഭ്യാസ - സാംസ്കാരിക മന്ത്രി എം.എ.ബേബി പറഞ്ഞു. ദൂരദര്‍ശനിലും വിക്ടേഴ്സ് ചാനലിലും സംപ്രേഷണം ആരംഭിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മികവിന്റെ പര്യായമായ സ്കൂളുകളില്‍ നിന്നും അറിവ് ഉള്‍ക്കൊണ്ടുവേണം ഓരോ വിദ്യാലയവും മികവിലേയ്ക്ക് കുതിക്കേണ്ടത്. സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പഠിക്കലും പങ്കുവെയ്ക്കലുമാണ് ഈ റിയാലിറ്റി ഷോയുടെ മുഖ്യ ലക്ഷ്യം. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്കൂളിന് 15 ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ചുലക്ഷവും സമ്മാനമായി ലഭിക്കും. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ മുദ്രഗാനത്തിന്റെ പ്രകാശനം മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ നാലകത്ത് സൂപ്പിയും ഇ.ടി.മുഹമ്മദ് ബഷീറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപള്ളി ഈണം പകര്‍ന്ന് വിജയ് യേശുദാസും കുമാരി ശ്വേതമേനോനും കൂടി ആലപിച്ചതാണ് മുദ്രഗാനം. റിയാലിറ്റിഷോയില്‍ 127 വിദ്യാലയങ്ങള്‍ പങ്കെടുക്കും. ഐ.ടി.@സ്കൂള്‍ വിക്ടേഴ്സിലും ദൂരദര്‍ശനിലും നവംബര്‍ 22 മുതല്‍ ഹരിതവിദ്യാലയം സംപ്രേഷണം തുടങ്ങും. തിങ്കള്‍ മുതല്‍ വെള്ളിവരെ ദൂരദര്‍ശന്‍ കേരളത്തില്‍ വൈകിട്ട് 5.10 നും മലയാളം ചാനലില്‍ 8.10 നും ആണ് സംപ്രേഷണം. ഐ.ടി.@സ്കൂള്‍ വിക്ടേഴ്സില്‍ ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് ആറിനും രാത്രി 9.30 നും ആണ് സംപ്രേഷണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐ.ടി.@സ്കൂള്‍ പ്രോജക്ട്, എസ്.എസ്.എ., എസ്.ഐ.ഇ.ടി എന്നീ സ്ഥാപനങ്ങളും സി-ഡിറ്റും ചേര്‍ന്നാണ് ഷോ സംഘടിപ്പിക്കുന്നത്. ഐ.ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത്, ഡോ.ആര്‍.വി.ജി.മേനോന്‍, അക്ബര്‍ കക്കട്ടില്‍, കെ.ആര്‍.മീര, എസ്.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്യന്‍, എസ്.എസ്.എ.സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ കെ.സുഭാഷ് പങ്കെടുത്തു.

ഹയര്‍സെക്കന്‍ഡറി ക്ളസ്റര്‍ യോഗം


ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എല്ലാ വിഷയങ്ങളുടേയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെയും ക്ളസ്റര്‍ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് (നവംബര്‍ 20) നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ അറിയിച്ചു. ക്ളസ്റര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച വിശദ വിവരം www.dhsekerala.gov.in ലുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം ജോലിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകരൊഴികെ യുള്ളവര്‍ ക്ളസ്റര്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക പരിശീലനം


ഹിന്ദി, മലയാളം, കന്നട, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ളിക്കേഷന്‍ വിഷയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരുടെയും ത്രിദിന പരിശീലനം നവംബര്‍ 22 മുതല്‍ അഞ്ച് ഘട്ടങ്ങളിലായി എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നടത്തും. എല്ലാ അദ്ധ്യാപകരും കൃത്യമായും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിഷയം, പരിശീലനകേന്ദ്രം, തീയതി, റിസോഴ്സ് അദ്ധ്യാപകരുടെ വിവരം, മറ്റ് നിര്‍ദ്ദേശങ്ങള്‍ www.dhsekerala.gov.in സൈറ്റിലുണ്ട്.

Wednesday, November 17, 2010

സ്കൂള്‍ വാര്‍ത്തകള്‍ 17/11/2010

ഹരിതവിദ്യാലയം റിയാലിറ്റി ഷോ: 127 സ്കൂളുകള്‍ പങ്കെടുക്കും


സംസ്ഥാനത്തെ സ്കുളുകളില്‍ നടക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളെ പങ്കുവയ്ക്കുന്നതിനായി സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഷൂട്ടിങ് സ്വിച്ച് ഓണ്‍ നവംബര്‍ 19ന് രാവിലെ 10.30ന് കിള്ളിപ്പാലത്തുള്ള പഴയ ശിവാ തിയേറ്ററില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പുമന്ത്രി എം.എ.ബേബി, മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി, പി.ജെ.ജോസഫ്, ടി.എം.ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ 127 വിദ്യാലയങ്ങള്‍ പങ്കെടുക്കും. ഐടി@സ്കൂള്‍ വിക്ടേഴ്സിലും ദൂരദര്‍ശനിലും നവംബര്‍ 22 മുതല്‍ സംപ്രേഷണം തുടങ്ങും. പാഠ്യപദ്ധതി വിനിമയത്തിലെ കാര്യക്ഷമത വിലയിരുത്തുന്നതോടൊപ്പം വിവിധ മേഖലകളില്‍ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ റിയാലിറ്റിഷോയില്‍ അവതരിപ്പിക്കും. പശ്ചാത്തലവികസനം, ഐടി അധിഷ്ഠിത പഠനം, പൊതുസമൂഹത്തിന്റെ പങ്കാളിത്തം. പരിസ്ഥിതി ശുചിത്വപ്രവര്‍ത്തനങ്ങള്‍, കലാ-കായിക-ശാസ്ത്രമേഖലകളിലെ പരിപോഷണം, പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് വിലയിരുത്തുക. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐടി@സ്കൂള്‍ പ്രോജക്ട്, എസ്.എസ്.എ, എസ്.ഐ.ഇ.ടി എന്നീ സ്ഥാപനങ്ങളും സി-ഡിറ്റും സംയുക്തമായാണ് ഷോ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ നിന്ന് വിദഗ്ധ സമിതിയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന സ്കൂളുകളെ തിരഞ്ഞെടുത്തത്. 26 എല്‍.പി.സ്കൂളുകളും 36 യൂ.പി സ്കുളുകളും 65 ഹൈസ്കൂളുകളുമാണ് ആദ്യറൌണ്ടില്‍ മാറ്റുരയ്ക്കുക. ഈ സ്കൂളുകളില്‍ വീഡിയോ പ്രൊഡക്ഷന്‍ സംഘം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ ദൃശ്യവല്‍ക്കരിക്കുകയും ചെയ്യും. നവംബര്‍ 20മുതല്‍ സ്റുഡിയോ ഷൂട്ട് ആരംഭിക്കും. ഡോ.ആര്‍.വി.ജി.മേനോന്‍, യൂണിസെഫ് പ്രതിനിധി പീയൂഷ് ആന്റണി, അക്ബര്‍ കക്കട്ടില്‍, ഡോ.അച്യുത്ശങ്കര്‍.എസ്.നായര്‍, കെ.ആര്‍.മീര തുടങ്ങിയവരുള്‍പ്പെടുന്ന ജൂറിയാണ് ഫൈനല്‍ റൌണ്ടിലേയ്ക്കുള്ള 10 സ്കൂളുകളെ തെരഞ്ഞെടുക്കുക. പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപള്ളി സംവിധാനം നിര്‍വ്വഹിച്ച് വിജയ് യേശുദാസും കുമാരി ശ്രേയയും ആലപിച്ച ഹരിതവിദ്യാലയത്തിന്റെ മുദ്രാഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിക്കും.
തൊഴിലധിഷ്ഠിത പരിശീലനം


സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിനുവേണ്ട സാമ്പത്തിക സഹായം നല്‍കും. അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ്, നാട്ടകം എന്നീ സ്ഥാപനങ്ങളിലാണ് തൊഴിലധിഷ്ഠിത പരിശീലനം. പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സിലും റഫ്രിജറേഷന്‍ ആന്റ് എ.സി മെക്കാനിക്, ഗാര്‍ഹിക വയറിങ് ആന്റ് പ്ളംബിങ് കോഴ്സുകളിലുമാണ് പരിശീലനം. എട്ടാം ക്ളാസ് മുതല്‍ 12-ാം ക്ളാസ്വരെ വിദ്യാഭ്യാസ യോഗ്യതയുള്ള വരും 35 വയസ്സില്‍ താഴെ പ്രായമുള്ളവരുമാവണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ് ഫീസ്, സ്റൈപന്റ് നല്‍കും. പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ അഞ്ച്. രജിസ്റേര്‍ഡ് ഓഫീസ്: മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം. ഫോണ്‍: 0481-2563786, 2564304, റീജിയണല്‍ ഓഫീസുകള്‍: റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, രാഗം ടവര്‍ ടി.സി.25/86(6), ഗാന്ധാരി അമ്മന്‍കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2336472. ജൂനിയര്‍ സൂപ്രണ്ട്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, റീജിയണല്‍ ഓഫീസ്, ശാസ്ത്രിനഗര്‍ കോംപ്ളക്സ്, ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സമീപം, എരഞ്ഞിപ്പാലം.പി.ഒ, കോഴിക്കോട്, ഫോണ്‍: 0495-2367331.

SECOND YEAR VOCATIONAL HIGHER SECONDARY EXAMINATIONS MARCH 2011 TIME TABLE CONTINUOUS EVALUATION & GRADING R EVISED SCHEME, CONTINUOUS EVALUATION & GRADING INTRODUCTORY SCHEME and OLD SCHEME
PRACTICAL EXAMINATION 10/02/2011 TO 11/03/2011
TYPEWRITING & SHORTHAND EXAMINATION 01/03/2011 TO 08/03/2011
THEORY EXAMINATION 14/03/2011 TO 26/03/2011
TIME OF EXAMINATION (THEORY)
CONTINUOUS EVALUATION & GRADING REVISED SCHEME & CONTINUOUS EVALUATION & GRADING INTRODUCTORY SCHEME Vocational Subjects - 10.00 am to 12.45 pm [IST] including 15 minutes cool off time
Non-Vocational Subjects
without Practical - 10.00 am to 12.45 pm [IST] including 15 minutes cool off time
with Practical - 10.00 am to 12.15 pm [IST] including 15 minutes cool off time
OLD SCHEME - All Subjects - 10.00 am to 1 pm [IST]
Typewriting & Shorthand Examinations
CONTINUOUS EVALUATION & GRADING REVISED SCHEME , CONTINUOUS EVALUATION & GRADING INTRODUCTORY SCHEME & OLD SCHEME For Office Secretaryship 01-03-2011 TUESDAY BATCH I 9.00 am to 9.10 am Typewriting English Paper I 9.30 am to 11.30 am Typewriting English Paper II BATCH II 11.45am to 11.55 am Typewriting English Paper I 12.15 pm to 2.15 pm Typewriting English Paper II BATCH III 2.30 pm to 2.40 pm Typewriting English Paper I 3.00 pm to 5.00 pm Typewriting English Paper II 03-03-2011 THURSDAY BATCH I 9.00 am to 9.10 am Typewriting Malayalam Paper I 9.30 am to 11.00 am Typewriting Malayalam Paper II BATCH II 11.15am to 11.25 am Typewriting Malayalam Paper I 11.45 am to 1.15 pm Typewriting Malayalam Paper II BATCH III 1.30 pm to 1.40 pm Typewriting Malayalam Paper I 2.00 pm to 3.30 pm Typewriting Malayalam Paper II 05-03-2011 SATURDAY 9.00 am to 9.10 am Shorthand English Paper I (Dictation) 9.20 am to 10.50 am Shorthand English Paper I (Transcription) 11.00 am to 1.30 pm Shorthand English Paper II 07-03-2011 MONDAY 9.00 am to 9.10 am Shorthand Malayalam Paper I (Dictation) 9.20 am to 10.50 am Shorthand Malayalam Paper I (Transcription) 11.30 am to 12.30 pm Shorthand Malayalam Paper II Typewriting Examination -(for Accountancy & Auditing/General Insurance /Marketing & Salesmanship/Reception, Book Keeping Communication/Banking Assistance/Travel & Tourism) 08-03-2011 TUESDAY BATCH I 9.00 am to 9.10 am Typewriting English Paper I 9.30 am to 11.30 am Typewriting English Paper II BATCH II 11.45 am to 11.55 am Typewriting English Paper I 12.15 pm to 2.15 pm Typewriting English Paper II BATCH III 2.30 pm to 2.40 pm Typewriting English Paper I 3.00 pm to 5.00 pm Typewriting English Paper II
Theory Examination
14-03-2011 Monday English 15-03-2011 Tuesday Vocational Theory (Grading Revised Scheme and Grading Introuctory Scheme) Vocational Theory Paper I (Old Scheme only) 16-03-2011 Wednessday Vocational Theory Paper II (Old Scheme only) 17-03-2011 Thursday General Foundation Course 19-03-2011 Saturday Physcis/Business Studies 21-03-2011 Monday Chemistry 22-03-2011 Tuesday Accountancy/Geography 23-03-2011 Wednessday Biology/Economics/Management 24-03-2011 Thursday History 26-03-2011 Saturday Mathematics (Sd/-) Chairman Vocational Higher Secondary Examinations
44
APPENDIX - II FIRST YEAR VOCATIONAL HIGHER SECONDARY EXAMINATIONS MARCH 2011 TIME TABLE CONTINUOUS EVALUATION & GRADING REVISED SCHEME (Regular)
VOCATIONAL PRACTICAL EXAMINATION 21/02/2011 TO 11/03/2011
TYPEWRITING & SHORTHAND EXAMINATION 09/03/2011 TO 11/03/2011 THEORY EXAMINATION 14/03/2011 TO 26/03/2011 Vocational Subjects - 10.00 am to 12.45 pm [IST] including 15 minutes cool off time
Non-Vocational Subjects
without Practical - 10.00 am to 12.45 pm [IST] including 15 minutes cool off time
with Practical - 10.00 am to 12.15 pm [IST] including 15 minutes cool off time
TYPEWRITING & SHORTHAND EXAMINATIONS
For Office Secretaryship 09-03-2011 WEDNESDAY BATCH I 9.00 am to 9.10 am Typewriting English Paper I 9.30 am to 11.00 am Typewriting English Paper II BATCH II 11.45am to 11.55 am Typewriting English Paper I 12.15 pm to 1.45 pm Typewriting English Paper II BATCH III 2.30 pm to 2.40 pm Typewriting English Paper I 3.00 pm to 4.30 pm Typewriting English Paper II 10-03-2011 THURSDAY 9.00 am to 9.10 am Shorthand English Paper I (Dictation) 9.20 am to 10.20 am Shorthand English Paper I (Transcription) 11.00 am to 1.00 pm Shorthand English Paper II TYPEWRITING EXAMINATION -(for Accountancy & Auditing/General Insurance /Marketing & Salesmanship/Reception, Book Keeping and Communication/Banking Assistance/Travel & Tourism) 11-03-2011 FRIDAY BATCH I 9.00 am to 9.10 am Typewriting English Paper I 9.30 am to 11.00 am Typewriting English Paper II BATCH II 11.45 am to 11.55 am Typewriting English Paper I 12.15 pm to 1.45 pm Typewriting English Paper II BATCH III 2.30 pm to 2.40 pm Typewriting English Paper I 3.00 pm to 4.30 pm Typewriting English Paper II
THEORY EXAMINATION
14-03-2011 Monday General Foundation Course 15-03-2011 Tuesday Vocational Theory 16-03-2011 Wednessday English 19-03-2011 Saturday Physics/Business Studies 21-03-2011 Monday Chemistry 22-03-2011 Tuesday Accountancy/Geography 23-03-2011 Wednesday Biology/Economics/Management 24-03-2011 Thursday History 26-03-2011 Saturday Mathematics

Tuesday, November 16, 2010

സ്കൂള്‍ അറിയിപ്പുകള്‍ 16/11/2010 ചൊവ്വ

1.ഹയര്‍ സെക്കന്‍ഡറി ക്ളസ്റര്‍ മീറ്റിങ്
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എല്ലാ വിഷയങ്ങളുടേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെയും ക്ളസ്റര്‍ യോഗം നവംബര്‍ 20ന് നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ അറിയിച്ചു. ക്ളസ്റര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച വിശദ വിവരം ബന്ധപ്പെട്ട ജില്ലാ കോര്‍ഡിനേറ്റര്‍/സബ്ജക്ട് കണ്‍വീനര്‍മാരില്‍ ലഭ്യമാണ്.
2.ശനിയാഴ്ച പ്രവൃത്തി ദിവസം
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നവംബര്‍ 20 ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ ദിവസം അദ്ധ്യാപക തുടര്‍ പരിശീലന പരിപാടി ഉണ്ടാവില്ല.
3.സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്വിസ്
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് രൂപം കൊടുത്തിട്ടുള്ള സിഇഡി എഡ്യൂക്കേഷന്‍ നെറ്റ്വര്‍ക്ക് (CedEduNet) സംസ്ഥാനത്തെ ഹൈസ്കൂളുകളേയും ഹയര്‍സെക്കന്‍ഡറി സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം നടത്തുന്നു. പരിസ്ഥിതിയും വികസനവും എന്ന സീരീസിലെ ആദ്യ പ്രോഗ്രാം ബയോഡൈവേഴ്സിറ്റി ആന്റ് നാച്ചുറല്‍ റിസോഴ്സസ് എന്ന വിഷയത്തില്‍ ഡിസംബര്‍ ഏഴാം തീയതി രാവിലെ പത്തുമുതല്‍ നാലുമണിവരെ യുള്ള സമയത്തായിരിക്കും നടത്തുക. സ്കൂള്‍ അധികൃതര്‍ക്ക് സൌജന്യമായി ഈ പ്രോഗ്രാമിന് തങ്ങളുടെ സ്കൂളുകള്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഡിസംബര്‍ നാലാം തീയതി വരെ സ്വീകരിക്കും. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന സ്ഥാപനങ്ങള്‍ക്ക് ട്രോഫിയും പ്രശസ്തിപത്രവും പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളും സമ്മാനമായി നല്‍കും. വിശദവിവരങ്ങള്‍ക്ക് www.cededunet.org വെബ്സൈറ്റില്‍ അറിയാം.
4.ബി.എഡ്.സീറ്റ് ഒഴിവ്
തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2010-11 വര്‍ഷത്തിലേക്ക് ബി.എഡ്. കോഴ്സിനു എല്ലാ വിഷയങ്ങളിലേക്കും സീറ്റ് ഒഴിവുണ്ട്. ബിരുദതലത്തില്‍ 50 ശതമാനത്തിനുമേല്‍ മാര്‍ക്കുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം

Friday, November 12, 2010

2010 സെപ്റ്റംബര്‍ ഏഴിന് നടന്ന ദേശീയ പണിമുടക്ക് : അവധി അനുവദിച്ചു

2010 സെപ്റ്റംബര്‍ ഏഴിന് നടന്ന ദേശീയ പണിമുടക്ക് : അവധി അനുവദിച്ചു


2010 സെപ്റ്റംബര്‍ ഏഴിന് നടന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ആഫീസില്‍ ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കാഷ്വല്‍ ലീവ് ഉള്‍പ്പെടെയുള്ള അര്‍ഹതപ്പെട്ട അവധി അനുവദിച്ചുത്തരവായി. പി.എന്‍.എക്സ്.7051/1

Sunday, September 26, 2010

ഫിസിക്സ് അദ്ധ്യാപക പരിശീലന ക്ലാസിലെ റോക്കറ്റ് ചര്‍ച്ച ?????

സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ നടക്കുന്ന ക്ലാസ് മുറി

സമയം : ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇന്റര്‍വെല്‍

ക്ലാസില്‍ ആര്‍.പി മാരൊന്നും ഇല്ല.

കുറച്ച് അദ്ധ്യാപകരും അദ്ധ്യാപികമാരും ഉണ്ട്.

അഞ്ചാറു മാഷന്മാര്‍ കൂടിയാല്‍ എന്താ സംഭവിക്ക്യാ?

അതും ഫിസിക്സ് മാഷന്മാരായാല്‍ ?

സംഭവം വേറൊന്നും ഉണ്ടാവില്ല.

പക്ഷെ , ചര്‍ച്ച പൊടിപൂരമാവും !!

അത്രതന്നെ

അതു തന്നെയാ ഇവിടെയും സംഭവിച്ചത്.

അങ്ങനെ അഞ്ചാറു ഫിസിക്സ് ടീച്ചേഴ്സ് കൂടിച്ചേര്‍ന്നെന്ന് സങ്കല്പിച്ചാല്‍...........

“ അങ്ങനെയായാല്‍ ഇങ്ങനെയാവുമെന്നും അങ്ങനെയും ഇങ്ങനെയുമൊക്കെ ആയി സങ്കല്പിച്ചാല്‍ ഇങ്ങേയും അങ്ങനെയുമൊക്കെ ആവുമെന്നും ഒക്കെ സങ്കല്പിക്കുകയൊ വിചാരിക്കുകയോ ചെയ്യുന്നതില്‍ ........ പ്രസ്തുത വിഷയക്കാര്‍ക്ക് തെറ്റുപറയാന്‍ ഒക്കത്തില്ലല്ലോ...”

പുറത്ത് സുന്ദരമായ കാലാവസ്ഥ........

ഇളം മന്ദമാരുതന്‍ എല്ലാവരേയും അവിടെയും ഇവിടെയും ഓടിക്കൊണ്ടിരിക്കുന്നു.

ആ സമയത്താണ് ഗ്രാവിറ്റി മാഷ് മുരടനക്കിയത് .

“ ഇനി ഇപ്പോ കുറേ പോസ്റ്റ് കാര്‍ഡ് വാ‍ങ്ങണം”

എന്തിനാണെന്ന മട്ടില്‍ മറ്റുള്ളോര്‍ തലയുയര്‍ത്തി

“റോക്കറ്റ് വിക്ഷേപണത്തില്‍ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഏതാ?”

ഗ്രാവിറ്റി മാഷ് മുഖവുര കൂടാതെ വിഷയത്തിലേക്ക് കടന്നു

( മുഖവുര നെഗ്ളിജിബിളി സ്മോള്‍ ആയതിനാല്‍ അത്തരം അവശ്യങ്ങളോക്കെ അദ്ദേഹം നെഗ്‌ളക്ട് ചെയ്യുകയാണ് പതിവ് . അത് മറ്റുള്ളോര്‍ മനസ്സിലാക്കിയതിനാല്‍ ആര്‍ക്കും പരിഭവം ഇല്ലതാനും )

മറ്റുള്ളവരുടെ മുഖത്ത് കള്ളച്ചിരി!!

“മാഷ് പറയുന്നത ഹാന്‍ഡ് ബുക്കിലെ വിവരണം കണ്ടീട്ടായിരിക്കും അല്ലേ “

ഫ്രീക്വന്‍സി ടീച്ചര്‍ ഉച്ചത്തില്‍ ചോദിച്ചു.

“ ഈ നാളുവരെ റോക്കറ്റിന്റെ ചലനം പ്രതിപ്രവര്‍ത്തനം എന്നും വാതകങ്ങള്‍ കത്തി പുറത്ത് പോകുന്നത് പ്രവര്‍ത്തനം എന്നുമാണ് പഠിപ്പിച്ചിരുന്നത് . എന്നിട്ടിപ്പോ?“

“ഫിസിക്സ് അദ്ധ്യാപകനിലും അത് ചര്‍ച്ചക്കുവന്നിരുന്നു. അതിന് ദേ ഇവിടെ നോക്ക്യാ മതി” ലാപ് ടോപ്പ് കയ്യിലുണ്ടായിരുന്ന ഒരു ഐ.ടി മാഷ് ഉടന്‍ പ്രതികരിച്ചു.

“ എങ്ങന്യാ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും തിരിച്ചറിയാ?” ആക്കം മാഷ് കാര്യം മനസ്സിലാകാത്തമട്ടില്‍ പ്രതികരിച്ചു.

“ അതിന് ഏതാ ആദ്യം നടന്നതെന്ന് നോക്ക്യാ മതി. ആദ്യം നടന്നത് പ്രവര്‍ത്തനം പിന്നത്തേത് പ്രതിപ്രവര്‍ത്തനം “ ആവേഗം ടീച്ചര്‍ കണ്ണട മുഖത്ത് തറപ്പിച്ചുവെച്ച് ഉത്തരം പറഞ്ഞു

“പ്രവര്‍ത്തനം ഇല്ല്യാണ്ട് പ്രതിപ്രവര്‍ത്തനം ഉണ്ടാവോ ?” സംശയം സാന്ദ്രത ടീച്ചറുടേതാണ്.

“അച്ഛനില്ലാണ്ട് കുട്ട്യോള് ണ്ടാവ്‌ണ വിദ്യ സയന്‍സ് കണ്ടുപിടിച്ച കാലാണ് ; അതോണ്ട് ഒന്നും പറയാന്‍ പറ്റില്ല.” ക്ലോണിംഗ് മാഷുടെ ഈ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.

" റോക്കറ്റിന്റെ കാര്യത്തില്‍ നമ്മള്‍ എന്താ പറഞ്ഞു കൊടുക്കാ?”

സംശയം ആക്കം മാഷിന്റേതാണ്.

“അതൊക്കെ ഹാന്‍ഡ് ബുക്കില് വ്യക്തമായി പറഞ്ഞിട്ടുണ്ട് ടീച്ചറെ “ ഗ്രാവിറ്റി മാഷ് കണ്ണടയെടുത്ത് ഹാന്‍ഡ് ബുക്ക് നിവര്‍ത്തി പറഞ്ഞു

“എന്നാ അതൊന്നു വായിക്കൂന്നേ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍


“ വായിക്കാനൊന്നും പറ്റില്ല . എങ്കിലും കാര്യം പറയാം . റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനം കത്തുന്നു. അപ്പോള്‍ വാതക തന്മാത്രകള്‍ ജ്വലന അറയുടെ ഭിത്തിയില്‍ ചെന്നിടിക്കുന്നു.ഇതാണ് പ്രവര്‍ത്തനം .വശങ്ങളില്‍ ഇത് മൂലമുണ്ടാകുന്ന പ്രവര്‍ത്തനം പൂജ്യം ആയിരിക്കും .കാരണം ഇടതുവശത്തു ചെന്നിടിക്കുന്നയത്ര തന്മാത്രകള്‍ വലതുവശത്തും ചെന്നിടിക്കുന്നു.അത് വഴി അവ തമ്മില്‍ ക്യാന്‍സല്‍ ആകുന്നു. ജ്വലന അറയുടെ അടിഭാഗം തുറന്നതായതുകൊണ്ട് മുകളില്‍ ചെന്നിടിക്കുന്ന തന്മാത്രകളുടെ ബലം അവശേഷിക്കുന്നു. ഈ പ്രവര്‍ത്തനമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത് .ജ്വലന അറയുടെ മുകള്‍ ഭാഗം പ്രയോഗിക്കുന്ന

പ്രതിപ്രവര്‍ത്തനം മൂലം ഈ വാതക തന്മാത്രകള്‍ തിരിച്ച് താഴേക്ക് പോകുകയും നോസിലില്‍ക്കൂടി പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇവിടെ ഉന്നത മര്‍ദ്ദം കാരണം വാതകങ്ങള്‍ പുറത്തേക്ക് ചീറ്റുന്നത് പ്രതിപ്രവര്‍ത്തനമായും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രവര്‍ത്തനമായും കണക്കാക്കുന്നു”

അവിടെ ഒരു തല്‍ക്കാല നിശ്ശബ്ദത പടര്‍ന്നു.


“ അതോണ്ടാ ഞാന്‍ പോസ്റ്റ്കാര്‍ഡ് വാങ്ങണമെന്ന് പറയുന്നേ . പഠിച്ചുപോയ കുട്ട്യോള്‍ക്കൊക്കെ ശരിയായ ഉത്തരം എഴുതി അയക്കാന്‍ “ ഗ്രാവിറ്റി മാഷിന്റെ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.

“ മാഷിനെ എന്തിനാ കള്യാക്കുന്നേ . പി .സി തോമസ്സിന്റെ എന്‍‌ട്രന്‍സ് ക്ലാസിലും ഇങ്ങനത്തന്യാന്ന്‍ കുട്ട്യോളു പറഞ്ഞു

മേഘ ടീച്ചര്‍ അസ്വസ്ഥതയോടെ ഇടപെട്ടു

“അതായത് നാം തറയില്‍ നടക്കുമ്പോള്‍ തറയില്‍ പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനവും നാം മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും ആണ്” ആക്കം മാഷ് വിശദമാക്കി.

“നാം തറയില്‍ പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ ഏതാ” ബലം മാഷ് ചോദിച്ചു.

“പിന്നിലേക്കോ അതോ താഴേക്കോ”

“എങ്ങന്യാ താഴേക്കാവുന്നേ , മുന്നിലേക്കല്ലേ നാം പോകുന്നേ അതോണ്ട് പ്രവര്‍ത്തനത്തില്‍ ബലം പ്രയോഗിക്കുന്ന ദിശ പിന്നിലേക്ക്യാ”

“മുന്‍പ് എങ്ങന്യാ റോക്കറ്റിനെ കാര്യം പഠിപ്പിച്ചിരുന്നേ ”ഈയടുത്ത കാലത്ത് സര്‍വ്വീസില്‍ പ്രവേശിച്ച ജൂനിയറായ ആല്‍ഫ ടീച്ചര്‍ ചോദിച്ചു.

“വാതകം നോസിലിലൂടെ കത്തി പുറത്തേക്ക് പോകുന്നത് പ്രവര്‍ത്തനവും റോക്കറ്റ് മേല്പോട്ട് കുതിക്കുന്നത് പ്രതിപ്രവര്‍ത്തനവും എന്നായിരുന്നു” ഏറ്റവും സീനിയറായ ബ്ലാക്ക് ഹോള്‍ മാഷ് വിശദീകരിച്ചു.കാര്‍ മുന്നോട്ടു പോകുമ്പോള്‍ കാറില്‍ നിന്ന് പുക പോകുന്നത് പ്രതിപ്രവര്‍ത്തനവും കാര്‍ മുന്നോട്ടു പോകുന്നത് പ്രവര്‍ത്തനംവും ആകുമോ “

ഓട്ടോ മാഷ് കളിയാക്കി ചോദിച്ചു.

ഇത് കേട്ട് എല്ലാവരും ചിരിച്ചു

“ചിരിക്കാതെ ഉത്തരം പറയൂന്നേ “

ഓട്ടോ മാഷ് വെല്ലുവിളിച്ചു.

“കാര്‍ ചലിക്കുന്നതിനെ റോക്കറ്റിന്റേതുമായി ബന്ധപ്പെടുത്തി പറയാനൊക്കത്തില്ല. കാര്‍ , തറയില്‍ ബലം പ്രയോഗിക്കുന്നത്പിന്നിലേക്കാണ് . ഇത് പ്രവര്‍ത്തനമാണ്. കാര്‍ മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും .. എന്നാല്‍ കാറിന് പിന്നിലേക്ക് പ്രയോഗിക്കാനാവശ്യമായ ബലം നല്‍കുന്നത് എഞ്ചിനാണ് . ഈ എഞ്ചിന്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബലം നല്‍കുന്നത് ഇന്ധനം കത്തിയാണ്. ഇന്ധനം കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകം പുറത്തുപോകുന്നതുവഴിയല്ല കാര്‍ ചലിക്കുന്നത് “ ബോയില്‍ മാഷ് വിശദീകരിച്ചു.

വിശദീകരണത്തില്‍ തൃപ്തി വരാത്ത മട്ടില്‍ ആപേക്ഷികതാ മാഷ് ചോദിച്ചു.

“മുകള്‍ഭാഗത്തേക്ക് ,താഴ്ഭാഗത്തേക്ക് , മുന്നിലേക്ക് ,പിന്നിലേക്ക് , ഇവിടെയൊക്കെ ആപേക്ഷികമാണ് . കാറിന്റെ കാര്യത്തിലും നാം നടക്കുമ്പോഴും കുതിര വണ്ടി ചലിക്കുമ്പോഴും പ്രവര്‍ത്തനം ഏതെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കമില്ല . അതായത് തറയില്‍ പിന്നിലേക്ക്

പ്രയോഗിക്കുന്ന ബലമാണ് പ്രവര്‍ത്തനം . പക്ഷെ അത് നമുക്ക് പ്രത്യക്ഷത്തില്‍ അനുഭവവേദ്യം ആകുന്നില്ല.അതുപോലെ , മുന്നോട്ടുപോകുന്നത് പ്രതിപ്രവര്‍ത്തനം . ഈ പ്രതിപ്രവര്‍ത്തനം നമുക്ക് അനുഭവവേദ്യമാണുതാനും ”ആപേക്ഷികതാ മാഷ് ഒന്നു നിര്‍ത്തി എല്ലാവരേയും നോക്കി .

എല്ലാവരും തന്റെ മറുപടിയില്‍ ശ്രദ്ധിച്ചിരിക്കുന്നതുകണ്ടപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ തുടര്‍ന്നു.“പക്ഷെ റോക്കറ്റിന്റെ കാര്യത്തിലാണ് നമുക്ക് മുകളിലേക്ക് , താഴെക്ക് എന്നിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് . കാരണം മുന്‍പത്തെ ഉദാഹരണത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ബലം പ്രയോഗിക്കുന്ന വസ്തുവും ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവും ചലിക്കുന്നു. അതാണ്

കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത് . ”

മാഷ് എല്ലാവരുടേയും മുഖം ഒന്നുകൂടി ശ്രദ്ധിച്ച് തുടര്‍ന്നു.

“അതായത് നാം നടക്കുമ്പോള്‍ ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവായ നാം മാത്രമേ ചലിക്കുന്നുള്ളൂ. ബലപ്രയോഗം ലഭിച്ച വസ്തുവായ ഭൂമി ചലിക്കുന്നില്ല. എഞ്ചിന്‍ കാറിനെ ഭൂമിയില്‍ പിന്നിലേക്ക് ബലം പ്രയോഗിപ്പിക്കുന്നതുപോലെ റോക്കറ്റില്‍ വാതകം കത്തി റോക്കറ്റിനെ വാതകം പിന്നിലേക്ക് (മുകളിലേക്ക് ) ബലം പ്രയോഗിക്കുന്നു.“

“അതുശരിയാ , വായുനിറച്ച ബലൂണിന്റെ അടിഭാഗം ( നൂല്‍കൊണ്ട് കെട്ടിയ ഭാഗം ) താഴേക്കാക്കി കെട്ടഴിച്ചാല്‍ ബലൂണ്‍ മുകളിലേക്ക് പോകും .മുകളീലേക്കായി കെട്ടഴിച്ചാല്‍ ബലൂണ്‍ താഴേക്ക് പോകും ”

ബോയില്‍ മാഷ് കാര്യം പിടികിട്ടിയെന്ന മട്ടില്‍ ഉറക്കെ വിളിച്ചു പറഞ്ഞു.


ഇടക്കുകയറി വെടിവെച്ച ബോയില്‍ മാഷിനെ ശത്രുതയോടെ നോക്കി ആപേക്ഷികതാ മാഷ് തുടര്‍ന്നു.

“കാറും ഭൂമിയുമായുള്ള കാര്യത്തില്‍ ഭൂമി ചലിക്കുന്നില്ല ; പക്ഷെ ഇവിടെ റോക്കറ്റ് ചലിക്കുന്നു. റോക്കറ്റ് ചലിക്കുന്നത് മുകളിലേക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന ബലത്തിന്റെ ദിശയെ അടിസ്ഥാനമാക്കി നോക്കിയാല്‍ റോക്കറ്റിനെ ചലനം പിന്നിലേക്കാണ്. അതുപോലെ നോസിലില്‍ക്കൂടി വാതകം ചലിക്കുന്നത് താഴെക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന

ബലപ്രയോഗത്തിന്റെ ദിശയെ അടിസ്ഥാമാക്കിപ്പറഞ്ഞാല്‍ മുന്നിലേക്കാണ് . ഇത്തരത്തില്‍ ചിന്തിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി സുഗമമാകും ”

“ആപേക്ഷികതാ മാഷ് പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ വഞ്ചിയുടെ കാര്യം എടുത്താല്‍ മതി ” ഫ്ലോട്ടിംഗ് മാഷ് പറഞ്ഞു.

എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ ഫ്ലോട്ടിംഗ് മാഷ് തുടര്‍ന്നു.

“ജലത്തില്‍ കിടക്കുന്ന തോണിയില്‍ നിന്നും ആള്‍ കരയിലേക്കു ചാടുമ്പോള്‍ അയാള്‍ തോണിയില്‍ പ്രയോഗിച്ച ബലമാണ് പ്രവര്‍ത്തനം അതിന്റെ ദിശ പിന്നിലേക്കാണ് . തല്‍ഫലമായി തോണി പിന്നിലേക്കു പോകുന്നു. അയാളില്‍ തോണി പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം . തല്‍ഫലമായി അയാള്‍ മുന്നിലേക്ക് പോകുന്നു. എന്നുവെച്ചാല്‍ ഇവിടെ പ്രവര്‍ത്തന ഫലവും പ്രതിപ്രവര്‍ത്തന ഫലവും ദൃശ്യമാകുന്നുവെന്നര്‍ത്ഥം “

“തോണി കരയില്‍ ഒരു സ്ഥലത്ത് ഉറപ്പിച്ചു വെച്ചിരിക്കയാണെങ്കിലോ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍ .

“ പ്രവര്‍ത്തന ഫലം ദൃശ്യമാകില്ല .അതായത് തോണി ചലിക്കില്ല; ആള്‍ മുന്നോട്ടു ചലിക്കും “ ബലം മാഷ് വിളിച്ചു പറഞ്ഞു.

“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; വെടിപൊട്ടുമ്പോള്‍ വെടിയുണ്ടയില്‍ തോക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തമാണ് . ഇതിന്റെ ഫലമായാണ് വെടിയുണ്ട മുന്നോട്ട് ചലിക്കുന്നത് . അപ്പോള്‍ വെടിയുണ്ട തോക്കില്‍ പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം

തല്‍ഫലമായി തോക്ക് പുറകോട്ട് പോകുന്നു” ബലം മാഷ് ഒന്നുകൂടി വിശദീകരിച്ചു.

“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; നീന്തുന്ന ആള്‍ കൈകൊണ്ട് ജലത്തില്‍ ബലം പിന്നിലേക്ക് പ്രയോഗിക്കുന്നു . ഇത് പ്രവര്‍ത്തനമാണ്. ഇതിന്റെ ഫലമായാണ് ജലം പിന്നിലേക്ക് നിങ്ങുന്നത് . നീന്തുന്ന ആള്‍ മുന്നോട്ടു നീങ്ങുന്നത് പ്രതിപ്രവര്‍ത്തനമാണ്”

ഫ്ലോട്ടിംഗ് മാഷ് തന്റെ തത്ത്വം പ്രകടമാക്കി.

“ അപ്പോള്‍ മിനുസമുള്ള തറയില്‍ വെള്ളം വീണാല്‍ അതില്‍ക്കൂടി നടക്കുമ്പോള്‍ തെന്നി വീഴുന്നു . ഇതില്‍ പ്രവര്‍ത്തനം , പ്രതിപ്രവര്‍ത്തനം എന്നിവ പറയാമോ “ ഈ ചോദ്യം ഉന്നയിച്ചത് ഘര്‍ഷണം മാഷാണ്.

“മിനുസമുള്ള തറയില്‍ വെള്ളമുണ്ടാകുമ്പോള്‍ ഘര്‍ഷണം വളരെ കുറവാണ്. അതുകൊണ്ട് മിനുസമുള്ള - വെള്ളം വീണ തറയില്‍ക്കൂടി ഒരാള്‍ നടക്കുമ്പോള്‍ അയാള്‍ തറയില്‍ പിന്നിലേക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനമാണ് . പക്ഷെ , ഘര്‍ഷണം ഇല്ലാത്തതിനാല്‍

തറക്ക് , എതിരായ പ്രതിപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുന്നില്ല, അതുകൊണ്ട് അയാള്‍ വഴുക്കി വീഴുന്നു. അതുകൊണ്ടുതന്നെ അയാള്‍ ബലം പ്രയോഗിച്ച ദിശയില്‍ ( പിന്നോട്ട് ) ചലിക്കുന്നു. “ ബലം മാഷ് മറുപടി പറഞ്ഞു.

“മേശപ്പുറത്തിരിക്കുന്ന സ്‌പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും 200ഗ്രാം ഭാരം തൂക്കിയിട്ടാ‍ള്‍ സ്‌പ്രിംഗ് ത്രാസ് റീഡിംഗ് എത്രയായിരിക്കും?”

ബലം മാഷ് മറ്റുള്ളവര്‍ കേള്‍ക്കുവാന്‍ ഉച്ചത്തില്‍ ഒരു ചോദ്യം ചോദിച്ചു.


“ സംശയമൊന്നും വേണ്ട 200ഗ്രാം . “ ഗ്രാവിറ്റിമാഷ് ഉത്തരം പറഞ്ഞു.

“ ചിലര്‍ പൂജ്യമെന്ന് ഉത്തരം പറഞ്ഞേക്കാം . അവരുടെ ധാരണ തിരുത്തുവാനെന്താ ഒരു വഴി?” ബലം മാഷ് ചോദിച്ചു.

“ പൂജ്യമെന്ന് ഉത്തരം പറയുന്നവര്‍ ആ ഉത്തരത്തിലെത്തുത്തിന് ഒരു ന്യായീകരണമുണ്ട്. അതായത് സ്‌പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും പ്രയോഗിക്കുന്ന ബലം തുല്യമാണ് ; അതേ സമയം വിപരീത ദിശയിലുമാണ് . അതുകൊണ്ട് അവ അന്യോന്യം കാന്‍സല്‍ ആയിപ്പോകുന്നു എന്ന നിഗമനത്തില്‍ അവര്‍ എത്തുന്നു.പക്ഷെ, സ്‌പ്രിംഗ് ത്രാസ് ഒറ്റ വസ്തുവാണെങ്കിലും അതിലെ സ്‌പ്രിംഗിന്

ബലപ്രയോഗം മൂലം നീങ്ങാനൊക്കും. അതായത് ഇരു ബലങ്ങളും (200 ഗ്രാം) തുല്യവും വിപരീത ദിശയിലുമാണെന്ന കാര്യമൊക്കെ ശരിതന്നെ . പക്ഷെ , അവ പ്രയോഗിക്കുന്നത് വ്യത്യസ്ത വസ്തുക്കളിലാണെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ സ്‌പ്രിംഗ്

200 ഗ്രാം റീഡിംഗ് ല്‍ എത്തുന്നു .”

“ പക്ഷെ , പണ്ടത്തെ പുസ്തകത്തില്‍ ഇങ്ങനെയായിരുന്നില്ല വിവരണം “ ബ്ലാക്ക് ഹോള്‍ മാഷ് വ്യക്തമാക്കി

എല്ലാവരും മാഷിനെ ചോദ്യചിഹ്നത്തോടെ നോക്കി. അതിനാല്‍ മാഷ് തുടര്‍ന്നു.

“ പഴയ പുസ്തകത്തില്‍ രണ്ടൂ സ്‌പ്രിംഗ് ത്രാസുകള്‍ കൂട്ടി കണ്‍ക്ട് ചെയ്ത ഒരു ചിത്രമാണ് കൊടുത്തിരുന്നത് .ഒരു സ്‌പ്രിംഗ് ത്രാസിന്റെ ഒരറ്റം ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നു. മറ്റേ അറ്റത്ത് ബലം പ്രയോഗിക്കുന്നു. അപ്പോള്‍ ഇരു ത്രാസുകളിലേയും റീഡിംഗ് തുല്യമായിരിക്കും”

“ പക്ഷെ , ഇവിടെ ഒരു സ്‌പ്രിംഗ് ത്രാസ് ആയപ്പോള്‍ വിശദീകരിക്കാന്‍ അല്പം വിഷമം അല്ലേ”

ബലം മാഷ് ആശങ്കപ്പെട്ടു

അപ്പോഴേക്കും ആര്‍ .പി മാര്‍ വന്നതിനാല്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു

Sunday, September 19, 2010

എല്ലാ ടോപ്പിക്കിനും മാതൃകാ ചോദ്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കണോ ?

ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.


പത്താം ക്ലാസിലെ ഒരു ഡിവിഷന്‍

മാഷ് പ്രസ്തുത ക്ലാസില്‍ ഫിസിക്സ് പഠിപ്പിക്കുന്നുണ്ട്.

ക്ലാസ് പരീക്ഷകള്‍ മൂന്നെണ്ണം കഴിഞ്ഞു

കുട്ടികള്‍ക്കെല്ലാം നല്ല മാര്‍ക്ക് .

കുട്ടികള്‍ക്കെല്ലാം സന്തോഷം .

രക്ഷിതാക്കള്‍ക്കും സന്തോഷം .

പ്രിന്‍സിപ്പാളിനും സന്തോഷം

മാഷിനും സന്തോഷം.

അങ്ങനെ സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ..........

മാഷിന് ഒരു സംശയം .?

ഇങ്ങെനെ പോയാല്‍ ഇവര്‍ക്കൊക്കെ എ പ്ലസ് കിട്ടുമോ ?

അങ്ങനെയുള്ള എത്ര കുട്ടികള്‍ ഉണ്ടാകും ഈ ക്ലാസില്‍ ........

ക്ലാസെടുക്കുമ്പോള്‍ ശരിയുത്തരം വിളിച്ചു പറയുന്നവരെ കണക്കാക്കിയുള്ള നിഗമനത്തിലെത്തുന്നത് ശരിയാണോ ?

മാഷ് കുട്ടികളോടു പറഞ്ഞു

പൊതുപരീ‍ക്ഷക്ക് ഇങ്ങനെയല്ല ട്ടോ ചോദ്യങ്ങള്‍ വരിക

കാണാപ്പാഠം പഠിക്കേണ്ടതരത്തിലുള്ളവയല്ല മറിച്ച് അപ്ലിക്കേഷന്‍ ലവലിലുള്ളവയാണ് വരിക

നിങ്ങള്‍ പഠിച്ച കാ‍ര്യങ്ങള്‍ വിവിധ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരിക

അത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .

കൂടാതെ ചോദ്യങ്ങള്‍ ഉത്തരം എഴുതുന്നതിനു മുന്‍പ് വിശകലനം ചെയ്യുവാനും സമയം ആവശ്യമായി വരുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .

അതായത് മാനസിക പ്രവര്‍ത്തനത്തിന് സമയം ആവശ്യം വേണ്ടിവരുന്നു എന്നര്‍ഥം .

അങ്ങനെ ഒരു ദിവസം ക്ലാസില്‍.........

അടുത്ത ടോപ്പിക്ക് “ ജനറേറ്റര്‍” ആയിരുന്നു.

അതിനു മുന്‍പായി മാഷ ‘ ഒരു മുന്‍‌അറിവ് ‘ പരീക്ഷിക്കാമെന്നു വെച്ചു?

കരുതിക്കൂട്ടി തന്നെ ലളിതമായ ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചു.

“സൈക്കിളിന്റെ ഡൈനാമോ സൈക്കിളിന്റെ മുന്നിലോ അതോ പിന്നിലോ ?”

(ഇതാണോ ഇത്ര വലിയ ‘ആനച്ചോദ്യം’ എന്ന മട്ടില്‍ കുട്ടികളിരുന്നു.

ക്ലാസില്‍ , ചോദ്യം ലഭിച്ചാല്‍ ഉടനെത്തന്നെ ഉത്തരം വിളിച്ചു പറയുന്ന കുട്ടികളുണ്ട്.

ഈ പ്രവണത മറ്റുകുട്ടികളുടെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തെ പരാചയപ്പെടുത്തുമല്ലോ.അതിനാല്‍ ഉത്തരം മാഷ് നോട്ടില്‍ എഴുതിക്കയാണ് പതിവ് .)

മാഷ് ഒരു കുട്ടിയോട് എഴുതിയ ഉത്തരം പറയുവാന്‍ ആവശ്യപ്പെട്ടു.

“മുന്നില്‍ “ പെണ്‍കുട്ടി ഉത്തരം പറഞ്ഞു

മാഷ് , പെണ്‍കുട്ടി പറഞ്ഞ ഉത്തരം ബോര്‍ഡില്‍ എഴുതി.

“ഈ ഉത്തരത്തിനോട് അനുകൂലിക്കുന്നവര്‍ കൈ പൊക്കൂ “.

ഭൂരിഭാഗം പെണ്‍കുട്ടികളും രണ്ടുമുന്നു ആണ്‍കുട്ടികളും കൈപൊക്കി.

കൈ പൊക്കാതിരുന്ന ഒരു കുട്ടിയോട് മാഷ് എന്താണ് ഉത്തരം എഴുതിയത് എന്ന് ചോദിച്ചു

“പിന്നില്‍ “ എന്നാ‍ണ് ഉത്തരമെഴുതിത് എന്ന് കുട്ടി പറഞ്ഞു .

മാഷ് മുന്‍പു ചെയ്തതുപോലെ തന്നെ പ്രസ്തുത ഉത്തരത്തിനോട് യോജിക്കുന്നവര്‍ കൈപൊക്കുവാന്‍ പറഞ്ഞു.

ഭൂരിഭാഗം ആണ്‍ കുട്ടികളും ചില പെണ്‍കുട്ടികളും കൈ പൊക്കി.

“ഇനി ആരെങ്കിലും വേറെ ഉത്തരം എഴുതിയിട്ടുണ്ടോ ?” മാഷ് ചോദിച്ചു

ഒരു കുട്ടി എണിറ്റുനിന്നു പറഞ്ഞു “ ബാക്കില്‍ സൈഡിലായി “

ഈ കുട്ടി ഉത്തരം പറഞ്ഞ ഉടനെ ക്ലാസില്‍ ആകെ ലഹള

മാഷ് രണ്ടുമൂന്നു മിനിട്ടു നേരം നിശ്ശബ്ദനായി നിന്നു.

അവര്‍ തമ്മില്‍ ചര്‍ച്ച തുടരട്ടെ.

കുറച്ചു സമയം കഴിഞ്ഞ് മാഷ് ചോദിച്ചു “ ഉത്തരത്തിന്റെ കാര്യത്തില്‍ തീരുമാനമയോ ?”

ക്ലാസിലാകെ ചമ്മലിന്റെ ചിരി.

“ബാക്കില്‍ സൈഡിലായി “ ചിലര്‍ വിളിച്ചു പറഞ്ഞു

ഈ സംഭവം മാഷിന് മനസ്സില്‍ തറച്ചു.

സൈക്കിളില്‍ വരുന്ന കുട്ടികള്‍ പോലും ഡൈനാമോ മുന്നിലാണെന്ന് പറഞിരിക്കുന്നു


* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


ഓണത്തിനു മുന്‍പുള്ള ക്ലാസ് പരീക്ഷ ..............

മാഷ് കുട്ടികളോടു പറഞ്ഞു

“ പരീക്ഷ കുറച്ച് ടഫ് ആക്കുവാന്‍ പോകുകയാ”

കുട്ടികളുടെ പലരുടേയും മുഖം വാടി.

ചിലര്‍ പറഞ്ഞു അങ്ങനെ ആയിക്കോട്ടെ

മാഷ് വിശദീകരിച്ചു

“ടഫ് എന്നു പറഞ്ഞാല്‍ ..........

പഠിച്ച കാര്യങ്ങള്‍ പുതിയ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ...............

വിവിധ അദ്ധ്യായങ്ങളിലെ ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ .............

എ പ്ലസ്സു കാരെ നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ............

ശേഷികള്‍ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ....

അത്തരത്തില്‍ മാഷ് വിശദീകരണവും നടത്തി

( കഴിഞ്ഞ മാര്‍ച്ചിലെ പത്താംക്ലാസ് പരീക്ഷയില്‍ ഫിസിക്സിനും കെമിസ്ടിക്കും ഉണ്ടായ തോല്‍‌വി മാഷിനെ അസ്വസ്ഥനാക്കിയിരുന്നു.

അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ‘ഉത്തരമെഴുതിപ്പിക്കുക ‘എന്ന വെല്ലുവിളി പൊതുവെ ഫിസിക്സ് അദ്ധ്യാപകര്‍ക്ക് ഉള്ളതായിരുന്നു.)

പരീക്ഷ കഴിഞ്ഞു

പരീക്ഷാഫലം തൃപ്തി ഉളവാക്കുന്ന തരത്തിലുള്ളവയായിരുന്നില്ല.

പല കുട്ടികള്‍ക്കും മാര്‍ക്ക് കുറവ്

എ പ്ലസ് വാങ്ങുമെന്ന് ഉറപ്പുള്ള കുട്ടികള്‍ക്കുപോലും അടി പതറിയിരിക്കുന്നു.

ഉത്തരപേപ്പര്‍ കൊടുത്തപ്പോള്‍ പല കുട്ടികളുടേയും മുഖം വാടി.

“ഇങ്ങനെയൊക്കെ ചോദ്യം വന്നാല്‍ എന്താ തരം ?”

മാഷ് പറഞ്ഞുതരാത്ത ചോദ്യമാ വന്നത് “

ഇതുപോലെ മാര്‍ച്ചിലെ പരീക്ഷക്ക് ഉണ്ടാകുമോ ?

“ സയന്‍സ് , കണക്ക് എന്നിവയാ എന്‍‌ട്രസിന് ഉള്ളത് ; അതുകൊണ്ടാണോ ഈ വിഷയങ്ങള്‍ക്ക് ടഫ് ആയ ചോദ്യങ്ങള്‍ പൊതുപരീക്ഷക്ക്



ചോദിക്കുന്നേ”

മാഷ് സമാധാനിപ്പിച്ചു.

സാരമില്ലെന്നേ

ഇത് ക്ലാസ് പരീക്ഷയല്ലേ ....

മാര്‍ച്ചിലെ പൊതുപരീക്ഷക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരും

അതുകൊണ്ടാ ഇങ്ങനെ

എന്നിട്ടും കുട്ടികളുടെ മുഖം തെളിയുന്നില്ല.

അപ്പോല്‍ ഒരു കുട്ടി എണിറ്റു പറഞ്ഞു.

“കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി .“ പക്ഷെ , വീട്ടുകാര്‍ക്ക് മനസ്സിലാകില്ലല്ലോ”

പഴയരീതിയില്‍ വിദ്യാഭ്യാ‍സം ശീലിച്ച രക്ഷിതാക്കള്‍ ഇക്കാര്യത്തെ എങ്ങനെ വിലയിരുത്തും എന്നുള്ളതില്‍ മാഷിനും സംശയം ഉണ്ടായിരുന്നില്ല.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്നത്തെ അസംബ്ലി കുട്ടികള്‍ ആഹ്ലാദത്തൊടെയാണ് വരവേറ്റത് .

പ്രിന്‍സിപ്പാള്‍ അസംബ്ലിയില്‍ ഒരു പ്രസ്താവന നടത്തി.

നിങ്ങള്‍ക്ക് നിങ്ങളുടെ പഠനത്തേയും പഠിപ്പിക്കുന്ന അദ്ധ്യാപകരേയും അവരുടെ രീതിയേയും വിലയിരുത്താന്‍ ഒരു അവസരം തരുന്നു.

നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ,ടീച്ചേഴ്‌സിനെക്കുറീച്ചും പ്രിന്‍സിപ്പാളിനെക്കുറിച്ചും ഒരു കടലാസില്‍ എഴുതി ലീഡറെ ഏല്‍പ്പിക്കുക. പ്രസ്തുത കടലാസില്‍ പേര് എഴുതേണ്ടതില്ല. അതിനാല്‍തന്നെ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ഇങ്ങനെ എഴുതുന്ന സമയത്ത് ക്ലാസില്‍ ടീച്ചര്‍ ഉണ്ടായിരിക്കില്ല. ആസമയം ലീഡര്‍ ആയിരിക്കും ക്ല്ലാസ് നിയന്ത്രിക്കുക.

കുട്ടികള്‍ കൈയ്യടിയോടെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.

ഫീഡ് ബാക്ക് ഓരോ ക്ലാസിലേയും ലീഡര്‍മാര്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു.

പ്രിന്‍സിപ്പാള്‍ ‘ടീച്ചര്‍ ബൈ ടീച്ചര്‍‘ ആയി ‘ഫീഡ് ബാക്ക് ‘ക്രോഡീകരിച്ചു

തന്റെ ഡയറിയില്‍ ഓരോ ടീച്ചറിനും ഓരോ പേജുമിട്ട് കുട്ടികള്‍ പറഞ്ഞ പോയിന്റുകള്‍ ക്രോഡീ‍കരിച്ചെഴുതിയശേഷം ‘ഫീഡ് ബാക്ക് ‘ ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കി

ക്ലാസ് ടീച്ചര്‍മാരും മറ്റ് അദ്ധ്യാപകരും തങ്ങളെയും തങ്ങളുടെ അദ്ധ്യാപനരീതിയെയും കുറിച്ചുള്ള വിലയിരുത്തല്‍ വായിച്ചു മനസ്സിലാക്കി.

മാഷ് അന്നേ ദിവസം ലിവിലായിരുന്നു.

* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *

പിറ്റേന്ന് മാഷ് സ്കൂളിലെത്തി.

ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് റൂമില്‍ .............

കുട്ടികളുടെ ഫീഡ്‌ബാക്ക് ചര്‍ച്ച നടക്കുന്നു..........

മാഷ് വിഷയം തിരിക്കി...............

അപ്പോഴാണ് കാര്യം മനസ്സിലായത് ..........

ചില സഹപ്രവര്‍ത്തകര്‍ പറയുന്നു...........

“ ഇനി കുട്ടികള്‍ പറയുന്നതു പോലെ ക്ലാസെടുക്കാം ; അപ്പോള്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരിക്കുമല്ലോ “

“ ‘...............’ ടീച്ചറിനെ ക്കുറിച്ച് എല്ലാ ക്ലാസിലേയും കുട്ടികള്‍ വളരെ നല്ല അഭിപ്രായമാണ് എഴുതിയിരിക്കുന്നത് “

“ അല്ലെങ്കിലും ആ ടീച്ചര്‍ കുട്ടികളൊടെന്നല്ല ; എല്ലാവരോടും അങ്ങനെത്തന്നെയാ പെരുമാറുന്നത് . അതിനാല്‍ അത് ഒരു പുതിയ കാര്യമല്ല”

“ പ്രിന്‍സിപ്പാളിനെക്കുറിച്ച വളരെ നല്ല അഭിപ്രായമാണത്രെ കുട്ടികള്‍ എഴുതിയിരിക്കുന്നത് “

“ ‘............’ മാഷിനെ കുട്ടികള്‍ക്ക് വലിയ ഭയമാണത്രെ”

“.................... മാഷിനോട് മീശ വടിച്ച് വരാന്‍ പറ”

“ ഹ ഹ ഹ “ കൂട്ടച്ചിരി

“ കാലത്തും ഉച്ചതിരിഞ്ഞുമുള്ള ഇന്റര്‍വെല്‍ സമയം കൂട്ടണമത്രെ ; കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ സമയം കുറവ് ആണെന്ന് “

“അത് ശരിയാ ; ഈ അഞ്ചുമിനിട്ടുനേരം കൊണ്ട് എങ്ങനെ മൂത്രമൊഴിക്കല്‍ , വെള്ളം കുടിക്കല്‍ എന്നിവ നടത്തുവാന്‍ പറ്റും ? ”

“ ‘ ................’ ടീച്ചര്‍ കുട്ടികളെ കളിയാക്കുമത്രെ!”

“ അല്ലേങ്കിലും അതിന്റെ വായിലെ നാക്ക് അങ്ങനെയാ”

“ ................ ‘ ടീച്ചര്‍ കാര്യം മനസ്സിലാക്കതെ കുട്ടികളെ പിടിച്ച് തല്ലും “

.................................

...............................



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്നേ ദിവസം പ്രിന്‍സിപ്പാള്‍ മാഷിനെ വിളിച്ചു പറഞ്ഞു

“ മാഷേ , കുട്ടികള്‍ എഴുതിയ ഫീഡ് ബാക്ക് വായിച്ചു നോക്കിയോ ?”

“ വായിച്ചു നോക്കാം ടീച്ചറെ , നേരം കിട്ടിയിട്ടില്ല”



* * * * * ** * ** * ** * ** * ** * ** * ** * ** * ** * *

* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


പിറ്റേന്ന് ഉച്ചക്ക് ഒപ്പിടാന്‍ ചെന്നപ്പോള്‍ മാഷിനെ പ്രിന്‍സിപ്പാള്‍ വിളിച്ചു

“ മാഷെ , ഫീഡ് ബാക്കിന്റെ ക്രോഡീകരണം ........”

പ്രിന്‍സിപ്പാള്‍ ഡയറി നിവര്‍ത്തി മാഷിന്റെ പേജ് എടുത്തു.

പല ക്ലാസിലും മാഷിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്

എന്നിട്ട് ഒന്നു രണ്ടു പോയിന്റുകള്‍ വാ‍യിച്ചു.

അത് മാഷിന് ഇഷ്ടപ്പെട്ടു ; മാഷിന്റെ മുഖത്ത് പൂനിലാവുദിച്ചു

എന്നാല്‍ ..............

പ്രിന്‍സിപ്പാള്‍ ഒന്നു നിറുത്തി

പത്താം ക്ലാസിലെ ഒരു ഡിവിഷനില്‍ മാത്രം ...........

എന്തോ ഒരു പ്രശ്നം.........

പ്രിന്‍സിപ്പാള്‍ മാഷിന്റെ മുഖത്ത് നോക്കി...........

പറഞ്ഞാല്‍ പ്രതികരണം രൂക്ഷമാകുമോ എന്ന് ഭയന്നാകണം.........

“ എന്താ ടീച്ചറെ , മാഷ് പറയുവാന്‍ പ്രേരിപ്പിച്ചു............”

“അത് ........... മാഷ് എടുക്കുന്നത് കുറച്ച് സ്പീഡില്‍ ........പിന്നെ , എടുക്കുന്നതിന് തുടര്‍ച്ചയില്ല അതായത് പുസ്തകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്



എടുക്കുന്നു. “

ടീച്ചര്‍ ഒന്നു നിറുത്തി

മാഷിന്റെ മുഖഭാവം അപകടം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസത്തോടെ തുടര്‍ന്നു.

“ പല ഭാഗവും കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ മാഷ് വേഗത്തിലാവും ആ ക്ലാസില്‍ എടുക്കുന്നത് . ഒരു പത്താം ക്ലാസില്‍ ഐ .ടി വളരേ വേഗത്തില്‍ എടുക്കുന്നതിനാല്‍ ചില കുട്ടികള്‍ക്ക് ഫോളോ ചെയ്യുവാന്‍ പറ്റുന്നില്ല.“

പറഞ്ഞു കഴിഞ്ഞ ആശ്വാസത്തില്‍ ടീച്ചര്‍ പുസ്തകം അടച്ചു.

മാഷ് തുടര്‍ന്നു.

“ സാധാരണ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം വിഷമം തോന്നും , പക്ഷെ പിന്നീട് സ്വയം തിരുത്തുകയാണ് പതിവ് അതുകൊണ്ടു തന്നെ ജീവിതത്തില്‍ അഡ്‌ജസ്റ്റ് ചെയ്ത് പോകുവാന്‍ സാധിക്കുന്നു.”

തുടര്‍ന്ന് മാഷ് പ്രിന്‍സിപ്പാള്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ച് ക്ലാസെടുക്കാമെന്ന് ഉറപ്പുകൊടുത്ത് ഓഫീസില്‍ നിന്ന് പോന്നു.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്ന് വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ മാഷിന്റെ കൈയ്യില്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ എഴുതി ഫീഡ് ബാക്ക് ഉണ്ടായിരുന്നു.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *

മാഷ് വീട്ടിലെത്തി.

സമയം ലഭിച്ചപ്പോള്‍ ഫീഡ് ബാക്ക് വായന ആരംഭിച്ചു.

എട്ട് , ഒമ്പത് ക്ലാസുകളില്‍ പ്രശ്നമൊന്നുമില്ല .

പത്താംക്ലാസില്‍ ഐ . ടി എടുക്കുന്ന ക്ലാസില്‍ പ്രശ്നം ഉണ്ട് .

മാഷ് സ്പീഡില്‍ ക്ലാസെടുക്കുന്നു.

ബഹുഭൂരിപക്ഷത്തിന്റേയും വീ‍ട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ല ; അപ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ?

മാഷ് അത് മനസ്സിലാക്കി.

പത്താം ക്ലാസില്‍ മൂന്ന് ഡിവിഷനുകളിലാണ് ഫിസിക്സ് എടുക്കുന്നത് .

രണ്ടെണ്ണത്തില്‍ വളരേ നല്ല അഭിപ്രായം .

എന്നാല്‍ മൂന്നാമത്തെ ക്ലാസില്‍ , മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസില്‍ , മാഷ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫിസിക്സില്‍ എ പ്ലസ് ലഭിക്കുമെന്ന് വിചാരിക്കുന്ന ക്ലാസില്‍ , മാഷിനെ ക്കുറിച്ച് വളെരെ മോശം അഭിപ്രായമാണ് ഭൂരിഭാഗം പേരും എഴുതിയിരിക്കുന്നത്

ഇത് എന്തുപറ്റി ?

മാഷ് ആലോചിച്ചു.

ജൂണ്‍ ,, ജുലൈ മാസങ്ങള്‍ മാഷ് ചിന്തിച്ചു............

കുഴപ്പമില്ലല്ലോ .........

പിന്നെ എപ്പഴാ കുഴപ്പം പറ്റിയത്..............

ഓണത്തിനു മുമ്പുള്ള ക്ലാസ് പരീക്ഷയായിരിക്കുമോ വില്ലന്‍ ?

സമാന്തര രീതിയിലും ശ്രേണീരീതിയിലും ഒരുമിച്ച് സഫല പ്രതിരോധം കാണുവാന്‍ പറഞ്ഞത് ചിലര്‍ക്ക് ബുദ്ധിമുട്ടായീരുന്നുവെന്ന് മാഷ്



അറിഞ്ഞിരുന്നു.

വീട്ടിലെ വൈദ്യുത ഉപഭോഗം മീറ്റര്‍ റീ‍ഡിംഗ് മുഖേന കണക്കാക്കിയ ബില്ലും ഉപയോഗിച്ച ഉപകരണങ്ങളുടെ സമയവും വെച്ച് ശരിയാണോ എന്ന്



പരിശോധിക്കുന്ന ചോദ്യം പലരും തെറ്റിച്ചിരുന്നു.

ഗ്രാഫ് ഉപയോഗിച്ച് ഉല്പാദിപ്പിക്കപ്പെട്ട താപോര്‍ജ്ജം കണക്കാക്കുന്നരീതി ഏറെപേരെ കുഴക്കിയിരുന്നു . പ്രസ്തുത ചോദ്യത്തില്‍ ഒന്നും രണ്ടും അദ്ധ്യായങ്ങളെ ബന്ധിപ്പിച്ചിരുന്നു.

ഈ ചോദ്യങ്ങളായിരിക്കുമോ വില്ലന്‍


* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


പിറ്റേന്ന് മാഷ് സ്കൂലിലെത്തിയപ്പോള്‍ ഒരു രക്ഷിതാവ് കുട്ടിയേയും കൊണ്ട് മാഷിനെ കാണുവാന്‍ എത്തി

കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നത് . അതും മാഷിനെകുറിച്ച് മോശമായി പ്രതികരിച്ച ക്ലാസില്‍

മാഷിനെ കാണുവാനാണ് വന്നത് എന്ന രീതിയില്‍ രക്ഷിതാവ് പ്രതികരിച്ചു തുടങ്ങി.

കാരണം ഫിസിക്സില്‍ മാര്‍ക്ക് കുറവ്

എന്നു വെച്ചാല്‍ വെറും അറുപതുശതമാനം മാത്രം !

ക്ലാസ് പരീക്ഷക്ക് ഇങ്ങനെയായാല്‍ ...... പൊതുപരീക്ഷക്ക് എങ്ങനെയായിരിക്കും എന്ന് രക്ഷിതാവിന്റെ ആശങ്ക?

മുന്‍പത്തെ ഫിസിക്സ് ക്ലാസ് പരീക്ഷകള്‍ക്കെല്ലാം ഫുള്‍മാര്‍ക്ക് നേടിയിരുന്നു ,ഇപ്പോള്‍ എന്തുപറ്റിയെന്ന് രക്ഷിതാവിനറിയണം .

മാഷ് പ്രസ്തുത ക്ലാസ് പരീക്ഷയെക്കുറിച്ച് പറഞ്ഞു.

ചോദ്യമാതൃകകള്‍ കൊടുത്തിരുന്നില്ല എന്നും പറഞ്ഞു

എന്നിട്ടും രക്ഷിതാവിന് തൃപ്തി വരുന്നില്ല .

അതിനാല്‍ മാഷ് വിശദീകരിച്ചു.

പണ്ടോക്കെ ഇന്നയിന്ന ചോദ്യങ്ങള്‍ NB ഇട്ട് കുട്ടികളെ പഠിപ്പിച്ചിരുന്നു. മുന്‍‌വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറില്‍ നിന്ന് പല ചോദ്യങ്ങളും ആവര്‍ത്തിച്ചു വരുമായിരുന്നു . ചിത്രം വരക്കാനുള്ളവ കുട്ടികളെ അഞ്ചോ പത്തോ പ്രാവശ്യം വര്‍ച്ച് പഠിപ്പിക്കുമായിരുന്നു . എന്നാല്‍ ഇപ്പോള്‍.................

മാഷിന് മുഴുവന്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല . അപ്പോഴേക്കും രക്ഷിതാവിന്റെ ക്ഷമ കെട്ടുകഴിഞ്ഞിരുന്നു.

കുട്ടിക്ക് മാര്‍ക്ക് കുറവ് ; കാരണം ചോദിച്ചപ്പോള്‍ ‘ഫിസിക്സ് ചോദ്യപേപ്പര്‍ ചരിത്രം‘ പറയുകയും ചെയ്യുന്നു മാഷ് എന്ന ചിന്തയിലാണ് രക്ഷിതാവ് എന്ന് മാഷിനു മനസ്സിലായി.

“എന്നാല്‍ , എങ്ങനെയുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക“ എന്നായി രക്ഷിതാവ്

മാഷിന് അതിന്റെ ഉത്തരം പറയണമെങ്കില്‍ രക്ഷിതാവിന്റെ വിദ്യാഭ്യാസയോഗ്യത , ജോലി എന്നിവ അറിയണം . എന്നാല്‍ മാത്രമേ ഉത്തരം വിശദീകരിക്കുവാന്‍ കഴിയൂ.


അതുകൊണ്ടുതന്നെ മാഷ് ഇക്കാര്യം വ്യക്തമായിലഭിക്കുവാനുതകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു

രക്ഷിതാവ് പറഞ്ഞു

“ ഞാന്‍ ട്യൂഷന്‍ ടീച്ചറാ , പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ട്യുഷന്‍ എടുക്കുന്നുണ്ട്.”

മാഷ് ഒന്നുകൂടി സംശയിച്ചു

രക്ഷിതാവ് തുടര്‍ന്നു.

“ പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ഫിസിക്സ് ട്യുഷന്‍ ഞാന്‍ എടുക്കുന്നുണ്ട്. മാഷേ . അതിനാല്‍ ഫിസിക്സ് പറഞ്ഞാല്‍ എനിക്കു മനസ്സിലാകും ”

അതുകൊണ്ട് മാഷ് കാര്യം പറഞ്ഞാല്‍ - ഏതുതരത്തിലാണ് ചോദ്യങ്ങളെന്നു പറഞ്ഞാല്‍ - എന്റെ കുട്ടിക്കും ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്കും ഉപകാരമെന്ന നിലപാടിലാണ് ആ രക്ഷിതാവ് .

മാഷ് ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ..........

രക്ഷിതാവ് പറഞ്ഞു

“ ഒരു ചോദ്യം പറയൂ മാഷേ”

കുട്ടിയുടെ രക്ഷിതാവിനോട് എങ്ങനെ ചോദ്യം ചോദിക്കും എന്ന ചിന്ത മാഷിന് അസ്വസ്ഥത ഉളവാ‍ക്കി.

അതിനാല്‍ മാഷ് ഒരു പോംവഴി കണ്ടെത്തി .

കുട്ടിയോട് ചോദ്യം ചോദിക്കാം .

അങ്ങനെ തന്നെ മാഷ് തീരുമാനിച്ചു

“ ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 200 ചുറ്റുകളും സെക്കന്‍ഡറിയില്‍ 400 ചുറ്റുകളും ഉണ്ട് . പ്രൈമറി കോയിലില്‍ 12 വോള്‍ട്ട് ഡി. സി കൊടുത്താല്‍ സെക്കന്‍ഡറിയിലെ വോള്‍ട്ടേജ് എത്രയായിരിക്കും ?“

ഇതാണോ ഇത്ര പുതിയ ചോദ്യം എന്ന മട്ടില്‍ കുട്ടിയും രക്ഷിതാവും .

അപ്പോഴേക്കും ഉച്ചസമയത്തെ സ്കൂള്‍ വിടുവാനുള്ള ബെല്‍ അടിച്ചു

Vs / Vp = Ns / Np എന്ന സമവാക്യം ഉപയോഗിച്ച് കണ്ടുപിടിച്ചുകൂടെ എന്ന മറുപടി പറഞ്ഞ് രക്ഷിതാവ് ദയനീയമായി മാഷിനെ ഒന്നു നോക്കി യാത്ര പറഞ്ഞു.

ഈ ചോദ്യത്തിന്റെ ഉത്തരത്തിന് പ്രസ്തുത സമവാക്യം ഉപയോഗിക്കേണ്ടെന്നും ട്രാന്‍സ്‌ഫോര്‍മര്‍ ഡി സി യില്‍ വര്‍ക്ക് ചെയ്യില്ലെന്നുമൊക്കെ മാഷിന് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു.

പക്ഷെ , അതിനുള്ള സമയമോ സാഹചര്യമോ പ്രസ്തുത സന്ദര്‍ഭത്തില്‍ മാഷിന് ലഭിച്ചില്ല.



* * * * * ** * ** * ** * ** * ** * ** * ** * **
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അടുത്ത ദിവസം .

മാഷിന് ഈ രക്ഷിതാവിന്റെ വരവോടെ ഒരു കാര്യം പിടികിട്ടി.

മാതൃകാ ചോദ്യങ്ങളുടെ അഭാവം ഫിസിക്സ് ക്ലാസില്‍ ഉണ്ടായിരിക്കുന്നു.

പക്ഷെ , എല്ലാ ചോദ്യത്തിനും മാതൃകാ ചോദ്യങ്ങള്‍ കൊടുത്ത് ശീലിപ്പിക്കുന്നത് അവരുടെ ചിന്താശേഷിയുടെ വളര്‍ച്ച തടയുന്നതിനു തുല്യമല്ലേ .

ഇത് ആദ്യം മനസ്സിലാക്കികൊടുക്കേണ്ടെ .

മാഷ് ചില സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറയുവാന്‍ ആരംഭിച്ചു

പറഞ്ഞു തുടങ്ങുന്നതിനുമുമ്പേ വിഷയം ഇന്നതാണെന്നു മനസ്സിലാക്കി അവര്‍ മാഷോട് ഇങ്ങോട്ടു പറഞ്ഞു.

“അതെ മാഷേ സ്പെഷല്‍ ക്ലാസെടുക്കുക, സമയത്തിന് ക്ലാസില്‍ പൊകുക , കുട്ടികളോട് സ്ട്രിക്ട് ആകുക , പഠിപ്പിക്കുക എന്നിവയോക്കെ ചെയ്യുന്ന മാഷ്ന്മാരെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ തന്നെ മാഷ് ഇത് കാര്യമാക്കേണ്ട . “

മാഷിനെ ആശ്വസിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് അവര്‍.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്നേ ദിവസം ഉച്ചതിരിഞ്ഞ് മാഷ് പ്രസ്തുത ക്ലാസിലെത്തി.

മാഷിന്റെ ക്ലാസ് മനസ്സിലാകുന്നില്ലാ എന്ന പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങി

മാഷ് ഫ്രാങ്ക് ആയി .

കുട്ടികളും അത്തരത്തില്‍ ഫ്രീ ആയി .

അതിര്‍ വരമ്പുകള്‍ ഇല്ലാതായി .

മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങി.

മാഷ് പറഞ്ഞു തുടങ്ങി .

“നിങ്ങളും ഞാനും തമ്മിലുള്ള ഈ പ്രശ്നം തുടങ്ങിയത് ഓണത്തിനു തൊട്ടുമുന്‍പുള്ള ക്ലാസ് പരീക്ഷയോടെയാണ് അല്ലേ .“

കുട്ടികളുടെ മുഖത്ത് പുഞ്ചിരി.

“ അതായത് മാര്‍ക്ക് ആണ് പ്രശ്നം . “

“വേറെ ഒരു പരാതി മാഷ് പുസ്തകത്തിന്റെ പലഭാഗത്തുനിന്നായി ക്ലാസ് എടുക്കുന്നു എന്നതാണ് ”

“ അങ്ങനെ ഉണ്ടായിട്ടുണ്ടോ ?”

ഉണ്ട് എന്ന അര്‍ഥം സൂചിപ്പിക്കുന്ന മൂളല്‍ കോറെസ്സോടെ ക്ലാസില്‍ അലയടിച്ചു.

“ എന്ന് , എപ്പോള്‍ , എവിടെ”

മാഷ് ചോദിച്ചു

“ പറയൂന്നേ , മാഷ് പ്രേരിപ്പിച്ചു”

ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു.

“ കഴിഞ്ഞ ആഴ്ച മാഷ് ലൌഡ് സ്പീക്കര്‍ എടുത്തപ്പോള്‍ ............”

“എടുത്തപ്പോള്‍.........” മാഷ് മുഴുവനാക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചു

“പുസ്തകത്തില്‍ ആദ്യം ലൌഡ് സ്പീക്കര്‍ ആണ് ഉള്ളത് അതിനു ശേഷം മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ , പിന്നെ സെല്‍ഫ് ഇന്‍സക്ഷന്‍ , പിന്നെ ട്രാന്‍സ്‌ഫോമര്‍ , പിന്നെ മൈക്രോഫോണ്‍ .“

മാഷ് കുട്ടിയോട് തുടരുവാന്‍ പറഞ്ഞു.

“ പക്ഷെ , മാഷ് പഠിപ്പിച്ചത് ആദ്യം മൈക്രോഫോണ്‍ പിന്നെ ലൌഡ് സ്പീക്കര്‍ പിന്നെ മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ ,സെല്‍ഫ് ഇന്‍സക്ഷന്‍,ട്രാന്‍സ്‌ഫോമര്‍ എന്നീക്രമത്തിലാണ് എടുത്തത് . ഇത് ഒരു പ്രശ്നമാണ് “

മാഷ് ഒരു ചോദ്യം ചോദിച്ചു.

“ നിങ്ങള്‍ ഒരു ടെക്‍സ്റ്റ് പുസ്തകം എഴുതുകയാണെന്ന് വിചാരിക്കുക . അങ്ങനെയെങ്കില്‍ മൈക്രോഫോണ്‍ ആണോ ലൌഡ് സ്പീക്കറാണോ ആദ്യം എഴുതുക ?”

ക്ലാസില്‍ ഒരു മിനിട്ടു നേരം മൌനം .

പിന്നെ ഒരു ചിരി.

“ശരിയാ മാഷേ ആദ്യം മൈക്രോഫോണ്‍ തന്നെയാ “

“ അപ്പോള്‍ ആ പ്രശ്നം തീര്‍ന്നില്ലേ “

കോറസ്സോടെ മൂളല്‍

“ ഇനി അടുത്ത പ്രശ്നം , അതായത് മാതൃകാ ചോദ്യങ്ങള്‍ ക്ലാസ് പരീക്ഷക്ക് മുന്‍പായി തന്നില്ല എന്ന കാര്യം ?”

മാഷ് വിശദീകരിച്ചു .

ഞാന്‍ ഒരു ചോദ്യം പറയുവാന്‍ പോകുകയാണ് അതിന് ഉത്തരം നിങ്ങള്‍ എഴുതിയാല്‍ മതി

“ ഒരു ഇലക് ട്രിക് ട്രെയിന്‍ തെക്കുനിന്ന് വടക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് വടക്കുനിന്ന് തെക്കോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”

മാഷ് ഉത്തരമെഴുതുവാനുള്ള സമയം കൊടുത്തു.

മാഷ് ഉത്തരം ഒരു കുട്ടിയോട് ചോദിച്ചു . എങ്കിലും കുട്ടികള്‍ എല്ലാവരും കോറസ്സോടെ ആര്‍ത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു

“തെക്കോട്ട് “

മാഷ് ഒരു മിനിട്ട് മൌനം പാലിച്ചു.

രണ്ടാമത്തെ ബെഞ്ചിലിരുന്ന ഒരു കുട്ടി എണീറ്റ് നിന്നു പറഞ്ഞു

“ മാഷേ പൊക ഉണ്ടാകില്ല”

ക്ലാസ് ആകെ പൊട്ടിച്ചിരിച്ചു ; ചില കുട്ടികള്‍ അവനെ കൈ ചൂണ്ടി കളിയാക്കി .

“ മാഷെ , അവന്‍ വയ്യാത്തോനാ , അതോണ്ടാ അവന്‍ അങ്ങനെ പറഞ്ഞത് . അത് കാര്യാക്കേണ്ട “

മാഷ് വീണ്ടും ഒരു മിനിട്ട് മൌനം പാലിച്ചു.

അപ്പോള്‍ ഒന്നുരണ്ടുപേര്‍ വിളിച്ചു പറഞ്ഞു

“അവന്‍ പറഞ്ഞതു ശരിയാ. പൊകേണ്ടാവില്ല”

ക്ലാസില്‍ അസ്വസ്ഥത , ലഹള, ബഹളം , ചര്‍ച്ച , വര്‍ത്തമാനം ......... ഇത്യാദി പേരുകളാല്‍ വിശേഷിപ്പിക്കുന്ന പ്രക്രിയ നടന്നു.

“ മാഷേ , ഇലക് ട്രിക് ട്രെയിനിന് പൊക ഉണ്ടാകില്ല മാഷേ “

ക്ലാസില്‍ ചിരി നിന്നു

ക്ലാസ് മുഴുവന്‍ ഉത്തരം അംഗീകരിച്ച മട്ടില്‍

മാഷ് പറഞ്ഞു

“ ഇനി അടുത്ത ചോദ്യം കേള്‍ക്കൂ”

“ ഒരു ഇലക് ട്രിക് ട്രെയിന്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”

ഉത്തരമായി ക്ലാസില്‍ പൊട്ടിച്ചിരി.

മാഷ് ചോദിച്ചു “ ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്തവരുണ്ടോ?:“

വീണ്ടും ക്ലാസില്‍ പൊട്ടിച്ചിരി.

“ ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ മിടുക്കന്മാര്‍ ?”

“ ഒന്നാമത്തെ ചോദ്യത്തിന് ” കുട്ടികള്‍ക്ക് സംശയമുണ്ടായില്ല.

“ അങ്ങനെയെങ്കില്‍ ഒന്നാമതായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുവാനാണോ അതോ രണ്ടാമതായി ഉത്തരമെഴുതുവാനാണോ നാം ശീലിക്കേണ്ടത് “

“ ഒന്നാമതായി തന്നെ”

“ എങ്കില്‍ അത്തരത്തില്‍ ചിന്തിക്കാന്‍ നമുക്ക് പഠിക്കേണ്ടെ ?”

“ ഇപ്പോള്‍ ഫിസിക്സ് ക്ലാസിലെ പ്രശ്നത്തിന് ഒരു വിധം പരിഹാരമായോ “

ക്ലാസില്‍ നിശ്ശബ്ദത പലരുടേയും മുഖത്ത് പുഞ്ചിരി.

പെട്ടെന്ന് പിരീഡ് അവസാനിച്ചുവെന്നറിയിക്കുന്ന ബെല്ല് അടിച്ചു

മാഷ് പുറത്ത് പോയി





* * * * * ** * ** * ** * ** * ** * ** * ** * **
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *






VALKKASHANAM:






ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് . അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.