1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Wednesday, May 13, 2009

അദ്ധ്യാപക പരിശീലനം മെയ് 2009 , Physics , Training Manual

ഒന്നാം ദിവസം
9.30 മുതല്‍ 10.30 വരെ : രജിസ്ട്രേഷന്‍
10.00 മുതല്‍ 10.30 വരെ കോഴ്‌സ് ഉദ്ഘാടനം
സെഷന്‍ :1 ( കോഴ്‌സ് ബ്രീഫിംഗ്) 10.30 മുതല്‍ 11.00 വരെ
പ്രവര്‍ത്തനം :1 ചര്‍ച്ച
വിഷയം : അദ്ധ്യാപക ശാക്തീകരണവുമായി ബന്ധപ്പെട്ട അഞ്ചുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ , ലക്ഷ്യങ്ങള്‍
ആര്‍.പി ‘ലക്ഷ്യങ്ങള്‍ ‘ എന്ന് ചാര്‍ട്ട് ( ചാര്‍ട്ട് :1) പ്രദര്‍ശിപ്പിക്കുന്നു.
ലക്ഷ്യങ്ങള്‍
1.എട്ടാം ക്ലാസിലെ പുതുക്കിയ ടെക്സ് ബുക്ക് , ഹാന്‍ഡ്‌ബുക്ക് എന്നിവ അപഗ്രഥിക്കുന്നു.
2.നിരന്തര മൂല്യനിര്‍ണ്ണയ സാദ്ധ്യതകള്‍ തിരിച്ചറിയുന്നു.
3. C.W.S.N കുട്ടികള്‍ക്കുള്ള പാഠ്യപദ്ധതി അനുരൂപീകരണത്തെക്കുറിച്ചുള്ള ധാരണ കൈവരിക്കുന്നു.
4.സമ്പൂര്‍ണ്ണ ശുചിത്വ പരിപാടിയെക്കുറിച്ചുള്ള ധാരണ രൂപപ്പെടല്‍
5.വിഷയ ബന്ധിതമായി അദ്ധ്യാപകര്‍ക്ക് അനുകൂല മനോഭാവം രൂപപ്പെടല്‍
6. T.M നെക്കുറിച്ച് വ്യക്തത കൈവരിക്കല്‍
7.വിഷയബന്ധിതമായി -അദ്ധ്യാപകര്‍ക്ക് - ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക അനുഭവം ലഭിക്കുന്നതിന്
8.അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്
9. അദ്ധ്യാപകരുടെ Teaching Skills വളര്‍ത്തുന്നതിന് .
10. ഐ.ടി ഇനേബ്‌ള്‍ഡ് ആയി പാഠഭാഗങ്ങള്‍ വിനിമയം ചെയ്യാനുള്ള ശേഷി കൈവരിക്കുന്നതിന്

ചര്‍ച്ച , ക്രോഡീകരണം.

പ്രവര്‍ത്തനം : 2 പരിശീലന പരിപാടിയുടെ സമയക്രമം , ചുമതലാ വിഭജനം.
1.കോഴ്‌സിന്റെ സമയക്രമം ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നു.
2. കോഴ്‌സിന്റെ ലീഡറെ തെരഞ്ഞെടുക്കുന്നു.
3. ചുമതലാ ഗ്രൂപ്പുകളുടെ ചാര്‍ട്ട് ( ചാര്‍ട്ട് : 2 ) പ്രദര്‍ശിപ്പിക്കുന്നു.
ചുമതലാ ഗ്രൂപ്പുകളുടെ തെരെഞ്ഞെടുപ്പ് നടത്തുന്നു.
a) Documentation.
b) Book Review / Resource Review
c) Improvisation - Experiments - Trips & Tricks
d) Session Evaluation


സെഷന്‍ 2: പങ്കാളിയുടെ അനുഭവങ്ങള്‍ ( 11.00 മുതല്‍ 1.00 വരെ)
പ്രവര്‍ത്തനം :1
ആര്‍ .പി. ‘ ആശയങ്ങള്‍ ‘ എന്ന ചാര്‍ട്ട് ( ചാര്‍ട്ട്:3) പ്രദര്‍ശിപ്പിക്കുന്നു.
ആശയങ്ങള്‍
1.പ്രകാശ പ്രതിഫലനം , 2.ഗോളീയ ദര്‍പ്പണങ്ങള്‍ , 3. ചലനം , 4.ബലം , 5. മര്‍ദ്ദം , 6. വ്യാപക മര്‍ദ്ദം , 7. കാന്തികത , 8.ആകാശക്കാഴ്ച ,
9.സ്ഥിത വൈദ്യുതി
ഇവയുമായി ബന്ധപ്പെട്ട് എട്ടാം തരത്തിലെ കുട്ടികള്‍ ചോദിച്ച ചിന്തോദ്ദീപികമായ ചോദ്യങ്ങളില്‍നിന്ന് നിങ്ങളുടെ മനസ്സില്‍ തട്ടിയ ഒരു ചോദ്യവും അത് കുട്ടികളെ ബോദ്ധ്യപ്പെടുത്താന്‍ നിങ്ങള്‍ നല്‍കിയ പ്രവര്‍ത്തനം , നിര്‍ദ്ദേശങ്ങള്‍ എന്നിവ വ്യക്തിഗതമായി രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നു.

Tea Break : 11.20 മുതല്‍ 11.30 വരെ

അംഗങ്ങള്‍ വ്യക്തിഗതമായി കുറിക്കുന്നു.
ഏതാനും ചിലര്‍ അവതരിപ്പിക്കുന്നു.
വ്യക്തമായി ധാരണയിലെത്താന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നു.
ഐ.റ്റി യുടെ സഹായത്തോടെ വിശദീകരണം കണ്ടെത്താനുള്ള സാധ്യത ചര്‍ച്ചചെയ്യുന്നു.

ഉച്ചഭക്ഷണ സമയം 1.00 മുതല്‍ 2.00 വരെ


സെഷന്‍ 3: ആര്‍. പി അവതരിപ്പിക്കുന്ന പ്രശ്നം( 2.00 മുതല്‍ 3.00 വരെ)
പ്രവര്‍ത്തനം 1: ആര്‍ പി പ്രശ്നം അവതരിപ്പിക്കുന്നു
ആര്‍ .പി ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു. ( ചാര്‍ട്ട് :4)
“ ഒരു ട്രഫിലെ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ടോയ് ബോട്ടിലുള്ള ഇരുമ്പുകട്ട എടുത്ത് ജലത്തിലേക്ക് ഇട്ടാല്‍ ട്രഫിലെ ജലവിതാനത്തിന് മാറ്റമുണ്ടാകുമോ ?”
അംഗങ്ങള്‍ വ്യക്തിഗതമായി കുറിക്കുന്നു.
അവതരിപ്പിക്കുന്നു
പങ്കാളികളെ എട്ടുഗ്രൂപ്പുകളാക്കുന്നു.
ഗ്രൂപ്പുതലത്തില്‍ ചര്‍ച്ച
ഗ്രൂപ്പുതല അവതരണം
പ്രവര്‍ത്തനം 3: വര്‍ക്ക്‍ഷീറ്റ് നിര്‍മ്മാണം
ഈ പ്രവര്‍ത്തനം കുട്ടികള്‍ ഏറ്റെടുത്ത് ചെയ്യുമ്പോള്‍ രൂപപ്പെട്ട നിരീക്ഷണ ഫലത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തില്‍ ലീഡിംഗ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന വര്‍ക്ക്‍ഷീറ്റ് നിര്‍മ്മിക്കാന്‍ ഓരോ ഗ്രൂപ്പിനോടും ആവശ്യപ്പെടുന്നു.

പ്രവര്‍ത്തനം 3: വര്‍ക്ക്‍ഷീറ്റിന്റെ സവിശേഷതകള്‍ ( ചര്‍ച്ച)

ആര്‍ .പി ‘ വര്‍ക്ക്‍ഷീറ്റിന്റെ സവിശേഷതകള്‍ ‘ ചാര്‍ട്ട് ( ചാര്‍ട്ട് : 5) പ്രദര്‍ശിപ്പിക്കുന്നു
Simple , Self Explanatory ,Leading to guided discovery ,Should be related.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വര്‍ക്ക്‍ഷീറ്റ് അവതരിപ്പിക്കുന്നു.
മെച്ചപ്പെടുത്തുന്നു.
ഓരോ ഗ്രൂപ്പും പരീക്ഷണം ആസൂത്രണം ചെയ്യുന്നു
നിര്‍വ്വഹിക്കുന്നു
അവതരിപ്പിക്കുന്നു.
നിഗമനങ്ങള്‍ ..........കണ്ടെത്തലുകള്‍ ..............

ക്രോഡീകരണം :
1. ഇരുമ്പുകട്ട ബോട്ടിലിരിക്കുമ്പോള്‍ അതിന്റെ ഭാരത്തിനു തുല്യമായ ഭാരം ജലത്തെ തുല്യമായി ആദേശം ചെയ്യുന്നു.
(ആദേശം ചെയ്യുക = ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് വരിക , Substitute , displaces)

പ്രവര്‍ത്തനം 3 : വിലയിരുത്തല്‍

ഇപ്പോള്‍ നടന്ന പ്രവര്‍ത്തനങ്ങളെ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്താം ?

ആര്‍.പി ‘ പഠനപ്രവര്‍ത്തനങ്ങളെ വിലയിരുത്തല്‍ സൂചകങ്ങള്‍ ‘ എന്ന ചാര്‍ട്ട് ( ചാര്‍ട്ട് : 6) പ്രദര്‍ശിപ്പിക്കുന്നു.

1.അറിവ് നിര്‍മ്മാണത്തിന് സഹായകമാണോ ? ( ഏതെല്ലാം ആശയങ്ങള്‍ )
2. Guided Discovery എത്രത്തോളം ? (പ്രക്രിയകള്‍)
3.Divergent thinking ന് അവസരം നല്‍കുന്നുണ്ടോ ?
4.പ്രശ്നാധിഷ്ഠിതമാണോ? ( പഠനപ്രശ്നം , സാമൂഹ്യ പ്രശ്നം )
5.Process Skills വികസിപ്പിക്കാന്‍ സഹായകമാണോ ? ഏതെല്ലാം ?
6. കുട്ടികളില്‍ ഏതെല്ലാം മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെട്ടു ?
7. C.W.S.N കുട്ടികള്‍ക്കുള്ള പരിഗണനകള്‍ എന്തെല്ലാം ?
8. മൂല്യ നിര്‍ണ്ണയ സാദ്ധ്യതകള്‍ എന്തെല്ലാം ?

സെഷന്‍ 4: ആര്‍. പി അവതരിപ്പിക്കുന്ന പ്രശ്നം തുടര്‍ച്ച ( 3.00 മുതല്‍ 4.00 വരെ)

ഈ ആശയവുമായി ബന്ധപ്പെട്ട എന്തെങ്കിലും സാമൂഹ്യ പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടുവോ ?

ചര്‍ച്ച , ക്രോഡീകരണം
അമിതഭാരം കയറ്റിയ കപ്പലുകള്‍ , ബോട്ടുകള്‍ എന്നിവ മുങ്ങിയ സംഭവങ്ങള്‍

വേറിട്ട ചിന്തകള്‍ക്ക് ചില ഉദാഹരണങ്ങള്‍
1.ഇരുമ്പുകട്ടക്ക് പകരം മരക്കട്ടയായാല്‍ എന്തു സംഭവിക്കും ?
2.ഇരുമ്പുകട്ട പാത്രത്തിന്റെ അടിയിലായാലോ ?
3.ഇരുമ്പിനു പകരം മറ്റ് ലോഹങ്ങള്‍ ഉപയോഗിച്ചാലോ ?
4.പാത്രത്തില്‍ വെള്ളമെടുത്ത് ഉപയോഗിച്ചാലോ ?

ടീ ബ്രേക്ക് : 3.20 മുതല്‍ 3.30 വരെ

ഈ ഭാഗവുമായി ബന്ധപ്പെട്ട് എന്തെല്ലാം ഐ.ടി സാദ്ധ്യതകള്‍ ഉണ്ടെന്ന് ചര്‍ച്ചചെയ്യുന്നു.
പരീക്ഷണത്തിനു പകരം ഐ.ടി മതിയോ ?
ക്രോഡീകരണം : ചിത്രങ്ങള്‍ , ആനിമേഷന്‍ , പ്രസന്റേഷനുകള്‍
ഇന്റര്‍നെറ്റ് , റിസോഴ്‌സ് സി.ഡി കള്‍ എന്നിവയില്‍ നിന്നുള്ള അധിക വിവരങ്ങള്‍

ഈ ഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ C.W.S.N കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രധാ‍ന പ്രശ്നങ്ങളും അവര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണനകളും ചര്‍ച്ച ചെയ്യുന്നു.

ക്രോഡീകരണം :
1. C.W.S.N വിദ്യാര്‍ത്ഥിയുടെ പ്രശ്നങ്ങള്‍ ടീച്ചര്‍ സൂക്ഷ്മമായി തിരിച്ചറിയേണ്ടതാണ്
2.അവര്‍ക്ക് ചെയ്യാന്‍ പ്രാപ്തിയുള്ള മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം.
3.അക്ഷര വലിപ്പം , സാമിപ്യം , സ്പര്‍ശനം , ശബ്ദം തുടങ്ങിയ കാര്യങ്ങളില്‍ ഓരോ കുട്ടിയുടേയും ആവശ്യം മനസ്സിലാക്കി പ്രവര്‍ത്തനങ്ങളെ അതിനനുസൃതമായി രൂപപ്പെടുത്തണം.

പ്രവര്‍ത്തനം 4: റിവ്യൂ

ഈ ദിവസം നടന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അവലോകനം ചെയ്യുന്നു. നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു. നാളെ നടത്തുവാന്‍ പോകുന്ന പരിപാടികള്‍ക്ക് മുന്നൊരുക്കം നടത്തുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ ചുമതലകള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

രണ്ടാം ദിവസം

പ്രവര്‍ത്തനം 1. ലീഡറുടെ അദ്ധ്യക്ഷതയില്‍ ഡോക്യുമെന്റേഷന്‍ അവതരണം (10.00 മുതല്‍ 10.15 വരെ)
ബുക്ക് റിവ്യൂ .......... തുടങ്ങിയവ അവതരിപ്പിക്കുന്നു. നാളെ ഇവ നടത്തേണ്ട അംഗങ്ങളെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
പ്രവര്‍ത്തനം 2. ചര്‍ച്ച ( 10.15 മുതല്‍ 10.30 വരെ)
വിഷയം : ആരോഗ്യ കായിക വിദ്യാഭ്യാസം ( പാഠ്യപദ്ധതി നയരൂപീകരണ രേഖ)
ആര്‍ .പി സ്ലൈഡ് ഷോ നടത്തുന്നു.
ചര്‍ച്ചാ സൂചകങ്ങള്‍
സ്കൂളിലെ കായിക പ്രവര്‍ത്തനങ്ങള്‍ , ഓരോ സ്കൂളിലും നടക്കുന്ന മാതൃകാ പ്രവര്‍ത്തനങ്ങളുടെ വിവരണം , സ്കൂള്‍ അസംബ്ലി

സെഷന്‍ 1: പഠനപ്രവര്‍ത്തനം - ആസൂത്രണം , നിര്‍വഹണ ഘട്ടങ്ങള്‍ ( 10.30 മുതല്‍ 1.00 വരെ )

പ്രവര്‍ത്തനം 1: ചര്‍ച്ച
പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന പ്രശ്നം ആര്‍.പി ഉന്നയിക്കുന്നു.
പഠനപ്രശ്നത്തിന്റെ ആസൂത്രണത്തിന്റേയും നിര്‍വഹണത്തിന്റേയും ഘട്ടത്തില്‍ നാം ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷ്യങ്ങള്‍ എന്തൊക്കെയാകണം?
അംഗങ്ങള്‍ വ്യക്തിപരമായി കുറിക്കുന്നു.
ഗ്രൂപ്പ് ചര്‍ച്ചയിലൂടെ മെച്ചപ്പെടുത്തുന്നു.
പൊതുവായി അവതരിപ്പിക്കുന്നു.
ആര്‍.പി ‘ പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ - ലക്ഷ്യങ്ങള്‍ ‘ എന്ന ചാര്‍ട്ട് ( ചാര്‍ട്ട് :7) പ്രദര്‍ശിപ്പിക്കുന്നു.
ക്രോഡീകരണം നടത്തുന്നു.
ലക്ഷ്യങ്ങള്‍ ( ചാര്‍ട്ട് :7)
1.ശാസ്ത്രബോധന സമീപനം
2.സാമൂഹ്യജ്ഞാന നിര്‍മ്മിതി
3.പ്രശ്നാധിഷ്ഠിതം
4.വിമര്‍ശനാത്മക ബോധനം
5.ടീച്ചിംഗ് മാനുവല്‍
6.നിരന്തരമൂല്യനിര്‍ണ്ണയം
7.ഐ.ടി.സാധ്യത
8.പരീക്ഷണ പ്രവര്‍ത്തനങ്ങള്‍
9.സെമിനാര്‍ , ചര്‍ച്ച ,സംവാദം
10. CWSN കുട്ടികള്‍ക്കുവേണ്ടിയുള്ള അനുരൂപീകരണം ( Curriculam adaptation)
11. പ്രോജക്ട് .
പ്രവര്‍ത്തനം2: ടീച്ചിംഗ് മാ‍നുവല്‍ ( ചര്‍ച്ച )
‘പുതിയ ടീച്ചിംഗ് മാനുവലിന്റെ പ്രത്യേകതയെന്ത് ? ‘ എന്ന ചാര്‍ട്ട് ( ചാര്‍ട്ട് :8) പ്രദര്‍ശിപ്പിക്കുന്നു.
( ചാര്‍ട്ട് :8)
1.Modular Concept
2. D.L.P അല്ല.
3. പ്രതികരണക്കോളം താഴെയായാലും മതി ; നല്ലത് അതാതിനു നേരെയാണ്.
4. C.O എഴുതേണ്ട.
പ്രവര്‍ത്തനം3: സി.ഇ ( ചര്‍ച്ച)
* പഴയതില്‍നിന്ന് വ്യത്യാസമില്ല.
* ഏതെങ്കിലും ഒരു ഗ്രൂപ്പിനെ ടാര്‍ജറ്റ് ഗ്രൂപ്പ് ആയി എടുക്കാം.

ടീ ബ്രേക്ക് ( 11.20 മുതല്‍ 11.30 വരെ )

സെഷന്‍ 2: പഠനപ്രവര്‍ത്തനം - ആസൂത്രണം , നിര്‍വഹണ ഘട്ടങ്ങള്‍ തുടര്‍ച്ച ( 11.30 മുതല്‍ 1.00 വരെ )

പ്രവര്‍ത്തനം 4: മുന്നൊരുക്കം ( ചര്‍ച്ച)
ഇനി നടത്തുവാന്‍ പോകുന്ന പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ധാരണ ആര്‍.പി അംഗങ്ങളെ ബോധ്യപ്പെടുത്തുന്നു.
*ഗ്രൂപ്പിംഗ് 6+1=7
*എല്ലാ ഗ്രൂപ്പിനും പഠനപ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട ഊന്നല്‍ മേഖലകളും നല്‍കുന്നു.
* പ്രസ്തുത പഠനപ്രശ്നങ്ങള്‍ക്ക് ആവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നിര്‍വഹിക്കുക എന്നതാണ് ടാസ്ക്.
* അവസാ‍നത്തെ ഗ്രൂപ്പ് ഐ.ടി.സാ‍ധ്യതയാണ് ഉപയോഗപ്പെടുത്തേണ്ടത് . അതുകൊണ്ടുതന്നെ I.T skills ഉള്ളവരെ ,S.I.T.C മാരെ ഈ ഗ്രൂപ്പിലേക്കായി തിരഞ്ഞെടുക്കേണ്ടതാണ് .

പ്രവര്‍ത്തനം 5: ചുമതലാവിഭജനം ( പഠനപ്രശ്നം)
ഏഴ് ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പഠന പ്രശ്നങ്ങളും ഊന്നല്‍മേഖലകളും
ഗ്രൂപ്പ് 1: ഊന്നല്‍ മേഖല (ക്ലസ്റ്റര്‍ വിഷന്‍ )
“മുറിയിലെ ചുമരില്‍ തൂക്കിയിട്ട സമതല ദര്‍പ്പണത്തില്‍ പുറത്തുള്ള ഒരു ചെടിയുടെ പ്രതിബിംബം രാമു കണ്ടു. അല്പം അകലെനിന്നു നോക്കിയപ്പോള്‍ പ്രതിബിംബം കാണാതായി . ഇതിന്റെ കാരണം എന്തായിരിക്കാം ?“
ഗ്രൂപ്പ് 3: ഊന്നല്‍ മേഖല (പ്രോജക്ട് )
“റോഡരികിലെ ബോര്‍ഡ് Speed Limit 30kmph എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ നിയമം എല്ലാ വാഹനങ്ങളും പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക ?”
ഗ്രൂപ്പ് 4: ഊന്നല്‍ മേഖല (ശാസ്ത്രീയ മനോഭാവം )
“ കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബ്ബന്ധമായി ധരിക്കണമെന്ന് പറയുവാന്‍ കാരണമെന്ത് ?“
ഗ്രൂപ്പ് 5: ഊന്നല്‍ മേഖല ( ഉള്ളടക്ക ധാരണ )
“ OB എന്ന വസ്തുവിന്റെ പ്രതിബിംബ രൂപീകരണത്തിന്റെ രേഖാ ചിത്രമാണ് തന്നിരിക്കുന്നത് .OBയിലെ വ്യത്യസ്ത ബിന്ദുക്കളില്‍നിന്നും സമാനമായ രീതിയില്‍ പ്രകാശരശ്മികള്‍ വരച്ചാല്‍ പ്രതിബിംബത്തിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകുമോ ?”


ഗ്രൂപ്പ് 5: ഊന്നല്‍ മേഖല ( ടീച്ചിംഗ് മാനുവല്‍)
പുഴുങ്ങിയശേഷം തോടുകളഞ്ഞ ഒരു കോഴിമുട്ട വായവട്ടം കുറഞ്ഞ ഒരു കുപ്പിയിലേക്ക് കടത്താമോ ?
ഗ്രൂപ്പ് 6 : ഊന്നല്‍ മേഖല (C.E )
കസേരയിലിരുന്ന് തറയില്‍ തൊടാതെ കസേരയെ ഉയര്‍ത്താമോ ? ഈ പ്രശ്നത്തിനുള്ള വിശകലനം അന്വേഷണത്തിലൂടെ കണ്ടെത്തുക ?
ഗ്രൂപ്പ് 7 : ഊന്നല്‍ മേഖല ( I.T)
ചന്ദ്രന്റെ ആകൃതി ഓരോ ദിവസവും മാറിയാണ് കാണപ്പെടുന്നത് . എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് ?
പ്രവര്‍ത്തനം 6. ആസൂത്രണം
ഓരോ ഗ്രൂപ്പും തങ്ങള്‍ക്കു കിട്ടിയ പ്രശ്നത്തെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍
* ചര്‍ച്ചക്ക് വിധേയമാക്കുന്നു.
*അപഗ്രഥിക്കുന്നു.
*പ്രവര്‍ത്തനം ആവിഷ്കരിക്കുന്നു.
*ആസൂത്രണം നടത്തുന്നു.
*Write up തയ്യാറാക്കുന്നു.
തുടര്‍ന്ന് എട്ടാം ക്ലാസിലെ ടെക് സ്റ്റ് ബുക്ക് ( ഒന്നാം ഭാഗം) ഗ്രൂപ്പില്‍ നല്‍കി പാഠഭാഗത്തെ അടിസ്ഥാനമാക്കി മെച്ചപ്പെടുത്തുന്നു.
( തങ്ങള്‍ക്ക് ലഭിച്ച ഊന്നല്‍ മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുവേണം നിര്‍വഹണം ആസൂത്രണം ചെയ്യേണ്ടത് )

ആര്‍.പി. മാര്‍ ഓരോ ഗ്രൂപ്പിലും ഇടപെട്ട് ആവശ്യമായ ചര്‍ച്ചാസൂചകങ്ങള്‍ പ്രവര്‍ത്തന രേഖയുടെ സൂചകങ്ങള്‍ , ക്രോഡീകരണ ലക്ഷ്യം , Guided Discovery യിലേക്ക് നയിക്കാന്‍ പറ്റിയ ചോദ്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ കൈത്താങ്ങ് നല്‍കുന്നു.
അനുയോജ്യമായ വര്‍ക്ക് ഷീറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ നിര്‍മ്മിക്കുന്നു.

ഉച്ചഭക്ഷണ സമയം ( 1.00 മുതല്‍ 2.00 വരെ )

സെഷന്‍ 3. പഠനപ്രവര്‍ത്തന അവതരണം - ഒന്നാം ഗ്രൂപ്പ് ( 2.00 മുതല്‍ 3.00 വരെ)
* ഒന്നാമത്തെ ഗ്രൂപ്പിന്റെ അവതരണം

സെഷന്‍ 3. പഠനപ്രവര്‍ത്തന അവതരണം - വിലയിരുത്തല്‍ ( 3.00 മുതല്‍ 3.45 വരെ)

* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം
ടീ ബ്രേക്ക് ( 3.20 മുതല്‍ 3.30 വരെ)
പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ ( 3.30 മുതല്‍ 3.45 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.
പ്രവര്‍ത്തനം 1: റിവ്യൂ 3.45 മുതല്‍ 4.00 വരെ )
ഈ ദിവസം നടന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അവലോകനം ചെയ്യുന്നു. നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു. നാളെ നടത്തുവാന്‍ പോകുന്ന പരിപാടികള്‍ക്ക് മുന്നൊരുക്കം നടത്തുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ ചുമതലകള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

മൂന്നാം ദിവസം


പ്രവര്‍ത്തനം 1. ലീഡറുടെ അദ്ധ്യക്ഷതയില്‍ ഡോക്യുമെന്റേഷന്‍ അവതരണം (10.00 മുതല്‍ 10.15 വരെ)
ബുക്ക് റിവ്യൂ .......... തുടങ്ങിയവ അവതരിപ്പിക്കുന്നു. നാളെ ഇവ നടത്തേണ്ട അംഗങ്ങളെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

സെഷന്‍ 1. പഠനപ്രവര്‍ത്തന അവതരണം - രണ്ടാം ഗ്രൂപ്പ് 10.15 മുതല്‍ 11.20 വരെ
* രണ്ടാമത്തെ ഗ്രൂപ്പിന്റെ അവതരണം
* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം
പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ ( 11.05 മുതല്‍ 11.20 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.
ടീ ബ്രേക്ക് ( 11.20 മുതല്‍ 11.30 വരെ )

സെഷന്‍ 2. പഠനപ്രവര്‍ത്തന അവതരണം - രണ്ടാം ഗ്രൂപ്പ് 11.30 മുതല്‍ 1.00 വരെ
* മൂന്നാമത്തെ ഗ്രൂപ്പിന്റെ അവതരണം
* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം
പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ ( 12.45 മുതല്‍ 1.00 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.

ഉച്ചഭക്ഷണ സമയം ( 1.00 മുതല്‍ 2.00 വരെ )


സെഷന്‍ 3. പഠനപ്രവര്‍ത്തന അവതരണം - നാലാം ഗ്രൂപ്പ് (2.00 മുതല്‍ 3.20 വരെ)
* നാലാമത്തെ ഗ്രൂപ്പിന്റെ അവതരണം
* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം

ടീ ബ്രേക്ക് ( 3.20 മുതല്‍ 3.30 വരെ)

സെഷന്‍ 4. പഠനപ്രവര്‍ത്തന അവതരണം - നാലാം ഗ്രൂപ്പ് - തുടര്‍ച്ച (3.30 മുതല്‍ 4.00 വരെ)

പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ (3.30 മുതല്‍ 3.45 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.
പ്രവര്‍ത്തനം 1: റിവ്യൂ ( 3.45 മുതല്‍ 4.00 വരെ )
ഈ ദിവസം നടന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അവലോകനം ചെയ്യുന്നു. നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു. നാളെ നടത്തുവാന്‍ പോകുന്ന പരിപാടികള്‍ക്ക് മുന്നൊരുക്കം നടത്തുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ ചുമതലകള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

നാലാം ദിവസം
പ്രവര്‍ത്തനം 1. ലീഡറുടെ അദ്ധ്യക്ഷതയില്‍ ഡോക്യുമെന്റേഷന്‍ അവതരണം (10.00 മുതല്‍ 10.15 വരെ)
ബുക്ക് റിവ്യൂ .......... തുടങ്ങിയവ അവതരിപ്പിക്കുന്നു. നാളെ ഇവ നടത്തേണ്ട അംഗങ്ങളെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

സെഷന്‍ 1. പഠനപ്രവര്‍ത്തന അവതരണം - അഞ്ചാം ഗ്രൂപ്പ് 10.15 മുതല്‍ 11.20 വരെ
* അഞ്ചാമത്തെ ഗ്രൂപ്പിന്റെ അവതരണം
* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം
പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ ( 11.05 മുതല്‍ 11.20 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.

ടീ ബ്രേക്ക് ( 11.20 മുതല്‍ 11.30 വരെ )

സെഷന്‍ 2. പഠനപ്രവര്‍ത്തന അവതരണം - ആറാം ഗ്രൂപ്പ് (11.30 മുതല്‍ 1.00 വരെ)
* ആറാമത്തെ ഗ്രൂപ്പിന്റെ അവതരണം
* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം
പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ ( 12.45 മുതല്‍ 1.00 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.

ഉച്ചഭക്ഷണ സമയം ( 1.00 മുതല്‍ 2.00 വരെ )

സെഷന്‍ 3. പഠനപ്രവര്‍ത്തന അവതരണം - ഏഴാം ഗ്രൂപ്പ് (2.00 മുതല്‍ 3.20 വരെ)
* ഏഴാമത്തെ ഗ്രൂപ്പിന്റെ അവതരണം
* അവതരിപ്പിച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
* ഗ്രൂപ്പിന്റെ ക്രോഡീകരണം
* ആര്‍.പി .യുടെ ക്രോഡീകരണം

ടീ ബ്രേക്ക് ( 3.20 മുതല്‍ 3.30 വരെ)

സെഷന്‍ 4. പഠനപ്രവര്‍ത്തന അവതരണം - ഏഴാം ഗ്രൂപ്പ് - തുടര്‍ച്ച (3.30 മുതല്‍ 4.00 വരെ)

പ്രവര്‍ത്തനം 1: പാഠപുസ്തകം വിലയിരുത്തല്‍ (3.30 മുതല്‍ 3.45 വരെ)
* *പ്രസ്തുത യൂണിറ്റ് ടെക്‍സ്റ്റ് ബുക്കിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു; വിലയിരുത്തുന്നു.
പ്രവര്‍ത്തനം 1: റിവ്യൂ ( 3.45 മുതല്‍ 4.00 വരെ )
ഈ ദിവസം നടന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അവലോകനം ചെയ്യുന്നു. നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു. നാളെ നടത്തുവാന്‍ പോകുന്ന പരിപാടികള്‍ക്ക് മുന്നൊരുക്കം നടത്തുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ ചുമതലകള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.


അഞ്ചാം ദിവസം

പ്രവര്‍ത്തനം 1. ലീഡറുടെ അദ്ധ്യക്ഷതയില്‍ ഡോക്യുമെന്റേഷന്‍ അവതരണം (10.00 മുതല്‍ 10.15 വരെ)
ബുക്ക് റിവ്യൂ .......... തുടങ്ങിയവ അവതരിപ്പിക്കുന്നു.
സെഷന്‍ 1. പാഠ പുസ്തകം -സമഗ്രവിലയിരുത്തല്‍ (10.15 മുതല്‍ 11.20 വരെ)
** സമ്പൂര്‍ണ്ണ ആരോഗ്യം ചെക്ക് ലിസ്റ്റ് -ചര്‍ച്ച
ടീ ബ്രേക്ക് ( 11.20 മുതല്‍ 11.30 വരെ )
സെഷന്‍ 2. മാനസികാരോഗ്യം പാനല്‍ ഡിസ്കഷന്‍ (11.30 മുതല്‍ 1.00 വരെ)

ഉച്ചഭക്ഷണ സമയം ( 1.00 മുതല്‍ 2.00 വരെ)
സെഷന്‍ 3. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പ്രോഗ്രാം - പരിചയപ്പെടല്‍ (2.00 മുതല്‍ 3.20 വരെ)

ടീ ബ്രേക്ക് ( 3.20 മുതല്‍ 3.30 വരെ)

സെഷന്‍ 4. ജനറല്‍ റിവ്യൂ (3.30 മുതല്‍ 4.00 വരെ)