1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Saturday, May 31, 2008

അദ്ധ്യാപക ശാക്തീകരണം 2008 മെയ്-- ട്രെയിനിംഗ് മാനുവല്‍

ഹൈസ്കൂള്‍ വിഭാഗം -ഫിസിക്സ്

ഒന്നാം ദിവസം

1. ആമുഖം:
1. K.C.F റിപ്പോട്ടുമായി ചര്‍ച്ചചെയ്ത് പുതുക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് 1,5,7 എന്നീ ക്ലാസുകളിലെ പാഠ്യപദ്ധതി വിനിമയം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്.....
2. 784 ലോളം മികവുകള്‍ ക്രോഡീകരിച്ച് 142 പ്രവര്‍ത്തനങ്ങള്‍ മികവ് എന്ന പേരില്‍ S.S.A. പ്രസിദ്ധീകരിച്ചതിനെക്കുറിച്ച്....
3.അടുത്ത വര്‍ഷം മുതല്‍ ഹൈസ്ക്കൂള്‍ തലത്തില്‍ ഒന്നുകൂടി ശക്തിയാര്‍ന്ന രീതിയില്‍ മികവ് ചെയ്യുന്നതിനെക്കുറിച്ച് .....
4.ഒരു പ്രവര്‍ത്തനം -- ഒരു കണ്ടെത്തല്‍ -- പ്രദര്‍ശിപ്പിക്കാന്‍ ഉണ്ടാകണമെന്നതിനെക്കുറിച്ച് ...
5. 19 മുതല്‍ 22 വരേയും 26 മുതല്‍ 29 വരേയുമാണ് കോഴ്‌സുകള്‍ ഉള്ളത് എന്നതിനെക്കുറിച്ച് ....
6.എല്ലാവര്‍ക്കും മേയ് 31 മുന്‍പ് പരിശീലനം നല്‍കും എന്നതിനെക്കുറിച്ച് ...
7. ആദ്യത്തെ രണ്ടു ദിവസം LP,UP,HS,HSS എന്നീവിഭാഗങ്ങളുടെ പരിശീലന സിലബസ്സ് ഒന്നുതന്നെയായിരിക്കും . തുടര്‍ന്ന് ഓരോ വിഭാഗത്തിനനുസരിച്ച് ...
ജനറല്‍ ACTIVITY:
ഗ്രൂപ്പ് ലീഡര്‍, ഡോക്യുമെന്റേഷന് വേണ്ട കമ്മറ്റി എന്നിവരെ തിരഞ്ഞെടുക്കുന്നു.
പ്രോസസ് ഡോക്യുമെന്റേഷന് വേണ്ടകാര്യങ്ങള്‍ : ( ആര്‍ .പി അവതരിപ്പിക്കുന്നു)
1.എന്താണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍
2.ഓരോ സെഷനിലും നടന്ന സജീവത എത്രയുണ്ടായിരുന്നു.
3.ഓരോ പ്രോസസ്സും കഴിഞ്ഞതിനുശേഷം ക്രോഡീകരണം നടത്തിയതെങ്ങനെ ?
4.ആര്‍.പി യുടെ ഇടപെടല്‍ എങ്ങനെ ?
5.ലക്ഷ്യങ്ങള്‍ ഫലപ്രദമായിരുന്നുവോ എന്ന് കണ്ടെത്തുക
6.ഓരോ സെഷനിലും ലക്ഷ്യങ്ങള്‍ സാധിച്ചില്ലെങ്കില്‍ എന്തുകൊണ്ട് ?
2.കോഴ്‌സിന്റെ ലക്ഷ്യങ്ങള്‍ :
1.എല്ലാ അദ്ധ്യാപകരേയും അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് സജ്ജരാക്കുക
2.K.C.F ന്റെ അടിസ്ഥാനത്തില്‍ പുതിയ സമീപനം എന്തെല്ലാമാണെന്നു തിരിച്ചറിയുക .
3. വിമര്‍ശനാത്മക ബോധന ശാസ്ത്രത്തെ സംബന്ധിച്ച് ധാരണ കൈവരിക്കുക.
4.സാമൂഹ്യ ജ്ഞാന നിര്‍മ്മിതി , വിമര്‍ശനാത്മക ബോധന ശാസ്ത്രം എന്നിവയിലൂടെ പഠനത്തിന്റെ മുഖ്യ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അവ പ്രായോഗികമാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുക.
5.K.C.F ന്റെ അടിസ്ഥാനത്തില്‍ പുതിയ സമീപനം തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പാഠപുസ്തകത്തിലെ സാദ്ധ്യതകള്‍ തിരിച്ചറിയുകയും അവ പ്രായോഗികമാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുകയും ചെയ്യുക.
6. 2008-09 വര്‍ഷത്തെ അദ്ധ്യാപക ശാക്തീകരണത്തെക്കുറിച്ച് വ്യക്തതനേടുക.
SESSION -1 (N.C.F.നെ കുറിച്ചുള്ള പഠനം )
ഈ സെഷനില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ :
1.കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാന സമീപനങ്ങള്‍ തിരിച്ചറിയുക.
2.സമൂഹ മാറ്റ പ്രക്രിയയില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് എന്താണെന്ന് തിരിച്ചറിയുക.
3.പ്രശ്നാധിഷ്ഠിത ( Issue Based ) പാഠ്യപദ്ധതിയുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തുക .
4.വിദ്യാഭ്യാസ പ്രക്രിയയില്‍ പ്രശ്നാധിഷ്ഠിത വിദ്യാഭ്യാസരീതികള്‍ പ്രയോഗിക്കുന്നതിനനുകൂലമായ മനോഭാവം വളര്‍ത്തിയെടുക്കുക.
ACTIVITY:1-1
" മഴവില്ല് വരക്കുന്നവര്‍ “ എന്ന സി.ഡി പ്രദര്‍ശിപ്പിക്കുന്നു. അംഗങ്ങള്‍ നിരീക്ഷിക്കുന്നു.
ASSIGNMENT :1-1
ഇത്തരം കുട്ടികള്‍ നമ്മുടെ സ്കൂളിലും ഇല്ലേ . ഇത്തരത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?
ഉത്തരം നോട്ടില്‍ രേഖപ്പെടുത്തുക.
ഒന്നോ രണ്ടോ അംഗങ്ങള്‍ രേഖപ്പെടുത്തിയവ വായിക്കുന്നു . അതിന്മേല്‍ ചര്‍ച്ച നടക്കുന്നു.
ASSIGNMENT :1-2
1.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നമ്മുടെ സ്കൂളിലും ഇല്ലേ . ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?
2.ദാരിദ്രം, ബാലവേല എന്നിവയെ മറച്ചുപിടിക്കുന്ന പാഠ്യപദ്ധതിയാണോ ,അതല്ല അവയെ തുറന്നു കാട്ടിക്കൊണ്ട് പ്രശ്നങ്ങളെ കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുന്ന പാഠ്യപദ്ധതിയാണോ നമുക്ക് വേണ്ടത് ?
3.സമൂഹത്തിലെ പ്രശ്നങ്ങളോട് കുട്ടികള്‍ പ്രതികരിക്കുന്നതെങ്ങനെ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :1-3
1. നാം പഠിച്ചപ്പോള്‍ / പഠിപ്പിച്ചപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ കുറിക്കുക?
ചര്‍ച്ചാ സൂചകങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നു.
1.വിദ്യാഭ്യാസം സാമുഹ്യമാറ്റത്തിന് എന്നു പറയാറുണ്ട് . “ സാമൂഹ്യ പ്രശ്നങ്ങളെ വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി ഇടപെടുമ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുക ? എങ്കില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുന്ന പാഠ്യപദ്ധതിയാണോ , അത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന പാഠ്യപദ്ധതിയാണോ നമുക്ക് വേണ്ടത് ? എന്തുകൊണ്ട് ?
.2.സമൂഹത്തിലെ പ്രശ്നങ്ങള്‍ -- ദാരിദ്യം , പട്ടിണി .. തുടങ്ങിയവ എന്തുകൊണ്ട് സാ‍മൂഹ്യശാസ്ത്ര പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല.
3. സത്യങ്ങള്‍ മറച്ചുവെക്കുവാന്‍ അധികാരികള്‍ എന്തിനാണ് ശ്രമിക്കുന്നത് ?. പാഠ്യപദ്ധതി സത്യങ്ങളോട് നീതി പുലര്‍ത്തേണ്ടതില്ലേ?
4. ഇതുപോലെയുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ ശക്തമായി അവതരിക്കപ്പെട്ടിട്ടുള്ള പാഠങ്ങള്‍ നിങ്ങള്‍ പഠിച്ച കാലയളവിലോ , പഠിപ്പിച്ച കാലയളവിലോ ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ ?
5. സാ‍മൂഹ്യ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യസം സമൂഹത്തെ മുന്നോട്ട് നയിക്കും . പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിലും ഇത്തരമൊരു സമീപനം സ്വീകരിച്ചീട്ടില്ലെങ്കില്‍ നമ്മള്‍ എന്തുചെയ്യും ? നിങ്ങള്‍ പറയൂ ?
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :1-4
എന്തൊക്കെ സാമൂഹ്യ പ്രശ്നങ്ങളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത് ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ഒന്നാം ദിവസം ഉച്ചക്കുശേഷം

SESSION -2 ( വിമര്‍ശനാത്മക ബോധനശാസ്ത്രം )
ASSIGNMENT :2-1
സാമൂഹിക പ്രശ്നങ്ങളെ കുട്ടികളിലേക്ക് എത്തിക്കുന്ന ഒരു Text Book നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണങ്കില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തുമായിരുന്നു.
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :2-2
“പുതിയ സമീപനത്തിലേക്ക് “ എന്ന Print Out, ആര്‍.പി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കുന്നു. “ പ്രശ്ന മേഖലകള്‍ “ എന്ന തലക്കെട്ടോടുകൂടിയ ചാര്‍ട്ട് ആര്‍.പി ചരടില്‍ ഞാത്തിയിടുന്നു.
CHART:2-1
പ്രശ്നമേഖലകള്‍
1.വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
2.അദ്ധ്വാന ശേഷി വികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്
4.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ
5.ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
6.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
7.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്‌നെന്റിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യാവസായികവല്‍ക്കരണത്തിന്റേയും നഗരവല്‍ക്കരണത്തിന്റേയും അഭാവം

KCF തയ്യാറാക്കിയ പ്രശ്നങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ തയ്യാറാക്കിയ പ്രശ്നങ്ങളും താരതമ്യം ഗ്രൂപ്പ് അംഗങ്ങള്‍ താരതമ്യം ചെയ്യുന്നു.
വ്യത്യാസങ്ങള്‍ ,ഉള്‍പ്പെടാത്തത് എന്നിവയെക്കുറിച്ച് ചര്‍ച്ച നടക്കുന്നു.
ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം.
ACTIVITY:2-1
CHART:2-2
സമൂഹം--> പ്രശ്നങ്ങള്‍--> വിശകലനം--> കാരണങ്ങള്‍ ,സാദ്ധ്യതകള്‍--> പ്രശ്നപരിഹാരപ്രക്രിയ--> സാമൂഹ്യമാറ്റം.
ചര്‍ച്ച,ആര്‍. പി .യുടെ ക്രോഡീകരണം , അതിന്റെ വെളിച്ചത്തില്‍ CHART:2-3 അവതരിപ്പിക്കുന്നു.
CHART:2-3
പൊതുധാരണകള്‍ :
1.സാമൂഹ്യമാറ്റത്തിന് വിദ്യാഭ്യാസം ആവശ്യമാണ്.
2.സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിനേടിക്കൊടുക്കാലായിരിക്കണം വിദ്യാഭ്യാസം.
3.പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി ഭാവികേരളത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് ആശയാടിത്തറ ഒരുക്കും.
രണ്ടാം ദിവസം
SESSION -3 (ചെക്ക്‍ലിസ്റ്റ് തയ്യാറാക്കല്‍)
ലക്ഷ്യം:
വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യങ്ങളില്‍ കുട്ടികള്‍ എത്തിച്ചേരണമെങ്കില്‍ വിമര്‍ശനാവബോധം വളര്‍ത്തുന്ന രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠനപ്രവര്‍ത്തനങ്ങളും മറ്റും മാറണമെന്ന തിരിച്ചറിച്ച് ഉണ്ടാക്കല്‍
ACTIVITY:3-1
വിമര്‍ശനാത്മക പഠനം-ഒരു കേസ് അവതരണം ( പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് രണ്ട് സ്കൂളുകളില്‍ നടന്ന പ്രവര്‍ത്തനം ആര്‍.പി അവതരിപ്പിക്കുന്നു)
ASSIGNMENT :3-1
1.ഒരേ കാര്യം രണ്ടു വിദ്യാലയങ്ങളില്‍ നടന്ന കാര്യം ശ്രദ്ധിച്ചുവല്ലോ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ അടുത്തത് ഏത് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ? എന്തുകൊണ്ട് ?
2.കുട്ടികളില്‍ യഥാര്‍ത്ഥ വിമര്‍ശനാത്മക അവബോധം സൃഷ്ടിച്ചത് ഏത് വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനമാണ്.
പ്രവര്‍ത്തനങ്ങളെ അപഗ്രഥനത്തിന്റേയും പ്രതികരണത്തിന്റേയും തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മെച്ചമെന്ത് ?
3.പ്രതികരണത്തിന്റെ തലങ്ങള്‍ ഏതൊക്കെയാകം ?
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
“.ശാസ്ത്രീയമായ പ്രതികരണ സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിന് യോജിച്ച തന്ത്രങ്ങള്‍ മെനയുന്നു. അറിവിന്റെ നിര്‍മ്മാണം നടക്കുന്നു.കുട്ടിയെ പൌരബോധത്തിലേക്ക്പിടിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്നു.“
ASSIGNMENT :3-2
‘വിമര്‍ശനാത്മക പഠനം ‘ എന്ന തലക്കെട്ടോടുകൂടിയ ചോദ്യാവലി ആര്‍. പി കൊടുക്കുന്നു.
ചര്‍ച്ച, ഉത്തരം കണ്ടെത്തല്‍ , ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :3-3
“ നിര്‍വ്വചനം രൂപീകരിക്കല്‍”
1. വിമര്‍ശനാത്മക പഠനത്തിന് നാം കാണുന്ന കാഴ്ചപ്പാടെന്ത് ?
2.അതില്‍ ടീച്ചര്‍ റോള്‍ എന്ത് ?
( ഒരോ അംഗവും ഒരു ഷീറ്റിന്റെ രണ്ടു പുറങ്ങളിലായി എഴുതിത്തരിക )
ACTIVITY:3-2
ആര്‍ .പി വിശദീകരിക്കുന്നു.
Social Constructivism ത്തില്‍ അധിഷ്ഠിതമായ വിമര്‍ശനാത്മക വിദ്യാഭ്യാസമാണ് ഇനിമുതല്‍ നടത്തുവാന്‍ പോകുന്നത് . കഴിഞ്ഞ കാലഘട്ടത്തില്‍ എത്രമാത്രം ഇക്കാര്യത്തില്‍ മുന്നേറിയിട്ടുണ്ട്.?
(100% , 50--100 , 50 ല്‍ താഴെ , തീരെ ഇല്ല , വ്യക്തത കൈവരുന്നില്ല.)
ഈ രീതിയില്‍ ആണോ കാര്യങ്ങള്‍ നടക്കുന്നത് എന്നു തീരുമാനിക്കാനുള്ള സൂചകങ്ങള്‍ നമുക്ക് ഇല്ല. അപ്പോള്‍ എന്തു ചെയ്യും . ഒരു ചെക്ക്‍ലിസ്റ്റ് തയ്യാറാക്കുക . അത്രമാത്രം .

ASSIGNMENT :3-4
വിമര്‍ശനാത്മക വിദ്യാഭ്യാ‍സം ക്ലാസ് മുറികളില്‍ ക്ലാസ് മുറികളില്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ഒരു പരിശോധനപ്പട്ടിക അഥവാ ചെക്ക് ലിസ്റ്റ് തയ്യാറാക്കുക ?
സൂചകങ്ങള്‍ ആര്‍.പി കൊടുക്കുന്നു
1.ഉള്ളടക്കം , ആശയം -നോക്കിക്കാണുന്ന രീതി
2.കൂട്ടായ ചര്‍ച്ചയുടെ പ്രാധാന്യം
3.Scaffolding
4.മുതിര്‍ന്നവരുടെ അനുഭവജ്ഞാനം
5.ടീച്ചര്‍ സ്വയം വികസിപ്പിച്ച പഠനസാമഗ്രികള്‍
6.വിലയിരുത്തലിന്റെ ആധികാരികത
7.പാഠങ്ങളെ സാമൂഹിക കാഴ്ച്ചപ്പാടോടെ വിമര്‍ശനാത്മക അവബോധത്തില്‍ വിലയിരുത്തുവാനുള്ള കഴിവ്
8.സമൂഹത്തില്‍നിന്ന് ആധികാരിക പഠന സാമഗ്രികളുടെ ശേഖരണം
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം
ആര്‍.പി മുന്‍പേ തയ്യാറാക്കിയ ചെക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് നല്‍കുന്നു. താരതമ്യം ചെയ്യുവാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും ആവശ്യപ്പെടുന്നു.
ചെക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.
SESSION -4 ( മണ്ണെഴുത്ത് )
ACTIVITY:4-1
‘സ്വത്വം തേടി എന്ന സി.ഡി പ്രദര്‍ശിപ്പിക്കുന്നു.
ASSIGNMENT :4-1
താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ചര്‍ച്ചചെയ്ത് ഉത്തരം കണ്ടെത്താന്‍ പറയുന്നു.
1.സഹപഠിതാവ് എന്ന നിലയില്‍ ടീച്ചര്‍ മാറിയീട്ടുണ്ടോ ?
2.ആധികാരിക വിവര സ്രോതസ്സുകളെ പ്രയോജനപ്പെടുത്തിയോ ?
3.ഒരു കണ്ടെത്തല്‍ തെറ്റാണെന്നുകണ്ടപ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പഠനസംഘം ശ്രമിച്ചോ ? വിമര്‍ശനാ‍ത്മക ബോധന ശാസ്ത്രത്തിന്റെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാക്കിയത് ?
4.ഒരു പ്രശ്നത്തിന്റെ അന്വേഷണങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ടീച്ചര്‍ അവ ഉപേക്ഷിച്ചോ ?
5.ടീച്ചര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചുനല്‍കിയ അധിക വിവരങ്ങള്‍ --ടീച്ചേഴ്‌സ് ലോക്കല്‍ ടെക്‍സ്റ്റ് - ഇവിടെ പഠനത്തെ എത്രമാത്രം സഹായിച്ചു?
6.കണ്ടെത്തലുകള്‍ സാമൂഹ്യപ്രസക്തമാണെന്നുതോന്നിയപ്പോള്‍ അത് പൊതുവായി പങ്കുവെച്ചതിന്റെ ഇതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ?
7.ഈ പഠനപ്രക്രിയയില്‍ ടീച്ചര്‍, ഫെസിലിറ്റേറ്റര്‍ എന്ന തലം പ്രാവര്‍ത്തികമാക്കിയതായി തോന്നുന്നുണ്ടോ ?
8.അറിവ് നിര്‍മ്മാണം നടന്നുവോ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
രണ്ടാം ദിവസം ഉച്ചക്കുശേഷം
WORKSHEET:4-1
12-02-08, ചൊവ്വ
ഇന്ന് സ്കൂളില്‍നിന്ന് ദാഹംകൊണ്ട് പൊരിഞ്ഞപ്പോള്‍ നിഖില കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍നിന്ന് ഒരു കവിള്‍ തന്നു. എനിക്ക് ദാഹം മാറിയതേയില്ല. കടനിറയെ വെള്ളം നിറച്ച കുപ്പികള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. എന്റെ കയ്യില്‍ കാശില്ല. ആകാശം കോരിയൊഴിച്ചുതരുന്ന ഈ വെള്ളത്തിന് ആരാ‍ണ് വിലയിട്ടത് ?
അശ്വതിനാരായണന്‍,
ജി.ജി.എച്ച്.എസ്.മാടായി, കണ്ണൂര്‍
1.ഇത് എന്റെ മരം ഡയറിയിലെ ഒരു ഒമ്പതാംക്ലാസുകാരിയുടെ കുറിപ്പാണ് . ഈ ഡയറിക്കുറിപ്പിലൂടെ അശ്വതി ഉന്നയിക്കുന്ന ചോദ്യം ആ‍രുടെയൊക്കെ നേര്‍ക്കാണ് ?
2.ഈ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യത ആര്‍ക്കാണ് ?
3.അശ്വതിയെ ഈ ചോദ്യത്തിലേക്കു നയിച്ച പ്രശ്നം എന്തായിരിക്കാം ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :4-2
1.അശ്വതിനാരായണന്റെ ഈ പ്രശ്നത്തില്‍ നമ്മുടെ വിഷയമായ ‘ഫിസിക്സിലൂടെ‘ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനാകുമോ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :4-3
1.അശ്വതീനാരായണന്റെ ഈ പ്രശ്നത്തില്‍ മറ്റ് വിഷയങ്ങളിലൂടെ പരിഹാരം സാദ്ധ്യമല്ലേ . അവ ഏതൊക്കെ എന്നു പറയാമോ ? എങ്ങനെയാണ് അതിലൂടെ പ്രശ്ന പരിഹാരം നടത്തുക ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:4-2
ദിനാചരണങ്ങളില്‍ പ്രശ്നാധിഷ്ഠിതമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടോ ?
ജൂണ്‍ -5 , ലോക പരിസ്ഥിതിദിനമാണ് .
ഗ്രൂപ്പ് ലീഡര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുന്നു.മറ്റെല്ലാവരും ഏറ്റുചൊല്ലുന്നു.
പരിസ്ഥിതിതിദിന പ്രതിജ്ഞ: ( ഇത് ജൂണ്‍ -5 ന് സ്കൂളില്‍ അവതരിപ്പിക്കാനുള്ളതാണ് )
ഈ വിദ്യാലയവര്‍ഷം മുതല്‍ ഞാന്‍ എന്റെ സ്കൂളും പരിസരവും ഹരിതവും വിമലവുമായി സൂക്ഷിക്കുമെന്നും ഭൂമിയുടെയും അതിലെ സകല ജീവജാലങ്ങളുടേയും നിലനിലിനെ ബാധിക്കുന്ന യാതൊന്നും ഞാന്‍ ചെയ്യില്ലെന്നും എന്റെ ശീലങ്ങള്‍ അത്തരത്തിലാണെങ്കില്‍ ഞാനത് മാറ്റുമെന്നും ഈ പരിസ്ഥിതിദിനത്തില്‍ ഭൂമിയേയും അതിന്റെ അവകാശീകളായ അനന്തകോടി ജീവജാലങ്ങളേയും മുന്‍‌നിര്‍ത്തി പ്രതിജ്ഞ ചെയ്തുകൊള്ളൂന്നു.
ASSIGNMENT :4-4
ഈ പ്രതിജ്ഞ ഫലപ്രാപ്തിയിലെത്തിക്കാന്‍ നാം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം ?
ആസൂത്രണം:
1.ജൂണ്‍ -5 ന് സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലണം
2.എസ്. ആര്‍.ജി യില്‍ ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം .
3.വിവിധ ക്ലബ്ബുകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വീതിച്ചു നല്‍കണം .
4. പരിസ്ഥിതി സൌഹൃദ വിദ്യാലയം എന്ന ആശയം നടപ്പിലാക്കാന്‍ ആവശ്യമായ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക .
5.ഗ്രീന്‍ സ്കൂള്‍ , ക്ലീന്‍ സ്കൂള്‍ , ഹുമൈന്‍ സ്കൂള്‍ എന്ന ആശയത്തില്‍ ഊന്നിയായിരിക്കണം പ്രവര്‍ത്തനങ്ങള്‍
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:4-3
മുദ്രാഗീതം പലവട്ടം ആലപിക്കുന്നു.
“സഹജസ്നേഹസമ്പൂരിതം മാനസം
ഹരിത, ശുദ്ധമിന്നന്റെ വിദ്യാലയം”
( ഇതിന് ഉതകൂന്ന ഒരു പ്രവര്‍ത്തന പുസ്തകമാണ് ഈ വര്‍ഷം കുട്ടികളിലെത്തിക്കാന്‍ പോകുന്ന മണ്ണെഴുത്തു ഡയറി)
ACTIVITY:4-3
“ഇരുളരുടെ പാട്ട് “ ഗ്രൂപ്പ് ലീഡര്‍ ആലപിക്കുന്നു . എല്ലാവരും ഏറ്റുചൊല്ലുന്നു.
മണ്ണേനമ്പിലേലയ്യാ മരിമിരുക്ക് ...
മരത്തെ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെ നമ്പിലേലയ്യാ ഇലയിരുക്ക്..
ഇലയെനമ്പിലേലയ്യാ പൂവിരുക്ക്..
പൂവേ നമ്പിലേലയ്യാ കായിരുക്ക് ..
കായേ നമ്പിലേലയ്യാ നാമിരുക്ക്..
നമ്മേനമ്പിലേലയ്യാ നാടിരുക്ക്...
( മണ്ണീനെ നമ്പി.. അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍പാട്ട് -- ‘ മണ്ണെഴുത്തിന്റെ ആമുഖഗാനം )
മുന്നാം ദിവസം
SESSION: 5
ശാസ്ത്ര പഠനത്തെ സംബന്ധിച്ചുള്ള ധാരണ കൈവരിക്കുക ( ലക്ഷ്യം )
ACTIVITY:5-1
ചാര്‍ട്ട് ( ഒരു നേതാവിന്റെ പ്രസംഗം )
....................പുത്തന്‍ ഉണര്‍വ്വുകളെ ഉള്‍ക്കൊള്ളാന്‍ എന്നും മുന്നില്‍നിന്നീട്ടുള്ള നമ്മുടെ ഗ്രാമം ഇനിമുതല്‍ പ്ലാസ്റ്റിക്ക് വിമുക്തമായിരിക്കുമെന്ന് ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.മുഴുവന്‍ ഗ്രാമവാസികളും ഇനിമുതല്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി വര്‍ജിച്ച് ഈ മഹായജ്ഞത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രേക്ഷകന്റെ പ്രതികരണം :
പ്ലാസ്റ്റിക് എങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കും ?
ASSIGNMENT :5-1
ആര്‍.പി മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
1.പ്രസംഗത്തോടും പ്രേക്ഷകന്റെ അഭിപ്രായത്തോടും നിങ്ങളുടെ പ്രതികരണമെന്താണ് ?
ആരുടെ പ്രതികരണത്തോടാണ് നിങ്ങള്‍ യോജിക്കുന്നത് ?
2.ഇക്കാര്യം കൃത്യമാ‍യി വിശകലനം ചെയ്ത് അഭിപ്രായ പ്രകടനം നടത്തുന്നതിന് ഏതെല്ലാം വിവരങ്ങള്‍ അറിഞ്ഞിരിക്കണം ? ഇതിനുതകുന്ന വിധം ഒരുക്കേണ്ട പഠന സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണ് ? നിങ്ങളുടെ ഉത്തരത്തിനുള്ള ന്യായീകരണമെന്താണ്?
ചര്‍ച്ചാസൂചകങ്ങള്‍ :
1.എന്തൊക്കെ വിവരങ്ങള്‍ ആണ് ശേഖരിക്കേണ്ടത് ?
2.വിശകലന വിധേയമാക്കുന്നതിന് ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ എന്തെല്ലാം ?
3.വിവരശേഖരണത്തിന് ഉപയോഗിക്കാവുന്ന ഉപാധികള്‍ എന്തെല്ലാം ?
4.ഇത് ലഭ്യമാകുന്നതെങ്ങനെ ?
5.ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ടീച്ചറുടെ ഇടപെടല്‍ ആവശ്യമായ സന്ദര്‍ഭങ്ങള്‍ ഏതൊക്കെ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ACTIVITY:5-2
Print Out നല്‍കുന്നു. ഒരോ ഗ്രൂപ്പിനും ഓരോ ഭാഗം വായിച്ച് കുറിപ്പുതയ്യാറാക്കാന്‍ ആവശ്യപ്പെടുന്നു.
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:5-3
ശങ്കരേട്ടന്റെ കണക്ക് അവതരിപ്പിക്കുന്നു.
എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നതിലെ പൊള്ളത്തരം വെളിവാക്കുന്നു
ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസമെന്ത് ? ( ചര്‍ച്ച)
SESSION: 6
പാഠഭാഗങ്ങളെ ഊന്നിക്കൊണ്ടുള്ള സെഷന്‍
ലക്ഷ്യം :
പുതിയ പാഠ്യപദ്ധതി നിലവിലുള്ള പാഠപുസ്തകത്തില്‍ നടപ്പില്‍ വരുത്തുന്നതിന് കഴിവുണ്ടാക്കല്‍
ACTIVITY:6-1
ചാര്‍ട്ട്
വൈദ്യുതി ഉപഭോഗം കുറക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സിനിമാതാരങ്ങള്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ലോഡ് ഷെഡിംഗും പവര്‍കട്ടും ഇനിയും ഉണ്ടാകുമോ ?
ഈ ചിന്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കുട്ടി ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം തന്റെ കൂട്ടുകാരില്‍ എത്തിക്കുന്നതിനായി നടത്തിയ പരീക്ഷണം നിരീക്ഷിക്കൂ.
പരീക്ഷണം കാണിക്കുന്നു
1. 60 വാട്ടിന്റെ ഒരു ഇന്‍‌കാന്‍ഡസെന്റ് ബള്‍ബ് ഒരു മണിക്കൂര്‍ പ്രകാശിച്ചാല്‍ എത്രയൂണിറ്റ് ചെലവാകും ?
2. 16 വാട്ടിന്റെ ഒരു സി.എഫ്.എല്‍ ഒരു മണിക്കൂര്‍ പ്രകാശിച്ചാല്‍ ചെലവഴിക്കുന്ന ഊര്‍ജ്ജം എത്ര ?
3.സ്കൂളിന്റെ സമീപത്തുള്ള 1000 വീടുകള്‍ ഇതുപോലെ ഇന്‍‌കാന്‍ഡസെന്റ് ലാമ്പിനു പകരം ഒരു സി.എഫ് .എല്‍ മാറ്റി ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭം ഇല്ലേ
4.എങ്കില്‍ ഒരു ദിവസത്തില്‍ ഉണ്ടാകുന്ന ഊര്‍ജ്ജലാഭമെത്ര ?
5.എങ്കില്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടാകുന്ന ഊര്‍ജ്ജലാഭമെത്ര ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:6-2
അങ്ങനെയെങ്കില്‍ സി.എഫ്.എല്‍ ലാമ്പുകള്‍ ഉപയോഗിക്കുന്നതല്ലേ നല്ലത് ?
ചര്‍ച്ച
ACTIVITY:6-2
ഒരു അദ്ധ്യപകന്റെ സി.എഫ്.എല്‍ ലാമ്പുകളെ ക്കുറിച്ചുള്ള അനുഭവം വിവരിക്കുന്നു.
1.സി.എഫ്.എല്‍ ലാമ്പുകള്‍ കേടായാല്‍ എന്തുചെയ്യും ?
2.സാമ്പത്തിക ലാഭം ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടോ ?
3.സി.എഫ്.എല്‍ ലാമ്പിന്റെ ഗ്ലാസ് പൊട്ടിച്ചാല്‍ എന്തുചെയ്യും ?
ചര്‍ച്ച
ആര്‍.പി ചാര്‍ട്ട് തൂക്കുന്നു
“ സി.എഫ്.എല്‍ മറ്റൊരു പ്ലാസ്റ്റിക്കാകുമോ ?”
സി.എഫ്.എല്‍ നെ കുറിച്ചുള്ള Print Out നല്‍കുന്നു
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു

മുന്നാം ദിവസം ഉച്ചക്കുശേഷം

ASSIGNMENT :6-1
1.ഇതേപോലെയുള്ള മേഖലകള്‍ 8,9,10 ക്ലാസ്സുകളില്‍നിന്ന് കണ്ടെത്തുക .അവ കണ്ടെത്തി അതുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാനുവല്‍ നിര്‍മ്മിക്കുക ?
ആദ്യം ചര്‍ച്ചചെയ്ത് മേഖലകള്‍ അവതരിപ്പിക്കുക ?
ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കി നല്‍കുക

നാലാം ദിവസം

അതിന്റെ സിമുലേഷന്‍ അവതരിപ്പിക്കുക. ( ബാക്കിയുള്ളവ അവസാനം അവതരിപ്പിക്കുന്നതായിരിക്കും )
ACTIVITY:6-3
Teacher Local Text എന്തെന്ന് ചര്‍ച്ചയിലൂടെ വ്യക്തമാക്കുന്നു.
പ്രിന്റ് ഔട്ട് കൊടുത്ത് കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാന്‍ പറയാം
ACTIVITY:6-4
അനുബന്ധം - ( കേസ് -1 ) വായിച്ച് അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ എന്തുചെയ്യണം ?
Student Profile ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നു
ACTIVITY:6-5
അനുബന്ധം -( കേസ് -2) വായിച്ച് അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുന്നു.

നാലാം ദിവസം ഉച്ചക്കുശേഷം

ACTIVITY:6-6
അറിയിപ്പുകള്‍ - 1
അടുത്തവര്‍ഷത്തെ ക്ലസ്റ്ററിനെക്കുറിച്ച്
1.അടുത്തവര്‍ഷം 8 ക്ലസ്റ്റര്‍ മീറ്റിംഗ് ഉണ്ട്
2.ക്ലബ്ബ് ആക്ടിവിറ്റി , ലോക്കല്‍ ടെക്സ്‌റ്റ് എന്നിവ ഓരോ ക്ലസ്റ്ററിലും കൊണ്ടുവരണം
.ഓരോ ക്ലസ്റ്ററിലും ഉള്‍പ്പെടുത്തേണ്ട മേഖലകള്‍
1.മികവ് (7)
2.ഐ.ടി സാദ്ധ്യതകള്‍ ( 5)
3.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ , ദിനാചരണങ്ങള്‍ (2)
4.Experiments , Improvisation , New trends in Science (4)
5.Teacher Local Text(1)
6.C.E & Profile ( )
7.Term End Evaluation ( )
8. Feed Back (8)
ACTIVITY:6-6
അറിയിപ്പുകള്‍ - 2
സ്കൂള്‍ തുറക്കുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ( ഉച്ചക്കുശേഷം )
1.എല്ലാ അദ്ധ്യാപകരുടേയും മീറ്റിംഗ്
2.കൂടിച്ചേരലിന്റെ ആവശ്യകതയും രീതിയും അവതരിപ്പിക്കണം
3.സബ്‌ജക്ട് കൌണ്‍സില്‍ ചേരണം
5.പ്രസ്തുത വിഷയവുമായി ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം
6. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സബ്‌ജക്ട് കൌണ്‍സില്‍ കണ്‍‌വീനര്‍മാരെ തിരഞ്ഞെടുക്കണം
7.അവര്‍ പൊതുവായപ്രവര്‍ത്തനങ്ങള്‍ , സമയം എന്നിവ കണ്ടെത്തണം
8.ഇവ ക്രോഡീകരിച്ച് വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം
ACTIVITY:6-7
.ഈ പ്രവര്‍ത്തനങ്ങളൊക്കെ ഈ വിധം ക്രോഡീകരിക്കണമെങ്കില്‍ നാം എന്തുചെയ്യണം .
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ACTIVITY:6-8
ഓരോ അംഗവും അവനവന്റെ വിഷയവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.
സിമുലേഷനില്‍ ബാക്കിയുള്ളവയുടെ അവതരണം

4 comments:

കരിപ്പാറ സുനില്‍ said...

2008 മേയ് മാസത്തില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗം ഫിസിക്സ് അദ്ധ്യാപക പരിശീലനത്തിന്റെ ഏറ്റവും ലളിതമായ ഒരു ട്രെയിനിംഗ് മാനുവലാണിത് .

മാവേലി കേരളം said...

സുനില്‍ മാഷേ
ഈ വിവരം ഇട്ടതു വളരെ നന്നായി. സൌത്താഫ്രിക്കയും മുകളീല്‍ പറഞ്ഞ തരത്തിലുള്ള‍ വിദ്യാഭ്യാസ പരിക്ക്ഷണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടേ ഇരിക്കയാണ്‍്. ഇവിടെ ഇരുന്നുകൊണ്ട് നാട്ടില്‍‌ ഇതെങ്ങനൊക്കെയാണ്‍് നടപ്പിലാക്കുന്നത് എന്നു ചിന്തിക്കാറുണ്ട്.

കഴിഞ്ഞതവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസത്തെക്കുറിച്ച് വീടിനടുത്തൂള്ള ഒരദ്ധ്യാപകനോടു ചോദിച്ചിരുന്നു. അദ്ദേഹം അറിഞ്ഞുകൂടാ എന്നാണ്‍് പറഞ്ഞത്.

ഇതിനേക്കുറിച്ച് കൂടുതല്‍ അറിയുവാനും എഴുതുവാനും താല്പര്യമുണ്ട്.

ഈ വര്‍ക്ഷോപ്പില്‍ മാഷ് പങ്കെടുത്തു എന്നു കരുതുന്നു. എങ്കില്‍ അതിനേക്കുറിച്ച് മാഷിന്റെ/സഹപ്പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ എന്തൊക്കെയാണ്‍് എന്നറീയാന്‍ താല്പര്യമുണ്ട്.

ആവനാഴി said...

മാഷെ,
വിമര്‍ശനാല്‍മക ബോധനശാസ്ത്രം നല്ലതു തന്നെ. അതു വെറുതെ അഷ്ടിക്കുള്ള എക്സര്‍സൈസ് ആവുകയും അത്തരത്തില്‍ പഠിക്കുന്നത് പരീക്ഷക്കു മാര്‍ക്കു വാങ്ങാനുള്ള പരിപാടി മാത്രമായി ഒതുങ്ങുകയും ചെയ്യുമ്പോള്‍ സമൂഹത്തിനു യാതൊരു ഗുണവും സിദ്ധിക്കുന്നില്ല.

ഇന്നും വെറും നക്കാപ്പിച്ച ശമ്പളം കൊടുത്ത് മാനേജുമെന്റു സ്കൂളുകള്‍ അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. അവര്‍ക്കു പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പോയിട്ട് നിത്യവൃത്തിക്കുള്ളതു തന്നെ ശമ്പളമായി ലഭിക്കുന്നില്ല. വിദ്യാഭ്യാസം കച്ചവടമായി മാറിയിരിക്കുന്ന കേരളത്തില്‍ എത്ര പേര്‍ക്കു സമൂഹത്തോടു കൂറുണ്ട്, ഈ കൊള്ളരുതായ്മകളോടു എത്ര പേര്‍ പ്രതികരിക്കുന്നുണ്ട്, അഥവാ പ്രതികരിച്ചാല്‍ തന്നെ എന്തു ഫലമുണ്ടാകുന്നുണ്ട്?

എന്നിട്ടും പാഠ്യപദ്ധതിയില്‍ “വിമര്‍ശനാല്‍മകത”ക്കു കുറവൊന്നുമില്ല. വിമര്‍ശനാല്‍മകതയിലൂടെ പഠിച്ചു വരുന്നവര്‍ ഈ വിദ്യാഭ്യാസക്കച്ചവടക്കാരെ ആട്ടി പുറത്താക്കണം, ഗവണ്മെന്റു സ്ഥാപനങ്ങളില്‍ നടമാടുന്ന അഴിമതിക്കാരേയും കൈക്കൂലിക്കാരേയും ആട്ടിപ്പായിക്കണം, പാട്ട കിലുക്കി സംഭാവനക്കു വരുന്ന രാഷ്ട്രീയക്കാരുടെ കയ്യില്‍ ഒരു തൂമ്പ എടുത്തു കൊടുത്ത് കിളക്കാന്‍ പറയണം, അന്ധവിശ്വാസങ്ങളെ ഊട്ടി വളര്‍ത്തുന്ന പള്ളി അമ്പലം എന്നിവകളെ ബഹിഷ്കരിക്കണം. ഇതൊന്നും കേരളത്തില്‍ നടക്കുന്നില്ല. വിമര്‍ശനാല്‍മക വിദ്യാഭ്യാസം നേടി പുറത്തു വരുന്നവര്‍ കൈക്കൂലി കൊടുത്തു ജോലിയില്‍ കയറുന്നു.(കൈക്കൂലി കൊടുക്കേണ്ടി വരുന്നവരെപ്പറ്റിയാണു പറയുന്നത്) ദിവസം ചെല്ലുന്തോറും കള്ളസ്വാമിമാരുടെ ഭക്തി വ്യവസായം തഴച്ചു വളരുന്നു.

പഠിച്ച വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്ന കേരളത്തില്‍ വിമര്‍ശനാല്‍മകത കടലാസിന്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പുലിയായി മാറുന്നു.

ശാന്തം, പാപം!

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മാവേലി,
പുതിയ വിദ്യാഭ്യാസരീതിയായ - വിമര്‍ശനാതമകബോധനശാസ്ത്രത്തെകുറിച്ചുള്ള ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ഞാന്‍ പങ്കിടുത്തിരുന്നു. ആ ട്രെയിനിംഗിനുശേഷം രണ്ട് സ്പെല്ലായി ഹൈസ്ക്കൂള്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.
ചിലരില്‍ നിന്ന് സ്വാഗതാര്‍ഹമായ മാറ്റം ലഭിച്ചിരുന്നു. സമയം ലഭിക്കുകയാണെങ്കില്‍ അതും ബ്ലോഗില്‍ ഇടണമെന്നാണ് എന്റെ ആഗ്രഹം .
പിന്നെ , സോഷ്യല്‍ ‌കണ്‍സ്ട്രക്റ്റിവിസത്തെക്കുറിച്ച് അതിലൂടെ പ്രതിപാദിക്കാം എന്നു വിചാരിക്കുന്നു.
ഹൈസ്കൂള്‍ ടീച്ഛേഴ്‌സിനെ പരിശീലിപ്പിക്കുന്നതിനായി ഞാന്‍ എഴുതി തയ്യാറാക്കിയ ട്രെയിനിംഗ് മാനുവലാണിത് . ഇത് എന്നെ ക്ലാസുകള്‍ സമയബന്ധിതമായി പോകുന്നതിന് ഏറെ സഹായിച്ചിരുന്നു.
കമന്റ് ഇട്ടതിന് നന്ദി ശ്രീ മാവേലി

നമസ്ക്കാരം ശ്രീ ആവനാഴി,
കമന്റിട്ടതിനു നന്ദി ശ്രീ ആവനാഴി.
താങ്കള്‍ പറഞ്ഞതു ശരിയാണ് .
പരീക്ഷാ രീതികള്‍ - മൂല്യനിര്‍ണ്ണയരീതീകള്‍ - പാഠപുസ്തകം എന്നിവ ഇതിനുതകുന്ന രീതിയില്‍ മാറിയാല്‍ രക്ഷപ്പെട്ടേക്കാം എന്നു പറയാനേ നിവൃത്തിയുള്ളൂ. മാത്രമല്ല , അദ്ധ്യാപകരും അതിനനുസരിച്ച് മാറേണ്ടതുണ്ട്. അധ്യാപന വൈകല്യം ഉളവാക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഏറെയാണ്. പക്ഷെ , എന്തുചെയ്യാം പഴി മുഴുവന്‍ പാവം കുട്ടിയുടെ മേലും . അവര്‍ക്ക് പ്രതികരിക്കാന്‍ പറ്റില്ലല്ലോ
ആശംസകളോടെ