1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Sunday, June 01, 2008

ഒരു അദ്ധ്യാപകന്റെ ഡയറിക്കുറിപ്പ്

2007 ജുണ്‍ 15...
നാട്ടിലേക്ക് സ്ഥലം മാറിവന്നതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. 8 E ക്ലാസിലായിരുന്നു ആദ്യ പിരീഡ് . സ്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ സീന ടീച്ചര്‍ പറഞ്ഞതനുസരിച്ച് ഭൌതികശാസ്ത്രപുസ്തകത്തിലെ ആദ്യപാഠത്തിലെ ആദ്യ C.O യുടെ DLP യുമായാണ് ക്ലാസില്‍ എത്തിയത് . അമ്പരപ്പും അവിശ്വാസവും നിറഞ്ഞ മുഖമായിരുന്നു ക്ലാസിലാകെ . സീന ടീച്ചര്‍ സ്ഥലം മാറിപ്പോയത് കുട്ടികള്‍ അറിഞ്ഞിരുന്നില്ല. പരിചയപ്പെടുത്തല്‍ കഴിഞ്ഞ് ടിപ്പ് ആക്ടിവിറ്റിയിലൂടെ പഠനപ്രവര്‍ത്തനത്തിലേക്കുനീങ്ങി. രണ്ട് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിക്കുവാനുണ്ടായിരുന്നത് . കുട്ടികള്‍ താഴ്‌ന്ന ക്ലാസില്‍ പരിചയപ്പെട്ട വസ്തുതകളുടെ തരംതിരിക്കലായിരുന്നു ആദ്യവര്‍ക്ക്‍ ഷീറ്റിലെ പ്രവര്‍ത്തനം . രണ്ടാമത്തെ വര്‍ക്ക്ഷീട് എട്ടിലെ സി. ഒ യുമായി ബന്ധപ്പെട്ടതായിരുന്നു.കുട്ടികള്‍ പെട്ടെന്ന് ഗ്രൂപ്പുകളായി .പിരീഡ് കഴിഞ്ഞീട്ടും കൊടുത്ത ആദ്യവര്‍ക്ക്ഷീറ്റുപോലും പൂര്‍ത്തീകരിക്കാന്‍ ആകെയുള്ള അഞ്ച് ഗ്രൂപ്പുകളില്‍ രണ്ട് ഗ്രൂപ്പിന് കഴിഞ്ഞതേയില്ല. ഗ്രൂപ്പില്‍ ഇടപെടുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാ‍നശേഷികളൊന്നും ഈ കുട്ടികള്‍ നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് . ക്ലാസില്‍നിന്ന് സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

( ഇത് ശ്യാം ജിത്ത് എന്ന അദ്ധ്യാപകന്റെ ഡയറിക്കുറിപ്പാണ് )
ഇനി താഴെപറയുന്നവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ കഴിയുമോ എന്ന് നോക്കൂ
1. ശ്യാംജിത്തിന് ഇങ്ങനെയൊരു അനുഭവമുണ്ടാകാന്‍ കാരണമെന്താണ് ?
2.പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാതിരിക്കാനുള്ള സാഹചര്യമെന്തായിരുന്നു ?
3.ഇത്തരം സാഹചര്യം നമുക്കും അനുഭവപ്പെട്ടീട്ടുണ്ടോ ?
4.ഇത് മറികടക്കാന്‍ നിങ്ങള്‍ ചെയ്തതെന്ത് ?
5.ശ്യാംജിത്ത് ഈ വിഷമം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുമോ ? ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കും ?
6.മാറിവരുന്ന ഒരദ്ധ്യാപകന് ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ശ്യാമിന് എന്തുചെയ്യാന്‍ കഴിയും ? സ്വന്തം ക്ലാസുകളില്‍ നമുക്ക്

എന്തുചെയ്യാന്‍ കഴിയും ?

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

8 comments:

കരിപ്പാറ സുനില്‍ said...

നമ്മുടെ ക്ലാസുകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം യഥാവിധി നടക്കാറുണ്ടോ ? ടീച്ചര്‍ ക്ലാസെടുക്കുകയും കുട്ടികള്‍ കേട്ടികിക്കുകയും ചെയ്യുന്ന സ്ഥിതി ഇപ്പോഴും ഉണ്ടോ ?
ഗ്രൂപ്പിംഗ് തന്ത്രം ആവിഷ്കരിക്കുമ്പോള്‍ വ്യത്യസ്ത ശേഷികളുള്ള കിട്ടികകളെ ഉള്‍പ്പെടൂത്താറില്ലേ ?
ഇപ്പോഴും ഏതെങ്കിലും ഒരു ഡിവിഷന്‍ ഏറ്റവും നല്ല കുട്ടികള്‍ എന്ന സ്ഥിതിയുണ്ടോ ?
അതിലേക്കൊരു അന്വേഷണം .......

Anonymous said...

please increase the font size.it's too small to read. i read your last post. good.

മാവേലി കേരളം said...

കുട്ടികളുടെ കഴിവുകള്‍ പല റേഞ്ചിലാണ്‍്.

ഇന്നത്തെ വിമര്‍ശനാത്മക പഠനത്തിനു തൊട്ടു മുമ്പുളള പെദഗൊഗി നോക്കിയാല്‍, അടുത്തിരിക്കുന്നവനു സഹായം ചെയ്താല്‍ അവന്‍ എന്നോടൊപ്പം മിടുക്കനാകും അതിനാല്‍ അവനാ സഹായം ചെയ്യരുത് എന്നായിരുന്നല്ലോ. എന്നാല്‍ ഇപ്പോഴത്തെ പെഡഗൊഗി പരസ്പരം സഹായിക്കണമെന്നു പറ്യുന്നു.

ഇത്തരം ഒരു മാറ്റം നമ്മുടെ സ്വാര്‍ഥ സാംസ്കാരത്തില്‍ സാധിതപ്രാപ്തമാണോ? ഇതിനേക്കുറീച്ച് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍‌ ചിന്തിച്ചിട്ടുണ്ട്ടോ? ഇതിനേക്കുറീച്ചെന്താണ്‍് ഒരദ്ദ്യാപകനെന്ന നിലയില്‍ താങ്കളുടെ അഭിപ്രായം.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മാവേലി കേരളം ,
ഗ്രൂപ്പ് തിരിഞ്ഞുള്ള പഠനത്തിന്റെ ആവശ്യകത സുചിപ്പിക്കുന്നതിനാണ് ഇത്തരമൊരു കേസ് അവതരിപ്പിച്ചതുതന്നെ . പക്ഷെ, അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ പല അപാകതകളും ഉണ്ടായിട്ടുണ്ട് എന്നത് ഒരു വാസ്തവം തന്നെ. ഈ ഗ്രൂപ്പ് തിരിച്ചുള്ള പഠനം പുതിയതല്ല . അത് മുന്‍ പാഠ്യപദ്ധതിയില്‍ ഉള്ളതാണ് . അതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് പ്രവര്‍ത്തനം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന പോസ്റ്റില്‍
ഇവിടെയും
പിന്നെ ഇവിടെയും സൂചിപ്പിച്ചിട്ടുണ്ട് .
എങ്കിലും താങ്കള്‍ പറഞ്ഞ പ്രശ്നം ഉ ണ്ട് എന്നത് വാസ്തവം തന്നെ .
ഇത് പരിഹരിക്കാനായി എന്തെങ്കിലും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ , അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ
ആശംസകളോടെ

ഗോപക്‌ യു ആര്‍ said...

i shal ask my w+ife to read this "very informativ "blog ...bcause she is a teacher

മാവേലി കേരളം said...

മാഷേ

മാഷു തന്ന രണ്ടു ലിങ്കുകളും വായിച്ചു. വളരെ നന്ദിയുണ്ട്.

ആ രണ്ടു ലിങ്കുകളീലും ഗ്രൂപ്പില്‍, അദ്ധ്യാപകനും വിദ്യാര്‍തികളും‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളേക്കുറിച്ച് വളരെ ആദര്‍ശപരമായി എഴിതിയിട്ടുണ്ട് എന്നു പറയട്ടെ.

എന്നാല്‍ ആദര്‍ശങ്ങള്‍ ഒക്കെ പ്രായോഗികമാക്കുമ്പോഴാണല്ലോ പ്രശ്നങ്ങളുടെ പാറക്കെട്ടുകളില്‍ തട്ടുന്നത്.

വിദ്യഭ്യാസം പൂരോഗ്ഗതിക്കു വേണ്ടിയുള്ളതാണ്‍്. പുരോഗതി ഒരു ചെറിയ കോപ്പയിലെ കാറ്റല്ല. അതിനു പശ്ചാത്തലമായി ഒരു സാമൂ‍ൂഹ്യ, രാഷ്ട്ര്രിയ ചുറ്റുപാറ്റു വേണം. ഇവ പരസ്പരം പരിപൂര‍കങ്ങളുമാണ്‍്.

സാമൂഹ്യ തുല്യത, പുരോഗതി ഇവയെ ക്കുറിച്ച് ഒരു സ്മൂഹത്തിന്റെ കാഴ്ചപ്പാടാണ്‍് കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലേതു പോലെ ജാതി/മത വിഭാഗീയത ഉള്ള ഒരു സമൂഹം (അദ്ധ്യാപകര്‍ ഈ സ്മൂഹത്തിന്റെ വക്താക്കളാണല്ലൊ)എങ്ങനെയാണ് മുകളില്‍ പറഞ്ഞ സാമൂഹ്യ തുല്യതക്കുവേണ്ടിയുള്ള വിദ്യാഭ്യാസം നടപ്പിലാക്കി വിജയിക്കുന്നത് എന്നൊരു ശങ്ക ഉണ്ട്.

അതിനു പരിഹാരം നമ്മുടെ സമൂഹ കാഴ്ചപ്പാടുകള്‍ ആകെക്കൂടെ ഈ വിദ്യാഭ്യാസ പദ്ധതിക്കുസരണമായി എങ്ങനെ രൂപീകരിക്കും എന്നുള്ളതാണ്‍്.

സമയം അനുസരിച്ച് ഞാന്‍ ഇതിനേക്കുറിച്ച് കൂടുതല്‍ വീശദമാക്കി ഒരു പൊസ്റ്റ് ഇടാം.

മാഷിന്റെ ഈ ബ്ലോഗ് വിജ്ഞാനപ്രദമാണ്‍് എന്നു പറയട്ടെ.കൂടുതല്‍ എഴുതുക.

Anonymous said...

please increase the font size.it's too small to read. i read your last post. good.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മാവേലി കേരളം ,
പോസ്റ്റുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി . ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചറിയാന്‍ ആഗ്രഹമുണ്ട് .അവിടെ വളരേ മുന്‍പേതന്നെ വിമര്‍ശനാത്മക ബോധനശാസ്ത്രം തുടങ്ങിയിട്ടുണ്ട് അല്ലേ . അതുകൊണ്ട് ഇതിനെ ക്കുറിച്ച് ഒരു പോസ്റ്റിടുന്നത് വളരേ നല്ലതു തന്നെയാണ്.
മൂല്യനിര്‍ണ്ണയരീതി നന്നായി വിശദമാക്കിയാല്‍ നന്ന് . ഇവിടത്തെപോലെ ഹോവാര്‍ഡ് ഗാര്‍ഡനറുടെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി നടപ്പിലാക്കിയിട്ടുണ്ടോ അവിടെ എന്നൊക്കെയുള്ള വിവരങ്ങള്‍ പോസ്റ്റിലുണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നു.
നമസ്കാരം ശ്രീ അനോണി,
മുമ്പേ പറഞ്ഞതിനനുസരിച്ച് , ആദ്യമേ തന്നെ ഫോണ്ട് സൈസ് കൂട്ടിയിട്ടുണ്ടല്ലോ . ഇനിയും വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അറിയിക്കുക

നമസ്കാരം നിഗൂഡഭൂമി ,
വായനക്കുശേഷം അഭിപ്രായം അറിയിക്കുമല്ലോ
ആശംസകളോടെ