സ്കൂള്‍ തുറക്കാറായി . അതിനു മുന്‍പേ എന്തിനാ ഈ അദ്ധ്യാപക പരിശീലനം ?
അതോ , 1,3,5,7 എന്നീക്ലാസുകളില്‍ പാഠപുസ്തകങ്ങള്‍ മാറുകയാണ് . അതോണ്ടാ ?
അപ്പോള്‍ എന്തിനാ ഈ പാഠപുസ്തകം മാറുന്നത് ? അതിന്റെ ആ വശ്യമുണ്ടോ ?
വേണ്ടേ , പാഠപുസ്തകം മാറേണ്ടെ. ഇല്ലെങ്കില്‍ പുതിയ അറിവുകള്‍ നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുമോ ?
അപ്പോ അത് ശരിയാ പാഠപുസ്തകം മാറുകതന്നെ വേണം .
പക്ഷെ, എന്റെ ചോദ്യം അതല്ല. എങ്കില്പിന്നെ , ആ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുമാത്രം പോരേ ഈ അദ്ധ്യാപക പരിശീലനം ?
അതെങ്ങനെ ശരിയാകും ? പാഠപുസ്തകം മാത്രമല്ല , പഠിപ്പിക്കുന്ന സമ്പ്രദായവും മാറുകയാണ് . അതായത് ഇക്കൊല്ലം മുതല്‍ കേരളത്തിലെ
സ്കൂളുകളില്‍ പുതിയ ബോധനശാസ്തം ( Pedagogy ) ആണ് നടപ്പിലാക്കുന്നത് . അതുകൊണ്ടുതന്നെ എല്ലാ അദ്ധ്യാപകരും അത്
അറിഞ്ഞിരിക്കേണ്ടെ.
അത് ശരിയാ , അക്കാര്യം ഞാന്‍ ഓര്‍ത്തില്ല.
പക്ഷെ, പാഠപുസ്തകം മാറാത്ത ക്ലാസുകളിലെ അദ്ധ്യാപകര്‍ ഈ ബോധന ശാസ്ത്രം പഠിച്ച് എന്തുചെയ്യാന്‍ ?
വേണമെന്നുവെച്ചാല്‍ അവര്‍ക്കും പ്രയോഗത്തില്‍ വരുത്താന്‍ കഴിയും .പഴയ പാഠപുസ്തകത്തില്‍ അത്തരം സാദ്ധ്യതകള്‍ ഉണ്ടോ എന്നു
കണ്ടെത്തുകയ്യും അത് നടപ്പിലാക്കുകയും മാത്രമേ വേണ്ടൂ . അതിനുള്ള സ്വാതന്ത്രം അദ്ധ്യാപകര്‍ക്കുനല്‍കിയിട്ടുണ്ട് .
ഓ , അതു ശരി
അതായത് , പ്രിയ അദ്ധ്യാപക സുഹൃത്തേ , ഇതിനുള്ളില്‍ തന്നെ കേരളത്തിലെ എല്ലാ അദ്ധ്യാപകര്‍ക്കും പുതിയ ബോധനശാസ്ത്രത്തിലുള്ള
ട്രെയിനിംഗ് നടത്തിക്കഴിഞ്ഞു എന്നര്‍ത്ഥം .
താങ്കളും അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുത്തിരിക്കുമല്ലോ അല്ലേ .
തീര്‍ച്ചയായും ഉണ്ട് , എന്നിരിക്കലും ഇത്രയും താങ്കള്‍ ആമുഖമായി പറഞ്ഞ സ്ഥിതിക്ക് ഈ പുതിയ പാഠ്യപദ്ധതിയെക്കുറിച്ച് കൂടുതലായി അറിയാന്‍
ഞാന്‍ ആഗ്രഹിക്കുന്നു.
കൂടുതലൊന്നും ഇല്ല സുഹൃത്തേ , എല്ലാം താങ്കള്‍ കേട്ടതുതന്നെയാണ് എന്നിരുന്നാലും ഞാന്‍ പറയാം .
ഈ പുതിയ പഠിപ്പിക്കലിനെ അഥവാ ബോധനശാസ്ത്രത്തെ പറയുന്ന പേരാണ് വിമര്‍ശനാത്മക ബോധന ശാസ്ത്രം ( CRITICAL PEDAGOGY )
ഈ രീതിയുടെ പ്രസിദ്ധനായ ഉപജ്ഞാതാവാണ് പൌളോ ഫ്രെയര്‍ എന്ന വിദ്യാഭ്യാസ ചിന്തകന്‍ .
അദ്ദേഹത്തെ ക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാമോ ?
അദ്ദേഹം 1921 ല്‍ ബ്രസീലില്‍ ജനിച്ചു.
നിയമ പഠനമാണ് നടത്തിയതെങ്കിലും വക്കീലായി ജോലി നോക്കിയില്ല.
അതിനു പകരം ഒരു സെക്കന്‍ഡറി സ്കൂളില്‍ പോര്‍ച്ചുഗീസ് ഭാഷ പഠിപ്പിക്കുന്ന ടീച്ചര്‍ ആയാണ് ജോലി നോക്കിയത് .
1944 ല്‍ ലിസ എന്ന സഹപ്രവര്‍ത്തകയെ വിവാഹം ചെയ്തു. തുടര്‍ന്നുള്ള കാലം ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന്റെ
വിദ്യാഭ്യാസ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഒട്ടേറെ സഹായിച്ചു.
(അദ്ദേഹത്തിന് അഞ്ച് കുട്ടികള്‍ ആ ബന്ധത്തില്‍ ഉണ്ടായി)
അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല പാവങ്ങള്‍ക്കിടയിലായിരുന്നു.
1961 ല്‍ അദ്ദേഹത്തെ Recif University യുടെ Department of Cultural extention ല്‍ ഡയറക്ടറായി നിയമിച്ചു.
അങ്ങനെ 1962 ല്‍ അദ്ദേഹത്തിന് തന്റെ സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിക്കാന്‍ ആദ്യത്തെ അവസരം ലഭിച്ചു.
( അക്കാലത്ത് ബ്രസീലിയന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ലഭിക്കാന്‍ എഴുത്തും വായനയും അറിയണമായിരുന്നു.)
അന്ന് അദ്ദേഹം 300 Sugar Cane Workers നെ 45 ദിവസങ്ങള്‍കൊണ്ട് എഴുത്തും വായനയും പഠിപ്പിച്ചു.
ഇത് ആത്മാര്‍ത്ഥമായ ശ്രമം കൊണ്ടുമാത്രമല്ല ;പുതിയ ബോധനരീതിയുടെ വിജയത്തേയും പ്രഖ്യാപിക്കുന്നതായിരുന്നു .
സംഗതി നാട്ടില്‍ പാട്ടായി.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നു.
അതിന് പ്രതികരണവും ഉണ്ടായി.
ഇത്തരത്തിലുള്ള പഠനസംഘങ്ങള്‍ ഔദ്യോഗികരീതിയില്‍ ഉണ്ടാക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇങ്ങനെ മുതിര്‍ന്നവരെ പഠിപ്പിക്കല്‍ നടക്കുമ്പോഴാണ് ആ ദുരന്തം ഉണ്ടായത് .
1964 ലെ പട്ടാള അട്ടിമറി ഈ സംരംഭത്തിന് അവസാനം കുറിച്ചു.
പൌളോ ഫ്രെയറിനെ 70 ദിവസത്തോളം രാജദ്രോഹിയെന്ന നിലയില്‍ തടങ്കലിലാക്കി.
അതിനുശേഷം പട്ടാള ഭരണാധികാരികളുടെ തീരുമാനപ്രകാരം അദ്ദേഹത്തെ സ്വന്തം ജന്മനാട്ടില് നിന്ന് പുറത്താക്കുകയും ചെയ്തു.
അവിടെനിന്ന് അദ്ദേഹം ബൊളീവിയയില്‍ എത്തി.
പിന്നീട് ചിലിയില്‍ അഞ്ചുവര്‍ഷക്കാലം താമസിച്ച് പ്രവര്‍ത്തിച്ചു.
അവിടെ അദ്ദേഹം കൃസ്ത്യന്‍ , യു.എന്‍ - എന്നീ സംഘടനകളുമായാണ് സഹകരിച്ചു പ്രവര്‍ത്തിച്ചത് .
1967 ല്‍ അദ്ദേഹം തന്റെ ആദ്യ പുസ്തകമായ “ Education as the Practice of freedom " പ്രസിദ്ധീകരിച്ചു.
1968 ല്‍ "Pedagogy of the Oppressed " പ്രസിദ്ധീകരിച്ചു.
ഈ പുസ്തകം അന്താരാഷ്ട്രനിലയില്‍ പ്രസിദ്ധിനേടി .
ഇതിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ അദ്ദേഹത്തിന് Harvard University യുടെ Visiting Professorship ലഭിച്ചു.
അടുത്തവര്‍ഷം "Pedagogy of the Oppressed " സ്പാനിഷിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.
പക്ഷെ, കൃസ്ത്യന്‍ സോഷ്യലിസ്റ്റ് എന്ന നിലയില്‍ പിന്നീടുവന്ന പട്ടാള ഭരണാധികാരികളുമായി ഒത്തുപോകാത്തതിനാല്‍ 1974 വരെ ബ്രസീലില്‍
ഈ പുസ്തകം പ്രസിദ്ധീകരിച്ചില്ല.
പിന്നീട് ഒരു വര്‍ഷത്തെ കേംബ്രിഡ്ജ് വാസത്തിനുശേഷം ജനീവ , സ്വിസ്വര്‍ലണ്ട് എന്നിവടങ്ങളില്‍ Special Education Adviser എന്നനിലയില്‍
World Council Of Churches നു വേണ്ടി വര്‍ക്ക് ചെയ്തു.
ഈ കാലഘട്ടത്തില്‍ ഒരു Education Reformer എന്ന നിലയില്‍ ആഫ്രിക്കയിലെ മുന്‍ പോര്‍ട്ടുഗീസ് കോളനികളില്‍ സന്ദര്‍ശനം നടത്തി.
മതി , മതി , മാഷേ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതലായി പറയണമെന്നില്ല. അത് ഏതെങ്കിലും വെബ്ബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ കിട്ടുമല്ലോ ?
എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ് ?
എന്താണ് ക്രിട്ടിക്കല്‍ പെഡഗോഗി അഥവാ വിമര്‍ശനാതമക ബോധനശാസ്തം എന്ന് ചുരുക്കിപ്പറയാമോ ?
“ഇത് ഒരു അദ്ധ്യാപന സമീപനമാണ് . ഇത് സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളേയും , വിശ്വാസങ്ങളെയും , ആചാരങ്ങളേയും
ചോദ്യം ചെയ്യുവാനും വെല്ലുവിളിക്കുവാനും വിദ്യാര്‍ഥിയെ പ്രാപ്തനാക്കുന്നു.“
അതുശരി , അപ്പോള്‍ മാഷേ എനിക്ക് വേറൊരു സംശയം ? ഈ പൌളോ ഫ്രെയര്‍ കൃസ്ത്യന്‍ സോഷ്യലിസ്റ്റാണ് എന്നു പറയുന്നുണ്ടല്ലോ ?
അതെന്താണ്?
അതായത് , കൃസ്ത്യന്‍ സോഷ്യലിസ്റ്റ് എന്നൊരു കൂട്ടരുണ്ട് . അവര്‍ കൃസ്ത്യാനിറ്റിയേയും സോഷ്യലിസത്തേയും ബന്ധപ്പേടൂത്തി ചിന്തിക്കുന്നു.
ഒന്നു കൂടി വിശദമാക്കാമോ മാഷേ ?
ഞാന്‍ വിശദീകരണത്തിനു വേണ്ടി ഒരു പദം കൂടി പറയുന്നു.
അദ്ദേഹം ഒരു Religeous Left ആയിരുന്നു .ഈ പദം U.S.A യില്‍ ഉണ്ടായതാണ് . ഇത്തരക്കാര്‍ക്ക് ഉറച്ച മതവിശ്വാസം ഉണ്ടെങ്കിലും ഇവര്‍
ഇടതുപക്ഷചിന്താഗതിയുള്ളവരും ഇടതുപക്ഷരാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമായിരിക്കും .
ഓ , കാര്യം ഇപ്പോള്‍ മനസ്സിലായി .
അതാണ് അല്ലേ ശ്രീ കെ.എന്‍ . ഗണേഷ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മീറ്റിംഗില്‍ ‘ പുതിയ പാഠ്യപദ്ധതികൊണ്ടുവന്നത് ക്രൈസ്തവ
പുരോഹിതരാണെന്നു പറഞ്ഞത് .
വാസ്തവം തന്നെ
( അതിനന്റെ ലിങ്ക് ഇവിടെ)
ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി .
എന്താണ് വിമര്‍ശനാത്മകബോധനശാസ്തം എന്നത് . അപ്പോ എല്ലാ അദ്ധ്യാപകരും ഇത് പരിശീലിക്കേണ്ടതാണ് അല്ലേ
തീര്‍ച്ചയായും . അതുകൊണ്ടാണ് കേരളത്തിലെ എല്ലാ അദ്ധ്യപകര്‍ക്കും എല്‍ .പി, യു.പി ,ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി എന്നീ
വിഭാഗങ്ങളിലെ എല്ലാ അദ്ധ്യാപകര്‍ക്കും ആദ്യത്തെ രണ്ടുദിവസം പൊതുവായ മോഡ്യൂള്‍ നല്‍കിയത് . ആദ്യത്തെ രണ്ടുദിവസം ക്രിട്ടിക്കല്‍
പെഡഗോഗിയാണ് എല്ലാവര്ക്കും പരിശീലനം നല്‍കിയത് . തുടര്‍ന്ന് വിഷയാധിഷിതവും .
ഒ.കെ മാഷെ,ഇനി ഓരോ വിഷയവും എങ്ങെനെ ഈ ക്രിട്ടിക്കല്‍ പെഡഗോഗി പ്രകാരം പഠിപ്പിക്കുന്നു എന്ന് മനസ്സിലാകാന്‍ എന്താണ് വഴി ?
അത് അടുത്ത പോസ്റ്റില്‍ ..........
അടൂത്ത പോസ്റ്റ് : വിമര്‍ശനാത്മക ബോധനശാസ്ത്രം - ഫിസിക്സിലൂടെ
(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന്
Subscribe to:
Post Comments (Atom)
6 comments:
കേരളത്തില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതീ എന്തെന്നറിയാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആഗ്രഹം ഉണ്ടാകുമല്ലോ. പ്രസ്തുത പാഠ്യപദ്ധതിയെക്കുറിച്ച് ഒരു ആമുഖം......
വിവരങ്ങള്‍ക്ക് നന്ദി.കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
വര്‍ഷങ്ങളില്‍ ചെറിയ പിശകുണ്ടെന്നു തോന്നുന്നു. ഒന്നു നോക്കു.പൌളോ ജനിച്ചത് 1921ല്‍ ആണെന്നാണ് തോന്നുന്നത്
പ്രോത്സാഹനത്തിനു നന്ദി ശ്രീ വല്യമ്മായി
കുറച്ചുകൂടി വിവരങ്ങള്‍ പോസ്റ്റ് ചെയ്യണമെന്നാഗ്രഹമുണ്ട്. സമയക്കുറവാണ് പ്രശ്നം .
നമസ്ക്കാരം ശ്രീ jinsbond007,
തെറ്റു ചൂണ്ടിക്കാണിച്ചുതന്നതിനു നന്ദി .
അശ്രദ്ധയാണ് കാരണം .
താങ്കള്‍ പറഞ്ഞതുപ്രകാരം പോസ്റ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തുന്നു.
വിമര്‍ശനാത്മക ബോധനശാസ്ത്രം എന്നത് കമ്യൂണിസ്റ്റ് ആശയങ്ങള്‍ കുത്തിച്ചെലുത്താനുള്ള ശ്രമമാണ് എന്ന ആരോപണം തെറ്റാണെന്ന് തെളിയിയിക്കാന്‍ ഈ പോസ്റ്റിനു കഴിയുന്നുണ്ടെങ്കിലും ഈ ബോധന സമ്പ്രദായം എന്തെന്നും, ഇതിന്റെ രീതിശാസ്ത്രം എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും പോസ്റ്റിലൂടെ അത്ര വ്യക്തമാകുന്നതായി അഭിപ്രായമില്ല. പിന്നെ ഒരു കാര്യം തോന്നുന്നത്, പൌലോഫ്രയറിലൂടെ, അദ്ദേഹത്തിന്റെ ബോധനസമ്പ്രദായങ്ങളിലൂടെ വിശ്വാസികള്‍ക്കിടയിലേക്ക് പുതിയ ആശയങ്ങള്‍ കടന്നുചെല്ലുമെന്ന ഭയമാണ് കമ്യൂണിസ്റ്റ് ഉമ്മാകി ഉയരുന്നതിനു പിന്നില്‍ എന്നാണ്.
thank yoy
Post a Comment