Tuesday, May 29, 2007
വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് പ്രവര്‍ത്തനം--ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങള്‍
പുതിയ വിദ്യാഭ്യാസരീതിയില്‍ ടീച്ചറുടെ സ്ഥാനം വിദ്യാര്‍ത്ഥിയെ പഠനത്തിന് സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണല്ലോ.ടീച്ചര്‍ ക്ലാസ്സെടുക്കുകയും കുട്ടികളെല്ലാം ശ്രദ്ധിച്ചിരിയ്ക്കുകയും ചെയ്യുന്ന രീതി പ്രക്രിയാധിഷ്ഠിത ക്ലാസ് റൂമിന് എതിരാണല്ലോ.
മുന്നൊരുക്കം
അദ്ധ്യാപനത്തിന് മുന്നൊരുക്കം വേണമെന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ.പക്ഷെ, ഈ മുന്നൊരുക്കം Content ന്റെ കാര്യത്തില്‍ മാത്രമല്ല Teaching Methord ന്റെ കാര്യത്തിലും വേണമെന്നതാണ് ഇവിടെ എടുത്തുപറയത്തക്കകാര്യം.. ഓരോരോ സി. ഓ കള്‍ (Curriculam Objectives ) ട്രാന്‍സാക്റ്റ് ചെയ്യേണ്ടതെങ്ങനെ എന്ന കാര്യം വ്യക്തമായി പ്ലാന്‍ ചെയ്താല്‍ മാത്രമേ അദ്ധ്യാപനത്തില്‍ വിജയിക്കുകയുള്ളൂ.
ഇക്കാര്യങ്ങള്‍ക്കുവേണ്ടി ,Hand Book, Source Book,മറ്റുഗൈഡുകള്‍,മറ്റ് റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം.അദ്ധ്യായം മുഴുവനായി വായിച്ച് ഹാന്‍ഡ് ബുക്കില്‍ പറഞ്ഞീട്ടുള്ള ശേഷികള്‍ വ്യക്തമായി മനസ്സിലാക്കണം. അതിനുശേഷം പ്രസ്തുത അദ്ധ്യായത്തിലെ ശേഷികള്‍ കുട്ടികള്‍ക്ക് കൈവരിയ്ക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിയ്ക്കണം. ക്ലാസ്സിനകത്തും പുറത്തും പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിയ്ക്കാം.കുട്ടിനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ധ്യാപകന്റേയോ രക്ഷിതാവിന്റേയോ മേല്‍നോട്ടം ആവശ്യമാണ്. (ചിലപ്പോള്‍ ചില പരീക്ഷണങ്ങള്‍ കുട്ടികള്‍ ,അമിത താല്പര്യം മൂലം , വീട്ടില്‍വെച്ച് ചെയ്യാറുണ്ട്. രക്ഷാകര്‍ത്താവില്ലാതെ ,ഒറ്റയ്ക്ക് ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങള്‍ അപകടത്തില്‍ കലാശിയ്ക്കുവാന്‍ സാദ്ധ്യതയുണ്ട്.)
ഗ്രൂപ്പ് തിരിയ്ക്കല്‍ അഥവാ ഗ്രൂപ്പിഗ് തന്ത്രം
പ്രവര്‍ത്തനങ്ങള്‍ എഴുതി തയ്യാറാക്കിയ ശേഷം അദ്ധ്യാപകന്‍ ക്ലാസ്സില്‍ചെന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കിതിരിയ്ക്കുന്നു.
ഗ്രൂപ്പിന്റെ പേര്,ഗ്രൂപ്പ് ലീഡറുടെ പേര്, ഗ്രൂപ്പ് അംഗങ്ങളുടെ പേര് എന്നിവ ഈ ഘട്ടത്തില്‍ ആവശ്യമുള്ള ഘടകങ്ങളാണ്.
അദ്ധ്യാപകന്റെ മുന്നൊരുക്കത്തില്‍ത്തന്നെ ഗ്രൂപ്പുകള്‍ക്കുനല്‍കേണ്ടപേരുകള്‍ അദ്ധ്യാപകന്‍ കണ്ടെത്തിയിരിയ്ക്കും.ഗ്രൂപ്പുകള്‍ക്കു പേരുകണ്ടെത്തുന്നതില്‍ അദ്ധ്യാപകന്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതായത് ഈ പേരുകള്‍ പുതിയ പാഠഭാഗത്തില്‍ കുട്ടികള്‍ക്കു പഠിയ്ക്കാനുള്ളതായിരിയ്ക്കണമെന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ടതാണ്.
ഗ്രൂപ്പ് തിരിഞ്ഞുള്ള പഠനരീതിയെക്കുറിച്ച് അദ്ധ്യാപകന്‍ വ്യക്തമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ അത് പല ‘അച്ചടക്ക ‘ പ്രശ്നങ്ങളും സൃഷ്ടിയ്ക്കും.ഗ്രൂപ്പ് ലീഡര്‍ക്ക് സ്വന്തം കര്‍ത്ത്യവ്യങ്ങള്‍ ടീച്ചര്‍ വ്യക്തമായി പറഞ്ഞുകൊടുക്കണം.
ഗ്രൂപ്പ് തിരിഞ്ഞുള്ള പഠനം വഴി ചര്‍ച്ചചെയ്ത് പഠിയ്ക്കാന്‍ കുട്ടിയ്ക്ക് കഴിയുന്നു.വിഷയത്തെക്കുറിച്ച് അറിവുള്ള കുട്ടി അറിയാത്ത കുട്ടിയ്ക്ക് പറഞ്ഞുകൊടുക്കുന്നു.ഗ്രൂപ്പ് ലീഡര്‍ ഇത്തരത്തിലുള്ള പഠനപ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിയ്ക്കുന്നു.
എന്നാല്‍ ,ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള പഠനത്തിന് പരാജയം സംഭവിയ്ക്കും.ഇത് അദ്ധ്യാപകന്റെ ചുമതലയാണ് .
(1)ഗ്രൂപ്പ് അംഗങ്ങള്‍ പഠനപ്രക്രിയയില്‍തന്നെയാണോ മുഴുകിയിരിയ്ക്കുന്നത് ?
(2) പിന്നോക്കാവസ്ഥയിലുള്ള കുട്ടിയെ മറ്റുകുട്ടികള്‍ സഹായിയ്ക്കുന്നുണ്ടോ ?
(3) ഗ്രൂപ്പ് ലീഡര്‍ എല്ലാ അംഗങ്ങളേയും നയത്തില്‍ സഹകരിപ്പിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ടോ?
ഇവയ്ക്കൊക്ക ഉത്തരം ഇല്ല എങ്കില്‍ അദ്ധ്യാപകന്‍ അക്കാര്യം ശ്രദ്ധിച്ച് അതിനുള്ള പരിഹാരങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതാണ് .
ഗ്രൂപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് ഗ്രൂപ്പ് ലീഡറോ അല്ലെങ്കില്‍ ഗ്രൂപ്പ് അംഗമോ ക്ലാസില്‍ പ്രസ്തുത ഗ്രൂപ്പിന്റെ പ്രവര്‍ത്തനഫലം അവതരിപ്പിയ്ക്കേണ്ടതാണ്. തുടര്‍ന്ന് അതില്‍ ചര്‍ച്ചയും നടത്തേണ്ടതാണ്.
ചര്‍ച്ചയിലൂടെ പഠനം നടക്കുന്നതെങ്ങനെ ?
നാം ആരെങ്കിലുമായി വഴക്കിട്ടുവെന്നിരിയ്ക്കട്ടെ.അന്നേദിവസം പലപ്പോഴും പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മ നമ്മുടേ മനസ്സിലേയ്ക്ക് വന്നുകൊണ്ടിരിയ്ക്കും.ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം അന്ന് ഉറക്കം വരുകയില്ല.ഈ വഴക്കിനെ ക്കുറിച്ചുള്ള ചിന്ത തന്നെയായിരിയ്ക്കും മനസ്സുമുഴുവന്‍. ഇതു പോലെത്തന്നെയാണ് നാം മറ്റൊരാളുമായി ‘വാദപ്രതിവാദം ‘ നടത്തിയാലുള്ള അവസ്ഥ. ചിലപ്പോള്‍ വീട്ടിലെത്തിയശേഷമായിരിയ്ക്കും അഭിപ്രായങ്ങളെ ശരിവെയ്ക്കുന്ന മറ്റ് വാദഗതികള്‍ മനസ്സില്‍ പൊട്ടിമുളയ്ക്കുക.മുകളില്‍പ്പറഞ്ഞവ മനുഷ്യമസ്തിഷ്കത്തിന്റെ ഒരു സവിശേഷതയാണ്. ഈ സവിശേഷതയെ നാം ക്ലാസ്‌റൂം പഠനത്തിനായി ഉപയോഗപ്പെടുത്തുന്നു.
സധാരണയായി ഒരു വിദ്യാര്‍ഥിയോട് , അന്നേദിവസം പഠനത്തിനുശേഷം വീട്ടില്‍ചെന്നാല്‍ , ഓരോ പിരീഡും എന്താണ് പഠിപ്പിച്ചതെന്നുചോദിച്ചാല്‍ വ്യക്തമായി വിശദീകരിയ്ക്കാന്‍ ആ കുട്ടിയ്ക്ക് ബുദ്ധിമുട്ടായിരിയ്ക്കും.പക്ഷെ, പ്രവര്‍ത്തനാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇക്കാര്യം സാധിയ്ക്കുമെന്നുറപ്പാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment