മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പേ നമ്പിലേലയ്യാ ഇലയിരുക്ക്
ഇലയേ നമ്പിലേലയ്യാ പൂവിരുക്ക്
പൂവേ നമ്പിലേലയ്യാ കായിരുക്ക്
കായേ നമ്പിലേലയ്യാ നാമിരുക്ക്
നമ്മേനമ്പിലേലയ്യാ നാടിരുക്ക്
(മണ്ണിനെ നമ്പി ...മണ്ണിനെ അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍ പാട്ട് )
( അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )
Subscribe to:
Post Comments (Atom)
8 comments:
നാടന്‍ പാട്ട് ഇഷ്ടപെട്ടു ..
ഇഷ്ടപ്പെട്ടു പാട്ട്
നല്ല പാട്ട് മാഷെ. ഇതൊക്കെ ഒന്നു ശേഖരിക്കാനെന്താ വഴി?
നല്ല പാട്ട്. ഇഷ്ടമായി മാഷേ
നമസ്കാരം ശ്രീ പാമരന് ,
കമന്റിട്ടതിനും പാട്ട് പാടി റെക്കോഡ് ചെയ്തതിനും നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങള്‍ , അദ്ധ്യാപകര്‍ക്ക് നല്കിയ ക്ലാസില്‍ ഇതിന്റെ ട്യൂണ്‍ തന്നിരുന്നു. ഞങ്ങളെ പഠിപ്പിച്ച സാറന്മാര് മൊബൈലില്‍ രണ്ടുവരി പിടിച്ചാണ് കേള്‍പ്പിച്ചത് . എനിക്കാ ട്യുണ് ഇഷ്ടപ്പെട്ടിരുന്നു.
പണ്ട് റേഡിയോയില്‍ വയലും വീടും ഇടക്ക് അത്തരം ട്യൂണ്‍ കേള്‍ക്കാറില്ലേ എന്ന് എനിക്കു് അപ്പോള്‍ തോന്നി.
പക്ഷെ , പരിശീലന ക്ലാസിനു വേണ്ടി പാടിയപ്പോള്‍ പ്രശ്നമായി . ആ ട്യൂണ്‍ വരുന്നില്ല .
എന്നിരുന്നാലും വേറെ ഒരു മാഷിനെകൊണ്ട് പാടി ഒപ്പിച്ചു.
അതും യഥാര്‍ത്ഥ ട്യൂണ്‍ ആയിരുന്നില്ല.
എന്തായാലും രണ്ടുവരി ട്യൂണ്‍ വേറെ ഒരു മാഷ് റെക്കോഡ് ചെയ്തീട്ടുണ്ട് എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.
അത് കിട്ടുകയാണെങ്കില്‍ അയച്ചുതരാം .
താങ്കള്‍ പാടിയത് നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ .
പക്ഷെ , എന്തോന്നാ പറയുക ... ഇത്രമാത്രം ശാസ്ത്രീയവല്ക്കരിക്കപ്പെട്ടതല്ല ഈ പാട്ടിന്റെ ട്യൂണ്‍ .
ആശ്വാസത്തിന്റെ ഒരു ട്യൂണ്‍ എന്നോ , അല്ലെങ്കില്‍ ...
താങ്കള്‍ പാടിയതിന്റെ മദ്ധ്യത്തിലും അവസാനത്തിലും ഒരു നീട്ടല്‍ ഉണ്ട് . അവസാനം നീട്ടല്‍ കൂടുതലാണ് .
എനിക്ക് സംഗീതത്തില്‍ വലിയ പിടിപാടില്ല , എങ്കിലും ഉള്ള അറിവുവെച്ച് പറഞ്ഞുവെന്നു മാത്രം
ആശംസകളോടെ
കരിപ്പാറ സുനില്‍
നന്ദി ശ്രീ ഷിബു, ലക്ഷ്മി,പാമരന് , ഗോപകുമാര്‍
ഇരുളരുടെ ഈ പാട്ട് ഇഷ്ടപ്പെട്ടു എന്ന റിഞ്ഞതില്‍ സന്തോഷം . പ്രോത്സാഹനത്തിന് നന്ദി
Post a Comment