1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Friday, May 30, 2008

ഇരുളരുടെ പാട്ട്

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പേ നമ്പിലേലയ്യാ ഇലയിരുക്ക്
ഇലയേ നമ്പിലേലയ്യാ പൂവിരുക്ക്
പൂവേ നമ്പിലേലയ്യാ കായിരുക്ക്
കായേ നമ്പിലേലയ്യാ നാമിരുക്ക്
നമ്മേ‌നമ്പിലേലയ്യാ നാടിരുക്ക്

(മണ്ണിനെ നമ്പി ...മണ്ണിനെ അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍ പാട്ട് )
( അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

8 comments:

Shabeeribm said...

നാടന്‍ പാട്ട് ഇഷ്ടപെട്ടു ..

Jayasree Lakshmy Kumar said...

ഇഷ്ടപ്പെട്ടു പാട്ട്

പാമരന്‍ said...

നല്ല പാട്ട്‌ മാഷെ. ഇതൊക്കെ ഒന്നു ശേഖരിക്കാനെന്താ വഴി?

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...
This comment has been removed by the author.
Gopan | ഗോപന്‍ said...

നല്ല പാട്ട്. ഇഷ്ടമായി മാഷേ

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ പാമരന്‍ ,
കമന്റിട്ടതിനും പാട്ട് പാടി റെക്കോഡ് ചെയ്തതിനും നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങള്‍ , അദ്ധ്യാപകര്‍ക്ക് നല്‍കിയ ക്ലാസില്‍ ഇതിന്റെ ട്യൂണ്‍ തന്നിരുന്നു. ഞങ്ങളെ പഠിപ്പിച്ച സാറന്മാര്‍ മൊബൈലില്‍ രണ്ടുവരി പിടിച്ചാണ് കേള്‍പ്പിച്ചത് . എനിക്കാ ട്യുണ്‍ ഇഷ്ടപ്പെട്ടിരുന്നു.
പണ്ട് റേഡിയോയില്‍ വയലും വീടും ഇടക്ക് അത്തരം ട്യൂണ്‍ കേള്‍ക്കാറില്ലേ എന്ന് എനിക്കു് അപ്പോള്‍ തോന്നി.
പക്ഷെ , പരിശീലന ക്ലാസിനു വേണ്ടി പാടിയപ്പോള്‍ പ്രശ്നമായി . ആ ട്യൂണ്‍ വരുന്നില്ല .
എന്നിരുന്നാലും വേറെ ഒരു മാഷിനെകൊണ്ട് പാടി ഒപ്പിച്ചു.
അതും യഥാര്‍ത്ഥ ട്യൂണ്‍ ആയിരുന്നില്ല.
എന്തായാലും രണ്ടുവരി ട്യൂണ്‍ വേറെ ഒരു മാഷ് റെക്കോഡ് ചെയ്തീട്ടുണ്ട് എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.
അത് കിട്ടുകയാണെങ്കില്‍ അയച്ചുതരാം .
താങ്കള്‍ പാടിയത് നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ .
പക്ഷെ , എന്തോന്നാ പറയുക ... ഇത്രമാത്രം ശാസ്ത്രീയവല്‍ക്കരിക്കപ്പെട്ടതല്ല ഈ പാട്ടിന്റെ ട്യൂണ്‍ .
ആശ്വാസത്തിന്റെ ഒരു ട്യൂണ്‍ എന്നോ , അല്ലെങ്കില്‍ ...
താങ്കള്‍ പാടിയതിന്റെ മദ്ധ്യത്തിലും അവസാനത്തിലും ഒരു നീട്ടല്‍ ഉണ്ട് . അവസാനം നീട്ടല്‍ കൂടുതലാണ് .
എനിക്ക് സംഗീതത്തില്‍ വലിയ പിടിപാടില്ല , എങ്കിലും ഉള്ള അറിവുവെച്ച് പറഞ്ഞുവെന്നു മാത്രം
ആശംസകളോടെ
കരിപ്പാറ സുനില്‍

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീ ഷിബു, ലക്ഷ്മി,പാമരന്‍ , ഗോപകുമാര്‍
ഇരുളരുടെ ഈ പാട്ട് ഇഷ്ടപ്പെട്ടു എന്ന റിഞ്ഞതില്‍ സന്തോഷം . പ്രോത്സാഹനത്തിന് നന്ദി