Sunday, May 27, 2007
എന്താണ് ബഹുമുഖ ബുദ്ധിശക്തി സിദ്ധാന്തം (Multiple intelligence Theory ) ?
ബഹുമുഖ ബുദ്ധിശക്തി (MI) എന്ന ആശയം അവതരിപ്പിച്ചത് Howard Gardner (1983) ആണ് .
അദ്ദേഹത്തിന്റെ ‘Frames of Mind ' എന്ന പുസ്തകത്തിലെ ബഹുമുഖ ബുദ്ധിശക്തിയെ സംബന്ധിച്ച് ചില
വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു.
1.Lingustic Intelligence
ഭാഷ,വാചികമായോ (ഉദാ:കാഥികന് ,പ്രാസംഗികന് , രാഷ്ട്രീയനേതാവ്,) എഴുത്തിലൂടേയോ (ഉദാ:കവി,നാടകകൃത്ത്,കഥാകൃത്ത്,പത്രാധിപര്‍,പത്രപ്രവര്ത്തകന്...) ഫലപ്രദമായി ഉപയോഗിയ്ക്കുവാനുള്ള
കഴിവാണ് ഭാഷാപരമായ ബുദ്ധിശക്തി. (Lingustic Intelligence) . ഭാഷയുടെ
വിവിധതലങ്ങള്‍,ഘടന,വ്യാകരണം തുടങ്ങിയ മേഖലകളിലെ പ്രാവീണ്യം ഇത്തരം ബുദ്ധിശക്തിയുടെ പ്രകടിത
ഭാവങ്ങളാണ്.
2.Logical -Mathematical Intelligence :
(സയുക്തിക-ഗണിത ബുദ്ധിശക്തി ) : സംഖ്യകള്‍ / അക്കൌണ്ടന്റ് , സ്റ്റാറ്റിസ്റ്റീഷ്യന്.....) , യുക്തിയുക്തമായി
കാര്യങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള കഴിവ് (ഉദാ: ശാസ്ത്രജ്ഞന് ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തര്‍ക്ക ശാസ്ത്രപണ്ഡിതന് ..)
തര്‍ക്ക വിഷയത്തിലുള്ള (logical) കൂടിയ സംവേദനക്ഷമത, കാര്യകാരണം കണ്ടെത്താനുള്ള കഴിവ് ,
അമൂര്‍ത്തമായ ആശയങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്താനുള്ള കഴിവ് ,തരം തിരിയ്ക്കാനുള്ള കഴിവ്
,നിഗമനങ്ങളില്‍ എത്താനുള്ള കഴിവ്, സാമാന്യവല്ക്കരിയ്ക്കാനുള്ള കഴിവ്,ഗണിതക്രിയകള്‍ ചെയ്യാനുള്ള
കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് ..തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി
പരിഗണിയ്ക്കുന്നു.
3.Spatial Intelligence :
സ്ഥലപരബന്ധങ്ങള് (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന
സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള് തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള
സംവേദനക്ഷമത(Sensitivity) , ഇത്തരം ഘടകങ്ങള്‍ തമ്മിലുള്ള ബന്ധവും , അവ വൈവിധ്യമാര്‍ന്ന രീതിയില്‍
ആവിഷ്കരിയ്ക്കാനുള്ള കഴിവും സ്ഥലപരബുദ്ധിശക്തി കൂടുതല്‍ ഉള്ളവരുടെ പ്രത്യകതയായി കണക്കാക്കുന്നു. (ഉദാ:
വാസ്തുശില്പി,ചിത്രകാരന്,ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍...)
4.Bodily-Kinesthetic Intelligaence:
ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്.
(ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്ലറ്റ്,നൃത്തക്കാരന് /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍
വസ്തുക്കളുടെ ആകൃതിയിലും വലുപ്പത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് (ഉദാ:
ക്രാഫ്റ്റ്സ്മാന്‍,ശില്പി,മെക്കാനിക്,സര്ജന്...) എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരില്
കാണാവുന്നതാണ്.സൂക്ഷ്മശേഷികളുടെ സംയോജനക്ഷമത,സംതുലനം,ചലനങ്ങളിലെ
സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ
സവിശേഷതയായിരിയ്ക്കും.
5.Musical Intelligence :
സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത
ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music
Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്.color=green size=4 >
6.Inter Personal Intelligence :
വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാവ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള
കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച്
സംവേദനക്ഷമത (Sensitivity ), മറ്റുള്ളവരുടെ ശബ്ദഭാവാദികള്ക്കനുസരിച്ച് സ്വന്തം ആശയങ്ങള്‍
പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്,
കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..)
7.Intrapersonal Intelligaence :
സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം
സത്വം തിരിച്ചറിയുക , ആന്തരികഭാവങ്ങളും താല്പര്യങ്ങളും ചിന്തകളും അഭിപ്രേരണകളും തിരിച്ചറിയുക,
നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ
ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന് ,മതാചാര്യന് ... )
8.Naturalistic Intellegence :
പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും
പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ
Naturalistic Intelligence ഉള്ളവരുടെ സവിശേഷതയാണ് . (ഉദാ: പരിസ്ഥിതി
ശാസ്ത്രജ്ഞന്,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍,
അഗ്രികള്‍ച്ചറിസ്റ്റ്, കര്ഷകന്...)
9.Existential Intelligence :
(അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും
തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത
തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്. ( " a concern with ultimate life issues " - Gardner, 1999)
പഠിതാക്കളുടെ ബഹിമുഖ ബുദ്ധിശക്തിയുടെ പോഷണത്തിന് ആവശ്യമായ പഠനബോധനതന്ത്രങ്ങള്‍
ആവിഷ്കരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഓരോ അദ്ധ്യാപകനും ബോദ്ധ്യപ്പെടേണ്ടതാണ് .color=green size=4 >
Referance
1.Gardner H.(1983) Frames of Mind : The Theory of Multiple Intelligences, Newyork : Basic
Books
2.Amstrong . T. (2000) : Multiple Intelligence in the classroom (2nd Edition ) USA : ASCD
3.Kenneth .T. Henson & Ben .F. Eiller (1999) : Educational psychology for Effective Teaching .
USA: Wardsworth Publishing Company.
തയ്യാറാക്കിയത് : Faculty , Educational Psychology ,SCERT
SRGയില്‍ സമ്പുഷ്ടമാക്കിയത്
Subscribe to:
Post Comments (Atom)
3 comments:
രണ്ടു പോസ്റ്റുകളും വായിച്ചു. വിവരം തന്നതിനു നന്ദി മാഷേ..
mashe ,
please currect the spelling :)
നല്ല ഉദ്യമം. തുടര്‍ന്നും ഇങ്ങനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
Post a Comment