ന്യൂഡല്‍ഹി:കാണാപ്പാഠം മാത്രം പഠിക്കുന്നവര്‍ക്ക് ഇനി മിടുക്കന്മാരാകാന് പറ്റില്ല.2008ലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളിലെങ്കിലും ഇക്കാര്യം ഉറപ്പ് .സി.ബി.എസ്.ഇ യുടെ പരിഷ്കരിച്ച ചോദ്യപാറ്റേണ്‍ അനുസരിച്ച് ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമെഴുതാന്‍ പരന്ന വായനയും അറിവും വേണം .
ചൈനയെന്നു പേരെഴുതിയ സൈക്കിള്‍ , മുന്‍ചക്രം അരിവാളും ചുറ്റികയും പിന്‍ചക്രം അമേരിക്കന്‍ ഡോളര്‍ ; പന്ത്രണ്ടാം ക്ലാസിലെ പോളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറില്‍ ഇത്തരമൊരു കാര്‍ട്ടൂണ്‍ തന്നിട്ട് കാര്‍ട്ടൂണിന്റെ സന്ദേശമെന്തെന്നും ചക്രങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്തെന്നും ചോദിച്ചാല്‍ ഞെട്ടരുത് . പുസ്തകത്തിലെ അടിവരയിട്ട ഭാഗങ്ങളില്‍ ഈ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല.അമേരിക്കയുടെ സഹായത്തോടെ ചൈന ആഗോളതലത്തില്‍ മുന്നേറുന്നുവെന്നാകാം ഒരു പക്ഷെ കാര്‍ട്ടൂണിന്റെ സന്ദേശം . പെഡല്‍ ചലിക്കുമ്പോള്‍ ചലിക്കുന്ന പിന്‍ചക്രത്തിന്റെ മാത്രം ബലത്തില്‍ മുന്നോട്ടുപായുന്ന സൈക്കിളിന്റെ മുന്‍ചക്രം ചൈനീസ് സമ്പദ്വ്യവസ്ഥയും പിന്‍ചക്രം അമേരിക്കന്‍ ക്യാപ്പിറ്റലിസവും ആയിക്കൂടെ
പാഠപുസ്തകങ്ങള്‍ക്കൊപ്പം ദിനപ്പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയും.
മറ്റു വിഷയങ്ങളിലും ഇതേ തരത്തിലുള്ള വിശകലന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
മാര്‍ച്ച് ഒന്നിനു തുടങ്ങുന്ന സിബി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവും.
സി.ബി.എസ്.ഇചോദ്യപേപ്പര് പരിഷ്കാരം കുട്ടികളുടെ വിശകലനശേഷി വികസിപ്പിക്കാന്‍ ഉപകരിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ വിലയിരുത്തുന്നു.ഓര്‍മ്മശേഷി വികസിപ്പിക്കുന്നതിലുപരി കുട്ടിയുടെ ഉയര്‍ന്ന് ചിന്താവൈദഗ്ദ്ധ്യം ( ഹയര്‍ ഓര്‍ഡര്‍ തിങ്കിംഗ് സ്കില്‍സ് -- ഹോട്ട് ) അളക്കുകയാണ് ലക്ഷ്യമെന്ന് സിബീസ് ഇ അദ്ധ്യക്ഷന്‍ അശോക് ഗാംഗുലി പറഞ്ഞു. ആകെ ചോദ്യങ്ങളില്‍ 20% ഹോട്ട്സ് നിലവാരമുള്ളവയായിരിക്കും.
പുതിയ മാതൃകയിലെ ചോദ്യപേപ്പറില്‍ 10% ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളാവും .കാര്യകാരണ സഹിതമുള്ള പഠനം ആഴത്തിലുള്ള അറിവ് , വിശകലന ശേഷി തുടങ്ങിയവ പരീക്ഷിക്കാനും ചുരുങ്ങിയ മാതൃക സഹായിക്കും.നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് 2005ന്റെ അടിസ്ഥാനത്തിലാണ് ചോദ്യമാതൃകയില്‍ മാറ്റം വരുത്തിയിരിക്കുന്നത് .
വിദ്യാര്‍ത്ഥിയുടെ ആശയവിനിമയശേഷി പരിശോധിക്കുന്ന ചോദ്യങ്ങളും , ചിത്രങ്ങളും ഗ്രാഫുകള്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെ ആധാരമാക്കിയുള്ള ചോദ്യങ്ങളുംവിശകലനവിധേയമാക്കേണ്ട ചോദ്യങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിഷയങ്ങളുടേയും സാമ്പിള്‍ ചോദ്യപേപ്പര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ( www.cbse.nic.in) ലഭിക്കും
Saturday, February 16, 2008
Sunday, September 09, 2007
ചില അദ്ധ്യാപക അനുഭവങ്ങള്‍
പുതിയ വിദ്യാഭ്യാസ രീതിയിലെ പാഠ്യപദ്ധതിയില്‍ പരീക്ഷണങ്ങള്‍ക്ക് മുഖ്യസ്ഥാനമാണല്ലോ .അതുകൊണ്ടുതന്നെ
അദ്ധ്യാപകര്‍ ക്ലാസ്സില്‍വെച്ച് പല പരീക്ഷണങ്ങളും നടത്താറുണ്ട് .ചില അദ്ധ്യാപകരാകട്ടെ ,കുട്ടികള്‍ക്ക്
ഹോംവര്‍ക്കായി ചില പരീക്ഷണങ്ങള്‍ നടത്താനായി നിര്‍ദ്ദേശിക്കാറുണ്ട്
പരീക്ഷണങ്ങള്‍ വഴിയുള്ള പഠനം ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സുഗ്രാഹ്യവും
സന്തോഷകരവുമാണല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ‘പരീക്ഷണങ്ങള്‍ ‘ എന്നത് ചില
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അപകടകാരികളായി മാറാറുണ്ട് .
ഒരിയ്ക്കല്‍ ഒരദ്ധ്യാപകന് എട്ടാംക്ലാസ്സിലെ സയന്‍സിലെ‘ ധാരാവൈദ്യുതി ‘എന്ന അദ്ധ്യായം
പഠിപ്പിക്കുകയായിരുനു.ബാറ്ററി ,കണക്ഷന് വയര്‍, ടോര്‍ച്ച് ബള്‍ബ് എന്നിവ ശരിയായ രീതിയില്‍ ബന്ധിപ്പിച്ച്
ലളിതമായ സര്‍ക്യൂട്ട് നിര്‍മ്മിച്ചുകൊണ്ടാണ് ആ അദ്ധ്യാപകന് തന്റെ പരീക്ഷണങ്ങള്‍ക്ക് തുടക്കംകുറിച്ചത് . കുട്ടികളും
പ്രസ്തുത പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ടായിരുന്നു.
പിറ്റേന്ന് ആ അദ്ധ്യാപകന് കാലത്ത് സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ പ്രസ്തുത ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ത്ഥി
‘അന്‍വര്‍‘ തന്നെ കാത്തുനില്‍ക്കുന്നതാണ് കണ്ടത്.
കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടി വിവരം ചുരുക്കിപ്പറഞ്ഞു.
അനിയന് കാണിച്ചുകൊടുത്താലോ എന്നൊരാശയം മനസ്സിലുദിച്ചത്രെ !
ഉടന്‍ തന്നെ ടോര്‍ച്ചുബള്‍ബും ബാറ്ററിയും കണക്ഷന് വയറുമൊക്കെ സംഘടിപ്പിച്ച് സര്‍ക്യൂട്ടുണ്ടാക്കി പരീക്ഷണം
നടത്തി.
പക്ഷെ, ബള്‍ബിനു പ്രകാശം കുറവ് ?
ബാറ്ററിയുടെ ചാര്‍ജ്ജിന്റെ കുറവായിരിക്കാം കാരണമെന്നു തോന്നി.
പിന്നീടത്തെ ചിന്ത ബള്‍ബിന്റെ പ്രകാശം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായി.
ഇതിനെന്തുചെയ്യാം?
വേറെ ബാറ്ററിയാണെങ്കിലോ കിട്ടാനുമില്ല .ഉടന്‍തന്നെ ഒരു ബുദ്ധിതോന്നി.
നിലവിലുള്ള ബാറ്ററിമാറ്റി , വീട്ടിലെ ചുമരിലുള്ള കറന്റിന്റെ ( a.c )പ്ലഗ്ഗില്‍ വയറുകള്‍ കുത്തി ; സ്വിച്ച് ഓണ്‍
ചെയ്തു.
സര്‍ക്യൂട്ടിലെ ബള്‍ബ് ഒറ്റ മിന്നല്‍ .
പിന്നെ ഒന്നും സംഭവിച്ചില്ല.
- ഇതിന്റെ കാരണമന്വേഷിയ്ക്കാനാണ് അന്‍വര്‍ സയന്‍സ് അദ്ധ്യാപകനെ കാത്തുനിന്നത് .
കുട്ടിയുടെ പറച്ചില് കേട്ടപ്പോള്‍ ആദ്യം ചിരിക്കാനാണ് തോന്നിയതെങ്കിലും ഉടന്‍തന്നെ അദ്ധ്യാപകന് കാര്യത്തിന്റെ
ഗൌരവം മനസ്സിലായി.
അബദ്ധത്തിലെങ്ങാനും ഷോക്കേറ്റാലോ ?
മരണം വരെ സംഭവിയ്ക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് കുട്ടിയുടെ പരീക്ഷണം ചെന്നെത്തിയിരിക്കുന്നത് എന്ന
കാര്യം അദ്ധ്യാപകന് അന്‍വറിനെ പറഞ്ഞുമനസ്സിലാക്കി.
അന്‍വര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാഷിന് ഒരു കാര്യം മനസ്സിലോര്‍മ്മവന്നു. ഇത് ഒരു കുട്ടിയുടെ കാര്യം
മാത്രമാവില്ലല്ലോ ?
ചിലപ്പോള്‍ വേറേയും ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കില്ലേ?
അന്നത്തെ ദിവസം പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ , ബാറ്ററിയും കണക്ഷന് വയറുമൊക്കെ ഉപയോഗിച്ചുള്ള
ലളിതമായ സര്‍ക്യൂട്ട് വേറെ ആരെങ്കിലും വീട്ടില്‍വെച്ച് ഉണ്ടാക്കിയോ എന്ന് മാഷ് ചോദിച്ചു.
അഞ്ചാറുകുട്ടികള്‍ എണീറ്റുനിന്നു.
അപ്പോള്‍, അതിലൊരുകുട്ടി ചോദിച്ചു.
ഈ സര്‍ക്യൂട്ടില്‍നിന്ന് ഷോക്കേല്‍ക്കാത്തതെന്താ , മാഷേ ?
മാഷ് , വോള്‍ട്ടേജിലുള്ള വ്യത്യാസത്തെ സംബന്ധിച്ച് വിശദമാക്കിക്കഴിഞ്ഞപ്പോഴേയ്ക്കും എണീറ്റുനിന്നവരില്‍
വേറൊരുകുട്ടി പറഞ്ഞു.
“ബാറ്ററിയോട് കണക്ട് ചെയ്ത രണ്ടു വയറിന്റേയും അറ്റം നാവില്‍ തൊടുവിച്ചപ്പോള്‍ ചെറിയ തരിപ്പ്
അനുഭവപ്പെടുന്നുണ്ടല്ലോ , മാഷേ “
മാഷ് പീന്നിട് കാത്തുനിന്നില്ല.
ഏതു പരീക്ഷണങ്ങളും ,പ്രത്യേകിച്ച് വൈദ്യുതി ഉപയോഗിച്ചുള്ളവ , വീട്ടില്‍ ഒറ്റക്കു ചെയ്യരുതെന്നും പ്രസ്തുത
വിഷയത്തെക്കുറിച്ച് അറിവുള്ള രക്ഷാകര്‍ത്താവിന്റെ സഹായത്തോടുകൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും
കര്‍ശനമായി പറഞ്ഞു.
മാത്രമല്ല, തന്റെ അയല്‍പ്പക്കത്തെ ‘റോമി‘ എന്ന കുട്ടി , അച്ഛന്റെ ടൂവീലറില്‍നിന്ന് ഗ്ലാസില്‍ പെട്രോളെടുത്ത്
കത്തിച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിലായ കാര്യവും പറഞ്ഞുകൊടുത്തു.
അടുത്ത പിരീഡ് , മാഷിന് പത്താം ക്ലാസ്സിലായിരുന്നു.
അവിടെ, മാഷ് പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
അപ്പോള്‍ ആ ക്ലാസ്സില്‍ മാഷിന് പഠിപ്പിയ്ക്കേണ്ടത് ,വീട്ടിലെ‘ വൈദ്യുത ഉപഭോഗം‘ കണക്കാക്കുന്നതിനെ
സംബന്ധിച്ചായിരുന്നു.
ആ പിരീഡിന്റെ അവസാനം , മാഷ് ‘ഹോവര്‍ക്ക് ‘ കൊടുത്തത് ഇങ്ങനെയായിരുന്നു.
രക്ഷാകര്‍ത്താവിന്റെ സഹായത്തോടെ , ഓരോ ദിവസവും നിശ്ചിത സമയത്ത് , വീട്ടിലെ ‘ വാട്ട് ഔവര്‍ മീറ്ററിലെ ‘
റീഡിംഗ് ശാസ്ത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക .
ഇതിനു വേണ്ടുന്ന പട്ടിക ( തിയ്യതി , സമയം , റീഡിംഗ് എന്നിവ അടങ്ങുന്നത് ) മാഷ് ബോര്‍ഡില്‍ വരച്ചിടുകയും
ചെയ്തു.
**************************************************************************************************************************
ഉച്ച സമയത്തെ ഇന്റര്വെല്ലില് , ഊണുകഴിഞ്ഞുള്ള സമയത്ത് മാഷ് ഇക്കാര്യം സ്റ്റാഫ് റൂമില്‍
വിശദീകരിച്ചു.
അപ്പോള്‍ , സയന്‍സ് പഠിപ്പിക്കുന്ന വേറൊരു അദ്ധ്യാപകന് തന്റെ ഒരു അനുഭവം പറഞ്ഞു.
വാട്ടും (W) വോള്‍ട്ടും( V) തമ്മിലുള്ള വ്യത്യാസമായിരുന്നു , അന്ന് ക്ലാസ്സില്‍ വിശദീകരിച്ചത് .
പലപ്പോഴും 60 വാട്ട് ബള്‍ബിനെ 60 വോള്‍ട്ട് ബള്‍ബെന്ന് തെറ്റായി പലരും പറയാറുണ്ടെന്ന വസ്തുതയും
പറഞ്ഞു.
പിറ്റേന്ന് , പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു ബഞ്ചില്‍ ചിരിയും വര്‍ത്തമാനവും !!!
കാര്യം ചോദിച്ചപ്പോള്‍ ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞുവെത്രെ
“ മാഷു കാരണം മണ്‍സൂറിന് വഴക്കുകേട്ടു “
മാഷ് , വിവരം തിരക്കിയപ്പോള്‍ മണ്‍സൂര്‍ പറഞ്ഞു
ഇന്നലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ വേറൊരാള് ബള്‍ബുവാങ്ങാന്‍ വന്നിരുന്നുവെത്ര
.വാങ്ങാന്‍ വന്ന ആള് ചോദിച്ചത് 60 വോള്‍ട്ടേജിന്റെ ബള്‍ബ് എന്നായിരുന്നുവെത്രെ .
അപ്പോഴാണ് മണ്‍സൂര്‍ താന്‍ പഠിച്ച ശാസ്ത്ര സത്യം വിശദീകരിച്ചത്
വാട്ടും വോള്‍ട്ടേജും തമ്മിലുള്ള വ്യത്യാസം പറഞ്ഞുമുഴുവനാക്കും മുന്‍പേതന്നെ കടക്കാരനില്‍നിന്നും ബള്‍ബ്
വാങ്ങാന്‍ വന്ന ആളില്‍നിന്നും ഉച്ചത്തിലുള്ള ശകാരം മണ്‍സൂറിനു കിട്ടിയത്രെ.
“നിന്റെ പഠിപ്പ് നിന്റെ കയ്യില്‍ വെച്ചാല്‍ മതി.ഞങ്ങളുടെ അടുത്ത് എടുക്കേണ്ട ..........” എന്നുതുടങ്ങിയ ശകാരം
മുഴുവനാക്കുംമുന്‍പേ താന്‍ രംഗത്തുനിന്നും ബുദ്ധിപൂര്‍വ്വം സ്ഥലം വിട്ട കാര്യവും മണ്‍സൂര്‍ പറഞ്ഞുവെത്രെ.
ഇതുകേട്ട അപ്പുറത്തെ കസേരയിലിരുന്ന മലയാളം മാഷ് ഇങ്ങനെ പറഞ്ഞു
“ ഇതൊക്കെ നിങ്ങളുടെ സയന്‍സില്‍ മാത്രമല്ല ,ഞങ്ങളുടെ മലയാളത്തിലും ഉണ്ടാവാറുണ്ട് “
തുടര്‍ന്ന് , അദ്ദേഹം തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു.
.......... ‘ക്ഷണക്കത്തും‘ , ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അന്നത്തെ മലയാളം
ക്ലാസിലെ ചര്‍ച്ച.
‘ക്ഷണക്കത്താണ്‘ ശരിയായ പദപ്രയോഗമെന്നും ‘ക്ഷണനക്കത്ത് ‘ തെറ്റാണെന്നും ,‘ ക്ഷണനം ‘ എന്ന വാക്കിന്റെ
അര്‍ത്ഥം ‘ വധിക്കുക‘ എന്നാണെന്നുമൊക്കെ അദ്ധ്യാപകന് വിശദീകരിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസിലെ മിടുക്കനായ വിദ്യാര്‍ത്ഥി ‘ തരുണ്‍ ‘ മുന്‍ പറഞ്ഞപോലെ വഴക്കുകേട്ട കാര്യം
പറഞ്ഞത് .
തരുണിന്റെ വീട്ടില്‍ വളരേ അടുത്ത ഒരു ബന്ധു കല്യാണം ക്ഷണിക്കാന്‍ വന്നുവെത്രെ.
(പ്രസ്തുത ബന്ധുവാണെങ്കിലോ തരുണിന്റെ അച്ഛന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് .മാത്രമല്ല,
ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ തരുണിന്റെ അച്ഛന് ആ ബന്ധുവില്‍നിന്ന് കിട്ടിയിട്ടുമുണ്ടത്രെ.
അതുകൊണ്ടുതന്നെ വല്ലാത്ത ഒരു കടപ്പാടും പ്രസ്തുത ബന്ധുവിനോട് തരുണിന്റെ കുടുംബത്തിന് ഉണ്ടുതാനും.)
സംസാര മദ്ധ്യേ പ്രസ്തുത ബന്ധു ‘ക്ഷണനക്കത്തെന്ന് ‘ സൂചിപ്പിച്ചുവെത്രെ .ഉടന്‍തന്നെ തരുണിന്റെ മനസ്സിലെ ‘
വ്യാകരണയോദ്ധാവ് ‘ അനിയന്ത്രിതമായി സടകുടഞ്ഞ് എണീറ്റത്രെ !!!
അതിനാല്‍ ,അടുത്തുണ്ടായിരുന്ന തരുണ്‍, ‘ കടപ്പാടും ‘ മറ്റും പെട്ടെന്ന് മറന്ന് ഇടക്കുകയറി പറഞ്ഞു തുടങ്ങി.
...............പ്രസ്തുത ബന്ധു പറഞ്ഞത് തെറ്റാണെന്നും ക്ഷണക്കത്തും ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസം
അതിഭീമമാണെന്നും പറഞ്ഞു.
......... പറഞ്ഞു മഴുവനാക്കുംമുന്‍പേതന്നെ അടുക്കളയില്‍നിന്ന് അമ്മ ‘ തരുണിനെ‘ വിളിച്ചു.
പറഞ്ഞു പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിലുള്ള നൈര്യാശത്താല്‍ , അതിവേഗം പാഞ്ഞെത്തിയ തരുണിന് - - തന്റെ
പുതിയ അറിവിന്റെ സമ്മാനമെന്നോണം ലഭിച്ചത് -- അമ്മയുടെ വക‘ ചൂടന്‍ ‘ പിച്ചും തിരുമ്മലുമായിരുന്നു.
അതിഥിയായ ബന്ധു പോയിക്കഴിഞ്ഞശേഷം അച്ഛന്റെ കയ്യില്‍നിന്ന് ഉഗ്രന്‍ ശകാരവും തലക്ക് കിഴുക്കും
ലഭിച്ചത്രെ!!
ശ്രീ .എം. കൃഷ്ണന് നായര്‍ , ശ്രീ സുകുമാര്‍ അഴീക്കോട് ......... തുടങ്ങിയ വിമര്‍ശകരെ ആരാധിച്ചുകൊണ്ടു നടന്നിരുന്ന
തരുണിന് ഈ സംഭവം ഒരു പുതിയ വെളിച്ചം നല്കിയത്രെ!!
********************************************************************************************************************************
സ്റ്റാഫ് റൂമില്‍ ,പിന്നെ പലര്‍ക്കും ഈ വിഷയത്തില്‍ പറയാനുണ്ടെന്ന് അവരുടെ മുഖം സൂചിപ്പിച്ചുവെങ്കിലും
ക്ലാസ് തുടങ്ങുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ചര്‍ച്ച അവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.

Saturday, July 28, 2007
ഗ്രൂപ്പു പ്രവര്‍ത്തനം നല്കുമ്പോള് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
ക്ലാസില്‍ പഠനം നന്നായി നടത്തുന്നതിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണല്ലോ.
പഠനോപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ കഴിയുന്നതും വിവരശേഖരണത്തിനുള്ള കുട്ടികളുടെ കഴിവു
വളരുന്നതും ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് .ക്ലാസ് സമയം മുഴുവന്‍ അദ്ധ്യാപകന് വാതോരാതെ
സംസാഎഇച്ചുകൊണ്ടിരിയ്ക്കുന്ന പരമ്പരാഗത രീതി മാറി, ഗ്രൂപ്പുതിരിച്ചുള്ള പ്രവര്ത്തനങ്ങള്ക്കുംകുട്ടികളെ
കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം വന്നതോടെ പല അദ്ധ്യാപകരും പുതിയ പ്രശ്നങ്ങള്‍
നേരിടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഗ്രൂപ്പു പ്രവര്‍ത്തനം ഫലപ്രദമായി ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് .
എന്നാല്‍ അതിന്റെ കാരണങ്ങളെ പഴിപറഞ്ഞീട്ടോ ഗ്രൂപ്പായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയീട്ടോ കാര്യമില്ല. ഗ്രൂപ്പു
പ്രവര്‍ത്തനം നടക്കാത്ത ക്ലാസ് മുറികളില്‍ പഠനം ഫലപ്രദമാകില്ലെന്ന കാര്യം ഉറപ്പ്.
ക്ലാസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം വിജയത്തിലെത്തിയ്ക്കാന്‍ സഹായകരമാകുന്ന ചിലകാര്യങ്ങള്‍ നോക്കൂ.
1.ഗ്രൂപ്പിനുള്ള കുട്ടികളുടെ കഴിവിനൊത്തു പ്രവര്‍ത്തി വിഭജനം (Work Distribution) നടത്തണം. കുട്ടികളുടെ കഴിവും
നിലവാരവും പരിഗണിയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പരാചയപ്പെട്ടേയ്ക്കും
2.നേതൃത്വപാടവം (Leadership Quality ) ഉള്ള കുട്ടികളില്‍ (മുതിര്‍ന്നവരില്‍പ്പോലും ) ഞാനെന്ന ഭാവം ഉണ്ടാകും.
മറ്റ് അംഗങ്ങള്‍ പറയുന്നത് അംഗീകരിയ്ക്കാനോ അല്ലെങ്കില്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിയ്ക്കാനോ ബുദ്ധിമുട്ട് ഉണ്ടാകും.
അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രവര്‍ത്തനം നല്കുന്നതിനുമുന്പേ ക്ലാസില്‍ പൊതു ചരച്ച
നടത്തണം.എല്ലാവര്ക്കും പങ്കാളിത്തം ന്ല്കേണ്ടതിന്റെ പ്രാധാന്യം അദ്ധ്യാപകന് വിശദീകരിയ്ക്കണം.
3.ലീഡറാവാന്‍ എല്ലാ അംഗങ്ങള്‍ക്കും മാറിമാറി അവസരം കൊടുക്കണം. മിടുക്കനെ മാത്രം സ്ഥിരം നേതാവാക്കുന്ന
രീതി മാറ്റണം.
4.ഓരോ പ്രവര്‍ത്തനവും തീര്‍ക്കുന്നതിനുള്ള കൃത്യമായ സമയം മുന്കൂട്ടിപറയണം. അതിനുള്ളില്‍
തീര്ക്കാവുന്നവയാകണം പ്രവര്‍ത്തനമെന്നത് പറയേണ്ടതില്ലല്ലോ
5.ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും കഴിവില്‍ പിന്നോക്കക്കാരാണെങ്കില് അവരെ മറ്റു ഗ്രൂപ്പുകളിലേയ്ക്ക്
വിഭജിച്ചുകൊടുക്കണം. അതായത് ഒരു ഗ്രൂപ്പില്‍ എല്ലാ നിലവാരക്കാരായ കുട്ടികളും വരണം.
6.കുട്ടികള്‍ക്കു നല്കുന്നതിനു മുമ്പേതന്നെ അദ്ധ്യാപകന് പ്രവര്‍ത്തനം വ്യക്തമായി ആസൂത്രണം ചെയ്യണം.
അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാതെ പോകും.
7.ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനം സംബന്ധിച്ച പ്രവര്‍ത്തനം സംബന്ധിച്ച ശരിയായ മുന്നറിവ്
കുട്ടികള്‍ക്കുണ്ടെന്ന് ഉറപ്പാക്കണം . ഇല്ലെങ്കില്‍ അവയെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കാന്‍ ശ്രമിയ്ക്കേണ്ടതാണ്
8.ഗ്രൂപ്പിലെ ഏതെങ്കിലുമൊരുകുട്ടി വളരേ പിന്നോക്കാവസ്ഥയിലാണെങ്കില്‍ ( മിയ്ക്കപ്പോഴും അങ്ങനെ വരാം ) അവനെ
സഹായിയ്ക്കാനായി മറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തണം .
9.ക്ലാസ്സില്‍ ഗ്രൂപ്പ് വര്‍ക്ക് നടത്തേണ്ടത് ടീച്ചറുടെ സജീവമായ മേല്നോട്ടത്തിലായിരിയ്ക്കണം. എന്നാല്‍ കുട്ടികള്‍
ചെയ്യേണ്ട കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യലാവരുത് . ഈ സഹായം പിന്നോക്കം നില്ക്കുന്ന ഗ്രൂപ്പുകാര്‍ക്ക്
പ്രേരണയും പ്രോത്സാഹനവും നല്‍കണം. പിന്നോക്കാവസ്ഥയ്ക്കു കാരണം കണ്ടെത്തി പരിഹരിയ്ക്കാനുള്ള ശ്രമം
ഉണ്ടാകണം.
10.ഗ്രൂപ്പ് ലീഡറുടെ കര്‍ത്തവ്യം ആസൂത്രണഘട്ടത്തില്‍ എന്തൊക്കെയെന്ന് ആസൂത്രണ ഘട്ടത്തില്‍ വ്യക്തമായി
പറയേണ്ടതാണ്.
11.ചെയ്ത പ്രവര്‍ത്തനം ക്ലാസില്‍ അവതരിപ്പിയ്ക്കാന്‍ ഗ്രൂപ്പിന് അവസരം നല്‍കണം
12.ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രവര്‍ത്തനം ചെയ്യാതിരിയ്കുകയോ അലംഭാവം കാണിയ്ക്കുകയോ ചെയ്താല്‍ അക്കാര്യം
ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചുമതല ഗ്രൂപ്പ് ലീഡര്ക്കാണ്
13.ഗ്രൂപ്പ് ലീഡര്‍ ഗ്രൂപ്പ് അംഗങ്ങള്‍കിടയില്‍ ശരിയായ പ്രവര്‍ത്തി വിഭജനം നടത്തുന്നുണ്ടോ എന്ന കാര്യം ടീച്ചര്‍
ശ്രദ്ധിയ്ക്കണം.
14.പ്രവര്‍ത്തി വിഭജനവും പ്രവര്‍ത്തനഫല ക്രോഡീകരണവും ഗ്രൂപ്പ് ലീഡര്‍ ചെയ്യേണ്ടതാണ്.
15.ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വളരേ മോശമായിരിയ്ക്കാം. എന്നാല്‍ പടിപടിയായുള്ള ശ്രമങ്ങള്‍കൊണ്ട്
മെച്ചപ്പെടുത്താം.
16.ഓരോ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിച്ചാലും അതിലെ അപാകതയും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച
ചെയ്യേണ്ടതാണ്.
17.ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്കി ടീച്ചര്‍ ഒരു ഭാഗത്ത് ( കസേരയില്‍ ) ചടഞ്ഞുകൂടിയിരിയ്ക്കരുത് . മറിച്ച് ,എല്ലാ ഗ്രൂപ്പ്
പ്രവര്‍ത്തനങ്ങളും ശരിയായി നടക്കുന്നില്ലേ എന്ന് പരിശോധിയ്ക്കേണ്ടതാണ്.എന്തെക്കിലും സഹായങ്ങള്‍
(Scaffolding ) കുട്ടികള്‍ക്കു നല്കേണ്ടതുണ്ടെങ്കില് അത് അപ്പോള്‍ തന്നെ വേണ്ടതുമാണ്.
18.സബ്ജക്ട് കൌണ്സിലിലും ക്ലസ്റ്ററിലുമൊക്കെ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍
ബന്ധപ്പെട്ട ടീച്ചര്‍ പങ്കുവെയ്ക്കേണ്ടതാണ്.
19.ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്കുമ്പോള് ക്ലാസില്‍ ബഹളമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട് . ഇത് പടിപടിയായി
ഇല്ലായ്മ ചെയ്യാവുന്നതേയുള്ളൂ.
(25-6-2007ന് മലയാള മനോരമ ദിനപ്പത്രത്തിലെ പഠിപ്പുരയില്‍ വന്ന ബ്ലോഗറുടെ ലേഖനത്തില്‍ നിന്ന് )

Sunday, July 22, 2007
ചൂരല്‍ വിപ്ലവത്തില്‍നിന്ന് ഈര്‍ക്കിലി വിപ്ലവത്തിലേയ്ക്കെത്തിയ ഒരു ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
ബഷീര്‍ മാസ്റ്റര്‍ നമുക്ക് സുപരിചിതനായിരിയ്ക്കുകയില്ല. പക്ഷെ , കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെയല്ല. ചൂരല്‍ നിരോധനം എന്ന വിപ്ലവ ബോബ് കേരളത്തിലെ വിദ്യാലയങ്ങളിലിട്ട വിദ്യാഭ്യാസ ഓഫീസര്‍ എന്നു പറയുമ്പോള്‍ ആ അപരിചിതത്ത്വത്തിന്റെ മറ പൊടുന്നനെ നീങ്ങുന്നു അല്ലേ.അന്ന് ,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ അത് വലിയൊരു വാര്‍ത്ത തന്നെയായിരുന്നു. മാദ്ധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അന്നേ തന്നെ പ്രകൃതി ജീവന തല്പരനായ അദ്ദേഹം ഇന്ന് ( റിട്ടയറായതിനുശേഷം ) പ്രകൃതിജീവനത്തിലധിഷ്ഠിതമായ പ്രകൃതികൃഷിയുമായി മുന്നേറുകയാണ്. ആണ്ടില്‍ 300 തേങ്ങ ലഭിയ്ക്കത്തക്കവിധത്തില് - പ്രകൃതികൃഷി രീതിയില്‍- ഈര്ക്കിലിവിപ്ലവം എന്ന നാമധേയത്തില്‍ ഈ പ്രസ്ഥാനം മുന്നേറുകയാണ്.
ബഷീര്‍ മാസ്റ്ററെക്കുറിച്ചുള്ള ലേഖനം മലയാള മനോരമ ദിനപ്പത്രത്തിലെ (22-7-07) ശ്രീ യിലാണ്.
സുല്‍ഫിക്കറാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്
ഫോട്ടോ : രാജന് .എം.തോമസ്
Thursday, July 19, 2007
Std: X, I.T, Unit : 3 , വിവരങ്ങളുടെ ക്രോഡീകരണത്തിനും അപഗ്രഥനത്തിനും സ്പ്രഡ്ഷീറ്റ്
1.OpenOffice.org Calc തുറക്കുന്നതെങ്ങനെ ?
Application--> Office -->OpenOffice.org Calc
2.എന്താണ് മെര്‍ജിംഗ് ?
രണ്ടു സെല്ലുകളെ ഒന്നാക്കുന്ന രീതിയാണ് മെര്‍ജിംഗ്
3.സെല്ലുകളെ Merge ചെയ്യുന്നതെങ്ങനെ ?
Select-->Merge ചെയ്യേണ്ട സെല്ലുകള്‍--> Format-->Merge Cells
4. Type ചെയ്ത വാക്കുകള്‍ ഒരു സെല്ല്ലില് ഒന്നിലധികം വരികളായി വരുവാന്‍ എന്തു ചെയ്യണം ?
Select-->Type ചെയ്ത Cell --> Format-->Cells
Format cells Dialogue Box പ്രത്യക്ഷപ്പെടുന്നു
Select-->alignment-->Wrap text automatically എന്ന Box ല്‍ ടിക്ക് മാര്‍ക്ക് ( ) കൊടുക്കുക--> OK
5.എന്താണ് ഫില്‍ സീരീസ് ?
പട്ടികയില്‍ ക്രമനമ്പര്‍ ഇടുന്നതിന് ഉപയോഗിയ്ക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഫില്‍ സീരീസ്
6.Fill series മുഖേന ക്രമനമ്പര്‍ ഇടുന്നതെങ്ങനെ ?
ക്രമനമ്പര്‍ ചേര്‍ക്കേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക .
Edit --> Fill --> Series
7.എന്താണ് അലൈന്മെന്റ് (Alignment ) ?
സെല്ലില്‍ ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ Left, Right, Center,Top,Bottom...എന്നിങ്ങനെ ക്രമീകരിയ്ക്കുന്നതിനെ
Alignment എന്നുപറയുന്നു.
8.Alignment ചെയ്യുന്നതെങ്ങനെ ?
Select--> Type ചെയ്ത സെല്ലുകള്‍ -->Format -->Alignment---> Select--> Centered / Left / Right... etc
9.എന്താണ് സോര്‍ട്ടിംഗ് ?
പട്ടികയെ അതിലെ ഏതെങ്കിലും കോളത്തിലുള്ളവയുടെ അടിസ്ഥാനത്തില്‍ ആരോഹണക്രമത്തിലോ
(Ascending ) അവരോഹണക്രമത്തിലോ (Decending ) അക്ഷരമാലാക്രമത്തിലോ ക്രമീകരിയ്ക്കുന്നതാണ്
സോര്‍ട്ടിംഗ്
10.Sorting ചെയ്യുന്നതെങ്ങനെ ?
ക്രമനമ്പര്‍ കോളവും തലക്കെട്ടുമൊഴികെയുള്ള പട്ടിക സെലക്ട് ചെയ്യുക .
Data--> sort-->
സോര്‍ട്ട് ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Sort by-->Select Column
Ascending-->Radio button-->OK
11.എന്താണ് ഫില്‍റ്ററിംഗ് ?
പട്ടികയില്‍ നിന്ന് പ്രത്യേക വിഭാഗങ്ങളെ കണ്ടെത്തുന്നതാണ് ഫില്‍റ്ററിംഗ്
12.ഒരു പ്രത്യേക വിഭാഗത്തെ മാത്രം കണ്ടെത്തുന്നതെങ്ങനെ ? or ഫില്‍റ്റര്‍ ചെയ്യുന്നതെങ്ങനെ ?
Filter ചെയ്യേണ്ട പട്ടിക മുഴുവന്‍ ( തലക്കെട്ടുള്‍പ്പെടെ ) Select-->Data-->Filter-->Auto Filter .
ഓരോ കോളത്തിന്റേയും ശീര്‍ഷക ഭാഗത്ത് ചെറിയ Arrow ബട്ടണ്‍ പ്രത്യക്ഷപ്പെടുന്നു.
Click-->ശീര്‍ഷകത്തിലെ Arrow ബട്ടണ്‍ --->Select---- (400)
വീണ്ടും ആദ്യ ലിസ്റ്റ് കിട്ടുവാന്‍ :-
Select-->Arrow button---> All
13.ഒരു പ്രത്യേക വിഭാഗത്തിന് മുകളിലുള്ളതിനെ കണ്ടെത്തുന്നതെങ്ങനെ ?
Filter ചെയ്യേണ്ട പട്ടിക മുഴുവന്‍ ( തലക്കെട്ടുള്‍പ്പെടെ ) Select---> Data--->Filter--->Standard Filter
Standard Filter Dialogue Box പ്രത്യക്ഷപ്പെടും
Field Name ---> Select---> ശീര്‍ഷകം
Condition--> ' > ' ചിഹ്നം Select
Value ---> വേണ്ടത് Type ചെയ്യുക ( 400) ---> OK
14.ചില പ്രത്യേക വിഭാഗങ്ങള്ക്കിടയിലുള്ളവയെ Filter ചെയ്യുന്നതെങ്ങനെ ?
ഫില്‍റ്റര്‍ ചെയ്യേണ്ട പട്ടിക ( തലക്കെട്ടുള്‍പ്പെടെ ) സെലക്ട് ചെയ്യുക
Data-->Filter -->Standard Filter
Standard Filter Dialogue box പ്രത്യക്ഷപ്പെടും
Field Name ---> ശീര്‍ഷകം
Condition---> ' > ' ചിഹ്നം Select
Value --->Type ആദ്യത്തെ അക്കം (400)
Operator ---> Select---> AND
Field name---> രണ്ടാമത്തേത് ---> ശീര്‍ഷകം
Condition---> രണ്ടാമത്തേത് ----> ‘ < ‘ ചിഹ്നം ---> Select
Valu--->രണ്ടാമത്തേത്---> Type അവസാനത്തെ അക്കം (1000) ----> OK
15.ഫില്‍റ്റര്‍ നീക്കം ചെയ്യുന്നതെങ്ങനെ ?
പട്ടിക സെലക്ട ചെയ്യുക
Data---> Filter ---> Remove Filter
16. കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് തരംതിരിയ്ക്കുന്നതെങ്ങനെ ?
തരംതിരിയ്ക്കേണ്ട കോളം Select
Type----> = (IF J3 > 80 ; " OVER USER " ; " UNDER USER " )
----> Enter---> Click &Dragg
17. എന്താണ് ഓട്ടോ ഫോര്‍മാറ്റിംഗ് (Auto Formating )
പട്ടിക മോടി പിടിപ്പിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് Auto Formating . മുന്‍കൂട്ടി തയ്യാറാക്കിവെച്ച
മാതൃകകളില്‍ ഒന്ന് നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു.
18. പട്ടിക ഓട്ടോ ഫോര്‍മാറ്റിംഗ് ചെയ്യുന്നതെങ്ങനെ ?
Select---> പട്ടിക
Format--> Autoformat-->
Auto Format Dialogue Box പ്രത്യക്ഷപ്പെടും
Format ---> Select--->OK
19. ചാര്‍ട്ട് ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Select---> Columns---> Insert ----> Chart
Auto Format Chart എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും---->Next
Choose Chart Type---> Select----> Next
---->Give Chart Title ---> Create
Wednesday, July 04, 2007
Std: X , PHYSICS , ക്ലസ്റ്റര്‍--അദ്ധ്യാപകപരിശീലനം
( കേരളത്തില്‍ ഒട്ടേറെ അദ്ധ്യാപകര്‍ ക്ലസ്റ്റര്‍ ലീഡേഴ്സ് ആയി തിരഞ്ഞേടുക്കപ്പെട്ടിട്ടുണ്ട് . അവര്‍ക്ക്
സഹായകമാകുന്ന ചില ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിയ്ക്കുന്നത് . ക്ലസ്റ്ററില്‍ യൂണിറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍
സ്വയംപഠനത്തിനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കികൊടുക്കേണ്ടതാണ്. നിരപായ ഫ്യൂസ്, ഇന്‍കാന്‍ഡസെന്റ്
ലാമ്പ്, ഡിസ്ചാര്‍ജ്ജ് ലാമ്പ് , ഫ്ലൂറസെന്റ് ലാമ്പ് , ആര്‍ക്ക് ലാമ്പ് എന്നിവ സ്വയം പഠനത്തിനായി കൊടുക്കാവുന്ന
ഭാഗങ്ങളാണ്. പിറ്റേന്ന് ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തിയാല്‍ മതി. റഫറന്‍സിനുള്ള ശേഷി
കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ട് . അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞവ റഫറസിനും കൊടുക്കാം. കുട്ടികളോട് ചില
വസ്തുക്കള്‍ ക്ലാസില്‍ കൊണ്ടുവരാന്‍ പറയാം. ഇന്‍കാന്‍ഡസെന്റ് ലാമ്പ് ക്ലാസില്‍ കൊണ്ടുവന്ന് , അതിലെ
ഫിലമെന്റിന്റെ പ്രത്യേകത , ചുരുളിന്റെ കാരണം എന്നിവയും ചര്‍ച്ച നടത്താം.)
1.രാമുവും ഡേവിയുംകൂടി ഐസ്ക്രീം പാര്‍ലറിലിരുന്ന് ഐസ്ക്രീം കഴിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഡേവിയ്ക്ക്
ഒരു സംശയമുണ്ടായത് . ഉടന്‍തന്നെ ഡേവി ആ സംശയം രാമുവിനോട് ഉന്നയിച്ചു. “ഐസ്ക്രീം എന്തുകൊണ്ടാണ്
കുഴമ്പുരൂപത്തിലിരിയ്ക്കുന്നത് . ഐസിനെപ്പോലെ ഉറച്ചുകട്ടിയാവാത്തതിന് കാരണമെന്ത് ? “
ഉടന്‍തന്നെ രാമു മറുപടി പറഞ്ഞു “ അത് തണുപ്പിയ്ക്കാത്തതുകൊണ്ടാണ് “.
ഈ പ്രശ്നത്തില്‍ നിങ്ങളുടെ അഭിപ്രായം എന്ത് ?
2.വിവിധയിനം ലാമ്പുകളെക്കുറിച്ച് ക്ലാസില്‍ ചര്‍ച്ച നടക്കുന്ന സമയമായിരുന്നു അത് . അപ്പോള്‍ അവിനാശ് ഒരു
സംശയം ഉന്നയിച്ചു. “ ഡിസ്ചാര്‍ജ്ജ് ലാമ്പിലും ഇന്‍കാന്‍ഡസെന്റ് ലാമ്പിലും നിയോണ്‍ വാതകം നിറച്ചീട്ടുണ്ടല്ലോ.
അപ്പോള്‍ രണ്ടു ലാമ്പില്‍നിന്നും പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം ചുവപ്പ് ആയിരിയ്ക്കില്ലേ “.
മുരളിയുടെ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണമെന്താണ് ?
3.അന്നത്തെ ദിവസം ഫിസിക്സ് ടീച്ചര്‍ മര്‍ദ്ദവും തിളനിലയും എന്ന ടോപ്പിക്കാണ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി നല്‍കിയത്
..അപ്പോള്‍ അഫ്സല് തന്റെ വീട്ടിലെ ഒരു അനുഭവം പറഞ്ഞു. അഫ്സലിന്റെ അമ്മ ചോറുവെയ്ക്കുമ്പോള് ,
അടുപ്പിലെ അരിയും വെള്ളവും ഉള്ള ഒരു പാത്രത്തിനു മുകളിലായി വേറൊരു പാത്രത്തില്‍ വെള്ളം വെയ്ക്കാറുണ്ടത്രെ !
ഇങ്ങനെ ചെയ്യുന്നതുവഴി എന്തെങ്കിലും ഗുണം ലഭിയ്ക്കുമോ ? വെള്ളത്തിനുപകരം വേറെ എന്തെങ്കിലും കുചാലകം
ഉപയോഗിച്ചതുകൊണ്ടുള്ള മേന്മയെന്ത് ?
4.ക്രിസ്റ്റഫറും റോബിനും തമ്മിലൊരു തര്‍ക്കമുണ്ടായി . പ്രഷര്‍കുക്കറില്‍ പദാര്‍ത്ഥങ്ങള്‍ വേഗത്തില്‍ വേവാന്‍
കാരണം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപമാണെന്ന് ക്രിസ്റ്റഫറും അതല്ല മര്‍ദ്ദം കൂടുമ്പോള്‍ ജലത്തിന്റെ
തിളനില കൂടുന്നതാണ് റോബിനും വാദിച്ചു. ഏതാണ് ശരി എന്തുകൊണ്ട് ?
5.മണ്പാത്രത്തിലെ ജലത്തിന്റെ തണുപ്പിനെക്കുറിച്ചായിരുന്നു അന്നത്തെ ഫിസിക്സ് ക്ലാസിലെ ചര്‍ച്ചാവിഷയം.
ഇത്തരത്തില്‍ ജലം തണുക്കുന്നതിനുകാരണം മണ്പാത്രത്തിലെ സൂക്ഷ്മസുഷിരങ്ങളില്ക്കൂടിയുള്ള ജലത്തിന്റെ
ബാഷ്പീകരണമാണെന്ന് അനൂപ് വ്യക്തമാക്കി. അപ്പോള്‍ സുഷില്‍ ഒരു സംശയം ചോദിച്ചു , “ ഇത്തരത്തില്‍ ജലം
നീരാവിയാകുമ്പോള്‍ ആ നീരാവിയുടെ ഊഷ്മാവ് ജലം തിളപ്പിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നീരാവിയുടെ ഊഷ്മാവിനേക്കാള്‍
കുറവായിരിയ്ക്കുമോ ? “ നിങ്ങള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമോ ?
6.റീനയും അജിതയും തമ്മിലൊരു തര്‍ക്കമുണ്ടായി. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് എന്നത് മഞ്ഞുകട്ടയുടെ
ദ്രവണാങ്കമാണെന്ന് റീനയും അതല്ല ജലത്തിന്റെ ഖരണാങ്കമാണെന്ന് അജിതയും വാദിച്ചു. ഏതാണ് ശരി ?
എന്തുകൊണ്ട് ?
7.സുബൈറിനൊരു സംശയം ഉണ്ടായി . പാലിന്റെ നിറം വെളുപ്പാണ് . അത് തിളപ്പിച്ച് നീരാവിയാക്കുമ്പോള്
നീരാവിയ്ക്ക് പാലിന്റെ വെളുത്ത നിറം ലഭിയ്ക്കാത്തതെന്തുകൊണ്ട് ?
ഉത്തരസൂചന
1.ഐസ്ക്രീമിലെ ഘടകങ്ങളാണ് ഇതിനുകാരണം. ഐസ് ക്രീം തണുപ്പിച്ചുതുടങ്ങുമ്പോള് അതിലെ ജലാംശം
ഐസായി മാറാന്‍ തുടങ്ങും .എന്നാല്‍ അതിലെ ഫാറ്റിന്റെ ചെറിയ കണങ്ങള്‍ ജലാംശം മുഴുവനും ഐസായി
മാറുന്നത് തടയും.മാത്രമല്ല വായുകുമിളകളും ഐസിന്റെ രൂപീകരണത്തിന് തടസ്സം സൃഷ്ടിയ്ക്കും . അതിനാല്‍ ഐസ്
ക്രീം ഉറച്ചുകട്ടിയാവാതെ മൃദുവായ കുഴമ്പുരൂപത്തിലാവുന്നു.
2.ആയിരിയ്ക്കുകയില്ല്യ. കാരണം ഫിലമെന്റ് ലാമ്പില്‍ ഫിലമെന്റ് ചുട്ടുപഴുത്താണ് പ്രകാശം ഉണ്ടാകുന്നത് . എന്നാല്‍
ഡിസ്ചാര്‍ജ്ജ് ലാമ്പില്‍ വാതക അയോണുകളുടെ കൂട്ടിമുട്ടല്‍ നടന്നാണ് പ്രകാശം ഉണ്ടാകുന്നത് .
3.ഇതുവഴി പാത്രത്തിലെ നീരാവി ഒരു പരിധിവരെ പുറത്തുപോകുകയില്ല്യ. തന്മൂലം മര്‍ദ്ദം കൂടുമ്പോള്‍ തിളനില
കൂടുകയും അരി വേഗത്തില്‍ വേവാന്‍ ഇടവരികയും ചെയ്യുന്നു. മുകളിലെ പാത്രത്തില്‍ വെള്ളം വെയ്ക്കുന്നതിനാല്‍
വെള്ളം ചൂടാകുന്നുണ്ടെങ്കിലും അടിയിലെ പാത്രത്തിനുള്ളിലെ നീരാവിയ്ക്ക് താപനഷ്ടം സംഭവിയ്ക്കുന്നു. കുചാലകം
വെച്ചാല്‍ താപനഷ്ടത്തില് കുറവ് മാത്രമേ സംഭവിയ്ക്കുന്നുള്ളൂ.
4.മര്‍ദ്ദം കൂടുമ്പോള്‍ തിളനില കൂടുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രഷര്‍ കുക്കര്‍
പ്രവര്‍ത്തിയ്ക്കുന്നതെങ്കിലും ഒരു ചെറിയ സ്വാധീനം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപത്തിനുണ്ട്.
5. കുറവായിരിയ്ക്കും.കാരണം ബാഷീകരണം ഏത് ഊഷ്മാവിലും നടക്കുമല്ലോ.
6.രണ്ടുപേരും പറഞ്ഞത് ശരിതന്നെയാണ്
7.പാല് തിളയ്ക്കുമ്പോള്‍ അതിലെ ജലമാണ് നീരാവിയായി പോകുന്നത് . വെളുപ്പുനിറം അതിലെ കൊഴുപ്പിന്റേതാണ് .
അത് പാലില്‍ അവശേഷിയ്ക്കുന്നു.
Wednesday, May 30, 2007
കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ ?(പ്രകൃതിദര്‍ശനം)
പ്രശസ്ഥ പ്രകൃതി ചികിത്സകനായ ഡോ .ജോണ്‍ .എച്ച് . ടില്‍ഡന്റെ അഭിപ്രായമാണ് ഇവിടെ വിലയിരുത്തുന്നത്
ശിശുക്കളെ സംബന്ധിച്ചുള്ളവ
1.കുട്ടികളെ അതിരുവിട്ട് ലാളിയ്ക്കരുത്
2.അവരെ ശക്തിയേറിയ വെളിച്ചത്തില്‍ കിടത്തരുത്
3.ഉറക്കെയുള്ള സംസാരം,ശബ്ദകോലാഹലം,അമിതമായ ചൂട് ,തണുപ്പ് എന്നിവയും ഏല്‍ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
4.നന്നേ ചെറിയ കുട്ടികളെ മുഴുവന്‍ നേരവും ഉറങ്ങുവാന്‍ കഴിയത്തക്കവണ്ണം ശാന്തരായി സംരക്ഷിയ്ക്കണം
5.വസ്ത്രങ്ങള്‍ മാറ്റുവാനും കുളിപ്പിയ്ക്കുവാനുമല്ലാതെ അവരെ ഉണര്ത്തരുത് ( കുഞ്ഞിനെ കാണുവാന്‍ വരുന്ന അതിഥിയെ തൃപ്തിപ്പെടുത്താനായി ചിലര്‍ കുഞ്ഞിനെ ഉണര്‍ത്തുന്ന കാര്യം ഇവിടെ സ്മരണീയം )
6.അവര്‍ വാശിപിടിയ്ക്കുമ്പോഴൊക്കെ അവരെ എടുക്കരുത് . അവരെ നനവേല്ക്കാതിരിയ്ക്കുകയും തിരിച്ചുകിടത്തുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ
7.ചെറിയ കുട്ടികള്‍ക്ക് നാലുമണിക്കൂര്‍ കൂടുമ്പോഴല്ലാതെ മുലയൂട്ടരുത് . അവര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കുന്നില്ലെങ്കില് അത്രയുംവേണ്ട. ഭക്ഷണം കൊടുക്കാന്‍വേണ്ടി അവരെ ഉറക്കത്തില്‍ നിന്ന് ഉണര്ത്തരുത് .
8.കുട്ടികള്‍ക്ക് വിനോദമൊന്നും ഉണ്ടാക്കികൊടുക്കേണ്ടതില്ല.അവരെ ഒറ്റയ്ക്കുവിട്ടാല് അവര്‍ അവരെത്തന്നെ സ്വയം പരിചയപ്പെടാന്‍ തുടങ്ങും .അതുതന്നെ അവര്‍ക്കൊരു വിനോദമാണ്.
ബാലന്മാരെ സംബന്ധിച്ചുള്ളവ
1.അമിതമായി കളിയ്ക്കാന്‍ കുട്ടികളെ അനുവദിയ്ക്കരുത്
2.പഠനം,പരീക്ഷകള്‍,താല്പര്യമില്ലാത്ത വ്യായാമങ്ങള്‍, പലതരത്തിലുള്ള മത്സരപ്പരീക്ഷകള് എന്നിവയ്ക്കൊപ്പം ഭക്ഷണത്തോടുള്ള ആര്‍ത്തി ഭീമമായി വര്‍ദ്ധിയ്ക്കും.(ഈ അവസരത്തില്‍ ഭക്ഷണം കഴിയ്ക്കുക എന്നത് ഒരു സുഖമായി കണക്കാക്കുന്നു.)
3.ഭക്ഷണം കഴിയ്ക്കാന്‍ നിര്ബന്ധിയ്ക്കരുത് . അത് തൂക്കം കൂടുന്നതിന് ഇടയാക്കും(ചില അമ്മമാരുടെ സ്ഥിരം പരാതിയാണ് തന്റെ കുട്ടി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത് . ആ പരാതിയ്ക്ക് കഴമ്പില്ല എന്ന കാര്യം മനസ്സിലാക്കുക )
4.തങ്ങള്‍ക്കിഷ്ടപ്പെട്ടത് കിട്ടാന്‍ വേണ്ടി കുട്ടികള്‍ രോഗം അഭിനയിയ്ക്കാറുണ്ട്.( മുതിര്‍ന്നവരും ഓര്‍ക്കുക ; അവരുടെ കുട്ടിക്കാലം!!)
5.കുട്ടികളെ അമിതമായി ലാളിയ്ക്കരുത്.
6.കുട്ടികളെ നിയന്ത്രിയ്ക്കാതിരിയ്ക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ് .അനുസരിയ്ക്കാന്‍ അവരെ നിര്‍ബന്ധിയ്ക്കണം.(കുട്ടികളെ സ്വത്രന്ത്രരായി വിടുക എന്ന ചിന്താഗതി ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് പല പ്രശ്നങ്ങളും ഉണ്ടാക്കിയീട്ടുള്ള കാര്യം ഇവിടെ സ്മരണീയം)
7.കുട്ടികളെ ഭയപ്പെടുത്തരുത് .അവരെ ഇരുട്ടിനെ ഭയപ്പെടാന്‍ പഠിപ്പിയ്ക്കരുത് ( ചില അമ്മമാര്‍ ഇത് ചെയ്യുന്നുണ്ട് ; അവര്‍ അത് തിരുത്തുകതന്നെ വേണം!)
8.കുട്ടികളുടെ മുന്‍പില്‍വെച്ച് മാതാപിതാക്കള്‍ കലഹിയ്ക്കരുത് .(അടുക്കളയില്‍ നിന്ന് വനിതകള്‍ അരങ്ങത്തേയ്ക്ക് വന്നതോടൂകൂടി ഈ പ്രശ്നം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത് .)
9.മാതാപിതാക്കളെ ബഹുമാനിയ്ക്കാന്‍ കഴിയാത്തവന് ഒരു പ്രവിശ്യയുടേയോ രാഷ്ട്രത്തിന്റെയോ നിയമത്തെ ബഹുമാനിയ്ക്കാനാവുകയില്ല.
10.മാതാപിതാക്കള്‍ വിലവെയ്ക്കാത്ത നിയമത്തെ കുട്ടികള്‍ അനുസരിയ്ക്കുകയില്ല.
11.ഭയത്തിന്റെ അന്തരീക്ഷത്തില്‍ ഒരു കുട്ടിയ്ക്ക് വികസിയ്ക്കാനാവുകയില്ല
Subscribe to:
Posts (Atom)