1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Wednesday, July 04, 2007

Std: X , PHYSICS , ക്ലസ്റ്റര്‍--അദ്ധ്യാപകപരിശീലനം


( കേരളത്തില്‍ ഒട്ടേറെ അദ്ധ്യാപകര്‍ ക്ലസ്റ്റര്‍ ലീഡേഴ്‌സ് ആയി തിരഞ്ഞേടുക്കപ്പെട്ടിട്ടുണ്ട് . അവര്‍ക്ക്

സഹായകമാകുന്ന ചില ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിയ്ക്കുന്നത് . ക്ലസ്റ്ററില്‍ യൂണിറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍

സ്വയം‌പഠനത്തിനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കികൊടുക്കേണ്ടതാണ്. നിരപായ ഫ്യൂസ്, ഇന്‍‌കാന്‍ഡസെന്റ്

ലാമ്പ്, ഡിസ്‌ചാര്‍ജ്ജ് ലാമ്പ് , ഫ്ലൂറസെന്റ് ലാമ്പ് , ആര്‍ക്ക് ലാ‍മ്പ് എന്നിവ സ്വയം പഠനത്തിനായി കൊടുക്കാവുന്ന

ഭാഗങ്ങളാണ്. പിറ്റേന്ന് ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തിയാല്‍ മതി. റഫറന്‍സിനുള്ള ശേഷി

കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ട് . അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞവ റഫറസിനും കൊടുക്കാം. കുട്ടികളോട് ചില

വസ്തുക്കള്‍ ക്ലാസില്‍ കൊണ്ടുവരാന്‍ പറയാം. ഇന്‍കാന്‍ഡസെന്റ് ലാമ്പ് ക്ലാസില്‍ കൊണ്ടുവന്ന് , അതിലെ

ഫിലമെന്റിന്റെ പ്രത്യേകത , ചുരുളിന്റെ കാരണം എന്നിവയും ചര്‍ച്ച നടത്താം.)

1.രാമുവും ഡേവിയുംകൂടി ഐസ്‌ക്രീം പാര്‍ലറിലിരുന്ന് ഐസ്‌ക്രീം കഴിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഡേവിയ്ക്ക്

ഒരു സംശയമുണ്ടായത് . ഉടന്‍തന്നെ ഡേവി ആ സംശയം രാമുവിനോട് ഉന്നയിച്ചു. “ഐസ്‌ക്രീം എന്തുകൊണ്ടാണ്

കുഴമ്പുരൂപത്തിലിരിയ്ക്കുന്നത് . ഐസിനെപ്പോലെ ഉറച്ചുകട്ടിയാവാത്തതിന് കാരണമെന്ത് ? “
ഉടന്‍‌തന്നെ രാമു മറുപടി പറഞ്ഞു “ അത് തണുപ്പിയ്ക്കാത്തതുകൊണ്ടാണ് “.

ഈ പ്രശ്നത്തില്‍ നിങ്ങളുടെ അഭിപ്രായം എന്ത് ?

2.വിവിധയിനം ലാമ്പുകളെക്കുറിച്ച് ക്ലാസില്‍ ചര്‍ച്ച നടക്കുന്ന സമയമായിരുന്നു അത് . അപ്പോള്‍ അവിനാശ് ഒരു

സംശയം ഉന്നയിച്ചു. “ ഡിസ്‌ചാര്‍ജ്ജ് ലാമ്പിലും ഇന്‍‌കാന്‍ഡസെന്റ് ലാമ്പിലും നിയോണ്‍ വാതകം നിറച്ചീട്ടുണ്ടല്ലോ.

അപ്പോള്‍ രണ്ടു ലാമ്പില്‍നിന്നും പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം ചുവപ്പ് ആയിരിയ്ക്കില്ലേ “.

മുരളിയുടെ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണമെന്താണ് ?

3.അന്നത്തെ ദിവസം ഫിസിക്സ് ടീച്ചര്‍ മര്‍ദ്ദവും തിളനിലയും എന്ന ടോപ്പിക്കാണ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി നല്‍കിയത്

..അപ്പോള്‍ അഫ്‌സല്‍ തന്റെ വീട്ടിലെ ഒരു അനുഭവം പറഞ്ഞു. അഫ്‌സലിന്റെ അമ്മ ചോറുവെയ്ക്കുമ്പോള്‍ ,

അടുപ്പിലെ അരിയും വെള്ളവും ഉള്ള ഒരു പാത്രത്തിനു മുകളിലായി വേറൊരു പാത്രത്തില്‍ വെള്ളം വെയ്ക്കാറുണ്ടത്രെ !
ഇങ്ങനെ ചെയ്യുന്നതുവഴി എന്തെങ്കിലും ഗുണം ലഭിയ്ക്കുമോ ? വെള്ളത്തിനുപകരം വേറെ എന്തെങ്കിലും കുചാലകം

ഉപയോഗിച്ചതുകൊണ്ടുള്ള മേന്മയെന്ത് ?

4.ക്രിസ്റ്റഫറും റോബിനും തമ്മിലൊരു തര്‍ക്കമുണ്ടായി . പ്രഷര്‍കുക്കറില്‍ പദാര്‍ത്ഥങ്ങള്‍ വേഗത്തില്‍ വേവാന്‍

കാരണം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപമാണെന്ന് ക്രിസ്റ്റഫറും അതല്ല മര്‍ദ്ദം കൂടുമ്പോള്‍ ജലത്തിന്റെ

തിളനില കൂടുന്നതാണ് റോബിനും വാദിച്ചു. ഏതാണ് ശരി എന്തുകൊണ്ട് ?

5.മണ്‍പാത്രത്തിലെ ജലത്തിന്റെ തണുപ്പിനെക്കുറിച്ചായിരുന്നു അന്നത്തെ ഫിസിക്സ് ക്ലാസിലെ ചര്‍ച്ചാവിഷയം.
ഇത്തരത്തില്‍ ജലം തണുക്കുന്നതിനുകാരണം മണ്‍പാത്രത്തിലെ സൂക്ഷ്മസുഷിരങ്ങളില്‍ക്കൂടിയുള്ള ജലത്തിന്റെ

ബാഷ്പീകരണമാണെന്ന് അനൂപ് വ്യക്തമാക്കി. അപ്പോള്‍ സുഷില്‍ ഒരു സംശയം ചോദിച്ചു , “ ഇത്തരത്തില്‍ ജലം

നീരാവിയാകുമ്പോള്‍ ആ നീരാവിയുടെ ഊഷ്മാവ് ജലം തിളപ്പിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നീരാവിയുടെ ഊഷ്മാവിനേക്കാള്‍

കുറവായിരിയ്ക്കുമോ ? “ നിങ്ങള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമോ ?

6.റീനയും അജിതയും തമ്മിലൊരു തര്‍ക്കമുണ്ടായി. പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ് എന്നത് മഞ്ഞുകട്ടയുടെ

ദ്രവണാങ്കമാണെന്ന് റീനയും അതല്ല ജലത്തിന്റെ ഖരണാങ്കമാണെന്ന് അജിതയും വാദിച്ചു. ഏതാണ് ശരി ?

എന്തുകൊണ്ട് ?

7.സുബൈറിനൊരു സംശയം ഉണ്ടായി . പാലിന്റെ നിറം വെളുപ്പാണ് . അത് തിളപ്പിച്ച് നീരാവിയാക്കുമ്പോള്‍

നീരാവിയ്ക്ക് പാലിന്റെ വെളുത്ത നിറം ലഭിയ്ക്കാത്തതെന്തുകൊണ്ട് ?




ഉത്തരസൂചന


1.ഐസ്‌ക്രീമിലെ ഘടകങ്ങളാണ് ഇതിനുകാരണം. ഐസ്‌ ക്രീം തണുപ്പിച്ചുതുടങ്ങുമ്പോള്‍ അതിലെ ജലാംശം

ഐസായി മാറാന്‍ തുടങ്ങും .എന്നാല്‍ അതിലെ ഫാറ്റിന്റെ ചെറിയ കണങ്ങള്‍ ജലാംശം മുഴുവനും ഐസായി

മാറുന്നത് തടയും.മാത്രമല്ല വായുകുമിളകളും ഐസിന്റെ രൂപീകരണത്തിന് തടസ്സം സൃഷ്ടിയ്ക്കും . അതിനാല്‍ ഐസ്

ക്രീം ഉറച്ചുകട്ടിയാവാതെ മൃദുവായ കുഴമ്പുരൂപത്തിലാവുന്നു.

2.ആയിരിയ്ക്കുകയില്ല്യ. കാരണം ഫിലമെന്റ് ലാമ്പില്‍ ഫിലമെന്റ് ചുട്ടുപഴുത്താണ് പ്രകാശം ഉണ്ടാകുന്നത് . എന്നാല്‍

ഡിസ്‌ചാര്‍ജ്ജ് ലാമ്പില്‍ വാതക അയോണുകളുടെ കൂട്ടിമുട്ടല്‍ നടന്നാണ് പ്രകാശം ഉണ്ടാകുന്നത് .

3.ഇതുവഴി പാത്രത്തിലെ നീരാവി ഒരു പരിധിവരെ പുറത്തുപോകുകയില്ല്യ. തന്മൂലം മര്‍ദ്ദം കൂടുമ്പോള്‍ തിളനില

കൂടുകയും അരി വേഗത്തില്‍ വേവാന്‍ ഇടവരികയും ചെയ്യുന്നു. മുകളിലെ പാത്രത്തില്‍ വെള്ളം വെയ്ക്കുന്നതിനാല്‍

വെള്ളം ചൂടാകുന്നുണ്ടെങ്കിലും അടിയിലെ പാത്രത്തിനുള്ളിലെ നീരാവിയ്ക്ക് താപനഷ്ടം സംഭവിയ്ക്കുന്നു. കുചാലകം

വെച്ചാല്‍ താപനഷ്ടത്തില്‍ കുറവ് മാത്രമേ സംഭവിയ്ക്കുന്നുള്ളൂ.

4.മര്‍ദ്ദം കൂടുമ്പോള്‍ തിളനില കൂടുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രഷര്‍ കുക്കര്‍

പ്രവര്‍ത്തിയ്ക്കുന്നതെങ്കിലും ഒരു ചെറിയ സ്വാധീനം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപത്തിനുണ്ട്.

5. കുറവായിരിയ്ക്കും.കാരണം ബാഷീകരണം ഏത് ഊഷ്മാവിലും നടക്കുമല്ലോ.

6.രണ്ടുപേരും പറഞ്ഞത് ശരിതന്നെയാണ്

7.പാല്‍ തിളയ്ക്കുമ്പോള്‍ അതിലെ ജലമാണ് നീരാവിയായി പോകുന്നത് . വെളുപ്പുനിറം അതിലെ കൊഴുപ്പിന്റേതാണ് .

അത് പാലില്‍ അവശേഷിയ്ക്കുന്നു.

1 comment:

ജയതി said...

ഇതൊന്നും വായിക്കാത്തതുകൊണ്ടല്ല അരും പ്രതികരിക്കാത്തത് എന്നു വിശ്വസിക്കട്ടെ.
ഇപ്പോഴാണ് ഇതു കണ്ടത്.