1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Friday, November 19, 2010

School അറിയിപ്പുകള്‍ 19 / 11 /2010

കരാറടിസ്ഥാനത്തില്‍ നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷനില്‍ റീജിയണല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് അഞ്ച് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍/നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ബിരുദാനന്തര ബിരുദം, ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയ കാലയളവില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലോ, പേര് കേട്ട സ്വകാര്യ സ്ഥാപനത്തിലോ പ്രവര്‍ത്തിച്ചവര്‍ ആയിരിക്കണം. പ്രായപരിധി : 30-45. 16650-23200 ശമ്പള നിരക്കിനു തത്തുല്യമായ തുക കണ്‍സോളിഡേറ്റഡ് വേതനമായി നല്‍കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഇന്‍സ്റിറ്റ്യൂഷന്‍ കോംപ്ളക്സ്, പൂജപ്പുര, തിരുവനന്തപുരം.

ഓപ്പണ്‍ സ്കൂള്‍ : പാഠപുസ്തകം കൈപ്പറ്റണം


സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ തിരുവനന്തപുരം ജില്ലയില്‍ 2010-2012 അധ്യയനവര്‍ഷം ടെസ്റ് ബുക്കിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നവംബര്‍ 22 മുതല്‍ ജില്ലാകേന്ദ്രമായ ഗവ:തമിഴ് എച്ച്.എസ്.എസ്.-ല്‍ നിന്നും പാ0പുസ്തകങ്ങള്‍ കൈപ്പറ്റണം. 2010-12 അധ്യയനവര്‍ഷം ഹയര്‍ സെക്കന്ററി കോഴ്സിന് രജിസ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ 23 നു മുമ്പ് ഐഡന്റിറ്റി കാര്‍ഡ് കൈപ്പറ്റി തങ്ങളുടെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷാഫീസ് ഒടുക്കണം. ഫോണ്‍:- 0471-2572990, 9895527970, 9496202301.

എസ്.എസ്.എല്‍.സി. പരീക്ഷ


മാര്‍ച്ച് 14ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്യാന്‍ സര്‍ക്കാറില്‍ നിന്നും വയസിളവ് ലഭിച്ച കുട്ടികളുടെ ബയോഡാറ്റ അതതു സ്കൂളില്‍ നിന്ന് നവംബര്‍ 27ന് മുമ്പുതന്നെ പരീക്ഷാസെക്രട്ടറിയുടെ ആഫീസില്‍ നേരിട്ട് എത്തിക്കണം.
എന്‍.ടി.എസ്, എന്‍.എം.എം.എസ് പരീക്ഷ


സംസ്ഥാനതല എന്‍.ടി.,എസ്., എന്‍.എം.എം.എസ് പരീക്ഷകള്‍ സംസ്ഥാനത്തെ 72 കേന്ദ്രങ്ങളില്‍ നവംബര്‍ 21ന് രാവിലെ ഒന്‍പത് മണിമുതല്‍ ഒന്നുവരെ നടക്കും. അഡ്മിഷന്‍ കാര്‍ഡ് വാങ്ങിയിട്ടില്ലാത്തവര്‍ ആവശ്യപ്പെട്ട പരീക്ഷാ സെന്ററുകളില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ് കൈപ്പറ്റണം.

വിക്ടേഴ്സ് ചാനലില്‍:“ഏക് ഡോക്ടര്‍ കീ മോത്ത്, ആദി ശങ്കരാചാര്യ


ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ക്ളാസിക് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ ഇന്ന്(നവംബര്‍-20) രാത്രി 8.30ന് തപന്‍ സിന്‍ഹ സംവിധാനം ചെയ്ത ഏക് ഡോക്ടര്‍ കീ മോത്ത് സംപ്രേഷണം ചെയ്യും. പങ്കജ് കപൂര്‍, ഷബാന ആസ്മി, ഇര്‍ഫാര്‍ ഖാന്‍, ദീപാസാഹി തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങള്‍. 1991-ലെ രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ ഏക് ഡോക്ടര്‍ കീ മോത്തിനു ലഭിച്ചു. 21ന് രാവിലെ 9.30ന് ജി.വി.അയ്യര്‍ സംവിധാനം ചെയ്ത സംസ്കൃത ചലച്ചിത്രം ആദി ശങ്കരാചാര്യ സംപ്രേഷണം ചെയ്യും. എസ്.ഡി.ബാനര്‍ജിയും എം.വി.നാരായണ റാവുവും മഞ്ചുനാഥ് ഭട്ടും മുഖ്യ വേഷങ്ങളിലെത്തുന്നു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ തുടങ്ങി


ഇംഗ്ളീഷ് ഒരു ഭാഷയെന്ന നിലയിലും മലയാളത്തെ മാധ്യമമെന്ന നിലയിലും വേണം പരിഗണിക്കേണ്ടതെന്ന് വിദ്യാഭ്യാസ - സാംസ്കാരിക മന്ത്രി എം.എ.ബേബി പറഞ്ഞു. ദൂരദര്‍ശനിലും വിക്ടേഴ്സ് ചാനലിലും സംപ്രേഷണം ആരംഭിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മികവിന്റെ പര്യായമായ സ്കൂളുകളില്‍ നിന്നും അറിവ് ഉള്‍ക്കൊണ്ടുവേണം ഓരോ വിദ്യാലയവും മികവിലേയ്ക്ക് കുതിക്കേണ്ടത്. സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പഠിക്കലും പങ്കുവെയ്ക്കലുമാണ് ഈ റിയാലിറ്റി ഷോയുടെ മുഖ്യ ലക്ഷ്യം. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്കൂളിന് 15 ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ചുലക്ഷവും സമ്മാനമായി ലഭിക്കും. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ മുദ്രഗാനത്തിന്റെ പ്രകാശനം മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ നാലകത്ത് സൂപ്പിയും ഇ.ടി.മുഹമ്മദ് ബഷീറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപള്ളി ഈണം പകര്‍ന്ന് വിജയ് യേശുദാസും കുമാരി ശ്വേതമേനോനും കൂടി ആലപിച്ചതാണ് മുദ്രഗാനം. റിയാലിറ്റിഷോയില്‍ 127 വിദ്യാലയങ്ങള്‍ പങ്കെടുക്കും. ഐ.ടി.@സ്കൂള്‍ വിക്ടേഴ്സിലും ദൂരദര്‍ശനിലും നവംബര്‍ 22 മുതല്‍ ഹരിതവിദ്യാലയം സംപ്രേഷണം തുടങ്ങും. തിങ്കള്‍ മുതല്‍ വെള്ളിവരെ ദൂരദര്‍ശന്‍ കേരളത്തില്‍ വൈകിട്ട് 5.10 നും മലയാളം ചാനലില്‍ 8.10 നും ആണ് സംപ്രേഷണം. ഐ.ടി.@സ്കൂള്‍ വിക്ടേഴ്സില്‍ ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് ആറിനും രാത്രി 9.30 നും ആണ് സംപ്രേഷണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐ.ടി.@സ്കൂള്‍ പ്രോജക്ട്, എസ്.എസ്.എ., എസ്.ഐ.ഇ.ടി എന്നീ സ്ഥാപനങ്ങളും സി-ഡിറ്റും ചേര്‍ന്നാണ് ഷോ സംഘടിപ്പിക്കുന്നത്. ഐ.ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത്, ഡോ.ആര്‍.വി.ജി.മേനോന്‍, അക്ബര്‍ കക്കട്ടില്‍, കെ.ആര്‍.മീര, എസ്.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്യന്‍, എസ്.എസ്.എ.സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ കെ.സുഭാഷ് പങ്കെടുത്തു.

ഹയര്‍സെക്കന്‍ഡറി ക്ളസ്റര്‍ യോഗം


ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എല്ലാ വിഷയങ്ങളുടേയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെയും ക്ളസ്റര്‍ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് (നവംബര്‍ 20) നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ അറിയിച്ചു. ക്ളസ്റര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച വിശദ വിവരം www.dhsekerala.gov.in ലുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം ജോലിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകരൊഴികെ യുള്ളവര്‍ ക്ളസ്റര്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക പരിശീലനം


ഹിന്ദി, മലയാളം, കന്നട, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ളിക്കേഷന്‍ വിഷയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരുടെയും ത്രിദിന പരിശീലനം നവംബര്‍ 22 മുതല്‍ അഞ്ച് ഘട്ടങ്ങളിലായി എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നടത്തും. എല്ലാ അദ്ധ്യാപകരും കൃത്യമായും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിഷയം, പരിശീലനകേന്ദ്രം, തീയതി, റിസോഴ്സ് അദ്ധ്യാപകരുടെ വിവരം, മറ്റ് നിര്‍ദ്ദേശങ്ങള്‍ www.dhsekerala.gov.in സൈറ്റിലുണ്ട്.

2 comments:

Infinity Wallpaper said...

Nice blog

Portrait oil paintings said...

Really very nice post,like your blog very much.Bookmark your blog and sharing with my friends.