1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Tuesday, April 21, 2009

ഒന്നാം ക്ലാസുകാര്‍ സ്കൂളില്‍ 24 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി

തൃശൂര്‍ ജില്ലയിലെ പാവറട്ടിയിലാണ് സംഭവം നടന്നത്
ഒന്നാം ക്ലാസിലെ പാഠം പഠിപ്പിക്കാനായി വിശ്രമ ജീവിതം നയിക്കുന്ന മേരിടീച്ചര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടിയെത്തി.24 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1985ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളായിരുന്നു വിദ്യാര്‍ഥികള്‍ .ശതാബ്ദി പിന്നിട്ട സെന്റ് ജോസഫ് എല്‍.പി സ്കൂളിലായിരുന്നു ഈ അപൂര്‍വ്വ സംഗമം നടന്നത് . ആ ബാച്ചിലുണ്ടായിരുന്ന 58 ആണ്‍‌കുട്ടികളും 12 പെണ്‍കുട്ടികളും അന്ന് സേവനം ചെയ്തിരുന്ന അദ്ധ്യാപകരും കുടുംബാംഗങ്ങളുമാണ് പള്ളിക്കൂടത്തില്‍ ഒത്തുചേര്‍ന്നത് .
തങ്ങളുടെ വിട്ടുപോയ ദേവസ്സിമാസ്റ്ററുടേയും കളിക്കൂട്ടുകാരന്‍ വര്‍ഗീസിന്റേയും സ്മരണകള്‍ക്കു മുന്‍പില്‍ ഒരു നിമിഷം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ജീവിതത്തില്‍ കറുപ്പും വെളുപ്പും വേര്‍തിരിച്ചറിയാന്‍ അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ പള്ളിക്കൂടത്തിലെ കൊച്ചുബെഞ്ചില്‍ ഇരുന്ന ഏവരും പരസ്പരം ഓര്‍മ്മകള്‍ പങ്കുവെച്ചു.ഇതിനിടെ ഉറക്കെ മേശയില്‍ തട്ടി നിങ്ങളിപ്പോഴും കലപില കൂട്ടുന്ന കൊച്ചുകുട്ടികള്‍ തന്നെയെന്ന് മേരിടീച്ചര്‍ പറഞ്ഞത് ഏവരിലും ചിരി പടര്‍ത്തി. അദ്ധ്യാപകര്‍ ,എഞ്ചിനീയര്‍മാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍ ,ഡ്രൈവര്‍മാര്‍ തുടങ്ങി ഒരു പുരോഹിതനൂം ഈ ബാച്ചിലുണ്ട്.കെ.ജെ ബാബു മാസ്റ്റര്‍ പൂര്‍വ അദ്ധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
പൂര്‍വ അദ്ധ്യാപകരായ ടി.കെ.ജോസ്, ഇ.ടി.മേരി,സി.സി ആനി,കെ.വി.ചിന്നമ്മ, പി.എല്‍.ആനി,പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റാഫി നീലങ്കാവില്‍ , വി.എസ്.സോണി,സി.എ.ജിഷോ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിവിധ കലാ പരിപാടികളും സ്നേഹ വിരുന്നും നടന്നു, ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെവ്വ് ഒത്തുചേരലിനുശേഷം പരസ്പരം യാത്ര പറഞ്ഞ് അവര്‍ പള്ളിക്കൂടത്തില്‍ നിന്നും പുറത്തേക്കിറങ്ങി, വീണ്ടും ഒത്തുകൂടാമെന്ന ഉറപ്പില്‍
കടപ്പാട് : ദീപിക വാര്‍ത്ത

6 comments:

കരിപ്പാറ സുനില്‍ said...

ഒന്നാം ക്ലാസുകാര്‍ സ്കൂളില്‍ 24 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി
തൃശൂര്‍ ജില്ലയിലെ പാവറട്ടിയിലാണ് സംഭവം നടന്നത്
ഒന്നാം ക്ലാസിലെ പാഠം പഠിപ്പിക്കാനായി വിശ്രമ ജീവിതം നയിക്കുന്ന മേരിടീച്ചര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടിയെത്തി.24 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1985ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളായിരുന്നു വിദ്യാര്‍ഥികള്‍ .ശതാബ്ദി പിന്നിട്ട സെന്റ് ജോസഫ് എല്‍.പി സ്കൂളിലായിരുന്നു ഈ അപൂര്‍വ്വ സംഗമം നടന്നത് . ആ ബാച്ചിലുണ്ടായിരുന്ന 58 ആണ്‍‌കുട്ടികളും 12 പെണ്‍കുട്ടികളും അന്ന് സേവനം ചെയ്തിരുന്ന അദ്ധ്യാപകരും കുടുംബാംഗങ്ങളുമാണ് പള്ളിക്കൂടത്തില്‍ ഒത്തുചേര്‍ന്നത് .

ശ്രീ said...

ഇങ്ങനെ ഒരു വാര്‍ത്ത കേല്‍ക്കാന്‍ തന്നെ ഒരു സുഖമുണ്ട്
:)

Unknown said...

:)

പകല്‍കിനാവന്‍ | daYdreaMer said...

അത് കൊള്ളാല്ലോ.. ആരൊക്കെ കൂടെ പഠിച്ചിരുന്നു എന്ന് പോലും ഓര്‍മ്മയില്ല.. :(

പാവപ്പെട്ടവൻ said...

വീണ്ടും അവരെയൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍

Raphy Neelankavil said...

nice see the post here.
I took the initiative.
Thankyou foryour support