1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Saturday, May 10, 2008

അരണ കടിച്ചാല്‍ ഉടനെ മരണം !!

ദേവകി ടീച്ചര്‍ ഏഴാം ക്ലാസ് ബി യില്‍ എത്തി.

പിള്ളേര്‍ എണിറ്റ് നമസ്തേ പറഞ്ഞു ; ചിലര്‍ എണീക്കാതെയും എന്തോ ചെയ്തു.

എങ്കിലും ടീച്ചര്‍ അതു കാര്യമാക്കിയില്ല.

ടീച്ചര്‍ പുസ്തകം തുറന്നു .

“ കഴിഞ്ഞ ക്ലാസില്‍ എവിടം വരെയാ എടുത്തു നിര്‍ത്ത്യേ“

“ പാഠം പത്ത് കഴിഞ്ഞൂ ടീച്ചറേ “ മണ്‍സൂര്‍ വിളിച്ചു പറഞ്ഞു.

“ ഏയ് കഴിഞ്ഞില്ല , അവന്‍ വെറുതെ പറയ്യാ “

“ അത് ട്യൂഷന്‍ ക്ലാസിലാ കഴിഞ്ഞത് “

“ നീയ്യ് കഴിഞ്ഞത് ശ്രദ്ധിക്കാത്തോണ്ടാ”

- ഇങ്ങനെയുള്ള കോലാഹലം ക്ലാസില്‍ നടന്നു.

“ ഒരാള്‍ക്കും ഒരോര്‍മ്മയും ഇല്ല - ഞാന്‍ ഒരാഴ്ച ലീവ് കഴിഞ്ഞ് വന്നപ്പോഴുള്ള അവസ്ഥ നോക്കണേ. പുസ്തകമാണെങ്കിലോ ഇക്കൊല്ലം മാറീതും ‘’ ടീച്ചര്‍ സ്വയം പിറുപിറുത്തു.

അതിനിടെ ഭൂരിപക്ഷം നോക്കാമെന്നായി ടീച്ചര്‍

അതിനുവേണ്ടി കൈ പൊന്തിക്കാന്‍ പറഞ്ഞു.

“ കഴിഞ്ഞില്ലാ എന്ന് ഉറപ്പുള്ളവര്‍ കൈ പൊന്തിക്ക് “

കൈകള്‍ ഉയര്‍ന്നു ( ചിലര്‍ രണ്ടു കൈയ്യും പൊക്കി )

ടീച്ചര്‍ എണ്ണി - ഭൂരിപക്ഷം കഴിഞ്ഞീട്ടില്ല എന്നാണ് .

പിന്നെ , എന്തോ ഓര്‍ത്തീട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായ മധുവിന്റെ അടുത്തു വന്നു . അവനോട് ചോദിച്ചു.


പാഠം കഴിഞ്ഞു വെന്നു അതിനു തെളിവായി ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന നോട്ട് അവന്‍ ടീച്ചര്‍ക്ക് കാണിച്ചു കൊടുത്തു.

പിന്നെ ടീച്ചര്‍ വേറെ ഒന്നിന്നും നിന്നില്ല .

“ എല്ലാവരും പുസ്തകം എടുക്ക് “

“ പാഠം പതിനൊന്ന് എടുക്ക് “

“ പാഠം പതിനൊന്ന് - അരണ “ ടീച്ചര്‍ വായിച്ചു.

ഒരു വരി പുസ്തകത്തില്‍ നോക്കി വായിക്കുകയും പിന്നീട് ആ വരിയെക്കുറിച്ച് തിരിച്ചും മറിച്ചും വിശദീകരണവുമായി ക്ലാസ് മുന്നേറി.

അങ്ങനെ ആ പേജിലെ അവസാനത്തെ വരിയിലെത്തി.

“ അരണ കടിച്ചാല്‍ ഉടനെ മരണം ‘’ ടീച്ചര്‍ ആ വരി ഭീതിയുടെ സ്വരത്തില്‍ അവതരിപ്പിച്ചു.

ക്ലാസ് നിശ്ശബ്ദമായി

ടീച്ചര്‍ വിശദീകരണം നല്‍കി

“ കുട്ടികളെ നിങ്ങളുടെ മുറ്റത്തും പറമ്പിലുമൊക്കെ ‘അരണ’യെ കാണാറില്ലേ . സൂക്ഷിക്കണം . അത് കടിച്ചാല്‍ ഉടനെ മരിക്കും . ഇനി മുതല്‍

അരണയെ കാ‍ണുമ്പോള്‍ സൂക്ഷിക്കുക . അതെങ്ങാനും കടിച്ചാല്‍ ............... “

ടീച്ചര്‍ക്കു മുഴുവനാക്കാന്‍ പടിയില്ല . അപ്പോഴേക്കും ആ പിരീഡ് അവസാനിക്കുന്ന ബെല്‍ അടിച്ചു.

**** **** ***** **** ****

പിറ്റേദിവസം പ്രസ്തുത ക്ലാസില്‍ ടീച്ചറെത്തി.

പതിവുപോലെ ...........

എവിടെയാ നിറുത്തിയതെന്ന് ചോദിച്ചു.

“ അരണ കടിച്ചാല്‍ ഉടനെ മരിക്കും” കുട്ടികള്‍ പറഞ്ഞു.

ടീച്ചര്‍ ആ പേജ് എടുത്തു.

കഴിഞ്ഞ ക്ലാസില്‍ അവസാനിപ്പിച്ചു നിറുത്തിയ ഭീതിജനകമായ പ്രസ്താവന - “ അരണ കടിച്ചാല്‍ ഉടനെ മരണം“ - വീണ്ടും ആവര്‍ത്തിച്ചു.

പിന്നെ ഒന്നു കൂടി വിശദീകരിച്ചു
പിന്നെ , പേജ് മറച്ചു, ടീച്ചര്‍ ഉറക്കെ വായിച്ചു.

അപ്പോള്‍ ആദ്യവരി തന്നെ ടീച്ചറുടെ ഉന്മേഷം തകര്‍ത്തു.

“ .....എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട് . എന്നാല്‍ അത് ശരിയല്ല.” എന്നതായിരുന്നു ആ പേജിലെ ആദ്യ വരി

....................

.....................

.....................

വാല്‍ക്കഷണം

ഇത് സംഭവകഥയല്ല . അതുകൊണ്ടുതന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ സാംങ്കല്പികമാണ് . അവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ ,

മരിച്ചുപോയവരോ ആയി സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം . അദ്ധ്യാപക പരിശീലന വേളയില്‍,ക്ലാസിലേക്ക് തയ്യാറെടുപ്പിലാതെ

പോകുന്ന അദ്ധ്യാപകരെക്കുറിച്ച് പറയുമ്പോള്‍ ഈ കഥ ആവര്‍ത്തിക്കാറുണ്ട്.

2 comments:

smitha adharsh said...

അത് നന്നായി മാഷേ...ഇത്തരത്തിലുള്ള ടീച്ചര്‍ മാര് ശരിക്കും ഇപ്പോഴും ഉണ്ട് കേട്ടോ.... നമുക്കു നേരിട്ടു അനുഭവം ഉണ്ട്.....എന്നെ നോക്കണ്ട...ഞാന്‍,സുന്ദരിയും,സുശീലയും,സല്‍സ്വഭാവിയും,ബുദ്ധിമതിയും,വിവരവും ഒക്കെ ഉള്ള ടീച്ചര്‍ ആയിരുന്നു..സത്യം..
മുന്പോസ്റ്കളും കണ്ടു..നന്നായിട്ടുണ്ട് മാഷേ..ഇനിയും വരാം.

Unknown said...

അരണ കടിച്ചാല്‍ മരിക്കുമോ മാഷെ അരണക്ക്
അത്ര വിഷമുണ്ടോ