1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Saturday, July 28, 2007

ഗ്രൂപ്പു പ്രവര്‍ത്തനം നല്‍കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍



ക്ലാസില്‍ പഠനം നന്നായി നടത്തുന്നതിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണല്ലോ.
പഠനോപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ കഴിയുന്നതും വിവരശേഖരണത്തിനുള്ള കുട്ടികളുടെ കഴിവു
വളരുന്നതും ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് .ക്ലാസ് സമയം മുഴുവന്‍ അദ്ധ്യാപകന്‍ വാതോരാതെ
സംസാഎഇച്ചുകൊണ്ടിരിയ്ക്കുന്ന പരമ്പരാഗത രീതി മാറി, ഗ്രൂപ്പുതിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുംകുട്ടികളെ
കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം വന്നതോടെ പല അദ്ധ്യാപകരും പുതിയ പ്രശ്നങ്ങള്‍
നേരിടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഗ്രൂപ്പു പ്രവര്‍ത്തനം ഫലപ്രദമായി ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് .
എന്നാല്‍ അതിന്റെ കാരണങ്ങളെ പഴിപറഞ്ഞീട്ടോ ഗ്രൂപ്പായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയീട്ടോ കാര്യമില്ല. ഗ്രൂപ്പു
പ്രവര്‍ത്തനം നടക്കാത്ത ക്ലാസ് മുറികളില്‍ പഠനം ഫലപ്രദമാകില്ലെന്ന കാര്യം ഉറപ്പ്.
ക്ലാസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം വിജയത്തിലെത്തിയ്ക്കാന്‍ സഹായകരമാകുന്ന ചിലകാര്യങ്ങള്‍ നോക്കൂ.‍


1.ഗ്രൂപ്പിനുള്ള കുട്ടികളുടെ കഴിവിനൊത്തു പ്രവര്‍ത്തി വിഭജനം (Work Distribution) നടത്തണം. കുട്ടികളുടെ കഴിവും
നിലവാരവും പരിഗണിയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പരാചയപ്പെട്ടേയ്ക്കും‍

2.നേതൃത്വപാടവം (Leadership Quality ) ഉള്ള കുട്ടികളില്‍ (മുതിര്‍ന്നവരില്‍‌പ്പോലും ) ഞാനെന്ന ഭാവം ഉണ്ടാകും.
മറ്റ് അംഗങ്ങള്‍ പറയുന്നത് അംഗീകരിയ്ക്കാനോ അല്ലെങ്കില്‍ കീഴ്‌പ്പെട്ട് പ്രവര്‍ത്തിയ്ക്കാനോ ബുദ്ധിമുട്ട് ഉണ്ടാകും.
അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രവര്‍ത്തനം നല്‍കുന്നതിനുമുന്‍പേ ക്ലാസില്‍ പൊതു ചരച്ച
നടത്തണം.എല്ലാവര്‍ക്കും പങ്കാളിത്തം ന്‍ല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ധ്യാപകന്‍ വിശദീകരിയ്ക്കണം.‍

3.ലീഡറാവാ‍ന്‍ എല്ലാ അംഗങ്ങള്‍ക്കും മാറിമാറി അവസരം കൊടുക്കണം. മിടുക്കനെ മാത്രം സ്ഥിരം നേതാവാക്കുന്ന
രീതി മാറ്റണം.‍

4.ഓരോ പ്രവര്‍ത്തനവും തീര്‍ക്കുന്നതിനുള്ള കൃത്യമായ സമയം മുന്‍‌കൂട്ടിപറയണം. അതിനുള്ളില്‍
തീര്‍ക്കാവുന്നവയാകണം പ്രവര്‍ത്തനമെന്നത് പറയേണ്ടതില്ലല്ലോ‍

5.ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും കഴിവില്‍ പിന്നോക്കക്കാരാണെങ്കില്‍ അവരെ മറ്റു ഗ്രൂപ്പുകളിലേയ്ക്ക്
വിഭജിച്ചുകൊടുക്കണം. അതായത് ഒരു ഗ്രൂപ്പില്‍ എല്ലാ നിലവാരക്കാരായ കുട്ടികളും വരണം.‍

6.കുട്ടികള്‍ക്കു നല്‍കുന്നതിനു മുമ്പേതന്നെ അദ്ധ്യാപകന്‍ പ്രവര്‍ത്തനം വ്യക്തമായി ആസൂത്രണം ചെയ്യണം.
അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാ‍തെ പോകും.‍

7.ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനം സംബന്ധിച്ച പ്രവര്‍ത്തനം സംബന്ധിച്ച ശരിയായ മുന്നറിവ്
കുട്ടികള്‍ക്കുണ്ടെന്ന് ഉറപ്പാക്കണം . ഇല്ലെങ്കില്‍ അവയെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കാന്‍ ശ്രമിയ്ക്കേണ്ടതാണ്‍

8.ഗ്രൂപ്പിലെ ഏതെങ്കിലുമൊരുകുട്ടി വളരേ പിന്നോക്കാവസ്ഥയിലാണെങ്കില്‍ ( മിയ്ക്കപ്പോഴും അങ്ങനെ വരാം ) അവനെ
സഹായിയ്ക്കാനായി മറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തണം .‍

9.ക്ലാസ്സില്‍ ഗ്രൂപ്പ് വര്‍ക്ക് നടത്തേണ്ടത് ടീച്ചറുടെ സജീവമായ മേല്‍നോട്ടത്തിലായിരിയ്ക്കണം. എന്നാല്‍ കുട്ടികള്‍
ചെയ്യേണ്ട കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യലാവരുത് . ഈ സഹായം പിന്നോക്കം നില്‍ക്കുന്ന ഗ്രൂപ്പുകാര്‍ക്ക്
പ്രേരണയും പ്രോത്സാഹനവും നല്‍കണം. പിന്നോക്കാവസ്ഥയ്ക്കു കാരണം കണ്ടെത്തി പരിഹരിയ്ക്കാനുള്ള ശ്രമം
ഉണ്ടാകണം.‍

10.ഗ്രൂപ്പ് ലീഡറുടെ കര്‍ത്തവ്യം ആസൂത്രണഘട്ടത്തില്‍ എന്തൊക്കെയെന്ന് ആസൂത്രണ ഘട്ടത്തില്‍ വ്യക്തമായി
പറയേണ്ടതാണ്.‍
11.ചെയ്ത പ്രവര്‍ത്തനം ക്ലാസില്‍ അവതരിപ്പിയ്ക്കാന്‍ ഗ്രൂപ്പിന് അവസരം നല്‍കണം
12.ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രവര്‍ത്തനം ചെയ്യാതിരിയ്കുകയോ അലംഭാവം കാണിയ്ക്കുകയോ ചെയ്താല്‍ അക്കാര്യം
ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചുമതല ഗ്രൂപ്പ് ലീഡര്‍ക്കാണ്‍

13.ഗ്രൂപ്പ് ലീഡര്‍ ഗ്രൂപ്പ് അംഗങ്ങള്‍കിടയില്‍ ശരിയായ പ്രവര്‍ത്തി വിഭജനം നടത്തുന്നുണ്ടോ എന്ന കാര്യം ടീച്ചര്‍
ശ്രദ്ധിയ്ക്കണം. ‍

14.പ്രവര്‍ത്തി വിഭജനവും പ്രവര്‍ത്തനഫല ക്രോഡീകരണവും ഗ്രൂപ്പ് ലീഡര്‍ ചെയ്യേണ്ടതാണ്.‍

15.ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വളരേ മോശമായിരിയ്ക്കാം. എന്നാല്‍ പടിപടിയായുള്ള ശ്രമങ്ങള്‍കൊണ്ട്
മെച്ചപ്പെടുത്താം.‍

16.ഓരോ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിച്ചാലും അതിലെ അപാകതയും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച
ചെയ്യേണ്ടതാണ്.‍

17.ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കി ടീച്ചര്‍ ഒരു ഭാഗത്ത് ( കസേരയില്‍ ) ചടഞ്ഞുകൂടിയിരിയ്ക്കരുത് . മറിച്ച് ,എല്ലാ ഗ്രൂപ്പ്
പ്രവര്‍ത്തനങ്ങളും ശരിയായി നടക്കുന്നില്ലേ എന്ന് പരിശോധിയ്ക്കേണ്ടതാണ്.എന്തെക്കിലും സഹായങ്ങള്‍
(Scaffolding ) കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ വേണ്ടതുമാണ്.‍

18.സബ്‌ജക്ട് കൌണ്‍സിലിലും ക്ലസ്റ്ററിലുമൊക്കെ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍
ബന്ധപ്പെട്ട ടീച്ചര്‍ പങ്കുവെയ്ക്കേണ്ടതാണ്.‍

19.ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ ക്ലാസില്‍ ബഹളമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട് . ഇത് പടിപടിയായി
ഇല്ലായ്മ ചെയ്യാവുന്നതേയുള്ളൂ.‍

(25-6-2007ന് മലയാള മനോരമ ദിനപ്പത്രത്തിലെ പഠിപ്പുരയില്‍ വന്ന ബ്ലോഗറുടെ ലേഖനത്തില്‍ നിന്ന് )‍

Sunday, July 22, 2007

ചൂരല്‍ വിപ്ലവത്തില്‍നിന്ന് ഈര്‍ക്കിലി വിപ്ലവത്തിലേയ്ക്കെത്തിയ ഒരു ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍



ബഷീര്‍ മാസ്റ്റര്‍ നമുക്ക് സുപരിചിതനായിരിയ്ക്കുകയില്ല. പക്ഷെ , കേരളത്തിലെ വിദ്യാ‍ര്‍ത്ഥികള്‍ക്ക് അങ്ങനെയല്ല. ചൂരല്‍ നിരോധനം എന്ന വിപ്ലവ ബോബ് കേരളത്തിലെ വിദ്യാലയങ്ങളിലിട്ട വിദ്യാഭ്യാസ ഓഫീസര്‍ എന്നു പറയുമ്പോള്‍ ആ അപരിചിതത്ത്വത്തിന്റെ മറ പൊടുന്നനെ നീങ്ങുന്നു അല്ലേ.അന്ന് ,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ അത് വലിയൊരു വാര്‍ത്ത തന്നെയായിരുന്നു. മാദ്ധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അന്നേ തന്നെ പ്രകൃതി ജീവന തല്പരനായ അദ്ദേഹം ഇന്ന് ( റിട്ടയറായതിനുശേഷം ) പ്രകൃതിജീവനത്തിലധിഷ്ഠിതമായ പ്രകൃതികൃഷിയുമായി മുന്നേറുകയാണ്. ആണ്ടില്‍ 300 തേങ്ങ ലഭിയ്ക്കത്തക്കവിധത്തില്‍ - പ്രകൃതികൃഷി രീതിയില്‍- ഈര്‍ക്കിലിവിപ്ലവം എന്ന നാമധേയത്തില്‍ ഈ പ്രസ്ഥാനം മുന്നേറുകയാണ്.


ബഷീര്‍ മാ‍സ്റ്ററെക്കുറിച്ചുള്ള ലേഖനം മലയാള മനോരമ ദിനപ്പത്രത്തിലെ (22-7-07) ശ്രീ യിലാണ്.

സുല്‍ഫിക്കറാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്

ഫോട്ടോ : രാജന്‍ .എം.തോമസ്

Thursday, July 19, 2007

Std: X, I.T, Unit : 3 , വിവരങ്ങളുടെ ക്രോഡീകരണത്തിനും അപഗ്രഥനത്തിനും സ്പ്രഡ്‌ഷീറ്റ്



1.OpenOffice.org Calc തുറക്കുന്നതെങ്ങനെ ?

Application--> Office -->OpenOffice.org Calc

2.എന്താണ് മെര്‍ജിംഗ് ?

രണ്ടു സെല്ലുകളെ ഒന്നാക്കുന്ന രീതിയാണ് മെര്‍ജിംഗ്

3.സെല്ലുകളെ ‍Merge ചെയ്യുന്നതെങ്ങനെ ?

Select-->‍Merge ചെയ്യേണ്ട സെല്ലുകള്‍--> Format-->Merge Cells

4. Type ചെയ്ത വാക്കുകള്‍ ഒരു സെല്ല്ലില്‍ ഒന്നിലധികം വരികളായി വരുവാന്‍ എന്തു ചെയ്യണം ?

Select-->Type ചെയ്ത Cell --> Format-->Cells

Format cells Dialogue Box പ്രത്യക്ഷപ്പെടുന്നു

Select-->alignment-->Wrap text automatically എന്ന Box ല്‍ ടിക്ക് മാര്‍ക്ക് ( ) കൊടുക്കുക--> OK

5.എന്താണ് ഫില്‍ സീരീസ് ?

പട്ടികയില്‍ ക്രമനമ്പര്‍ ഇടുന്നതിന് ഉപയോഗിയ്ക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഫില്‍ സീരീസ്

6.Fill series മുഖേന ക്രമനമ്പര്‍ ഇടുന്നതെങ്ങനെ ?

ക്രമനമ്പര്‍ ചേര്‍ക്കേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക .

Edit --> Fill --> Series

7.എന്താണ് അലൈന്‍‌മെന്റ് (Alignment ) ?

സെല്ലില്‍ ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ Left, Right, Center,Top,Bottom...എന്നിങ്ങനെ ക്രമീകരിയ്ക്കുന്നതിനെ
Alignment എന്നുപറയുന്നു.

8.Alignment ചെയ്യുന്നതെങ്ങനെ ?

Select--> Type ചെയ്ത സെല്ലുകള്‍ -->Format -->Alignment---> Select--> Centered / Left / Right... etc

9.എന്താണ് സോര്‍ട്ടിംഗ് ?

പട്ടികയെ അതിലെ ഏതെങ്കിലും കോളത്തിലുള്ളവയുടെ അടിസ്ഥാനത്തില്‍ ആരോഹണക്രമത്തിലോ
(Ascending ) അവരോഹണക്രമത്തിലോ (Decending ) അക്ഷരമാലാക്രമത്തിലോ ക്രമീകരിയ്ക്കുന്നതാണ്
സോര്‍ട്ടിംഗ്

10.Sorting ചെയ്യുന്നതെങ്ങനെ ?

ക്രമനമ്പര്‍ കോളവും തലക്കെട്ടുമൊഴികെയുള്ള പട്ടിക സെലക്ട് ചെയ്യുക .

Data--> sort-->

സോര്‍ട്ട് ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.

Sort by-->Select Column

Ascending-->Radio button-->OK

11.എന്താണ് ഫില്‍റ്ററിംഗ് ?

പട്ടികയില്‍ നിന്ന് പ്രത്യേക വിഭാഗങ്ങളെ കണ്ടെത്തുന്നതാണ് ഫില്‍റ്ററിംഗ്

12.ഒരു പ്രത്യേക വിഭാഗത്തെ മാത്രം കണ്ടെത്തുന്നതെങ്ങനെ ? or ഫില്‍റ്റര്‍ ചെയ്യുന്നതെങ്ങനെ ?

Filter ചെയ്യേണ്ട പട്ടിക മുഴുവന്‍ ( തലക്കെട്ടുള്‍പ്പെടെ ) Select-->Data-->Filter-->Auto Filter .

ഓരോ കോളത്തിന്റേയും ശീര്‍ഷക ഭാഗത്ത് ചെറിയ Arrow ബട്ടണ്‍ പ്രത്യക്ഷപ്പെടുന്നു.

Click-->ശീര്‍ഷകത്തിലെ Arrow ബട്ടണ്‍ --->Select---- (400)

വീണ്ടും ആദ്യ ലിസ്റ്റ് കിട്ടുവാന്‍ :-

Select-->Arrow button---> All

13.ഒരു പ്രത്യേക വിഭാഗത്തിന് മുകളിലുള്ളതിനെ കണ്ടെത്തുന്നതെങ്ങനെ ?

Filter ചെയ്യേണ്ട പട്ടിക മുഴുവന്‍ ( തലക്കെട്ടുള്‍പ്പെടെ ) Select---> Data--->Filter--->Standard Filter

Standard Filter Dialogue Box പ്രത്യക്ഷപ്പെടും

Field Name ---> Select---> ശീര്‍ഷകം

Condition--> ' > ' ചിഹ്നം Select

Value ---> വേണ്ടത് Type ചെയ്യുക ( 400) ---> OK

14.ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലുള്ളവയെ Filter ചെയ്യുന്നതെങ്ങനെ ?

ഫില്‍റ്റര്‍ ചെയ്യേണ്ട പട്ടിക ( തലക്കെട്ടുള്‍പ്പെടെ ) സെലക്ട് ചെയ്യുക

Data-->Filter -->Standard Filter

Standard Filter Dialogue box പ്രത്യക്ഷപ്പെടും

Field Name ---> ശീര്‍ഷകം

Condition---> ' > ' ചിഹ്നം Select

Value --->Type ആദ്യത്തെ അക്കം (400)

Operator ---> Select---> AND

Field name---> രണ്ടാമത്തേത് ---> ശീര്‍ഷകം

Condition---> രണ്ടാമത്തേത് ----> ‘ < ‘ ചിഹ്നം ---> Select

Valu--->രണ്ടാമത്തേത്---> Type അവസാനത്തെ അക്കം (1000) ----> OK

15.ഫില്‍റ്റര്‍ നീക്കം ചെയ്യുന്നതെങ്ങനെ ?

പട്ടിക സെലക്ട ചെയ്യുക

Data---> Filter ---> Remove Filter

16. കണ്ടീഷണല്‍ സ്റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് തരംതിരിയ്ക്കുന്നതെങ്ങനെ ?

തരംതിരിയ്ക്കേണ്ട കോളം Select

Type----> = (IF J3 > 80 ; " OVER USER " ; " UNDER USER " )

----> Enter---> Click &Dragg

17. എന്താണ് ഓട്ടോ ഫോര്‍മാറ്റിംഗ് (Auto Formating )

പട്ടിക മോടി പിടിപ്പിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് Auto Formating . മുന്‍‌കൂട്ടി തയ്യാറാക്കിവെച്ച
മാതൃകകളില്‍ ഒന്ന് നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു.

18. പട്ടിക ഓട്ടോ ഫോര്‍മാറ്റിംഗ് ചെയ്യുന്നതെങ്ങനെ ?

Select---> പട്ടിക

Format--> Autoformat-->

Auto Format Dialogue Box പ്രത്യക്ഷപ്പെടും

Format ---> Select--->OK

19. ചാര്‍ട്ട് ഉള്‍പ്പെടുത്തുന്നതെങ്ങനെ ?

Select---> Columns---> Insert ----> Chart

Auto Format Chart എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും---->Next

Choose Chart Type---> Select----> Next

---->Give Chart Title ---> Create

Wednesday, July 04, 2007

Std: X , PHYSICS , ക്ലസ്റ്റര്‍--അദ്ധ്യാപകപരിശീലനം


( കേരളത്തില്‍ ഒട്ടേറെ അദ്ധ്യാപകര്‍ ക്ലസ്റ്റര്‍ ലീഡേഴ്‌സ് ആയി തിരഞ്ഞേടുക്കപ്പെട്ടിട്ടുണ്ട് . അവര്‍ക്ക്

സഹായകമാകുന്ന ചില ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിയ്ക്കുന്നത് . ക്ലസ്റ്ററില്‍ യൂണിറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍

സ്വയം‌പഠനത്തിനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കികൊടുക്കേണ്ടതാണ്. നിരപായ ഫ്യൂസ്, ഇന്‍‌കാന്‍ഡസെന്റ്

ലാമ്പ്, ഡിസ്‌ചാര്‍ജ്ജ് ലാമ്പ് , ഫ്ലൂറസെന്റ് ലാമ്പ് , ആര്‍ക്ക് ലാ‍മ്പ് എന്നിവ സ്വയം പഠനത്തിനായി കൊടുക്കാവുന്ന

ഭാഗങ്ങളാണ്. പിറ്റേന്ന് ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തിയാല്‍ മതി. റഫറന്‍സിനുള്ള ശേഷി

കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ട് . അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞവ റഫറസിനും കൊടുക്കാം. കുട്ടികളോട് ചില

വസ്തുക്കള്‍ ക്ലാസില്‍ കൊണ്ടുവരാന്‍ പറയാം. ഇന്‍കാന്‍ഡസെന്റ് ലാമ്പ് ക്ലാസില്‍ കൊണ്ടുവന്ന് , അതിലെ

ഫിലമെന്റിന്റെ പ്രത്യേകത , ചുരുളിന്റെ കാരണം എന്നിവയും ചര്‍ച്ച നടത്താം.)

1.രാമുവും ഡേവിയുംകൂടി ഐസ്‌ക്രീം പാര്‍ലറിലിരുന്ന് ഐസ്‌ക്രീം കഴിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഡേവിയ്ക്ക്

ഒരു സംശയമുണ്ടായത് . ഉടന്‍തന്നെ ഡേവി ആ സംശയം രാമുവിനോട് ഉന്നയിച്ചു. “ഐസ്‌ക്രീം എന്തുകൊണ്ടാണ്

കുഴമ്പുരൂപത്തിലിരിയ്ക്കുന്നത് . ഐസിനെപ്പോലെ ഉറച്ചുകട്ടിയാവാത്തതിന് കാരണമെന്ത് ? “
ഉടന്‍‌തന്നെ രാമു മറുപടി പറഞ്ഞു “ അത് തണുപ്പിയ്ക്കാത്തതുകൊണ്ടാണ് “.

ഈ പ്രശ്നത്തില്‍ നിങ്ങളുടെ അഭിപ്രായം എന്ത് ?

2.വിവിധയിനം ലാമ്പുകളെക്കുറിച്ച് ക്ലാസില്‍ ചര്‍ച്ച നടക്കുന്ന സമയമായിരുന്നു അത് . അപ്പോള്‍ അവിനാശ് ഒരു

സംശയം ഉന്നയിച്ചു. “ ഡിസ്‌ചാര്‍ജ്ജ് ലാമ്പിലും ഇന്‍‌കാന്‍ഡസെന്റ് ലാമ്പിലും നിയോണ്‍ വാതകം നിറച്ചീട്ടുണ്ടല്ലോ.

അപ്പോള്‍ രണ്ടു ലാമ്പില്‍നിന്നും പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം ചുവപ്പ് ആയിരിയ്ക്കില്ലേ “.

മുരളിയുടെ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണമെന്താണ് ?

3.അന്നത്തെ ദിവസം ഫിസിക്സ് ടീച്ചര്‍ മര്‍ദ്ദവും തിളനിലയും എന്ന ടോപ്പിക്കാണ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി നല്‍കിയത്

..അപ്പോള്‍ അഫ്‌സല്‍ തന്റെ വീട്ടിലെ ഒരു അനുഭവം പറഞ്ഞു. അഫ്‌സലിന്റെ അമ്മ ചോറുവെയ്ക്കുമ്പോള്‍ ,

അടുപ്പിലെ അരിയും വെള്ളവും ഉള്ള ഒരു പാത്രത്തിനു മുകളിലായി വേറൊരു പാത്രത്തില്‍ വെള്ളം വെയ്ക്കാറുണ്ടത്രെ !
ഇങ്ങനെ ചെയ്യുന്നതുവഴി എന്തെങ്കിലും ഗുണം ലഭിയ്ക്കുമോ ? വെള്ളത്തിനുപകരം വേറെ എന്തെങ്കിലും കുചാലകം

ഉപയോഗിച്ചതുകൊണ്ടുള്ള മേന്മയെന്ത് ?

4.ക്രിസ്റ്റഫറും റോബിനും തമ്മിലൊരു തര്‍ക്കമുണ്ടായി . പ്രഷര്‍കുക്കറില്‍ പദാര്‍ത്ഥങ്ങള്‍ വേഗത്തില്‍ വേവാന്‍

കാരണം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപമാണെന്ന് ക്രിസ്റ്റഫറും അതല്ല മര്‍ദ്ദം കൂടുമ്പോള്‍ ജലത്തിന്റെ

തിളനില കൂടുന്നതാണ് റോബിനും വാദിച്ചു. ഏതാണ് ശരി എന്തുകൊണ്ട് ?

5.മണ്‍പാത്രത്തിലെ ജലത്തിന്റെ തണുപ്പിനെക്കുറിച്ചായിരുന്നു അന്നത്തെ ഫിസിക്സ് ക്ലാസിലെ ചര്‍ച്ചാവിഷയം.
ഇത്തരത്തില്‍ ജലം തണുക്കുന്നതിനുകാരണം മണ്‍പാത്രത്തിലെ സൂക്ഷ്മസുഷിരങ്ങളില്‍ക്കൂടിയുള്ള ജലത്തിന്റെ

ബാഷ്പീകരണമാണെന്ന് അനൂപ് വ്യക്തമാക്കി. അപ്പോള്‍ സുഷില്‍ ഒരു സംശയം ചോദിച്ചു , “ ഇത്തരത്തില്‍ ജലം

നീരാവിയാകുമ്പോള്‍ ആ നീരാവിയുടെ ഊഷ്മാവ് ജലം തിളപ്പിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നീരാവിയുടെ ഊഷ്മാവിനേക്കാള്‍

കുറവായിരിയ്ക്കുമോ ? “ നിങ്ങള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമോ ?

6.റീനയും അജിതയും തമ്മിലൊരു തര്‍ക്കമുണ്ടായി. പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ് എന്നത് മഞ്ഞുകട്ടയുടെ

ദ്രവണാങ്കമാണെന്ന് റീനയും അതല്ല ജലത്തിന്റെ ഖരണാങ്കമാണെന്ന് അജിതയും വാദിച്ചു. ഏതാണ് ശരി ?

എന്തുകൊണ്ട് ?

7.സുബൈറിനൊരു സംശയം ഉണ്ടായി . പാലിന്റെ നിറം വെളുപ്പാണ് . അത് തിളപ്പിച്ച് നീരാവിയാക്കുമ്പോള്‍

നീരാവിയ്ക്ക് പാലിന്റെ വെളുത്ത നിറം ലഭിയ്ക്കാത്തതെന്തുകൊണ്ട് ?




ഉത്തരസൂചന


1.ഐസ്‌ക്രീമിലെ ഘടകങ്ങളാണ് ഇതിനുകാരണം. ഐസ്‌ ക്രീം തണുപ്പിച്ചുതുടങ്ങുമ്പോള്‍ അതിലെ ജലാംശം

ഐസായി മാറാന്‍ തുടങ്ങും .എന്നാല്‍ അതിലെ ഫാറ്റിന്റെ ചെറിയ കണങ്ങള്‍ ജലാംശം മുഴുവനും ഐസായി

മാറുന്നത് തടയും.മാത്രമല്ല വായുകുമിളകളും ഐസിന്റെ രൂപീകരണത്തിന് തടസ്സം സൃഷ്ടിയ്ക്കും . അതിനാല്‍ ഐസ്

ക്രീം ഉറച്ചുകട്ടിയാവാതെ മൃദുവായ കുഴമ്പുരൂപത്തിലാവുന്നു.

2.ആയിരിയ്ക്കുകയില്ല്യ. കാരണം ഫിലമെന്റ് ലാമ്പില്‍ ഫിലമെന്റ് ചുട്ടുപഴുത്താണ് പ്രകാശം ഉണ്ടാകുന്നത് . എന്നാല്‍

ഡിസ്‌ചാര്‍ജ്ജ് ലാമ്പില്‍ വാതക അയോണുകളുടെ കൂട്ടിമുട്ടല്‍ നടന്നാണ് പ്രകാശം ഉണ്ടാകുന്നത് .

3.ഇതുവഴി പാത്രത്തിലെ നീരാവി ഒരു പരിധിവരെ പുറത്തുപോകുകയില്ല്യ. തന്മൂലം മര്‍ദ്ദം കൂടുമ്പോള്‍ തിളനില

കൂടുകയും അരി വേഗത്തില്‍ വേവാന്‍ ഇടവരികയും ചെയ്യുന്നു. മുകളിലെ പാത്രത്തില്‍ വെള്ളം വെയ്ക്കുന്നതിനാല്‍

വെള്ളം ചൂടാകുന്നുണ്ടെങ്കിലും അടിയിലെ പാത്രത്തിനുള്ളിലെ നീരാവിയ്ക്ക് താപനഷ്ടം സംഭവിയ്ക്കുന്നു. കുചാലകം

വെച്ചാല്‍ താപനഷ്ടത്തില്‍ കുറവ് മാത്രമേ സംഭവിയ്ക്കുന്നുള്ളൂ.

4.മര്‍ദ്ദം കൂടുമ്പോള്‍ തിളനില കൂടുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രഷര്‍ കുക്കര്‍

പ്രവര്‍ത്തിയ്ക്കുന്നതെങ്കിലും ഒരു ചെറിയ സ്വാധീനം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപത്തിനുണ്ട്.

5. കുറവായിരിയ്ക്കും.കാരണം ബാഷീകരണം ഏത് ഊഷ്മാവിലും നടക്കുമല്ലോ.

6.രണ്ടുപേരും പറഞ്ഞത് ശരിതന്നെയാണ്

7.പാല്‍ തിളയ്ക്കുമ്പോള്‍ അതിലെ ജലമാണ് നീരാവിയായി പോകുന്നത് . വെളുപ്പുനിറം അതിലെ കൊഴുപ്പിന്റേതാണ് .

അത് പാലില്‍ അവശേഷിയ്ക്കുന്നു.