1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Monday, June 08, 2009

എട്ടാം ക്ലാസിലെ പുതിയ ഭൌതികശാസ്ത്രം :Teaching Manual






മോഡ്യൂള്‍ :1



( ആശയങ്ങള്‍)
പ്ലവക്ഷമബലം , ആദേശം ചെയ്യല്‍ , ആര്‍ക്കമെഡീസ് തത്ത്വം .


പഠന സാമഗ്രികള്‍ :

ബീക്കര്‍ , ജലം, പ്ലാസ്റ്റിക് പാത്രം , ഇരുമ്പ് കട്ട , മാര്‍ക്കര്‍ പെന്‍


ഗ്രൂപ്പിംഗ് തന്ത്രം :

പാഠഭാഗവുമായി യോജിച്ചത് ( പ്ലവക്ഷമബലം , മാസ്, വ്യാപ്തം,സാന്ദ്രത, ആര്‍ക്കിമെഡിസ് ,പ്ലവനം, യുറേക്കാ....)
പഠനപ്രവര്‍ത്തനം

മൂല്യനിര്‍ണ്ണയം




പ്രവര്‍ത്തനങ്ങള്‍ :



1.പഠനപ്രശ്നം അവതരണം



"ഒരു ട്രഫിലെ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ടോയ് ബോട്ടിലുള്ള ഇരുമ്പുകട്ട എടുത്ത് ജലത്തിലേക്കിട്ടാല്‍ ട്രഫിലെ ജലവിതാനത്തിന് മാറ്റമുണ്ടാകുമോ ?”

കുട്ടികള്‍ പഠന പ്രശ്നത്തിന് പരിഹാരം കണ്ടു പിടിക്കുന്നതിനുള്ള ശ്രമം തുടങ്ങുന്നു.

അംഗങ്ങള്‍ വ്യക്തിഗതമായി കുറിക്കുന്നു.


ഏതാനും‌പേര്‍ അവതരിപ്പിക്കുന്നു.


പങ്കാളികളെ ഗ്രൂപ്പുകളാക്കുന്നു.


ഗ്രൂപ്പുതലത്തില്‍ പഠനപ്രശ്നം ചര്‍ച്ചചെയ്യുന്നു.


ഗ്രൂപ്പുതലത്തില്‍ ചര്‍ച്ചചെയ്തു നടത്തിയ

ക്രോഡീകരണം മൊത്തം ക്ലാസില്‍

അവതരിപ്പിക്കുന്നു.


അവ ചര്‍ച്ച ചെയ്യുന്നു.


ഓരോ ഗ്രൂപ്പിനും വര്‍ക്ക് ഷീറ്റ് നല്‍കുന്നു.


പരീക്ഷണം ആസൂത്രണം ചെയ്യുന്നു;

പ്രാവര്‍ത്തികമാക്കുന്നു.


വര്‍ക്ക് ഷീറ്റ് പൂര്‍ത്തിയാകുന്നു.


ഓരോ ഗ്രൂപ്പും ക്ലാസില്‍ അവതരിപ്പിക്കുന്നു.


ക്രോഡീകരണം നടത്തുന്നു.


മെച്ചപ്പെടുത്തുന്നു.


നിഗമനത്തിലെത്തിച്ചേരുന്നു.


നിത്യജീവിതത്തിലെ മറ്റ് സംഭവങ്ങളുമായി

ബന്ധപ്പെടുത്തുന്നു.


വേറിട്ട ചിന്തയിലേക്ക് എത്തിക്കാന്‍ കഴിയുന്ന

സാദ്ധ്യതകള്‍ ആരായുന്നു.







ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍

നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളുടെ ഗ്രൂപ്പ്

പങ്കാളിത്തം , പരീക്ഷണത്തിലേര്‍പ്പെടല്‍ ,

നിരീക്ഷണം, രേഖപ്പെടുത്തലുകള്‍,അവതരണം

എന്നീ മേഖലകളും അദ്ധ്യാപകന് അനുഭവപ്പെടുന്ന

ബുദ്ധിമുട്ടുകളും നേട്ടങ്ങളും വിലയിരുത്തി മൂല്യനിര്‍ണ്ണയ

കോളത്തില്‍ അപ്പപ്പോള്‍ തന്നെ

രേഖപ്പെടുത്തേണ്ടതാണ് .



( ഇവിടെ ഇക്കാര്യത്തില്‍ ‘ടാര്‍ജറ്റ് ഗ്രൂപ്പിനെ‘

എടുത്താലും മതി)



( മൂല്യനിര്‍ണ്ണയ കോളം സൌകര്യാര്‍ഥം താഴെ

ആയാലും കുഴപ്പമില്ല)

No comments: