1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Sunday, July 19, 2009

അദ്ധ്യാപക ശാക്തീകരണം -ട്രെയിനിംഗ് മാനുവല്‍ ജൂലെ 09

TEACHERS EMPOWERMENT PROGRAMME ( PHYSICS , JULY-09)

അദ്ധ്യാപക തുടര്‍ ശാക്തീകരണം ട്രെയിനിംഗ് മാനുവല്‍

സെഷന്‍ :1 (10.00-11.25 )

9.30 AM to 10.00 AM : രജിസ്റ്റട്രേഷന്‍
പ്രവര്‍ത്തനം :1
ആര്‍.പി ഉദ്ദേശ്യങ്ങള്‍ എന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
ചാര്‍ട്ട് :1 , ഉദ്ദേശ്യങ്ങള്‍
1.അവധിക്കാല അദ്ധ്യാപക ശാക്തീകരണ പ്രവര്‍ത്തനത്തിന്റെ അവലോകനം
2.ജൂണ്‍ , ജൂലൈ മാസത്തിലെ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കല്‍
3.സ്കൂള്‍ സമഗ്രവികസനവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കുവെക്കലും പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കലും
4.വിഷയ ബന്ധിതമായ തനതു പ്രവര്‍ത്തനങ്ങളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും Document ചെയ്ത് മികവാര്‍ന്നവ പങ്കുവെക്കുന്നതിനെക്കുറിച്ച് ധാരണ രൂപീകരിക്കല്‍
5.സമീപനത്തിനിണങ്ങുന്ന വിധമുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് യൂണിറ്റ് സമഗ്രാസൂത്രണം നിര്‍വ്വഹിക്കല്‍ .
പ്രവര്‍ത്തനം :2 കോഴ്സ് ബ്രീഫിംഗ്
2+2+2+2+1=9 പാറ്റേണ്‍
വെള്ളി , ശനി ദിവസങ്ങള്‍ - രണ്ടു ദിവസങ്ങള്‍ ആവശ്യമായി വന്നതിന്റെ കാരണം.
ഓരോ ഘട്ടത്തിലേയും പരിശീലനത്തിന്റെ മേഖല
ഓരോ ദിവസത്തേയും ഡോക്യുമെന്റേഷന് ഒരാളെ തെരഞ്ഞെടുക്കുന്നു.
പ്രവര്‍ത്തനം:2 ചോദ്യാവലി നല്‍കല്‍
ചോദ്യാവലി ( ചാര്‍ട്ട്:2) പ്രദര്‍ശനം
1.അവധിക്കാല പരിശീലനം , ക്ലസ്റ്റര്‍ പരിശീലനം എന്നിവയില്‍ നാം ചര്‍ച്ച ചെയ്തിരുന്ന ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.
2.നേരിട്ട പരിമിതികള്‍ എന്തെല്ലാം?
3.പ്രശ്നങ്ങള്‍ എന്തെല്ലാം ?
4.ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ?
5.നേരിട്ട പ്രശ്നങ്ങള്‍ എന്തെല്ലാം?
6.മൂല്യനിര്‍ണ്ണയരീതി ഏത് ? ഉദാഹരണം പറയാമോ ?
7.മൂല്യനിര്‍ണ്ണയ ഫലം എന്ത് ?
8.ചെയ്യാതെ മാറ്റിവെക്കേണ്ടി വന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം?
9.അതിന് കാരണം എന്ത് ?
10.സ്കൂളില്‍ നടന്ന മറ്റ് മികവുകള്‍ (പൊതുവായവ) ഏതെല്ലാം?
11.തല്‍ഫലമായി ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാം?

അംഗങ്ങള്‍ വ്യക്തിപരമായി കുറിക്കുന്നു.
ഏതാനും പേര്‍ അവതരിപ്പിക്കുന്നു.
മറ്റുള്ളവര്‍ എഴുതിയത് ആര്‍ .പി ശേഖരിക്കുന്നു.
പ്രവര്‍ത്തനം:3 ചര്‍ച്ച
1.ഇവയില്‍ മികച്ച പ്രവര്‍ത്തനങ്ങളെന്ന് തോന്നുവ ഏതെല്ലാം?
2.മികച്ചതായി വിലയിരുത്താന്‍ കാരണമെന്ത് ?
വ്യക്തിപരമായി കുറിക്കുന്നു, ഏതാനും പേര്‍ അത് അവതരിപ്പിക്കുന്നു
പ്രവര്‍ത്തനം:4 ചര്‍ച്ച
ആര്‍.പി ചാര്‍ട്ട് -3 പ്രദര്‍ശിപ്പിക്കുന്നു.
ചാര്‍ട്ട് -3: “ ഒരു പ്രവര്‍ത്തനം മികച്ചതാണെന്ന് വിലയിരുത്തുമ്പോള്‍ അതില്‍ നാം സ്വീകരിച്ച സമീപനവുമായി ബന്ധപ്പെട്ട ഏതൊക്കെ അംശങ്ങള്‍ ഉണ്ടാകും?
1.അറിവിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
2.വിമര്‍ശനാത്മക ചിന്ത പരിപോഷിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്
3.സാമൂഹ്യപ്രശ്നവുമായി ബന്ധപ്പെടുത്തുന്നതില്‍
4.................................
5............................................
6. അംഗങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച് പട്ടിക പൂര്‍ത്തിയാക്കുന്നു.
പ്രവര്‍ത്തനം:5 ക്രോഡീകരണം
ഇവ പരിഗണിക്കുമ്പോള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാം പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ എന്തൊക്കെയാണ്?
അംഗങ്ങള്‍ വ്യക്തിപരമായി കുറിക്കുന്നു. ഏതാനും പേര്‍ അവതരിപ്പിക്കുന്നു.
പ്രതികരണങ്ങള്‍ ചാര്‍ട്ട് ചെയ്ത് ആര്‍.പി സൂചകങ്ങള്‍ ക്രോഡീ‍കരിക്കുന്നു.
( ചാര്‍ട്ട് മുന്‍‌കൂട്ടി എഴുതുകയല്ല , പങ്കാളികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് വികസിപ്പിക്കുകയാണ് വേണ്ടത് )
സെഷന്‍ :2 , (11.30 മുതല്‍ 1.00 വരെ )
പ്രവര്‍ത്തനം:1 പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും അവതരണവും

എട്ട് ,ഒമ്പത് , പത്ത് പാഠപുസ്തകങ്ങളിലെ ചില ആശയങ്ങളുമായി ബന്ധപ്പെട്ട് ലിസ്റ്റ് നല്‍കുന്നു; ഒപ്പം ആശയസൂചനയും
എട്ട് : ടാര്‍ / പ്ലാസ്റ്റിസിന്‍ / മൈദമാവ് / , ഇരുമ്പുപൊടി /മണല്‍ (ആശയം ആര്‍ക്കമിഡീസ് തത്ത്വം)
ഒമ്പത് : തഞ്ചാവൂര്‍ പാവ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ ( ആശയം : ഗുരുത്വകേന്ദ്രം)
പത്ത്: ലേസര്‍ ടോര്‍ച്ച് , ഗ്ലാസ് സ്ലാബ് ( ആശയം : സ്നെല്‍‌സ് നിയമം)
അംഗങ്ങളെ അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കുന്നു.
എട്ട് (3) ,ഒമ്പത് (1) ,പത്ത് (1) എന്നിങ്ങനെ.
ഈ സാമഗ്രികള്‍ ഉപയോഗിച്ച് ആശയം വിനിമയം ചെയ്യാനാവശ്യമായ പ്രവര്‍ത്തനം ആവിഷ്കരിക്കണം.പ്രവര്‍ത്തനത്തിനാവശ്യമായ കൂടുതല്‍ വസ്തുക്കള്‍ ഏതൊക്കെയെന്ന് കൂടി കണ്ടെത്തണം .

ആസൂത്രണം ആദ്യം വ്യക്തിഗതമാവണം ; പിന്നീട് ഗ്രൂപ്പില്‍ അവതരിപ്പിച്ച് മെച്ചപ്പെടുത്തണം.
ഓരോ ഗ്രൂപ്പും ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ വ്യക്തമാക്കുന്നു.
1.പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയം , ആശയവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ എന്നിവ കുറിക്കുന്നു
2.പ്രവര്‍ത്തനം വഴി കുട്ടികളിലുണ്ടാവുന്ന ശേഷികള്‍ എഴുതണം.
3.മൂല്യനിര്‍ണ്ണയ സാധ്യത അവതരിപ്പിക്കണം.

4.പ്രവര്‍ത്തനത്തിനാവശ്യമായ ലാബ് ഉപയോഗപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അത് എങ്ങനെ എന്ന് എഴുതണം.
5.ഇമ്പ്രൂവൈസ് ചെയ്ത് വികസിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ എങ്ങനെ ചെയ്യുമെന്ന് അവതരിപ്പിക്കണം.
6.പ്രദര്‍ശനസാധ്യതയുള്ള ഉല്പന്നങ്ങളുണ്ടെങ്കില്‍ അതിന്റെ സാധ്യത ചൂണ്ടിക്കാട്ടണം.

ഇതില്‍ ഏതെല്ലാം സാദ്ധ്യതകളാണ് ഓരോ പ്രവര്‍ത്തനത്തിനു മുള്ളത് ?
1.ക്ലാസ് പി.ടി.എ
2.സയന്‍സ് ക്ലബ്ബുമായി
3..............................
4..................................
അംഗങ്ങള്‍ വ്യക്തി പരമായി കുറീക്കുന്നു. അവതരിപ്പിക്കുന്നു.
ആര്‍.പി ക്രോഡീകരിക്കുന്നു.
സെഷന്‍ : 3 ( 2.00 മുതല്‍ 3.00)
പ്രവര്‍ത്തനം:1 ആര്‍ക്കമിഡീസ് തത്ത്വം പഠന ആസുത്രണ വിശകലനം
എട്ടാം ക്ലാസിലെ ആര്‍ക്കമിഡീസ് പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട , പാഠപുസ്തകത്തിലെ വായനാ സാമഗ്രികളും ( page No.115) അനുബന്ധ ചോദ്യവും അടങ്ങിയ ഭാഗം നല്‍കുന്നു.( ഗ്രൂപ്പുകളില്‍ ) ഇതിനായി ഒരു ടീച്ചര്‍ നടപ്പാക്കാനുദ്ദേശിച്ച പ്രവര്‍ത്തനം അടങ്ങിയ ടി.എം.ന്റെ പ്രവര്‍ത്തനപേജുകൂടി നല്‍കുന്നു.

1.ടി.എം ന്റെ പ്രവര്‍ത്തന ഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രവര്‍ത്തനം ചെയ്ത രീതി മനസ്സിലാക്കാമല്ലോ ?
2.എവിടെയാണ് മൂല്യനിര്‍ണ്ണയ സാദ്ധ്യതകളുള്ളത് ?
3.നാം ആവിഷ്കരിച്ച പ്രവര്‍ത്തനത്തെ അപേക്ഷിച്ച് എന്തൊക്കെ അധിക സാദ്ധ്യത കാണുന്നുണ്ട് ?
4.തടസ്സം നേരിടാനുള്ള സ്ഥലങ്ങള്‍ എവിടെയൊക്കെ ? പരിഹാരങ്ങള്‍ ?
5.നാം ആവിഷ്കരിച്ച മൊത്തം പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇവയില്‍ ക്ലാസ് പി.ടി.എ പോലുള്ള വേദിയില്‍ പങ്കുവെക്കാവുന്നവ ഏതൊക്കെ ?
6.എന്താണ് പങ്കുവെക്കുന്നതിന്റെ ഗുണം ?
7. കുട്ടിയുടെ സര്‍ഗ്ഗാത്മകതക്ക് സാധ്യത നല്‍കുന്നവയുണ്ടോ ?
8.ആ സാധ്യതകള്‍ ഒരു ഉല്പന്ന മാക്കി മാറ്റാ‍ന്‍ എന്തൊക്കെ ചെയ്യാം ?

9.CWSN കുട്ടികള്‍ക്ക് പരിഗണന നല്‍കാനുള്ള സാദ്ധ്യതകള്‍ എവിടെയൊക്കെ ഉള്‍പ്പെടുത്താം ?
ഉത്തരം ഗ്രൂപ്പില്‍ ചര്‍ച്ചചെയ്ത് അവതരിപ്പിക്കുന്നു.
ആര്‍.പി.യുടെ ക്രോഡീകരണം
സെഷന്‍ : 4 (3.00 മുതല്‍ 4.00)
പ്രവര്‍ത്തനം:1 പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍ - ആസൂത്രണം- അടുത്ത ദിവസത്തെ

തൊട്ടു മുന്‍പു നടന്ന പ്രവര്‍ത്തനത്തിലെ സാദ്ധ്യതകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് എട്ട് ,ഒമ്പത് ,പത്ത് ക്ലാസുകളിലെ ആഗസ്റ്റ് , സെപ്തംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം.
ആദ്യം ബന്ധപ്പെട്ട ആശയങ്ങള്‍ ലിസ്റ്റ് ചെയ്യണം
9,10 ക്ലാസില്‍ പഠിപ്പിക്കുന്നവര്‍ മാത്രം ഉണ്ടെങ്കില്‍ അവരെ അതാതു ഗ്രൂപില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

രണ്ടാംദിവസം സെഷന്‍ :1

ആസൂത്രണം , ടി.എം തയ്യാറാ‍ക്കല്‍ ( വര്‍ക്ക് ഷീറ്റുകള്‍ , ചര്‍ച്ചാസൂചകങ്ങള്‍ , മൂല്യനിര്‍ണ്ണയ രൂപരേഖ എന്നിവ വ്യക്തമാക്കണം)
ഇവക്ക് സമയം നല്‍കുന്നു.
പ്രവര്‍ത്തനത്തിന്റെ അവതരണം.
വിലയിരുത്തല്‍
മെച്ചപ്പെടുത്തല്‍
മറ്റു നിര്‍ദ്ദേശങ്ങള്‍
സെഷന്‍ :2
സമഗ്ര സ്കൂള്‍ വികസനം ഏറ്റെടുക്കാവുന്ന പരിപാടികള്‍
ലിസ്റ്റ് ചെയ്യല്‍
വ്യക്തിപരം ലിസ്റ്റ് ചെയ്യല്‍
സെഷന്‍ :3
ഇവയില്‍ ഏതെല്ലാം മികവില്‍ പ്രദര്‍ശിപ്പിക്കാം ?
അടുത്ത തുടര്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങേണ്ടതെങ്ങനെ ?
ഫീഡ് ബാക്ക്