ബോധനശാസ്ത്രത്തെക്കുറിച്ച് അറിവ് അപ് ഡേറ്റ് ചെയ്യേണ്ടത് ഏത് അദ്ധ്യാപകന്റേയും ഒരു കര്‍ത്തവ്യമാണല്ലോ . ആ നിലക്ക് ലൈബ്രറിയില്‍
നിന്നെടുത്ത പുസ്തകമാണ് “ അനുയോജ്യവിദ്യാഭ്യാസം “ . ഇത് എഴുതിയത് കെ.ബഷീര്‍ ആണ്.
കെ.ബഷീര്‍ എന്ന ബഷീര്‍ മാസ്റ്റര്‍ നമുക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും ഏറെ പരിചിതനാണ് . ഒരു മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നതിനു പുറമെ അദ്ദേഹം വാര്‍ത്തകളില്‍ സ്ഥാനം നേടിയത് ചൂരല്‍ വിദ്യാലയങ്ങളില്‍ നിരോധിച്ച വിദ്യഭ്യാസ ഓഫീസര്‍ എന്ന നിലക്കാണ്.
മലപ്പുറം ജില്ലയില്‍ ഡി.ഡി . ആയിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം അദ്ധ്യാപകര്‍ക്കായി യോഗ ക്ലാസുകള്‍ നടത്തിയത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കറന്റ് ബുക്സ് ആണ് . വില 60 രൂപയാണ്.
ഗ്രന്ഥകാരനെക്കുറിച്ച് :
മത പണ്ഡിതനായ കെ. ഉമ്മര്‍ മൌലവിയുടേയും മുണ്ടിയാരകത്ത് ഫാത്തിമ ടീച്ചറുടേയും മകനായി 1949 ല്‍ ജനിച്ചു. ഫറൂക്ക് കോളേജ് , ഫറൂക്ക്
ട്രെയിനിംഗ് കോളേജ് , കര്‍ണ്ണാടക സര്‍വ്വകലാശാല കാമ്പസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .മെറ്റലര്‍ജിക്കല്‍ ഇന്‍സ്പെക്ടറായി വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.1975 മുതല്‍ സര്‍ക്കാര്‍ സ്കൂളിലെ ഗണിതാദ്ധ്യാപകന്‍ . 1991 ല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമനം . തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ ഓഫീസറായും മലപ്പുറം ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ ഉപഡയറക്ടറായും
ഡി.പി.ഇ.പിയില്‍ കാസര്‍കോഡ് ,വയനാട് , മലപ്പുറം ജില്ലകളില്‍ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ , അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതിയില്‍ മാനവശേഷി വികസന ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2004 ല്‍ റിട്ടയര്‍ ചെയ്തു.ശിശു സൌഹൃദ വിദ്യാഭ്യാസ രീതി പരിഷ്കരണം , പ്രോ: ദബോല്‍ക്കറുടെ പ്രകൃതി പരിസ്ഥിതി സംസ്കൃതി എന്ന സൌരോര്‍ജ്ജകൊയ്ത് രീതിയിലുള്ള രാസവള കീടനാശിനി വിമുക്ത കൃഷിരീതി , പ്രകൃതിജീവനം , ശൈലീപരിഷ്കരണത്തിലൂടെയുള്ള ആരോഗ്യപുനസ്ഥാപനം മുതലായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം
വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്നപ്പോള്‍ ‘ ഉദാത്ത ബോധന തീരം തേടി ‘ എന്ന അദ്ധ്യാപകര്‍ക്കായുള്ള മാനവവിഭവശേഷി വികസന കളരി മെനഞ്ഞു. പരിശീലനം നല്‍കി .
കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനും സ്കൂളീല്‍ വടി കൊണ്ടുനടക്കാന്‍ നിരോധിച്ചുകൊണ്ടും ഉത്തരവിറക്കി. കുന്തിപ്പുഴയോരത്തുള്ള പുരയിടം മണ്ണിളക്കാത്ത നെല്‍കൃഷിയുടേയും ( 1996 ) മരുന്നും മന്ത്രവാദവുമില്ലാത്ത ആരോഗ്യപ്രസ്ഥാനത്തിന്റേയും (2000 മുതല്‍ ) വേദിയായി .
പ്രകൃതിജീവനസമിതി , ജൈവകര്‍ഷമസമിതി , ഒരേഭൂമി ഒരേജീവന്‍ എന്നീസംഘടനകളില്‍ അംഗമാണ് .
വിലാസം :സുജീവനം ,പയ്യനടം ,മണ്ണാര്‍ക്കാട് കോളേജ് വഴി ,പാലക്കാട് ,
ഫോണ്‍ : 04924 231269
പുസ്തകം തുടങ്ങുന്നതുതന്നെ ഒരു നിരീക്ഷണം എടുത്തു പറഞ്ഞാണ് .........
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പ്രൈമറി ക്ലാസിലേയ്ക്ക് പോകുകയും തിരിച്ചുവരികയും ചെയ്യുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതീവ രസകരമായ ( അതോ പരിതാപകരമോ ) ഒരു സത്യം ബോധ്യമവും . കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് നടന്നും തിരിച്ചുവരുന്നത് ഓടിയിട്ടുമാണ് . എന്താണീ വ്യത്യാസത്തിന് കാരണം ? പോകുന്നത് ആരാന്റെ അന്യമായ സ്കൂളിലേക്കും വരുന്നത് അവര്‍ക്കിഷ്ടമുള്ള സ്വന്തമായ വീട്ടിലേക്കു മാണെന്നോ എന്തുകൊണ്ടാണ് നമ്മൂടെ കുട്ടികള്‍ സ്കൂള്‍ അവരുടെ സ്വന്തമാണെന്ന് തോന്നാത്തത് ? അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ സ്കൂളിനെ അവതരിപ്പിച്ചുകൂടെ
പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ: ആര്‍.വി.ജി മേനോനാണ് .
ആമുഖം എഴുതിയിരിക്കുന്നത് ഡോ: കെ.കെ.എന്‍ .കുറുപ്പാണ് .
അനുബന്ധം 3 ല്‍ വിദ്യാലയത്തില്‍ വടി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട് .
ഈ ഉത്തരവിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ഇപ്പോള്‍ ഒറീസ്സ സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട് .
(തുടരും....)
Subscribe to:
Post Comments (Atom)
1 comment:
പല ഗവണ്‍മെന്‍റ്, സ്കൂളുകളിലെ അദ്ധ്യാപകരും വളരെ മോശമായാണ്‍ പെരുമാറിയിരുന്നത്, പഠിപ്പിക്കുന്നതില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലായിരുന്നു പലര്‍ക്കും ശമ്പളം കിട്ടാനുള്ള ഒരുപാധി മാത്രമായിരുന്നു അദ്ധ്യാപനം .
ഇപ്പോള്‍ പലസംഘടനകളും സ്വന്തമായി സ്കൂള്‍ തുടങിയതോടെ ജോലിപോകും എന്നായതോടെ പണിയെടുക്കാന്‍ തുടങിയിട്ടുണ്ട്(കുറുക്കു പണിയും)
-----------------------------
അനുഭവത്തില്‍ നിന്ന്.
Post a Comment