ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പഠനമികവുള്ളവരും സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കോളരഷിപ്പ് ഏര്‍പ്പെടുത്തി.
ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്നതിനു പ്രതിമാസം 500 രൂപവരെ സ്ക്പോളര്‍ഷിപ്പ് ലഭിക്കും.
സംസ്ഥാനതലത്തില്‍ ഈ വര്‍ഷം 3473 പേര്‍ക്കു ലഭിക്കും.
അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിഭാനിര്‍ണ്ണയപരീക്ഷ ഓഗസ്റ്റ് 17 ന് നടത്തും .
എട്ടാംക്ലാസ് പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് സി പ്ലസില്‍ കുറയാതെ ലഭിച്ചവരും രക്ഷിതാക്കളുടെ വാര്‍ഷീക വരുമാനം ഒന്നര ലക്ഷത്തില്‍ കൂടാത്താവരുമായ ഒന്‍പതാം ക്ലാസുകാര്‍ക്ക് പങ്കെടുക്കാം .
100 രൂപയുടെ ഡി.ഡി കൂടി അയക്കണം .
ഫോം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നോ www.scert.kerala.gov.in ,www.itschool.gov.in എന്ന വെബ്ബ് സൈറ്റുകളിലോ ലഭിക്കും .
സ്ഥാപനമേധാവിയുടെ കത്തുസഹിതം 25 നു മുന്‍പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ടര്‍ ( അക്കാദമിക് ) ഡി.പി.ഐ ഓഫീസ് ,ജഗതി തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ അയക്കണം
( മനോരമ വാര്‍ത്ത )
Subscribe to:
Post Comments (Atom)
No comments:
Post a Comment