സാമൂഹ്യ പ്രശ്നം:
1.മൊബൈല്‍ ഫോണ്‍ ഉപയോഗം ദോഷം ചെയ്യുമോ ?
2. മൊബൈല്‍ ടവര്‍ സമീപ വാസികള്‍ക്ക് ദോഷം ചെയ്യുമോ ?
പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ :
1.കാന്തത്തിന്റെ പ്രത്യേകതകള്‍ , കാന്തിക മണ്ഡലം , കാന്തിക ഫ്ലക്സ് ,വൈദ്യുത കാന്തം എന്നിവയെക്കുറീച്ച് ഒരു മുന്നറിവ് ഉണ്ടാക്കല്‍
2.വൈദ്യുത കാന്തിക പ്രേരണം ,എ.സി , ഡി.സി വൈദ്യുതി ,എ.സി , ഡി.സി ജനറേറ്റര്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കല്‍
സാമഗ്രികള്‍ :
ഒരു ജോഡി കാന്തങ്ങള്‍ , ചരട് , ചെമ്പുകമ്പി , പച്ചിരുമ്പ് , യു മാഗ്‌നറ്റ് , ഗാല്‍വനോമീറ്റര്‍ , എ.സി -ഡി.സി ഡൈനാമോ വര്‍ക്കിംഗ്
മോഡല്‍ ,സെല്‍
പ്രവര്‍ത്തനങ്ങള്‍ :
1. മോബൈല്‍ ഫോണ്‍ , മൊബൈല്‍ ടവര്‍ എന്നിവയെക്കുറിച്ചുള്ള ന്യൂസ് പേപ്പര്‍ കട്ടിംഗുകള്‍ കുട്ടി വായിക്കുന്നു.
2.ഇവയെക്കുറിച്ച് ചര്‍ച്ച നടത്തുന്നു.
* എന്തുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ ദോഷകരമായത് ?
* ഇവ പുറപ്പെടുവിക്കുന്ന തരംഗങ്ങളുടെ പ്രത്യേകതയെന്ത് ?
* മൊബൈല്‍ ടവര്‍ വരുന്നത് ദോഷകരമാണെന്ന് പറയുന്നതിന് കാരണമെന്ത് ?
* ഇതുപോലെ നിത്യജീവിതത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഉദാഹരണങ്ങള്‍ കണ്ടെത്തുവാന്‍ പറ്റുമോ ?
* ഗ്രൈന്‍ഡര്‍ , മിക്സി എന്നിവ ഉപയോഗിക്കുന്നിടത്ത് ഗര്‍ഭിണികള്‍ നില്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നു.
*വൈദ്യുത കാന്തിക മണ്ഡലം എന്തുകൊണ്ട് ശരീര കോശങ്ങളെ ദോഷം ചെയ്യുന്നു?
ഇങ്ങനെ ചര്‍ച്ച പോകുന്നു
അതുകൊണ്ട് ഇവയെക്കുറിച്ച് ആധികാരികമായി പഠിക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്.
3.കാന്തം , കാന്തിക ധ്രുവങ്ങളുടെ സ്വഭാവം , ദിശാ സൂചക സ്വഭാവം , കാന്തിക മണ്ഡലം , കാന്തിക ഫ്ലക്സ്, വൈദ്യുത കാന്തത്തിന്റെ
നിര്‍മ്മാണം , മൈക്കല്‍ ഫാരഡെ , ഡയനാമോ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു .
പ്രസ്തുത മുന്നറിവ് ആര്‍ജ്ജിച്ചിട്ടുണ്ടോ എന്നറിയുവാനായി ഒരു “വര്‍ക്ക് ഷീറ്റ് -1‘’നല്‍കുന്നു
വര്‍ക്ക് ഷീറ്റ് - 1
*എന്താണ് സജാതീയ ധ്രുവങ്ങള്‍ ?അവയുടെ പ്രത്യേകതയെന്ത് ?
*എന്താണ് വിജാതീയ ധ്രുവങ്ങള്‍ ? അവയുടെ പ്രത്യേകതയെന്ത് ?
* എന്താണ് കാന്തത്തിന്റെ ദിശാ സൂചക സ്വഭാവം ?
*കാന്തിക മണ്ഡലം എന്നാലെന്ത് ?
*കാന്തിക ഫ്ലക്സ് ( കാന്തിക ബലരേഖ ) എന്തെന്ന് വ്യക്തമാക്കുക ?
*ഒരു വൈദ്യുത കാന്തം നിര്‍മ്മിക്കുന്നതെങ്ങനെ ?
* കാന്തം ഉപയോഗിച്ച് നിങ്ങള്‍ ചെയ്ത ഒരു പരീക്ഷണം വിവരിക്കാമോ ?
* ഗാല്‍വനോമീറ്ററിന്റെ ഉപയോഗമെന്ത് ?
* ഏത് തരം ആകൃതിയിലുള്ള കാന്തങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട് ?
*കാന്തം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണത്തിന്റെ പേര്‍ പറയാമോ ?
*ഡൈനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് ?
*സൈക്കിളിന്റെ മുന്നിലാണോ പിന്നിലാണോ ഡൈനാമോ ഘടിപ്പിച്ചിട്ടുള്ളത് ?
*വൈദ്യുതോല്പാദനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാമോ ?
ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
4. കൃസ്റ്റന്‍ ഈഴ്‌സ്റ്റഡ് , മൈക്കല്‍ ഫാരഡെ എന്നിവരുടെ ചില പരീക്ഷണങ്ങള്‍ അദ്ധ്യാപകന്‍ വിവരിക്കുന്നു
“വൈദ്യുതി കടന്നു പോകുന്ന ചാലകത്തിനു സമീപം ഉണ്ടായിരുന്ന ഒരു കാന്ത സൂചി വിഭ്രംശിക്കുന്നതായി കൃസ്റ്റന്‍ ഈഴ്‌സ്റ്റഡ്
കണ്ടെത്തി.അതായത് ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതിനു ചുറ്റും ഒരു കാന്തിക ക്ഷേത്രം ഉണ്ടാകുന്നുവെന്നാണ്
അദ്ദേഹം കണ്ടെത്തിയത് .അതായത് വൈദ്യുത പ്രവാഹം നിമിത്ത മുണ്ടാകുന്ന കാന്തിക ക്ഷേത്രവും കാന്ത സൂചിയുടെ കാന്തികക്ഷേത്രവും
തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലമാണ് കാന്ത സൂചി വിഭ്രംശിക്കപ്പെട്ടത് .”
“ ഒരു ചാലകത്തെ ചുരുളാക്കി ചുറ്റി അതിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചാല്‍ ആ കമ്പിച്ചുരുള്‍ ഒരു കാന്തമ്പോലെ പ്രവര്‍ത്തിക്കുമെന്ന് ആന്ദ്രേ
മറി ആമ്പെയര്‍ കണ്ടെത്തി”
“ഒരു കാന്തികക്ഷേത്രത്തില്‍ ഒരു കമ്പിച്ചുരുള്‍ ചലിക്കുമ്പോള്‍ ചുരുളില്‍ ഒരു ഇ.എം.എഫ് ഉണ്ടാകുന്നുവെന്ന് ഫാരഡെ കണ്ടെത്തി “
ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
5. പരീക്ഷണം :1
സാമഗ്രികള്‍ :
കവചിത ചെമ്പുകമ്പിച്ചുരുള്‍ , ഗാല്‍വനോമീറ്റര്‍ , കാന്തം
കവചിത ചെമ്പുകമ്പിയുടെ ചുരുളിന്റെ രണ്ട് അഗ്രങ്ങള്‍ ഗാല്‍വനോമീറ്ററിന്റെ ടെര്‍മിനലുമായി ബന്ധിക്കുന്നു.ചുരുളിനെ കാന്തത്തിന്റെ ഒരു
ധ്രുവത്തിലേക്ക് വേഗത്തില്‍ കൊണ്ടുവരുന്നു; പുറത്തേക്കെടുക്കുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഗാല്‍വനോമീറ്റര്‍ സൂചകത്തിനുണ്ടായ
ചലനം നിരീക്ഷിക്കുന്നു. നിരീക്ഷണ ഫലം കുട്ടികള്‍ രേഖപ്പെടുത്തുന്നു.
ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
കമ്പിച്ചുരുള്‍ നിശ്ചലമാക്കിവെച്ചുകൊണ്ട് കാന്തത്തിന്റെ ഒരു ധ്രുവത്തെ വളരേ വേഗത്തില്‍ ചുരുളിലേക്ക് കൊണ്ടുവരികയും അതേ
വേഗത്തില്‍ പുറത്തേക്കെടുക്കുകയും ചെയ്യുന്നു. നിരീക്ഷണ ഫലം കുട്ടികള്‍ രേഖപ്പെടുത്തുന്നു.
ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുത കാന്തിക പ്രേരണം , പ്രേരിത ഇ.എം.എഫ് , പ്രേരിത വൈദ്യുതി എന്നിവ
വിശദീകരിക്കുന്നു.
ഇപ്പോള്‍ ചെയ്ത പരീക്ഷണത്തില്‍ കമ്പിച്ചുരുളിലെ ചുറ്റുകളിലെ എണ്ണം മാറ്റിയും കാന്തശക്തി വ്യത്യാസപ്പെടുത്തിയും പരീക്ഷണം
ആവര്‍ത്തിക്കുന്നു.
നിരീക്ഷണ ഫലങ്ങള്‍ രേഖപ്പെടുത്താനായി വിദ്യാര്‍ഥികള്‍ക്ക് ടെക്റ്റ് ബുക്കിലെ, പേജ് 40 ലെ പട്ടിക 3.1 പൂരിപ്പിക്കാനായി നല്‍കുന്നു.
അങ്ങനെ കുട്ടികള്‍ പ്രേരിത ഇ.എം.എഫ് നെ സ്വാധീനിച്ച ഘടകങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.
ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
(പട്ടികയില്‍ നിന്ന് , ചലന വേഗത കൂടുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി കൂടുമ്പോഴും ചുറ്റുകളുടെ എണ്ണം കൂടുമ്പോഴും പ്രേരിത
ഇ.എം.എഫ്. ന്റെ അളവ് കൂടുന്നതായി കണ്ടെത്തുന്നു.)
6. പരീക്ഷണം :2
സാമഗ്രികള്‍ :
ചാര്‍ജ്ജുകുറഞ്ഞ സെല്‍ , ഗാല്‍വനോമീറ്റര്‍ , കമ്പിച്ചുരുള്‍ , കാന്തം
സെല്ലിന്റെ ധ്രുവങ്ങളെ ഗാല്‍വനോമീറ്ററുമായി ബന്ധിപ്പിക്കുന്നു .ഗാല്‍വനോമീറ്റര്‍ സൂചകത്തിന്റെ ചലനം കുട്ടികള്‍ നിരീക്ഷിക്കുന്നു.
സെല്‍ മാറ്റി കമ്പിച്ചുരുളെടുത്ത് അത് ഗാല്‍വനോമീറ്ററുമായി ഘടിപ്പിക്കുന്നു.കമ്പിച്ചുരുളിനകത്തേക്കും പുറത്തേക്കുമായി ഒരു കാന്തത്തെ
തുടര്‍ച്ചയായി ചലിപ്പിക്കുന്നു. ഗാല്‍വനോമീറ്റര്‍ സൂചകത്തിന്റെ ചലനം കുട്ടികള്‍ നിരീക്ഷിക്കുന്നു.
നിരീക്ഷണഫലങ്ങള്‍ കുട്ടികളോട് എഴുതുവാന്‍ ആവശ്യപ്പെടുന്നു.
ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
( സെല്ലുമായി ബന്ധിച്ചപ്പോള്‍ ഗാല്‍വനോമീറ്റര്‍ സൂചകം ഒരേ ദിശയില്‍ മാത്രമാണ് ചലിച്ചത് . ചുരുളുമായി ബന്ധിപ്പിച്ചപ്പോള്‍ സൂചകം
ഇരു ദിശകളിലേക്കും മാറി മാറി ചലിച്ചു)
7. എ.സി , ഡി.സി ജനറേറ്ററുകളുടെ ചിത്രം അദ്ധ്യാപകന്‍ ബോര്‍ഡില്‍ വരക്കുന്നു.
അതിന്റെ ഭാഗങ്ങളെ പരിചയപ്പെടുത്തുന്നു.
വര്‍ക്ക് ഷീറ്റ് -2
* എ.സി ജനറേറ്ററിന്റെ ചിത്രം നിരീക്ഷിച്ച് ഭാഗങ്ങള്‍ ലിസ്റ്റ് ചെയ്യുക
*ഡി.സി ജനറേറ്ററിന്റെ ചിത്രം നിരീക്ഷിച്ച് ഭാഗങ്ങള്‍ ലിസ്റ്റ് ചെയ്യുക
*എ.സി ജനറേറ്ററും ഡി.സി ജനറേറ്ററും താരതമ്യം ചെയ്ത് അവയുടെ സാമ്യങ്ങളും വ്യത്യാസങ്ങളും ലിസ്റ്റ് ചെയ്യുക ?
*എ.സി ജനറേറ്ററിന്റെ ചിത്രത്തില്‍ ബ്രഷുകളെ സ്ലിപ്പ് റിംഗുകളെ തൊടത്തക്ക വിധത്തിലാണ് വെച്ചിരിക്കുന്നത് ? എന്തുകൊണ്ടാണ്
അവയെ നെട്ടും ബോള്‍ട്ടും ഉപയോഗിച്ച് കണക്ട് ചെയ്തുകൂടാ ?
ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
8.രേഖാ ചിത്രം വരക്കുവാന്‍ പഠിക്കുന്നു.
അദ്ധ്യാപകന്‍ ഓരോ ഭാഗത്തിന്റേയും പേര് പറയുന്നു. കുട്ടികള്‍ അവ വരക്കുന്നു.
ഇത് പലവട്ടം പരിശീലിക്കുന്നു
തുടര്‍പ്രവര്‍ത്തനങ്ങള്‍ :
1.മൈക്കല്‍ ഫാരഡയെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ ശേഖരിക്കുക ?
2.സൈക്കിളിന്റെ ഡൈനാമോ , ലൌഡ് സ്പീക്കറിന്റെ ഉള്‍ഭാഗം , ട്രാന്‍സ്‌ഫോമര്‍ , ഡി.ഡി മോട്ടോര്‍ എന്നിവ ശേഖരിക്കുക.
( കേടായതാണ് ഇവിടെ ഉദ്ദേശിക്കുന്നത് . ഇത്തരത്തിലുള്ള കളക്ഷന്‍ ചില കുട്ടികളെങ്കിലും ക്ലാസില്‍ കൊണ്ടുവന്നാല്‍ വളരേ
നന്നായിരിക്കും )
3. എ.സി .ജനറേറ്റര്‍ , ഡി.ഡി.ജനറേറ്റര്‍ , എന്നിവയുടെ രേഖാചിത്രം വരക്കുക
ഡി.സി ജനറേറ്ററിലെ വൈദ്യുതിയുടെ ഗ്രാഫിക് ചിത്രീകരണം , ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയുടെ ഗ്രാഫിക് ചിത്രീകരണം എന്നിവ
വരക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment