Showing posts with label Teachers in the News. Show all posts
Showing posts with label Teachers in the News. Show all posts
Sunday, July 22, 2007
ചൂരല്‍ വിപ്ലവത്തില്‍നിന്ന് ഈര്‍ക്കിലി വിപ്ലവത്തിലേയ്ക്കെത്തിയ ഒരു ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
ബഷീര്‍ മാസ്റ്റര്‍ നമുക്ക് സുപരിചിതനായിരിയ്ക്കുകയില്ല. പക്ഷെ , കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെയല്ല. ചൂരല്‍ നിരോധനം എന്ന വിപ്ലവ ബോബ് കേരളത്തിലെ വിദ്യാലയങ്ങളിലിട്ട വിദ്യാഭ്യാസ ഓഫീസര്‍ എന്നു പറയുമ്പോള്‍ ആ അപരിചിതത്ത്വത്തിന്റെ മറ പൊടുന്നനെ നീങ്ങുന്നു അല്ലേ.അന്ന് ,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ അത് വലിയൊരു വാര്‍ത്ത തന്നെയായിരുന്നു. മാദ്ധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അന്നേ തന്നെ പ്രകൃതി ജീവന തല്പരനായ അദ്ദേഹം ഇന്ന് ( റിട്ടയറായതിനുശേഷം ) പ്രകൃതിജീവനത്തിലധിഷ്ഠിതമായ പ്രകൃതികൃഷിയുമായി മുന്നേറുകയാണ്. ആണ്ടില്‍ 300 തേങ്ങ ലഭിയ്ക്കത്തക്കവിധത്തില്‍ - പ്രകൃതികൃഷി രീതിയില്‍- ഈര്‍ക്കിലിവിപ്ലവം എന്ന നാമധേയത്തില്‍ ഈ പ്രസ്ഥാനം മുന്നേറുകയാണ്.
ബഷീര്‍ മാസ്റ്ററെക്കുറിച്ചുള്ള ലേഖനം മലയാള മനോരമ ദിനപ്പത്രത്തിലെ (22-7-07) ശ്രീ യിലാണ്.
സുല്‍ഫിക്കറാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്
ഫോട്ടോ : രാജന്‍ .എം.തോമസ്
Subscribe to:
Posts (Atom)