ഓര്‍മ്മശേഷി മാത്രം പരിശോധിക്കുന്ന പരീക്ഷകള്‍ക്ക് അമിത പ്രാധാന്യം പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇല്ല.
പരീക്ഷ എന്നതിനെ കുട്ടിയുടെ കഴിവ് മാത്രം അളക്കുന്ന ഒന്നായി കാണുകതന്നെ പ്രയാസമാണ് . അതായത് പരീക്ഷ തീര്‍കയായും ഒരു പഠനോപകരണേമെന്ന നിലയിലാണ് പ്രവര്‍ത്തിക്കേണ്ടത് . അതുകൊണ്ടാണ് സാമ്പ്രദായിക രീതിയില്‍ നടക്കുന്ന പരീക്ഷയുടെ എണ്ണം കുറച്ചത് .ഓരോ യൂണിറ്റു കഴിയും തോറും ക്ലാസ് ടെസ്റ്റ് വെച്ചത് . ഇതു വഴി പരീക്ഷാപേടി ഒഴിവാക്കാന്‍ കഴിയുന്നു. പരീക്ഷ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെയാണ് നടത്തുന്നതെന്നതിനാല്‍ ( അതായത് ആ പിരീഡിന്റെ ഒരു ഭാഗം ഉപയോഗിച്ച് ) അദ്ധ്യാപകനും കുട്ടിക്കു മത് ആയാസ രഹിതമായി തീരുന്നു എന്നത് വാസ്തവമാണ് . പരീക്ഷ കഴിഞയുടന്‍ തന്നെ മൂല്യനിര്‍ണ്ണയം തുടങ്ങുകയായി . അതിന്റെ ഭാഗമെന്ന നിലക്ക് ഉത്തരങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയായി .അതുകൊണ്ട് ഉത്തരം കിട്ടാത്ത കുട്ടിക്കും ക്ലാസ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉത്തരം കിട്ടുന്നു. അല്ലെങ്കില്‍ ഏത് ശേഷിയെ ആസ്പദമാക്കിയാണോ ചോദ്യങ്ങള്‍ ക്ലാസ് ടെസ്റ്റുകളെ സെറ്റ് ചെയ്തിരുന്നത് അവ കുട്ടികള്‍ക്ക് കൈവരുന്നു.
( തുടരും...........)
Subscribe to:
Post Comments (Atom)
No comments:
Post a Comment