സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ -എയ്‌ഡഡ് സ്കൂളുകളിലും ഒറ്റ ദിവസം ഓരോ ക്ലാസിലും പി.ടി.എ യോഗം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം .ഇതോടൊപ്പം ഇപ്പോഴത്തെ പാഠ്യപദ്ധതിയും പഠന സമ്പ്രദായവും വിശദീകരിക്കാന്‍ രക്ഷാകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും ഒരുമിച്ചിരുത്തി അദ്ധ്യാപകര്‍ ക്ലാസ് എടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടൂണ്ട്.
പാഠ്യപദ്ധതി പരിഷ്കരണം വിവാദമാകുകയും ചില പാഠഭാഗങ്ങള്‍ പരിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ രക്ഷാകര്‍ത്താക്കളെ ബോദ്ധ്യപ്പെടുത്താനാണ് ഒരേ ദിവസം യോഗം വിളിക്കുന്നതെന്നു കരുതുന്നു.
സ്കൂളുകളില്‍ ഓരോ ക്ലാസിനുമായി വ്യത്യസ്ത ദിനങ്ങളിലാണ് പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാറുള്ളത് .
പഠന സമ്പ്രദായം . തുടര്‍മൂല്യനിര്‍ണ്ണയ രീതി , കുട്ടികളുടെ പഠന നിലവാരം തുടങ്ങിയവ ഈ യോഗങ്ങളില്‍ പൊതുവായി വിശദീകരിക്കാറുണ്ട് . എന്നാല്‍ , അദ്ധ്യാപകര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ക്ലാസ് എടുക്കണമെന്നും ഇതും ഒരേ ദിവസം നടത്തണമെന്നും നിഷ്കര്‍ഷിക്കുന്നതും ഇത് ആദ്യമാണ് .
കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ചചെയ്യാനുള്ള അവസരം മുന്നില്‍കണ്ട്, പലപ്പോഴും പരീക്ഷക്കുശേഷമാണ് പി.ടി.എ യോഗം വിളിക്കാറുള്ളത് . എന്നാല്‍ , ഈ മാസം 25 ന് ക്ലാസ് പിടി.എ ചേരാനാണ് പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡയറ്റ് അധികൃതര്‍ വിവിധ ജില്ലകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി കോഴ്സ് നടത്തിവരികയാണ് .ക്ലാസ് പി.ടി.എ യില്‍ പങ്കെടുക്കുന്ന രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടേയും രജിസ്ട്രേഷന്‍ ഉച്ചക്കുശേഷം 2 മണിക്ക് സ്കൂളുകളില്‍ നടത്തണമെന്നും തുടര്‍ന്ന് ക്ലാസ് ലീഡറുടെ സ്വാഗതത്തോടെ യോഗം ആരംഭിക്കണമെന്നുമാണ് നിര്‍ദ്ദേശം ഇതിനുശേഷം ക്ലാസിലെ ചുമതലയുള്ള അദ്ധ്യപകനോ , അദ്ധ്യാപകയോ അര മണിക്കൂര്‍ ട്രൈ ഔട്ട് ക്ലാസ് എടുക്കണം . തുടര്‍ന്ന് അദ്ധ്യാപകരും രക്ഷിതാക്കളുമായി ചര്‍ച്ച . പിന്നീടുള്ള അരമണിക്കൂര്‍ പ്രവര്‍ത്താധിഷ്ഠിത
പഠനരീതിയും തുടര്‍മൂല്യനിര്‍ണ്ണയവും അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രക്രിയയാണ് . ഇതിനായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒരു പ്രോജക്ട് നടപ്പാക്കുകയും ഇതിലെ ഇവരുടെ മികവ് പരിശോധിക്കുകയും ചെയ്യും. ഇതില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അവരവരുടെ രക്ഷിതാക്കളുമായി ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമാണ് ഒടുവില്‍ ചെയ്യുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment