ഇന്നത്തെ ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയെയൊന്ന് ചോദിച്ചുപോയാല്‍ കുറ്റം പറയാനൊക്കുമോ ?
പണ്ടൊക്കെ തമാശമട്ടില്‍ ചില കാര്യങ്ങള്‍ പറയാറുണ്ട് .
‘’ശബ്ദമലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുക ‘’ . എന്നൊക്കെ . ആരും അത് കാര്യമാക്കാറില്ല .
പക്ഷെ , ഇപ്പോള്‍ ..............
ഇതെങ്ങനെ സംഭവിച്ചു ?
വിമര്‍ശനാതമക ബോധനശാസ്ത്രത്തിന്റെ മുഖ്യവക്താവാണല്ലോ ബ്രസീലിലെ പൌളോഫ്രെയര്‍ . അദ്ദേഹത്തിന്റെ കാര്യവും ഇതുതന്നെയായിരുന്നു അവസ്ഥ . താന്‍ ജനിച്ച നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ബോധനാശാസ്ത്ര മാതൃക നവീകരിക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ് . എന്നിരിക്കലും പട്ടാളഭരണം നാട്ടില്‍ കൊടികുത്തിവാണപ്പോള്‍ അദ്ദേഹത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു . തുടര്‍ന്ന് രാജ്യദ്രോഹിയെന്നാരോപിച്ച് നാട്ടില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
നാട്ടിലെ നിലനില്‍ക്കുന്ന അധികാരസ്ഥാനങ്ങളേയും വിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നതിന് വിമര്‍ശനാത്മക ബോധനശാസ്ത്രം വ്യക്തിയെ പ്രാപ്തനാക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ , ഇങ്ങനെ ശരണ്യനാവുന്ന വിഭാഗം ശക്തിമാനാണെങ്കില്‍ എന്തു സംഭവിക്കും ? തീര്‍ച്ചയായും ശക്തിയായ എതിര്‍പ്പുണ്ടാകും . ശക്തിയില്ലാത്തവര്‍ സമൂഹത്തില്‍ ചൂഷണം നടത്താറില്ലല്ലോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാലം കഴിയുന്തോറും സമൂഹത്തില്‍ ഉണ്ടാകുക സാധാരണയാണ് . പക്ഷെ , അതിനെ മതമായാലും പാര്‍ട്ടിയായാലും മറ്റ് സംഘടനകളായാലും വ്യക്തിയായാലും തിരുത്തേണ്ടെ ? അല്ലെങ്കില്‍ തിരുത്തപ്പെടേണ്ടതല്ലേ
അതുകൊണ്ട് തന്നെ വിമര്‍ശനാതമക ബോധനരീതികള്‍ വിമര്ശിക്ക പ്പെടുമെന്നതില്‍ സംശയമുണ്ടോ ?
അത് അതിന്റെ അനിവാര്യതയാണ് . ആ അനിവാര്യതയോ ഒഴിച്ചുകൂടാനാവാത്തതും !!!!!
വിമര്‍ശനാത്മക ബോധനശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക
Subscribe to:
Post Comments (Atom)
3 comments:
നല്ലത് മാഷേ..
പക്ഷേ എന്താണ് വിമര്ശനാത്മ ബോധനശാസ്ത്രം എന്നൊക്കെ വിവാദക്കാര്‍ക്ക് മനസ്സിലാകുമോ?
മറ്റൊരു ഗലീലിയോ ആയി മന്ത്രി മാറാതിരുന്നാല്‍ മതിയായിരുന്നു.
ലക്ഷണം കണ്ടിട്ട് മന്ത്രി ഗലീലിയോ അല്ല ബ്രുണോ തന്നെ ആകുമെന്ന് തോന്നുന്നു.
ചെറിയൊരു തെറ്റൊന്നുമല്ലല്ലോ മന്ത്രി ചെയ്തത് !കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും വയറ്റത്തടിക്കാനല്ലേ നോക്കിയത്
മാഷെ, ഒരു അധ്യാപകനെന്ന, അധ്യാപനപരിശീലകനെന്ന നിലയില്‍ മാഷിന് പാഠപുസ്തക വിവാദത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്..
Post a Comment