കേരള ചരിത്രത്തിലാദ്യമായാണ് ഒരു യു.പി സ്കൂള്‍ റേഡിയോ നിലയം തുടങ്ങുന്നത് . ആ പദവിക്കര്‍ഹമാകുന്നതോ കൊടുങ്ങല്ലൂരിനടുത്തുള്ള മേത്തല ബാലാനുബോധിനിസ്കൂളും!
1899 ല്‍ ജ്ഞാനാര്‍ത്ഥദായനി സഭയുടെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം ഉപജില്ലയിലെ യു.പി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സ്കൂളാണ് .
ഈ സ്കൂളില്‍നിന്ന് പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത രംഗത്തുണ്ട് .
സ്കൂലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 80.3 ഫ്രീക്വന്‍സിയില്‍ റേഡിയോ പ്രക്ഷേപണം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ , പഠനത്തെ സഹായിക്കുന്ന പ്രോഗ്രാമുകള്‍ , കലാപരിപാടികള്‍ , പ്രിന്‍സിപ്പലിന്റെ അറിയിപ്പുകള് , നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂളില്‍നിന്നുള്ള അറിയിപ്പുകള് , വിദ്യാര്‍ത്ഥികളുടെ മികവുകള്‍ ,ദിനാചരണങ്ങള്‍ എന്നിവ ശ്രവിക്കാനാകും .എല്ലാ ക്ലാസ് മുറികളിലും റേഡിയോ സജ്ജമാക്കിയിട്ടുണ്ട് .ഇതുവഴി പ്രധാന അദ്ധ്യാപകന് ഒരോ ക്ലാസ് മുറിയിലേക്കും നിര്‍ദ്ദേശങ്ങള്‍ നല്കാനാകുമെന്നത് പദ്ധതിയുടെ നേട്ടമാണ് .
എ.ഇ.ഒ ശ്രീമതി ടി.കെ. മീരാഭായ് , ബി.ആര്.സി പ്രോഗ്രാം ഓഫീസര്‍ സി.എ രഞ്ജിത് , കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല അദ്ധ്യാപകനായിരുന്ന വി.എസ് ശ്രീജിത് , സ്കൂളിലെ അദ്ധ്യാപകരായ എന്‍.ജി . ജയറാം .കെ. ആര് .രജി എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്
Subscribe to:
Post Comments (Atom)
3 comments:
കൊടുങ്ങല്ലൂര്‍, മേത്തല ബാലാനുബോധിനി യു.പി.സ്കൂളില്‍ റേഡിയോ നിലയം തുടങ്ങി.
കേരള ചരിത്രത്തിലാദ്യമായാണ് ഒരു യു.പി സ്കൂള്‍ റേഡിയോ നിലയം തുടങ്ങുന്നത്
ഈ അറിവ് നല്‍കിയതിന് നന്ദി
കൊള്ളാം..മാഷേ
ഞാന്‍ കൊടുങ്ങല്ലൂരാണ് എന്നിട്ട് കാര്യം അറിയാന്‍ ബ്ലോഗ് വേണ്ടിവന്നു.
Post a Comment