Sunday, September 19, 2010
എല്ലാ ടോപ്പിക്കിനും മാതൃകാ ചോദ്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കണോ ?
പത്താം ക്ലാസിലെ ഒരു ഡിവിഷന്‍
മാഷ് പ്രസ്തുത ക്ലാസില്‍ ഫിസിക്സ് പഠിപ്പിക്കുന്നുണ്ട്.
ക്ലാസ് പരീക്ഷകള്‍ മൂന്നെണ്ണം കഴിഞ്ഞു
കുട്ടികള്‍ക്കെല്ലാം നല്ല മാര്‍ക്ക് .
കുട്ടികള്‍ക്കെല്ലാം സന്തോഷം .
രക്ഷിതാക്കള്‍ക്കും സന്തോഷം .
പ്രിന്‍സിപ്പാളിനും സന്തോഷം
മാഷിനും സന്തോഷം.
അങ്ങനെ സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ..........
മാഷിന് ഒരു സംശയം .?
ഇങ്ങെനെ പോയാല്‍ ഇവര്‍ക്കൊക്കെ എ പ്ലസ് കിട്ടുമോ ?
അങ്ങനെയുള്ള എത്ര കുട്ടികള്‍ ഉണ്ടാകും ഈ ക്ലാസില്‍ ........
ക്ലാസെടുക്കുമ്പോള്‍ ശരിയുത്തരം വിളിച്ചു പറയുന്നവരെ കണക്കാക്കിയുള്ള നിഗമനത്തിലെത്തുന്നത് ശരിയാണോ ?
മാഷ് കുട്ടികളോടു പറഞ്ഞു
പൊതുപരീക്ഷക്ക് ഇങ്ങനെയല്ല ട്ടോ ചോദ്യങ്ങള്‍ വരിക
കാണാപ്പാഠം പഠിക്കേണ്ടതരത്തിലുള്ളവയല്ല മറിച്ച് അപ്ലിക്കേഷന്‍ ലവലിലുള്ളവയാണ് വരിക
നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ വിവിധ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരിക
അത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .
കൂടാതെ ചോദ്യങ്ങള്‍ ഉത്തരം എഴുതുന്നതിനു മുന്‍പ് വിശകലനം ചെയ്യുവാനും സമയം ആവശ്യമായി വരുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .
അതായത് മാനസിക പ്രവര്‍ത്തനത്തിന് സമയം ആവശ്യം വേണ്ടിവരുന്നു എന്നര്‍ഥം .
അങ്ങനെ ഒരു ദിവസം ക്ലാസില്‍.........
അടുത്ത ടോപ്പിക്ക് “ ജനറേറ്റര്‍” ആയിരുന്നു.
അതിനു മുന്‍പായി മാഷ ‘ ഒരു മുന്‍അറിവ് ‘ പരീക്ഷിക്കാമെന്നു വെച്ചു?
കരുതിക്കൂട്ടി തന്നെ ലളിതമായ ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചു.
“സൈക്കിളിന്റെ ഡൈനാമോ സൈക്കിളിന്റെ മുന്നിലോ അതോ പിന്നിലോ ?”
(ഇതാണോ ഇത്ര വലിയ ‘ആനച്ചോദ്യം’ എന്ന മട്ടില്‍ കുട്ടികളിരുന്നു.
ക്ലാസില്‍ , ചോദ്യം ലഭിച്ചാല്‍ ഉടനെത്തന്നെ ഉത്തരം വിളിച്ചു പറയുന്ന കുട്ടികളുണ്ട്.
ഈ പ്രവണത മറ്റുകുട്ടികളുടെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തെ പരാചയപ്പെടുത്തുമല്ലോ.അതിനാല്‍ ഉത്തരം മാഷ് നോട്ടില്‍ എഴുതിക്കയാണ് പതിവ് .)
മാഷ് ഒരു കുട്ടിയോട് എഴുതിയ ഉത്തരം പറയുവാന്‍ ആവശ്യപ്പെട്ടു.
“മുന്നില്‍ “ പെണ്‍കുട്ടി ഉത്തരം പറഞ്ഞു
മാഷ് , പെണ്‍കുട്ടി പറഞ്ഞ ഉത്തരം ബോര്‍ഡില്‍ എഴുതി.
“ഈ ഉത്തരത്തിനോട് അനുകൂലിക്കുന്നവര്‍ കൈ പൊക്കൂ “.
ഭൂരിഭാഗം പെണ്‍കുട്ടികളും രണ്ടുമുന്നു ആണ്‍കുട്ടികളും കൈപൊക്കി.
കൈ പൊക്കാതിരുന്ന ഒരു കുട്ടിയോട് മാഷ് എന്താണ് ഉത്തരം എഴുതിയത് എന്ന് ചോദിച്ചു
“പിന്നില്‍ “ എന്നാണ് ഉത്തരമെഴുതിത് എന്ന് കുട്ടി പറഞ്ഞു .
മാഷ് മുന്‍പു ചെയ്തതുപോലെ തന്നെ പ്രസ്തുത ഉത്തരത്തിനോട് യോജിക്കുന്നവര്‍ കൈപൊക്കുവാന്‍ പറഞ്ഞു.
ഭൂരിഭാഗം ആണ്‍ കുട്ടികളും ചില പെണ്‍കുട്ടികളും കൈ പൊക്കി.
“ഇനി ആരെങ്കിലും വേറെ ഉത്തരം എഴുതിയിട്ടുണ്ടോ ?” മാഷ് ചോദിച്ചു
ഒരു കുട്ടി എണിറ്റുനിന്നു പറഞ്ഞു “ ബാക്കില്‍ സൈഡിലായി “
ഈ കുട്ടി ഉത്തരം പറഞ്ഞ ഉടനെ ക്ലാസില്‍ ആകെ ലഹള
മാഷ് രണ്ടുമൂന്നു മിനിട്ടു നേരം നിശ്ശബ്ദനായി നിന്നു.
അവര്‍ തമ്മില്‍ ചര്‍ച്ച തുടരട്ടെ.
കുറച്ചു സമയം കഴിഞ്ഞ് മാഷ് ചോദിച്ചു “ ഉത്തരത്തിന്റെ കാര്യത്തില്‍ തീരുമാനമയോ ?”
ക്ലാസിലാകെ ചമ്മലിന്റെ ചിരി.
“ബാക്കില്‍ സൈഡിലായി “ ചിലര്‍ വിളിച്ചു പറഞ്ഞു
ഈ സംഭവം മാഷിന് മനസ്സില്‍ തറച്ചു.
സൈക്കിളില്‍ വരുന്ന കുട്ടികള്‍ പോലും ഡൈനാമോ മുന്നിലാണെന്ന് പറഞിരിക്കുന്നു
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
ഓണത്തിനു മുന്‍പുള്ള ക്ലാസ് പരീക്ഷ ..............
മാഷ് കുട്ടികളോടു പറഞ്ഞു
“ പരീക്ഷ കുറച്ച് ടഫ് ആക്കുവാന്‍ പോകുകയാ”
കുട്ടികളുടെ പലരുടേയും മുഖം വാടി.
ചിലര്‍ പറഞ്ഞു അങ്ങനെ ആയിക്കോട്ടെ
മാഷ് വിശദീകരിച്ചു
“ടഫ് എന്നു പറഞ്ഞാല്‍ ..........
പഠിച്ച കാര്യങ്ങള്‍ പുതിയ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ...............
വിവിധ അദ്ധ്യായങ്ങളിലെ ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ .............
എ പ്ലസ്സു കാരെ നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ............
ശേഷികള്‍ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ....
അത്തരത്തില്‍ മാഷ് വിശദീകരണവും നടത്തി
( കഴിഞ്ഞ മാര്‍ച്ചിലെ പത്താംക്ലാസ് പരീക്ഷയില്‍ ഫിസിക്സിനും കെമിസ്ടിക്കും ഉണ്ടായ തോല്‍വി മാഷിനെ അസ്വസ്ഥനാക്കിയിരുന്നു.
അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ‘ഉത്തരമെഴുതിപ്പിക്കുക ‘എന്ന വെല്ലുവിളി പൊതുവെ ഫിസിക്സ് അദ്ധ്യാപകര്‍ക്ക് ഉള്ളതായിരുന്നു.)
പരീക്ഷ കഴിഞ്ഞു
പരീക്ഷാഫലം തൃപ്തി ഉളവാക്കുന്ന തരത്തിലുള്ളവയായിരുന്നില്ല.
പല കുട്ടികള്‍ക്കും മാര്‍ക്ക് കുറവ്
എ പ്ലസ് വാങ്ങുമെന്ന് ഉറപ്പുള്ള കുട്ടികള്‍ക്കുപോലും അടി പതറിയിരിക്കുന്നു.
ഉത്തരപേപ്പര്‍ കൊടുത്തപ്പോള്‍ പല കുട്ടികളുടേയും മുഖം വാടി.
“ഇങ്ങനെയൊക്കെ ചോദ്യം വന്നാല്‍ എന്താ തരം ?”
മാഷ് പറഞ്ഞുതരാത്ത ചോദ്യമാ വന്നത് “
ഇതുപോലെ മാര്‍ച്ചിലെ പരീക്ഷക്ക് ഉണ്ടാകുമോ ?
“ സയന്‍സ് , കണക്ക് എന്നിവയാ എന്‍ട്രസിന് ഉള്ളത് ; അതുകൊണ്ടാണോ ഈ വിഷയങ്ങള്‍ക്ക് ടഫ് ആയ ചോദ്യങ്ങള്‍ പൊതുപരീക്ഷക്ക്
ചോദിക്കുന്നേ”
മാഷ് സമാധാനിപ്പിച്ചു.
സാരമില്ലെന്നേ
ഇത് ക്ലാസ് പരീക്ഷയല്ലേ ....
മാര്‍ച്ചിലെ പൊതുപരീക്ഷക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരും
അതുകൊണ്ടാ ഇങ്ങനെ
എന്നിട്ടും കുട്ടികളുടെ മുഖം തെളിയുന്നില്ല.
അപ്പോല്‍ ഒരു കുട്ടി എണിറ്റു പറഞ്ഞു.
“കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി .“ പക്ഷെ , വീട്ടുകാര്‍ക്ക് മനസ്സിലാകില്ലല്ലോ”
പഴയരീതിയില്‍ വിദ്യാഭ്യാസം ശീലിച്ച രക്ഷിതാക്കള്‍ ഇക്കാര്യത്തെ എങ്ങനെ വിലയിരുത്തും എന്നുള്ളതില്‍ മാഷിനും സംശയം ഉണ്ടായിരുന്നില്ല.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അന്നത്തെ അസംബ്ലി കുട്ടികള്‍ ആഹ്ലാദത്തൊടെയാണ് വരവേറ്റത് .
പ്രിന്‍സിപ്പാള്‍ അസംബ്ലിയില്‍ ഒരു പ്രസ്താവന നടത്തി.
നിങ്ങള്‍ക്ക് നിങ്ങളുടെ പഠനത്തേയും പഠിപ്പിക്കുന്ന അദ്ധ്യാപകരേയും അവരുടെ രീതിയേയും വിലയിരുത്താന്‍ ഒരു അവസരം തരുന്നു.
നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ,ടീച്ചേഴ്‌സിനെക്കുറീച്ചും പ്രിന്‍സിപ്പാളിനെക്കുറിച്ചും ഒരു കടലാസില്‍ എഴുതി ലീഡറെ ഏല്‍പ്പിക്കുക. പ്രസ്തുത കടലാസില്‍ പേര് എഴുതേണ്ടതില്ല. അതിനാല്‍തന്നെ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ഇങ്ങനെ എഴുതുന്ന സമയത്ത് ക്ലാസില്‍ ടീച്ചര്‍ ഉണ്ടായിരിക്കില്ല. ആസമയം ലീഡര്‍ ആയിരിക്കും ക്ല്ലാസ് നിയന്ത്രിക്കുക.
കുട്ടികള്‍ കൈയ്യടിയോടെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.
ഫീഡ് ബാക്ക് ഓരോ ക്ലാസിലേയും ലീഡര്‍മാര്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു.
പ്രിന്‍സിപ്പാള്‍ ‘ടീച്ചര്‍ ബൈ ടീച്ചര്‍‘ ആയി ‘ഫീഡ് ബാക്ക് ‘ക്രോഡീകരിച്ചു
തന്റെ ഡയറിയില്‍ ഓരോ ടീച്ചറിനും ഓരോ പേജുമിട്ട് കുട്ടികള്‍ പറഞ്ഞ പോയിന്റുകള്‍ ക്രോഡീകരിച്ചെഴുതിയശേഷം ‘ഫീഡ് ബാക്ക് ‘ ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കി
ക്ലാസ് ടീച്ചര്‍മാരും മറ്റ് അദ്ധ്യാപകരും തങ്ങളെയും തങ്ങളുടെ അദ്ധ്യാപനരീതിയെയും കുറിച്ചുള്ള വിലയിരുത്തല്‍ വായിച്ചു മനസ്സിലാക്കി.
മാഷ് അന്നേ ദിവസം ലിവിലായിരുന്നു.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
പിറ്റേന്ന് മാഷ് സ്കൂളിലെത്തി.
ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് റൂമില്‍ .............
കുട്ടികളുടെ ഫീഡ്‌ബാക്ക് ചര്‍ച്ച നടക്കുന്നു..........
മാഷ് വിഷയം തിരിക്കി...............
അപ്പോഴാണ് കാര്യം മനസ്സിലായത് ..........
ചില സഹപ്രവര്‍ത്തകര്‍ പറയുന്നു...........
“ ഇനി കുട്ടികള്‍ പറയുന്നതു പോലെ ക്ലാസെടുക്കാം ; അപ്പോള്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരിക്കുമല്ലോ “
“ ‘...............’ ടീച്ചറിനെ ക്കുറിച്ച് എല്ലാ ക്ലാസിലേയും കുട്ടികള്‍ വളരെ നല്ല അഭിപ്രായമാണ് എഴുതിയിരിക്കുന്നത് “
“ അല്ലെങ്കിലും ആ ടീച്ചര്‍ കുട്ടികളൊടെന്നല്ല ; എല്ലാവരോടും അങ്ങനെത്തന്നെയാ പെരുമാറുന്നത് . അതിനാല്‍ അത് ഒരു പുതിയ കാര്യമല്ല”
“ പ്രിന്‍സിപ്പാളിനെക്കുറിച്ച വളരെ നല്ല അഭിപ്രായമാണത്രെ കുട്ടികള്‍ എഴുതിയിരിക്കുന്നത് “
“ ‘............’ മാഷിനെ കുട്ടികള്‍ക്ക് വലിയ ഭയമാണത്രെ”
“.................... മാഷിനോട് മീശ വടിച്ച് വരാന്‍ പറ”
“ ഹ ഹ ഹ “ കൂട്ടച്ചിരി
“ കാലത്തും ഉച്ചതിരിഞ്ഞുമുള്ള ഇന്റര്‍വെല്‍ സമയം കൂട്ടണമത്രെ ; കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ സമയം കുറവ് ആണെന്ന് “
“അത് ശരിയാ ; ഈ അഞ്ചുമിനിട്ടുനേരം കൊണ്ട് എങ്ങനെ മൂത്രമൊഴിക്കല്‍ , വെള്ളം കുടിക്കല്‍ എന്നിവ നടത്തുവാന്‍ പറ്റും ? ”
“ ‘ ................’ ടീച്ചര്‍ കുട്ടികളെ കളിയാക്കുമത്രെ!”
“ അല്ലേങ്കിലും അതിന്റെ വായിലെ നാക്ക് അങ്ങനെയാ”
“ ................ ‘ ടീച്ചര്‍ കാര്യം മനസ്സിലാക്കതെ കുട്ടികളെ പിടിച്ച് തല്ലും “
.................................
...............................
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അന്നേ ദിവസം പ്രിന്‍സിപ്പാള്‍ മാഷിനെ വിളിച്ചു പറഞ്ഞു
“ മാഷേ , കുട്ടികള്‍ എഴുതിയ ഫീഡ് ബാക്ക് വായിച്ചു നോക്കിയോ ?”
“ വായിച്ചു നോക്കാം ടീച്ചറെ , നേരം കിട്ടിയിട്ടില്ല”
* * * * * ** * ** * ** * ** * ** * ** * ** * ** * ** * *
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
പിറ്റേന്ന് ഉച്ചക്ക് ഒപ്പിടാന്‍ ചെന്നപ്പോള്‍ മാഷിനെ പ്രിന്‍സിപ്പാള്‍ വിളിച്ചു
“ മാഷെ , ഫീഡ് ബാക്കിന്റെ ക്രോഡീകരണം ........”
പ്രിന്‍സിപ്പാള്‍ ഡയറി നിവര്‍ത്തി മാഷിന്റെ പേജ് എടുത്തു.
പല ക്ലാസിലും മാഷിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്
എന്നിട്ട് ഒന്നു രണ്ടു പോയിന്റുകള്‍ വായിച്ചു.
അത് മാഷിന് ഇഷ്ടപ്പെട്ടു ; മാഷിന്റെ മുഖത്ത് പൂനിലാവുദിച്ചു
എന്നാല്‍ ..............
പ്രിന്‍സിപ്പാള്‍ ഒന്നു നിറുത്തി
പത്താം ക്ലാസിലെ ഒരു ഡിവിഷനില്‍ മാത്രം ...........
എന്തോ ഒരു പ്രശ്നം.........
പ്രിന്‍സിപ്പാള്‍ മാഷിന്റെ മുഖത്ത് നോക്കി...........
പറഞ്ഞാല്‍ പ്രതികരണം രൂക്ഷമാകുമോ എന്ന് ഭയന്നാകണം.........
“ എന്താ ടീച്ചറെ , മാഷ് പറയുവാന്‍ പ്രേരിപ്പിച്ചു............”
“അത് ........... മാഷ് എടുക്കുന്നത് കുറച്ച് സ്പീഡില്‍ ........പിന്നെ , എടുക്കുന്നതിന് തുടര്‍ച്ചയില്ല അതായത് പുസ്തകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്
എടുക്കുന്നു. “
ടീച്ചര്‍ ഒന്നു നിറുത്തി
മാഷിന്റെ മുഖഭാവം അപകടം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസത്തോടെ തുടര്‍ന്നു.
“ പല ഭാഗവും കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ മാഷ് വേഗത്തിലാവും ആ ക്ലാസില്‍ എടുക്കുന്നത് . ഒരു പത്താം ക്ലാസില്‍ ഐ .ടി വളരേ വേഗത്തില്‍ എടുക്കുന്നതിനാല്‍ ചില കുട്ടികള്‍ക്ക് ഫോളോ ചെയ്യുവാന്‍ പറ്റുന്നില്ല.“
പറഞ്ഞു കഴിഞ്ഞ ആശ്വാസത്തില്‍ ടീച്ചര്‍ പുസ്തകം അടച്ചു.
മാഷ് തുടര്‍ന്നു.
“ സാധാരണ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം വിഷമം തോന്നും , പക്ഷെ പിന്നീട് സ്വയം തിരുത്തുകയാണ് പതിവ് അതുകൊണ്ടു തന്നെ ജീവിതത്തില്‍ അഡ്‌ജസ്റ്റ് ചെയ്ത് പോകുവാന്‍ സാധിക്കുന്നു.”
തുടര്‍ന്ന് മാഷ് പ്രിന്‍സിപ്പാള്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ച് ക്ലാസെടുക്കാമെന്ന് ഉറപ്പുകൊടുത്ത് ഓഫീസില്‍ നിന്ന് പോന്നു.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അന്ന് വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ മാഷിന്റെ കൈയ്യില്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ എഴുതി ഫീഡ് ബാക്ക് ഉണ്ടായിരുന്നു.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
മാഷ് വീട്ടിലെത്തി.
സമയം ലഭിച്ചപ്പോള്‍ ഫീഡ് ബാക്ക് വായന ആരംഭിച്ചു.
എട്ട് , ഒമ്പത് ക്ലാസുകളില്‍ പ്രശ്നമൊന്നുമില്ല .
പത്താംക്ലാസില്‍ ഐ . ടി എടുക്കുന്ന ക്ലാസില്‍ പ്രശ്നം ഉണ്ട് .
മാഷ് സ്പീഡില്‍ ക്ലാസെടുക്കുന്നു.
ബഹുഭൂരിപക്ഷത്തിന്റേയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ല ; അപ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ?
മാഷ് അത് മനസ്സിലാക്കി.
പത്താം ക്ലാസില്‍ മൂന്ന് ഡിവിഷനുകളിലാണ് ഫിസിക്സ് എടുക്കുന്നത് .
രണ്ടെണ്ണത്തില്‍ വളരേ നല്ല അഭിപ്രായം .
എന്നാല്‍ മൂന്നാമത്തെ ക്ലാസില്‍ , മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസില്‍ , മാഷ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫിസിക്സില്‍ എ പ്ലസ് ലഭിക്കുമെന്ന് വിചാരിക്കുന്ന ക്ലാസില്‍ , മാഷിനെ ക്കുറിച്ച് വളെരെ മോശം അഭിപ്രായമാണ് ഭൂരിഭാഗം പേരും എഴുതിയിരിക്കുന്നത്
ഇത് എന്തുപറ്റി ?
മാഷ് ആലോചിച്ചു.
ജൂണ്‍ ,, ജുലൈ മാസങ്ങള്‍ മാഷ് ചിന്തിച്ചു............
കുഴപ്പമില്ലല്ലോ .........
പിന്നെ എപ്പഴാ കുഴപ്പം പറ്റിയത്..............
ഓണത്തിനു മുമ്പുള്ള ക്ലാസ് പരീക്ഷയായിരിക്കുമോ വില്ലന്‍ ?
സമാന്തര രീതിയിലും ശ്രേണീരീതിയിലും ഒരുമിച്ച് സഫല പ്രതിരോധം കാണുവാന്‍ പറഞ്ഞത് ചിലര്‍ക്ക് ബുദ്ധിമുട്ടായീരുന്നുവെന്ന് മാഷ്
അറിഞ്ഞിരുന്നു.
വീട്ടിലെ വൈദ്യുത ഉപഭോഗം മീറ്റര്‍ റീഡിംഗ് മുഖേന കണക്കാക്കിയ ബില്ലും ഉപയോഗിച്ച ഉപകരണങ്ങളുടെ സമയവും വെച്ച് ശരിയാണോ എന്ന്
പരിശോധിക്കുന്ന ചോദ്യം പലരും തെറ്റിച്ചിരുന്നു.
ഗ്രാഫ് ഉപയോഗിച്ച് ഉല്പാദിപ്പിക്കപ്പെട്ട താപോര്‍ജ്ജം കണക്കാക്കുന്നരീതി ഏറെപേരെ കുഴക്കിയിരുന്നു . പ്രസ്തുത ചോദ്യത്തില്‍ ഒന്നും രണ്ടും അദ്ധ്യായങ്ങളെ ബന്ധിപ്പിച്ചിരുന്നു.
ഈ ചോദ്യങ്ങളായിരിക്കുമോ വില്ലന്‍
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
പിറ്റേന്ന് മാഷ് സ്കൂലിലെത്തിയപ്പോള്‍ ഒരു രക്ഷിതാവ് കുട്ടിയേയും കൊണ്ട് മാഷിനെ കാണുവാന്‍ എത്തി
കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നത് . അതും മാഷിനെകുറിച്ച് മോശമായി പ്രതികരിച്ച ക്ലാസില്‍
മാഷിനെ കാണുവാനാണ് വന്നത് എന്ന രീതിയില്‍ രക്ഷിതാവ് പ്രതികരിച്ചു തുടങ്ങി.
കാരണം ഫിസിക്സില്‍ മാര്‍ക്ക് കുറവ്
എന്നു വെച്ചാല്‍ വെറും അറുപതുശതമാനം മാത്രം !
ക്ലാസ് പരീക്ഷക്ക് ഇങ്ങനെയായാല്‍ ...... പൊതുപരീക്ഷക്ക് എങ്ങനെയായിരിക്കും എന്ന് രക്ഷിതാവിന്റെ ആശങ്ക?
മുന്‍പത്തെ ഫിസിക്സ് ക്ലാസ് പരീക്ഷകള്‍ക്കെല്ലാം ഫുള്‍മാര്‍ക്ക് നേടിയിരുന്നു ,ഇപ്പോള്‍ എന്തുപറ്റിയെന്ന് രക്ഷിതാവിനറിയണം .
മാഷ് പ്രസ്തുത ക്ലാസ് പരീക്ഷയെക്കുറിച്ച് പറഞ്ഞു.
ചോദ്യമാതൃകകള്‍ കൊടുത്തിരുന്നില്ല എന്നും പറഞ്ഞു
എന്നിട്ടും രക്ഷിതാവിന് തൃപ്തി വരുന്നില്ല .
അതിനാല്‍ മാഷ് വിശദീകരിച്ചു.
പണ്ടോക്കെ ഇന്നയിന്ന ചോദ്യങ്ങള്‍ NB ഇട്ട് കുട്ടികളെ പഠിപ്പിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറില്‍ നിന്ന് പല ചോദ്യങ്ങളും ആവര്‍ത്തിച്ചു വരുമായിരുന്നു . ചിത്രം വരക്കാനുള്ളവ കുട്ടികളെ അഞ്ചോ പത്തോ പ്രാവശ്യം വര്‍ച്ച് പഠിപ്പിക്കുമായിരുന്നു . എന്നാല്‍ ഇപ്പോള്‍.................
മാഷിന് മുഴുവന്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല . അപ്പോഴേക്കും രക്ഷിതാവിന്റെ ക്ഷമ കെട്ടുകഴിഞ്ഞിരുന്നു.
കുട്ടിക്ക് മാര്‍ക്ക് കുറവ് ; കാരണം ചോദിച്ചപ്പോള്‍ ‘ഫിസിക്സ് ചോദ്യപേപ്പര്‍ ചരിത്രം‘ പറയുകയും ചെയ്യുന്നു മാഷ് എന്ന ചിന്തയിലാണ് രക്ഷിതാവ് എന്ന് മാഷിനു മനസ്സിലായി.
“എന്നാല്‍ , എങ്ങനെയുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക“ എന്നായി രക്ഷിതാവ്
മാഷിന് അതിന്റെ ഉത്തരം പറയണമെങ്കില്‍ രക്ഷിതാവിന്റെ വിദ്യാഭ്യാസയോഗ്യത , ജോലി എന്നിവ അറിയണം . എന്നാല്‍ മാത്രമേ ഉത്തരം വിശദീകരിക്കുവാന്‍ കഴിയൂ.
അതുകൊണ്ടുതന്നെ മാഷ് ഇക്കാര്യം വ്യക്തമായിലഭിക്കുവാനുതകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു
രക്ഷിതാവ് പറഞ്ഞു
“ ഞാന്‍ ട്യൂഷന്‍ ടീച്ചറാ , പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ട്യുഷന്‍ എടുക്കുന്നുണ്ട്.”
മാഷ് ഒന്നുകൂടി സംശയിച്ചു
രക്ഷിതാവ് തുടര്‍ന്നു.
“ പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ഫിസിക്സ് ട്യുഷന്‍ ഞാന്‍ എടുക്കുന്നുണ്ട്. മാഷേ . അതിനാല്‍ ഫിസിക്സ് പറഞ്ഞാല്‍ എനിക്കു മനസ്സിലാകും ”
അതുകൊണ്ട് മാഷ് കാര്യം പറഞ്ഞാല്‍ - ഏതുതരത്തിലാണ് ചോദ്യങ്ങളെന്നു പറഞ്ഞാല്‍ - എന്റെ കുട്ടിക്കും ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്കും ഉപകാരമെന്ന നിലപാടിലാണ് ആ രക്ഷിതാവ് .
മാഷ് ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ..........
രക്ഷിതാവ് പറഞ്ഞു
“ ഒരു ചോദ്യം പറയൂ മാഷേ”
കുട്ടിയുടെ രക്ഷിതാവിനോട് എങ്ങനെ ചോദ്യം ചോദിക്കും എന്ന ചിന്ത മാഷിന് അസ്വസ്ഥത ഉളവാക്കി.
അതിനാല്‍ മാഷ് ഒരു പോംവഴി കണ്ടെത്തി .
കുട്ടിയോട് ചോദ്യം ചോദിക്കാം .
അങ്ങനെ തന്നെ മാഷ് തീരുമാനിച്ചു
“ ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 200 ചുറ്റുകളും സെക്കന്‍ഡറിയില്‍ 400 ചുറ്റുകളും ഉണ്ട് . പ്രൈമറി കോയിലില്‍ 12 വോള്‍ട്ട് ഡി. സി കൊടുത്താല്‍ സെക്കന്‍ഡറിയിലെ വോള്‍ട്ടേജ് എത്രയായിരിക്കും ?“
ഇതാണോ ഇത്ര പുതിയ ചോദ്യം എന്ന മട്ടില്‍ കുട്ടിയും രക്ഷിതാവും .
അപ്പോഴേക്കും ഉച്ചസമയത്തെ സ്കൂള്‍ വിടുവാനുള്ള ബെല്‍ അടിച്ചു
Vs / Vp = Ns / Np എന്ന സമവാക്യം ഉപയോഗിച്ച് കണ്ടുപിടിച്ചുകൂടെ എന്ന മറുപടി പറഞ്ഞ് രക്ഷിതാവ് ദയനീയമായി മാഷിനെ ഒന്നു നോക്കി യാത്ര പറഞ്ഞു.
ഈ ചോദ്യത്തിന്റെ ഉത്തരത്തിന് പ്രസ്തുത സമവാക്യം ഉപയോഗിക്കേണ്ടെന്നും ട്രാന്‍സ്‌ഫോര്‍മര്‍ ഡി സി യില്‍ വര്‍ക്ക് ചെയ്യില്ലെന്നുമൊക്കെ മാഷിന് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു.
പക്ഷെ , അതിനുള്ള സമയമോ സാഹചര്യമോ പ്രസ്തുത സന്ദര്‍ഭത്തില്‍ മാഷിന് ലഭിച്ചില്ല.
* * * * * ** * ** * ** * ** * ** * ** * ** * **
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അടുത്ത ദിവസം .
മാഷിന് ഈ രക്ഷിതാവിന്റെ വരവോടെ ഒരു കാര്യം പിടികിട്ടി.
മാതൃകാ ചോദ്യങ്ങളുടെ അഭാവം ഫിസിക്സ് ക്ലാസില്‍ ഉണ്ടായിരിക്കുന്നു.
പക്ഷെ , എല്ലാ ചോദ്യത്തിനും മാതൃകാ ചോദ്യങ്ങള്‍ കൊടുത്ത് ശീലിപ്പിക്കുന്നത് അവരുടെ ചിന്താശേഷിയുടെ വളര്‍ച്ച തടയുന്നതിനു തുല്യമല്ലേ .
ഇത് ആദ്യം മനസ്സിലാക്കികൊടുക്കേണ്ടെ .
മാഷ് ചില സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറയുവാന്‍ ആരംഭിച്ചു
പറഞ്ഞു തുടങ്ങുന്നതിനുമുമ്പേ വിഷയം ഇന്നതാണെന്നു മനസ്സിലാക്കി അവര്‍ മാഷോട് ഇങ്ങോട്ടു പറഞ്ഞു.
“അതെ മാഷേ സ്പെഷല്‍ ക്ലാസെടുക്കുക, സമയത്തിന് ക്ലാസില്‍ പൊകുക , കുട്ടികളോട് സ്ട്രിക്ട് ആകുക , പഠിപ്പിക്കുക എന്നിവയോക്കെ ചെയ്യുന്ന മാഷ്ന്മാരെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ തന്നെ മാഷ് ഇത് കാര്യമാക്കേണ്ട . “
മാഷിനെ ആശ്വസിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് അവര്‍.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അന്നേ ദിവസം ഉച്ചതിരിഞ്ഞ് മാഷ് പ്രസ്തുത ക്ലാസിലെത്തി.
മാഷിന്റെ ക്ലാസ് മനസ്സിലാകുന്നില്ലാ എന്ന പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങി
മാഷ് ഫ്രാങ്ക് ആയി .
കുട്ടികളും അത്തരത്തില്‍ ഫ്രീ ആയി .
അതിര്‍ വരമ്പുകള്‍ ഇല്ലാതായി .
മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങി.
മാഷ് പറഞ്ഞു തുടങ്ങി .
“നിങ്ങളും ഞാനും തമ്മിലുള്ള ഈ പ്രശ്നം തുടങ്ങിയത് ഓണത്തിനു തൊട്ടുമുന്‍പുള്ള ക്ലാസ് പരീക്ഷയോടെയാണ് അല്ലേ .“
കുട്ടികളുടെ മുഖത്ത് പുഞ്ചിരി.
“ അതായത് മാര്‍ക്ക് ആണ് പ്രശ്നം . “
“വേറെ ഒരു പരാതി മാഷ് പുസ്തകത്തിന്റെ പലഭാഗത്തുനിന്നായി ക്ലാസ് എടുക്കുന്നു എന്നതാണ് ”
“ അങ്ങനെ ഉണ്ടായിട്ടുണ്ടോ ?”
ഉണ്ട് എന്ന അര്‍ഥം സൂചിപ്പിക്കുന്ന മൂളല്‍ കോറെസ്സോടെ ക്ലാസില്‍ അലയടിച്ചു.
“ എന്ന് , എപ്പോള്‍ , എവിടെ”
മാഷ് ചോദിച്ചു
“ പറയൂന്നേ , മാഷ് പ്രേരിപ്പിച്ചു”
ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു.
“ കഴിഞ്ഞ ആഴ്ച മാഷ് ലൌഡ് സ്പീക്കര്‍ എടുത്തപ്പോള്‍ ............”
“എടുത്തപ്പോള്‍.........” മാഷ് മുഴുവനാക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചു
“പുസ്തകത്തില്‍ ആദ്യം ലൌഡ് സ്പീക്കര്‍ ആണ് ഉള്ളത് അതിനു ശേഷം മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ , പിന്നെ സെല്‍ഫ് ഇന്‍സക്ഷന്‍ , പിന്നെ ട്രാന്‍സ്‌ഫോമര്‍ , പിന്നെ മൈക്രോഫോണ്‍ .“
മാഷ് കുട്ടിയോട് തുടരുവാന്‍ പറഞ്ഞു.
“ പക്ഷെ , മാഷ് പഠിപ്പിച്ചത് ആദ്യം മൈക്രോഫോണ്‍ പിന്നെ ലൌഡ് സ്പീക്കര്‍ പിന്നെ മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ ,സെല്‍ഫ് ഇന്‍സക്ഷന്‍,ട്രാന്‍സ്‌ഫോമര്‍ എന്നീക്രമത്തിലാണ് എടുത്തത് . ഇത് ഒരു പ്രശ്നമാണ് “
മാഷ് ഒരു ചോദ്യം ചോദിച്ചു.
“ നിങ്ങള്‍ ഒരു ടെക്‍സ്റ്റ് പുസ്തകം എഴുതുകയാണെന്ന് വിചാരിക്കുക . അങ്ങനെയെങ്കില്‍ മൈക്രോഫോണ്‍ ആണോ ലൌഡ് സ്പീക്കറാണോ ആദ്യം എഴുതുക ?”
ക്ലാസില്‍ ഒരു മിനിട്ടു നേരം മൌനം .
പിന്നെ ഒരു ചിരി.
“ശരിയാ മാഷേ ആദ്യം മൈക്രോഫോണ്‍ തന്നെയാ “
“ അപ്പോള്‍ ആ പ്രശ്നം തീര്‍ന്നില്ലേ “
കോറസ്സോടെ മൂളല്‍
“ ഇനി അടുത്ത പ്രശ്നം , അതായത് മാതൃകാ ചോദ്യങ്ങള്‍ ക്ലാസ് പരീക്ഷക്ക് മുന്‍പായി തന്നില്ല എന്ന കാര്യം ?”
മാഷ് വിശദീകരിച്ചു .
ഞാന്‍ ഒരു ചോദ്യം പറയുവാന്‍ പോകുകയാണ് അതിന് ഉത്തരം നിങ്ങള്‍ എഴുതിയാല്‍ മതി
“ ഒരു ഇലക് ട്രിക് ട്രെയിന്‍ തെക്കുനിന്ന് വടക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് വടക്കുനിന്ന് തെക്കോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”
മാഷ് ഉത്തരമെഴുതുവാനുള്ള സമയം കൊടുത്തു.
മാഷ് ഉത്തരം ഒരു കുട്ടിയോട് ചോദിച്ചു . എങ്കിലും കുട്ടികള്‍ എല്ലാവരും കോറസ്സോടെ ആര്‍ത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു
“തെക്കോട്ട് “
മാഷ് ഒരു മിനിട്ട് മൌനം പാലിച്ചു.
രണ്ടാമത്തെ ബെഞ്ചിലിരുന്ന ഒരു കുട്ടി എണീറ്റ് നിന്നു പറഞ്ഞു
“ മാഷേ പൊക ഉണ്ടാകില്ല”
ക്ലാസ് ആകെ പൊട്ടിച്ചിരിച്ചു ; ചില കുട്ടികള്‍ അവനെ കൈ ചൂണ്ടി കളിയാക്കി .
“ മാഷെ , അവന്‍ വയ്യാത്തോനാ , അതോണ്ടാ അവന്‍ അങ്ങനെ പറഞ്ഞത് . അത് കാര്യാക്കേണ്ട “
മാഷ് വീണ്ടും ഒരു മിനിട്ട് മൌനം പാലിച്ചു.
അപ്പോള്‍ ഒന്നുരണ്ടുപേര്‍ വിളിച്ചു പറഞ്ഞു
“അവന്‍ പറഞ്ഞതു ശരിയാ. പൊകേണ്ടാവില്ല”
ക്ലാസില്‍ അസ്വസ്ഥത , ലഹള, ബഹളം , ചര്‍ച്ച , വര്‍ത്തമാനം ......... ഇത്യാദി പേരുകളാല്‍ വിശേഷിപ്പിക്കുന്ന പ്രക്രിയ നടന്നു.
“ മാഷേ , ഇലക് ട്രിക് ട്രെയിനിന് പൊക ഉണ്ടാകില്ല മാഷേ “
ക്ലാസില്‍ ചിരി നിന്നു
ക്ലാസ് മുഴുവന്‍ ഉത്തരം അംഗീകരിച്ച മട്ടില്‍
മാഷ് പറഞ്ഞു
“ ഇനി അടുത്ത ചോദ്യം കേള്‍ക്കൂ”
“ ഒരു ഇലക് ട്രിക് ട്രെയിന്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”
ഉത്തരമായി ക്ലാസില്‍ പൊട്ടിച്ചിരി.
മാഷ് ചോദിച്ചു “ ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്തവരുണ്ടോ?:“
വീണ്ടും ക്ലാസില്‍ പൊട്ടിച്ചിരി.
“ ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ മിടുക്കന്മാര്‍ ?”
“ ഒന്നാമത്തെ ചോദ്യത്തിന് ” കുട്ടികള്‍ക്ക് സംശയമുണ്ടായില്ല.
“ അങ്ങനെയെങ്കില്‍ ഒന്നാമതായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുവാനാണോ അതോ രണ്ടാമതായി ഉത്തരമെഴുതുവാനാണോ നാം ശീലിക്കേണ്ടത് “
“ ഒന്നാമതായി തന്നെ”
“ എങ്കില്‍ അത്തരത്തില്‍ ചിന്തിക്കാന്‍ നമുക്ക് പഠിക്കേണ്ടെ ?”
“ ഇപ്പോള്‍ ഫിസിക്സ് ക്ലാസിലെ പ്രശ്നത്തിന് ഒരു വിധം പരിഹാരമായോ “
ക്ലാസില്‍ നിശ്ശബ്ദത പലരുടേയും മുഖത്ത് പുഞ്ചിരി.
പെട്ടെന്ന് പിരീഡ് അവസാനിച്ചുവെന്നറിയിക്കുന്ന ബെല്ല് അടിച്ചു
മാഷ് പുറത്ത് പോയി
* * * * * ** * ** * ** * ** * ** * ** * ** * **
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
VALKKASHANAM:
ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് . അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.
Saturday, August 14, 2010
നിങ്ങളുടെ ബ്ലോഗിൽ JAVASCRIPT ഉപയോഗിച്ച് Mouse Over Text Box ഉണ്ടാക്കാം!
ബ്ലോഗിൽ പലപ്പോഴും എഴുതുമ്പോൾ അതിന്റെ വിശദീകരണങ്ങൾ മൌസ് കൊണ്ടുവന്നുവെക്കുമ്പോൾ കണ്ടാൽ എങ്ങനെയിർക്കും . പലർക്കും അത് ഒരു സഹായമാണ്.
താഴെ കൊടുത്തിരിക്കുന്ന അക്ഷരത്തിൽ മൌസ് കൊണ്ടുവന്നുവെക്കൂ
ഇവിടെ മൌസ് കൊണ്ടുവന്നുവെക്കൂ(ex:1)
ഏതാനും സെക്കൻഡ് കഴിഞ്ഞ് എടുക്കൂ
മൌസ് ഓവർ
ടെൿസ്റ്റ് ബോക്സിലേക്ക്
സ്വാഗതം.
ഇതിന് സഹായിച്ച
ജാവാസ്ക്രിപ്റ്റിന്
അഭിനന്ദനങ്ങൾ
ഇത് നിങ്ങളുടെ ബ്ലോഗിൽ ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
അതിനായി താഴെ ക്ലിക്ക് ചെയ്താൽ എല്ലാം സെലക്ട് ആകും
ഇവിടെ Background Color, Height , Width ,എന്നിവയിൽ വ്യത്യാസം വരുത്തി Textbox നെ ആകർഷകമാക്കാം .
താഴെ കൊടുത്തിരിക്കുന്ന അക്ഷരത്തിൽ മൌസ് കൊണ്ടുവന്നുവെക്കൂ
ഇവിടെ മൌസ് കൊണ്ടുവന്നുവെക്കൂ(ex:1)
ഏതാനും സെക്കൻഡ് കഴിഞ്ഞ് എടുക്കൂ
മൌസ് ഓവർ
ടെൿസ്റ്റ് ബോക്സിലേക്ക്
സ്വാഗതം.
ഇതിന് സഹായിച്ച
ജാവാസ്ക്രിപ്റ്റിന്
അഭിനന്ദനങ്ങൾ
അതിനായി താഴെ ക്ലിക്ക് ചെയ്താൽ എല്ലാം സെലക്ട് ആകും
ഇവിടെ Background Color, Height , Width ,എന്നിവയിൽ വ്യത്യാസം വരുത്തി Textbox നെ ആകർഷകമാക്കാം .
Wednesday, May 05, 2010
Saturday, March 13, 2010
കാക്കയും ഹിന്ദിയും തമ്മിലുള്ള ബന്ധമെന്ത് ? (ഫലിതം)
ഹിന്ദി ടീച്ചറെ പേടിയില്ലാത്ത
ഒറ്റൊരു കുട്ടിയും സ്ക്കൂളിലില്ലെത്രെ!
ചോദിക്കുന്നു, ചോദ്യങ്ങള്‍ നിത്യവും
കിട്ടിയില്ലെങ്കിലോ ചൂരല്‍ക്കഷായവും
ശ്രദ്ധയില്ലാത്ത കുട്ടികള്‍ക്കായിട്ട്
കിട്ടും അടികള്‍ ശ്രദ്ധവെക്കാനായി
* * * * *** *** *** *** *** *** *** ** **
അന്നൊരു നാളില്‍ അഞ്ചാം പിരീഡിലായ്
നില്‍ക്കുന്നു ,ടീച്ചര്‍ കുട്ടന്റെ ക്ലാസിലായ്
ഹിന്ദി ഭാഷതന്‍ വ്യാകരണ്‍ തന്നെ
ഏറെ വിശദമായി ക്ലാസ്സെടുക്കുന്നതും
ഉച്ചയൂണിന്റെ അളവ് വര്‍ദ്ധിച്ചതാം
‘വ്യാകരണ്‍’ , കുട്ടന്റെ തലയില്‍ കേറീല്യ
തൊട്ടരികത്തെ ജനലില്‍ക്കൂടി
അന്നേരം കുട്ടന്‍ പുറത്തേക്കു നോക്കി
ക്ലാസിന്നരികിലെ മാവിന്റെ കൊമ്പിന്മേല്‍
കറുമ്പിക്കാക്ക തൂവല്‍ മിനുക്കുന്നു
മിക്ക ദിവസവും ഉച്ചക്ക് കുട്ടന്‍
കറുമ്പി ക്കാക്കയ്ക്ക് ചോറു കോടുക്കൂലോ
ആ,സ്നേഹ,മോര്‍ത്തീ,ട്ടാകാം കാക്ക
കുട്ടന്നു നേരെ കണ്ണുകള്‍ ചിമ്മീത്
കാക്കതന്‍ സ്നേഹ പ്രകടനം കണ്ടപ്പോ
കുട്ടന്റെ യുള്ള് ആമോദം പൂണ്ടല്ലോ
** *** ** *** **** **** *** *** **** ****
ടീച്ചര്‍ തന്‍ ‘സ്റ്റാന്‍ഡ് അപ് ‘ കേട്ടീട്ടല്ലയൊ
കുട്ടന്‍ പെട്ടെന്ന് ഞെട്ടിയെണീറ്റത്
ബോര്‍ഡില്‍ , ‘പൂരണ’മെന്നൊരു ചോദ്യവുമിട്ട്
ആക്രോശിക്കുന്നു കുട്ടനു നേരെ
‘കാ’യോ , ‘കീ’യോ ,’കേ’യൊ, ‘കോ’യൊ
ഏതെന്നെറിയാതെ കുട്ടന്‍ വിഷമിച്ചു
അന്നേരം മാവിന്റെ കൊമ്പിലിരുന്ന്
കറുമ്പി ക്കാക്ക കരഞ്ഞൂ ,”കാ,കാ”
അതുകേട്ട കുട്ടന് ധൈര്യം വന്നു
‘കാ’യെന്നു വെച്ചുള്ള ഉത്തരം വന്നു.
അത്ഭുതം ,അത്ഭുതം , ‘കാ’യെന്നു വെച്ചുള്ള
കുട്ടന്റെ ഉത്തരം ശരിയാണത്രെ!
ടീച്ചറിന്‍ രൌദ്രമാം മുഖവും പോയല്ലോ
‘‘സിറ്റ് ഡൌണ്‍’ ചൊല്ലീട്ട് ‘’ ടീച്ചര്‍ തിരിഞ്ഞല്ലോ
അന്നേരം കുട്ടന്‍ സീറ്റിലിരുന്ന്
ടീച്ചര്‍ തന്‍ ചൂരല്‍ മേനിയില്‍ തട്ടാതെ
രക്ഷിച്ച കാക്കയെ നോക്കിക്കൊണ്ട്
കണ്ണുകള്‍ മെല്ലെ ചിമ്മിക്കാട്ടി.

Thursday, November 26, 2009
നവംബര്‍ 27 ബ്രൂസ് ലീ യുടെ ജന്മദിനം
ഇന്ന് ബ്രൂസിലി ജീവിച്ചിരുന്നെങ്കില്‍ 69 വയസ്സ് ആകുമായിരുന്നു എന്ന കാര്യം നാം ഓര്‍ക്കുന്നുണ്ടോ?
ബ്രൂസിലിയുടെ മകനായിരുന്ന ബ്രാന്‍ഡണ്‍ ലീ 1993 ല്‍ മരണപ്പെട്ട വിവരം എത്രപേര്‍ക്കറിയാം?
ബ്രൂസ് ലീ എങ്ങനെയാണ് മരിച്ചത് ?
ബ്രൂസിലിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍
ക്ലിക്ക് ചെയ്യുക
ബ്രൂസിലിയുടെ മകനായിരുന്ന ബ്രാന്‍ഡണ്‍ ലീ 1993 ല്‍ മരണപ്പെട്ട വിവരം എത്രപേര്‍ക്കറിയാം?
ബ്രൂസ് ലീ എങ്ങനെയാണ് മരിച്ചത് ?
ബ്രൂസിലിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍
ഇവിടെ
ക്ലിക്ക് ചെയ്യുക
Wednesday, November 25, 2009
Sunday, July 19, 2009
അദ്ധ്യാപക ശാക്തീകരണം -ട്രെയിനിംഗ് മാനുവല്‍ ജൂലെ 09
TEACHERS EMPOWERMENT PROGRAMME ( PHYSICS , JULY-09)
അദ്ധ്യാപക തുടര്‍ ശാക്തീകരണം ട്രെയിനിംഗ് മാനുവല്‍
സെഷന്‍ :1 (10.00-11.25 )
9.30 AM to 10.00 AM : രജിസ്റ്റട്രേഷന്‍
പ്രവര്‍ത്തനം :1
ആര്‍.പി ഉദ്ദേശ്യങ്ങള്‍ എന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
ചാര്‍ട്ട് :1 , ഉദ്ദേശ്യങ്ങള്‍
1.അവധിക്കാല അദ്ധ്യാപക ശാക്തീകരണ പ്രവര്‍ത്തനത്തിന്റെ അവലോകനം
2.ജൂണ്‍ , ജൂലൈ മാസത്തിലെ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കല്‍
3.സ്കൂള്‍ സമഗ്രവികസനവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കുവെക്കലും പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കലും
4.വിഷയ ബന്ധിതമായ തനതു പ്രവര്‍ത്തനങ്ങളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും Document ചെയ്ത് മികവാര്‍ന്നവ പങ്കുവെക്കുന്നതിനെക്കുറിച്ച് ധാരണ രൂപീകരിക്കല്‍
5.സമീപനത്തിനിണങ്ങുന്ന വിധമുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് യൂണിറ്റ് സമഗ്രാസൂത്രണം നിര്‍വ്വഹിക്കല്‍ .
പ്രവര്‍ത്തനം :2 കോഴ്സ് ബ്രീഫിംഗ്
2+2+2+2+1=9 പാറ്റേണ്‍
വെള്ളി , ശനി ദിവസങ്ങള്‍ - രണ്ടു ദിവസങ്ങള്‍ ആവശ്യമായി വന്നതിന്റെ കാരണം.
ഓരോ ഘട്ടത്തിലേയും പരിശീലനത്തിന്റെ മേഖല
ഓരോ ദിവസത്തേയും ഡോക്യുമെന്റേഷന് ഒരാളെ തെരഞ്ഞെടുക്കുന്നു.
പ്രവര്‍ത്തനം:2 ചോദ്യാവലി നല്‍കല്‍
ചോദ്യാവലി ( ചാര്‍ട്ട്:2) പ്രദര്‍ശനം
1.അവധിക്കാല പരിശീലനം , ക്ലസ്റ്റര്‍ പരിശീലനം എന്നിവയില്‍ നാം ചര്‍ച്ച ചെയ്തിരുന്ന ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.
2.നേരിട്ട പരിമിതികള്‍ എന്തെല്ലാം?
3.പ്രശ്നങ്ങള്‍ എന്തെല്ലാം ?
4.ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ?
5.നേരിട്ട പ്രശ്നങ്ങള്‍ എന്തെല്ലാം?
6.മൂല്യനിര്‍ണ്ണയരീതി ഏത് ? ഉദാഹരണം പറയാമോ ?
7.മൂല്യനിര്‍ണ്ണയ ഫലം എന്ത് ?
8.ചെയ്യാതെ മാറ്റിവെക്കേണ്ടി വന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം?
9.അതിന് കാരണം എന്ത് ?
10.സ്കൂളില്‍ നടന്ന മറ്റ് മികവുകള്‍ (പൊതുവായവ) ഏതെല്ലാം?
11.തല്‍ഫലമായി ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാം?
അംഗങ്ങള്‍ വ്യക്തിപരമായി കുറിക്കുന്നു.
ഏതാനും പേര്‍ അവതരിപ്പിക്കുന്നു.
മറ്റുള്ളവര്‍ എഴുതിയത് ആര്‍ .പി ശേഖരിക്കുന്നു.
പ്രവര്‍ത്തനം:3 ചര്‍ച്ച
1.ഇവയില്‍ മികച്ച പ്രവര്‍ത്തനങ്ങളെന്ന് തോന്നുവ ഏതെല്ലാം?
2.മികച്ചതായി വിലയിരുത്താന്‍ കാരണമെന്ത് ?
വ്യക്തിപരമായി കുറിക്കുന്നു, ഏതാനും പേര്‍ അത് അവതരിപ്പിക്കുന്നു
പ്രവര്‍ത്തനം:4 ചര്‍ച്ച
ആര്‍.പി ചാര്‍ട്ട് -3 പ്രദര്‍ശിപ്പിക്കുന്നു.
ചാര്‍ട്ട് -3: “ ഒരു പ്രവര്‍ത്തനം മികച്ചതാണെന്ന് വിലയിരുത്തുമ്പോള്‍ അതില്‍ നാം സ്വീകരിച്ച സമീപനവുമായി ബന്ധപ്പെട്ട ഏതൊക്കെ അംശങ്ങള്‍ ഉണ്ടാകും?
1.അറിവിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
2.വിമര്‍ശനാത്മക ചിന്ത പരിപോഷിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്
3.സാമൂഹ്യപ്രശ്നവുമായി ബന്ധപ്പെടുത്തുന്നതില്‍
4.................................
5............................................
6. അംഗങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച് പട്ടിക പൂര്‍ത്തിയാക്കുന്നു.
പ്രവര്‍ത്തനം:5 ക്രോഡീകരണം
ഇവ പരിഗണിക്കുമ്പോള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാം പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ എന്തൊക്കെയാണ്?
അംഗങ്ങള്‍ വ്യക്തിപരമായി കുറിക്കുന്നു. ഏതാനും പേര്‍ അവതരിപ്പിക്കുന്നു.
പ്രതികരണങ്ങള്‍ ചാര്‍ട്ട് ചെയ്ത് ആര്‍.പി സൂചകങ്ങള്‍ ക്രോഡീകരിക്കുന്നു.
( ചാര്‍ട്ട് മുന്‍കൂട്ടി എഴുതുകയല്ല , പങ്കാളികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് വികസിപ്പിക്കുകയാണ് വേണ്ടത് )
സെഷന്‍ :2 , (11.30 മുതല്‍ 1.00 വരെ )
പ്രവര്‍ത്തനം:1 പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും അവതരണവും
എട്ട് ,ഒമ്പത് , പത്ത് പാഠപുസ്തകങ്ങളിലെ ചില ആശയങ്ങളുമായി ബന്ധപ്പെട്ട് ലിസ്റ്റ് നല്‍കുന്നു; ഒപ്പം ആശയസൂചനയും
എട്ട് : ടാര്‍ / പ്ലാസ്റ്റിസിന്‍ / മൈദമാവ് / , ഇരുമ്പുപൊടി /മണല്‍ (ആശയം ആര്‍ക്കമിഡീസ് തത്ത്വം)
ഒമ്പത് : തഞ്ചാവൂര്‍ പാവ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ ( ആശയം : ഗുരുത്വകേന്ദ്രം)
പത്ത്: ലേസര്‍ ടോര്‍ച്ച് , ഗ്ലാസ് സ്ലാബ് ( ആശയം : സ്നെല്‍സ് നിയമം)
അംഗങ്ങളെ അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കുന്നു.
എട്ട് (3) ,ഒമ്പത് (1) ,പത്ത് (1) എന്നിങ്ങനെ.
ഈ സാമഗ്രികള്‍ ഉപയോഗിച്ച് ആശയം വിനിമയം ചെയ്യാനാവശ്യമായ പ്രവര്‍ത്തനം ആവിഷ്കരിക്കണം.പ്രവര്‍ത്തനത്തിനാവശ്യമായ കൂടുതല്‍ വസ്തുക്കള്‍ ഏതൊക്കെയെന്ന് കൂടി കണ്ടെത്തണം .
ആസൂത്രണം ആദ്യം വ്യക്തിഗതമാവണം ; പിന്നീട് ഗ്രൂപ്പില്‍ അവതരിപ്പിച്ച് മെച്ചപ്പെടുത്തണം.
ഓരോ ഗ്രൂപ്പും ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ വ്യക്തമാക്കുന്നു.
1.പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയം , ആശയവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ എന്നിവ കുറിക്കുന്നു
2.പ്രവര്‍ത്തനം വഴി കുട്ടികളിലുണ്ടാവുന്ന ശേഷികള്‍ എഴുതണം.
3.മൂല്യനിര്‍ണ്ണയ സാധ്യത അവതരിപ്പിക്കണം.
4.പ്രവര്‍ത്തനത്തിനാവശ്യമായ ലാബ് ഉപയോഗപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അത് എങ്ങനെ എന്ന് എഴുതണം.
5.ഇമ്പ്രൂവൈസ് ചെയ്ത് വികസിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ എങ്ങനെ ചെയ്യുമെന്ന് അവതരിപ്പിക്കണം.
6.പ്രദര്‍ശനസാധ്യതയുള്ള ഉല്പന്നങ്ങളുണ്ടെങ്കില്‍ അതിന്റെ സാധ്യത ചൂണ്ടിക്കാട്ടണം.
ഇതില്‍ ഏതെല്ലാം സാദ്ധ്യതകളാണ് ഓരോ പ്രവര്‍ത്തനത്തിനു മുള്ളത് ?
1.ക്ലാസ് പി.ടി.എ
2.സയന്‍സ് ക്ലബ്ബുമായി
3..............................
4..................................
അംഗങ്ങള്‍ വ്യക്തി പരമായി കുറീക്കുന്നു. അവതരിപ്പിക്കുന്നു.
ആര്‍.പി ക്രോഡീകരിക്കുന്നു.
സെഷന്‍ : 3 ( 2.00 മുതല്‍ 3.00)
പ്രവര്‍ത്തനം:1 ആര്‍ക്കമിഡീസ് തത്ത്വം പഠന ആസുത്രണ വിശകലനം
എട്ടാം ക്ലാസിലെ ആര്‍ക്കമിഡീസ് പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട , പാഠപുസ്തകത്തിലെ വായനാ സാമഗ്രികളും ( page No.115) അനുബന്ധ ചോദ്യവും അടങ്ങിയ ഭാഗം നല്‍കുന്നു.( ഗ്രൂപ്പുകളില്‍ ) ഇതിനായി ഒരു ടീച്ചര്‍ നടപ്പാക്കാനുദ്ദേശിച്ച പ്രവര്‍ത്തനം അടങ്ങിയ ടി.എം.ന്റെ പ്രവര്‍ത്തനപേജുകൂടി നല്‍കുന്നു.
1.ടി.എം ന്റെ പ്രവര്‍ത്തന ഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രവര്‍ത്തനം ചെയ്ത രീതി മനസ്സിലാക്കാമല്ലോ ?
2.എവിടെയാണ് മൂല്യനിര്‍ണ്ണയ സാദ്ധ്യതകളുള്ളത് ?
3.നാം ആവിഷ്കരിച്ച പ്രവര്‍ത്തനത്തെ അപേക്ഷിച്ച് എന്തൊക്കെ അധിക സാദ്ധ്യത കാണുന്നുണ്ട് ?
4.തടസ്സം നേരിടാനുള്ള സ്ഥലങ്ങള്‍ എവിടെയൊക്കെ ? പരിഹാരങ്ങള്‍ ?
5.നാം ആവിഷ്കരിച്ച മൊത്തം പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇവയില്‍ ക്ലാസ് പി.ടി.എ പോലുള്ള വേദിയില്‍ പങ്കുവെക്കാവുന്നവ ഏതൊക്കെ ?
6.എന്താണ് പങ്കുവെക്കുന്നതിന്റെ ഗുണം ?
7. കുട്ടിയുടെ സര്‍ഗ്ഗാത്മകതക്ക് സാധ്യത നല്‍കുന്നവയുണ്ടോ ?
8.ആ സാധ്യതകള്‍ ഒരു ഉല്പന്ന മാക്കി മാറ്റാന്‍ എന്തൊക്കെ ചെയ്യാം ?
9.CWSN കുട്ടികള്‍ക്ക് പരിഗണന നല്‍കാനുള്ള സാദ്ധ്യതകള്‍ എവിടെയൊക്കെ ഉള്‍പ്പെടുത്താം ?
ഉത്തരം ഗ്രൂപ്പില്‍ ചര്‍ച്ചചെയ്ത് അവതരിപ്പിക്കുന്നു.
ആര്‍.പി.യുടെ ക്രോഡീകരണം
സെഷന്‍ : 4 (3.00 മുതല്‍ 4.00)
പ്രവര്‍ത്തനം:1 പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍ - ആസൂത്രണം- അടുത്ത ദിവസത്തെ
തൊട്ടു മുന്‍പു നടന്ന പ്രവര്‍ത്തനത്തിലെ സാദ്ധ്യതകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് എട്ട് ,ഒമ്പത് ,പത്ത് ക്ലാസുകളിലെ ആഗസ്റ്റ് , സെപ്തംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം.
ആദ്യം ബന്ധപ്പെട്ട ആശയങ്ങള്‍ ലിസ്റ്റ് ചെയ്യണം
9,10 ക്ലാസില്‍ പഠിപ്പിക്കുന്നവര്‍ മാത്രം ഉണ്ടെങ്കില്‍ അവരെ അതാതു ഗ്രൂപില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
രണ്ടാംദിവസം സെഷന്‍ :1
ആസൂത്രണം , ടി.എം തയ്യാറാക്കല്‍ ( വര്‍ക്ക് ഷീറ്റുകള്‍ , ചര്‍ച്ചാസൂചകങ്ങള്‍ , മൂല്യനിര്‍ണ്ണയ രൂപരേഖ എന്നിവ വ്യക്തമാക്കണം)
ഇവക്ക് സമയം നല്‍കുന്നു.
പ്രവര്‍ത്തനത്തിന്റെ അവതരണം.
വിലയിരുത്തല്‍
മെച്ചപ്പെടുത്തല്‍
മറ്റു നിര്‍ദ്ദേശങ്ങള്‍
സെഷന്‍ :2
സമഗ്ര സ്കൂള്‍ വികസനം ഏറ്റെടുക്കാവുന്ന പരിപാടികള്‍
ലിസ്റ്റ് ചെയ്യല്‍
വ്യക്തിപരം ലിസ്റ്റ് ചെയ്യല്‍
സെഷന്‍ :3
ഇവയില്‍ ഏതെല്ലാം മികവില്‍ പ്രദര്‍ശിപ്പിക്കാം ?
അടുത്ത തുടര്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങേണ്ടതെങ്ങനെ ?
ഫീഡ് ബാക്ക്

Subscribe to:
Posts (Atom)